Saturday, 18 January 2020

ആന്ക്തില്‍ ഡ്യു പെറോയുടെ സെന്റ്‌ അവസ്ഥയില്‍ നിരത്തപ്പെട്ട പതിനേഴു തനിനാടന്‍ തരിസാപ്പള്ളി സാക്ഷികള്‍

ആന്ക്തില്‍ ഡ്യു പെറോയുടെ സെന്റ്‌ അവസ്ഥയില്‍ നിരത്തപ്പെട്ട പതിനേഴു തനിനാടന്‍ തരിസാപ്പള്ളി സാക്ഷികള്‍


ആന്ക്തില്‍  ഡ്യു  പെറോയുടെ
സെന്റ്‌ അവസ്ഥയില്‍
നിരത്തപ്പെട്ട  പതിനേഴു  
തനിനാടന്‍ തരിസാപ്പള്ളി  സാക്ഷികള്‍
2016 ജൂണ്‍ 13 ലക്കം മാധ്യമം ആഴ്ചപ്പതിപ്പില്‍ പുരാതന കേരളത്തിലും വൈശ്യര്‍ ഉണ്ടായിരുന്നു (പേജ് 78-80) എന്ന എന്‍റെ ലേഖനം വായിച്ച നിരവധി വായനക്കാര്‍ പെറോ ,സെന്റ്‌ അവസ്ഥ ,തരിസാപ്പള്ളി പട്ടയത്തിലെ ഒളിച്ചുവയ്ക്കപ്പെട്ട നാടന്‍ സാക്ഷിപ്പട്ടിക,എന്റെ പ്രബന്ധം  എന്നിവയെ കുറിച്ചറിയാന്‍ വിളിച്ചു .എല്ലാവര്‍ക്കും നന്ദി .പ്രബന്ധം ആവശ്യപ്പെട്ടവര്‍ക്ക് കോപ്പി അയച്ചു കൊടുക്കുന്നതാണ് .ചില വിവരങ്ങള്‍ നല്‍കട്ടെ .
സെന്‍റ് അവസ്ഥയില്‍ അവസാന ഓലയുടെ ചിത്രം ഇല്ല .എന്നാല്‍ ഇടയില്‍ ആനമുദ്ര യുള്ള പതിനേഴു നാടന്‍ സാക്ഷികളുടെ പേര്‍ പ്രാചീന ഫ്രഞ്ച് ഭാഷയില്‍ നല്‍കിയിരിക്കുന്നു .നമുക്കത് വായിച്ചെടുക്കാം .താല്‍പ്പര്യമുള്ളവര്‍ക്ക് നെറ്റില്‍ നിന്ന് ഡൌന്‍ ലോഡ് ചെയ്തെടുക്കാം .

വേണാട്ടരചന്‍ അയ്യനടികള്‍ സി.ഇ 849 ല്‍ കുരക്കേണി കൊല്ലത്തെ ശ്രമണ(ജൈന) പള്ളിയ്ക്ക് (ധര്യാ ജൈനപ്പള്ളി എന്ന തരിസാപ്പള്ളി ) നല്‍കിയ ദാനാധാരത്തിലെ യഥാര്‍ത്ഥ സാക്ഷിപ്പട്ടിക അനേക വര്‍ഷങ്ങളായി പൂഴ്ത്തി വയ്ക്കപ്പെട്ടിരുന്നു .തരിസാപ്പള്ളി പട്ടയത്തെ കുറിച്ചുള്ള പഠനങ്ങളില്‍ ഏറ്റവും സമഗ്രവും ആധികാരികവും ആയത് എം,ആര്‍ രാഘവ വാര്യര്‍ ,കേശവന്‍ വെളുത്താട്ട് എന്നിവര്‍ ചേര്‍ന്ന് എഴുതി എസ് .പി.സി എസ് പുറത്തിറക്കിയ തരിസാപ്പള്ളി പട്ടയം (2013) ആണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല .
പ്രസ്തുത പുസ്തകത്തില്‍ പുറം 94 കാണുക.

 1758-ല്‍ ഇന്ത്യയില്‍ വന്നു ഇന്ത്യന്‍ പൈതൃകങ്ങളെ കുറിച്ച് പല പഠനങ്ങളും നടത്തിയ ആന്ക്തില്‍ ഡ്യു പെറോ എന്ന ഫ്രഞ്ച് പണ്ഡിതന്‍ നല്‍കിയ വിവരങ്ങള്‍ ശ്രദ്ധേയമാണ് .അദ്ദേഹം ഇന്ത്യയില്‍ നടത്തിയ യാത്രകളെയും അവിടെ നിന്ന് നേടിയ വിജ്ഞാന സാമഗ്രികളെയും കുറിച്ച് വിസ്തരിച്ചു പറയുന്ന കൂട്ടത്തില്‍ കൊച്ചിയിലെ ജൂതപട്ടയതിന്റെ വ്യക്തമായ ഒരു പകര്‍പ്പ് കൊടുക്കയും സെന്റ്‌ തോമസ്‌ ക്രിസ്ത്യാനികള്‍ക്ക് ലഭിച്ച വിശേഷാവകാശങ്ങളെ കുറിച്ച അന്വേഷണം നടത്തിയതായി പറയുകയും ചെയ്യുന്നുണ്ട് .അന്ന് നാട്ടിലെ ഒരു പാതിരി “കോലെഴുത്ത്  “ ലിപിയിലുള്ള കൊല്ലം ചേപ്പേടുകളും  ആര്യ ലിപിയിലുള്ള ഒരു പകര്‍പ്പും സംസ്കൃതത്തിലുള്ള” ഒരു വിവര്‍ത്തനവും തനിക്കു തന്നതായും “അതു ആധികാരികമാണ് “ എന്ന് ബിഷപ്പ് തിരുമേനി സാക്ഷ്യപ്പെടുതിയതായും ഡ്യു പെറോ പറയുന്നു . ഈ പാതിരി തന്നെ ഇതിനെ പോര്‍ച്ചുഗീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു “നാല് ചെമ്പോല”കളിലുള്ള പട്ടയത്തിന്റെ ഉള്ളടക്കം ഡ്യു പെറോ ഉദ്ധരിക്കുന്നുണ്ട് .പശ്ചിമേഷ്യന്‍ ഭാഷകളിലും ലിപികളിലുമുള്ള  ഒപ്പുകളടങ്ങിയ ഏട് ഡ്യു പെറോ തീരെ വിട്ടുകളഞ്ഞു (കണ്ടിട്ടില്ല എന്നാണു പറയേണ്ടിയിരുന്നത് –ഡോ .കാനം ) നാലാമത്തെ ഏട്ടിന്റെ  അവസാനത്തിനു ശേഷം തന്റെ കയ്യിലുണ്ടായിരുന്ന സംസ്കൃത  വിവര്‍ത്തനത്തെ   ആധാരമാക്കി നാട്ടുകാരായ ചില സാക്ഷികളുടെ പേരും  തോമസ്‌ കാനായ്ക്കു ലഭിച്ചതെന്നു പറയുന്ന ഒരുപട്ടയത്തിന്‍റെ   ചുരുക്കവും അദ്ദേഹം കൊടുക്കുന്നുണ്ട് “.

എന്നാല്‍അജ്ഞാത കാരണത്താല്‍,  ഈ നാടന്‍ സാക്ഷിപ്പട്ടിക ,കാനാ തോമായ്ക്കു നകിയ പട്ടയം എന്നിവ പുസ്തകത്തില്‍ നല്‍കാന്‍ രചയിതാക്കള്‍,വാര്യരും വെളുത്താട്ടും  കൂട്ടാക്കിയില്ല .
ഈ ഭാഗം വായിച്ച ഈ  ലേഖകന്‍  പ്രസ്തുത സാക്ഷിപ്പട്ടികയും കാനാ  തോമാ (കാനായി തൊമ്മന്‍ ) പട്ടയവും കണ്ടെത്താന്‍ ശ്രമിച്ചു. അതില്‍ വിജയം കണ്ടെത്തി. .
സാക്ഷിപ്പട്ടിക 2015 നവംബര്‍ 27 നു കോട്ടയം സി.എം.എസ് കോളേജില്‍ വച്ച്
ദ്വിശതാബ്ടി ആഘോഷഭാഗമായി  നടത്തപ്പെട്ട മൂന്നാമത് അന്തര്‍ദ്ദേശീയ കേരള ചരിത്ര കോണ്ഫ്രന്‍സ്സില്‍ പവര്‍ പോയിന്റ് സഹായത്തോടെ  അവതരിപ്പിച്ചു .ഹയാസിന്ത് ആന്ക്തില്‍ ഡ്യു പെറോ ZEND AVESTA (Paris 1771 )എന്ന ഫ്രഞ്ച് ഗ്രന്ഥത്തില്‍ നല്‍കിയ വിവരം അനുസരിച്ച് ആനമുദ്ര ഉള്ള പതിനേഴു വേള്‍+നാടന്‍ (വെള്ളാള-വാര്‍ത്തക) സാക്ഷികള്‍ ആണ് തരിസാപ്പള്ളി ശാസനത്തില്‍ ഉള്ളത് .അതില്‍ ആദ്യ ഒന്നര പേരുകള്‍  നമുക്കറിയാം ,”വേള്‍ കുല സുന്ദരന്‍+ വിജയ...” പെറോ വേല്‍കുല സുന്ദരനെ Bellaacoul Tchanirenoum (വേല്‍ കുല “ചന്ദ്രന്‍”) ആക്കി .പക്ഷെ രണ്ടാമന് “നാരായണന്‍”  എന്ന രണ്ടാം പാതി നല്‍കി വിജയ നാരായണന്‍ (Vifcheia Narainen)  എന്നാക്കി .

മറ്റു സാക്ഷികള്‍Idirafchi oudiakannen nadonem ഇതിരാക്ഷി ഒടിയ കണ്ണന്‍ നന്ദനന്‍
Madinaia binavadinem മദിനെയ വിനയ ദിനന്‍
Kannan nandienna കണ്ണന്‍ നന്ദനന്‍
Naladirenna tirien നലതിരിഞ്ഞ തിരിയന്‍
Kamen kanen കാമന്‍ കണ്ണന്‍
Tchenden kanen ചേന്നന്‍ കണ്ണന്‍
Kanden tcharen കണ്ടന്‍ ചേരന്‍
Yakodayen യാകൊണ്ടയന്‍
Kanavadi adittianen കനവാടി അതിതെയനന്‍
filsdeVifchnou reprefente fous la figure d’nn Elephant (ആന മുദ്ര)
Mourigun tchanden മുരുകന്‍ ചാത്തന്‍
Mourigun kamapien മുരുകന്‍ കാമപ്പന്‍
Poulkouri tanouartanen പുലക്കുടി തനയന്‍
Pountaley kodi oudoudeyan ai kanen പുന്നതലക്കോടി   ഉദയനന്‍ കണ്ണന്‍
Pountaley kourania koumariaia Kanen പുന്നതലക്കൊരനായ കൊമരന്‍ കണ്ണന്‍
Schamboudonveria സംബോധി വീരയന്‍ 
https://1.bp.blogspot.com/-WCpy0fJGGt4/Vm-m8iPGqkI/AAAAAAAAgbE/EmM_kQo5Pe8/s320/IMG_20151203_0005.jpg
ഇതില്‍ ഒരാള്‍ പോലും വിദേശിയല്ല .ഈ പട്ടികയോടുകൂടി തരിസാപ്പള്ളി ശാസനം അവസാനിക്കുന്നു .യശോദാത പിരായി ,സപീര്‍ ഈശോമരുവാന്‍ ,മല്പ്പാന്‍ ,കൃസ്ത്യന്‍ ,സിറിയന്‍ എന്നിങ്ങനെ ഉള്ള
ഒരു പേരും ഈ സാക്ഷിപ്പട്ടികയില്‍ വരുന്നില്ല .
ആയ് വംശ ആനമുദ്ര ഉണ്ടുതാനും .
അത്തരം പേരുകള്‍ വരുത്തുവാന്‍ വേണ്ടി ആനമുദ്ര ഉണ്ടായിരുന്ന മോതിര വളയം പൊട്ടിച്ചു കളഞ്ഞ്  ഈ പട്ടിക ഒളിപ്പിച്ചു വയ്ക്കയും മറ്റൊരു വിദേശ ലിപി(പശ്ചിമേഷ്യന്‍ ) സാക്ഷിപ്പട്ടിക കൂടെ വയ്ക്കയും ചെയ്തു എന്ന് ഉറപ്പാക്കാം  ..ആനമുദ്ര ഉള്ള മോതിരവളയം പൂഴ്ത്തി വയ്ക്കയും ചെയ്യുന്നു .നമ്മുടെ ചരിത്രകാരന്മാര്‍ അതിനു കൂട്ട് നിക്കയും ചെയ്യുന്നു .ഏബ്രഹാം ഹയാസിന്തെ ആക്തില്‍ ഡ്യു പെറോ (1731-1803)

ഭാരതീയ പൈതൃകങ്ങളെ കുറിച്ചു പഠിക്കാന്‍ അതിയായ താല്‍പ്പര്യം
കാട്ടിയ ഫ്രഞ്ച് പണ്ഡിതന്‍ പെറോ .പാരീസിലെ  സുഗന്ധവ്യജ്ഞന വ്യാപാരി പീയറി ആക്തിലിന്റെ ഏഴുമക്കളില്‍ നാലാമനായി ജനിച്ചു .
ആക്തില്‍ ബ്രയാന്‍ കോര്‍ട്ട്‌ എന്ന സഹോദരനുമായി വേര്‍തിരിച്ചറിയാന്‍ പിതാവിന്റെ തോട്ടനാമം –ഡ്യു പെറോ – നാലാമനു നല്‍കപ്പെട്ടു . .
നാട്ടില്‍  ഹീബ്രുവില്‍ പരമ്പരാഗത ക്ലാസിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ പെറോ ഹോളണ്ടില്‍ പോയി പൌരസ്ത്യ പഠനത്തിനു ചേര്‍ന്നു .അറബിയില്‍ നല്ല അവഗാഹം നേടി . റിച്ചാര്‍ഡ് കോള്‍ബി ഒക്സ്ഫോര്‍ ഡിലെ  ബോദലെയര്‍ഗ്ര ന്ഥശാലയില്‍ നിന്ന് കൊണ്ടുവന്ന ഇറാനിയന്‍(പാര്‍സി ) ഉപനിഷത്ത് ഭാഗമായ വേണ്ടാന (Vendana- The Wisdom of Parsees) പെറോയെ
വല്ലാതെ ആകര്‍ഷിച്ചു .ഇന്ത്യയില്‍ വന്നു ആ ഗ്രന്ഥത്തിന്റെ ഉറവിടം കണ്ടെത്താനും അത് പഠിച്ചു മൊഴിമാറ്റം നടത്താനും പെറോ ആഗ്രഹിച്ചു .
ഗുജറാത്തിലെ സൂറത്തില്‍ കുറെ നാള്‍ കഴിഞ്ഞിരുന്ന ജയിംസ് ഫ്രേസര്‍ (1713-1754) ഈസ്റ്റ് ഇന്ത്യാകമ്പനി ഉദ്യോഗസ്തന്‍ വശം ഇത്തരം ശേഖരം ഉണ്ടെന്നറിഞ്ഞ പെറോഅദ്ദേഹത്തെ  സമീപിച്ചാല്‍  കാര്യം നടക്കും എന്ന് മനസ്സിലാക്കി . സൂറത്തില്‍ സ്ഥാനപതിയായ സഹോദരന്‍ ബ്രയാന്റെ സഹായം തേടി..പക്ഷെ അദ്ദേഹം അകാലത്തില്‍ മരണമടഞ്ഞു .തുടര്‍ന്നു ഈസ്റ്റ് ഇന്ത്യാകമ്പനിയില്‍ ജോലി നേടി ഇന്ത്യയില്‍ വന്നു (1754 നവംബര്‍  7) തുടര്‍ന്നു ഇന്ത്യയില്‍ പലഭാഗത്തും പര്യടനം നടത്തി 1755 ആഗസ്റ്റ്‌ 10 നു പോണ്ടിച്ചേരിയില്‍ എത്തി .ആദ്യം പേര്‍ഷ്യന്‍ പഠിച്ച പെറോ കാശിയില്‍ പോയി ബ്രാഹ്മണ മുഖത്ത് നിന്നും സംസ്കൃതം   പഠിക്കാന്‍ ആഗ്രഹിച്ചു .എന്നാല്‍ രോഗബാധിനായി .അതിനിടയില്‍ ഏഴുവര്‍ഷം നീണ്ടു നിന്ന മൂന്നാം കര്‍ണാട്ടിക് യുദ്ധം തുടങ്ങി .നിരാശനായ പെറോ തനിക്കുവേണ്ട പുസ്തകങ്ങള്‍ തേടി ടിബറ്റിലെക്കും ചൈനയിലേക്കും പോകാന്‍ തയാറായി ..എന്നാല്‍ അവിടെ നിന്നും ഒന്നും കിട്ടിയില്ല നൂറു ദിവസത്തെ യാത്ര കഴിഞ്ഞു പോണ്ടിച്ചേരിയില്‍ എത്തി .
1762 ജൂണില്‍ പെറോയുടെ യാത്രാവിവരണം Journal des Scavans എന്ന മാസികയില്‍  പ്രസിദ്ധീകൃതമായി .1771 –ല മൂന്നുഭാഗമുള്ള ZEND AVESTA പ്രസിദ്ധീകരിക്കപ്പെട്ടു .ബൈബിള്‍ അല്ലാതെ വേറെയും  ആത്മീയ ഗ്രന്ഥങ്ങള്‍  ഉണ്ടെന്നു പാശ്ചാത്യ ലോകം അറിഞ്ഞത് പെറോ വഴിയായിരുന്നു. .

Saturday, 30 March 2019

ن S H A R B T H O ن: Plate Pole Apart

ن S H A R B T H O ن: Plate Pole Apart: Dr. Kanam Sankara Pillai is a renowned Surgeon, Obstetrician & Gynecologist, who resides in the cool estate-region of  Po...

Friday, 16 March 2018

അത് “സിറിയന്‍” പട്ടയം അല്ലേ അല്ല


അത് “സിറിയന്‍” പട്ടയം അല്ലേ അല്ല
ഡോ കാനം ശങ്കരപ്പിള്ള,പൊന്‍കുന്നം
Mob:9447035416  Email :drkanam@gmail.com

പ്രൊഫസര്‍ ടി.ആര്‍.വേണുഗോപാല്‍ എഴുതിയ സമ്പത്തും അധികാരവും-തൃശ്ശൂരില്‍ നിന്നുള്ള ഒരു കാഴ്ച” എന്ന ചരിത്ര പഠനം ശ്രദ്ധയില്‍ വന്നത് ഡോ .എം ജി എസ് നാരായണന്‍ എഴുതിയ “ചരിത്രം വ്യവഹാരം -കേരളവും ഭാരതവും” (കറന്റ് ബുക്സ് 2015) വായിച്ചപ്പോള്‍ ആയിരുന്നു.എം ജി.എസ്സിന്‍റെ പ്രിയ ശിഷ്യന്‍ ആയ പ്രൊഫ.ടി.ആര്‍.വേണുഗോപാലനെയും അദ്ദേഹത്തിന്‍റെ പഠനത്തെയും ഗുരു മുക്തകണ്ടം പ്രശംസ കൊണ്ട് പൊതിഞ്ഞിരുന്നു.ശിഷ്യന്‍ അല്ലാത്ത,തന്‍റെ വരുതിയ്ക്ക് നില്‍ക്കാത്ത, മുന്‍ എം ജി യൂണിവേര്‍‌സിറ്റി വി.സി, രാജന്‍ ഗുരുക്കളെയും അദ്ദേഹവും രാഘവവാര്യരും കൂടി എഴുതിയ “കേരള ചരിത്രം” (രണ്ടു വാള്യങ്ങള്‍) എന്ന ചരിത്ര ഗ്രന്ഥത്തെ വെറും “പരീക്ഷാ സഹായഗ്രന്ഥ” മായി വിശേഷിപ്പിച്ചു (പുറം 129) എം ജി എസ് പുലഭ്യം പറഞ്ഞതും ഇതേ  “ചരിത്രം വ്യവഹാരം” ഗ്രന്ഥത്തില്‍ . അതില്‍ ഒരിടത്ത് പോലും രാജന്‍ ഗുരുക്കള്‍ എന്ന പേര്‍ എം.ജി.എസ് നല്‍കിയില്ല എന്നോര്‍ക്കുക. കേരള ചരിത്ര പഠന ചരിത്രം പറയുമ്പോള്‍, “അത്രയൊന്നും പറയാന്‍ ഇല്ലാത്ത “(പുറം 130 ) വൈക്കം പാച്ചു മൂത്തത്,മനോന്മണീയം സുന്ദരം പിള്ള എന്നിവര്‍ക്കായി ഒരു ഖണ്ഡിക  നല്‍കിയതിനു  ഗ്രന്ഥകര്‍ത്താക്കളെ, അവരുടെ പേര്‍ വെളിപ്പെടുത്താതെ,എം ജി.എസ് വല്ലാതെ ശകാരിച്ചതായി കാണാം.കേരള ചരിത്രം ദക്ഷിണേന്ത്യന്‍ ചരിത്രം എന്നിവയുടെ പിതൃസ്ഥാനം അലങ്കരിക്കുന്ന മനോന്മണീയം സുന്ദരന്‍ പിള്ളയെ (1855-1897) തമസ്കരിക്കാനും തിരുവിതാം കൂര്‍ പുരാവസ്തു വകുപ്പിന്‍റെ സ്ഥാപക മേധാവി (1891) അദ്ദേഹമല്ല എന്ന് വരുത്താനും എം ജി എസ് തുടര്‍ച്ചയായി പ്രയത്നിച്ചു വരുകയാണ് .(കേരള ചരിത്രത്തിലെ പത്തു കള്ളക്കഥകള്‍,ഡി.സി ബുക്സ് 2015 പുറം 61 ) അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ തിരുവിതാംകൂര്‍ പുരാവസ്തു വകുപ്പു സ്ഥാപിതമായത് 1910 ല്‍ മാത്രം (കേസരി വാരികയുടെ എം ജി എസ് ശതാഭിഷേക സപ്ലിമെന്റില്‍, പ്രിയ ശിഷ്യന്‍ പ്രൊഫ ടി ആര്‍ വേണുഗോപാലിനെ കൊണ്ട് ശാസ്ത്രീയ കേരള ചരിത്ര പിതാവ് എം ജി എസ് ആണെന്ന് സ്ഥാപിക്കാന്‍  ഒരു ലേഖനവും എഴുതിച്ചു . (കേസരി വാരിക എം.ജി.എസ് ശതാഭിഷേക പതിപ്പ്  ''ചരിത്രത്തോടോപ്പം സഞ്ചരിച്ച ഒരാള്‍'' 20 ആഗസ്റ്റ്, 2016  - ''മൗലികതയുടെ പെരുമാള്‍''- പ്രൊഫ. ടി.ആര്‍ വേണുഗോപാല്‍ കാണുക (പുറം  )
“തൃശ്ശൂരില്‍ നിന്നുള്ള ഒരു കാഴ്ച “ എന്ന് പുസ്തകനാമത്തില്‍ വിശേഷണം ചാര്‍ത്തിയതിനാല്‍ തിരുവിതാംകൂര്‍-വേണാട് –തെക്കുംകൂര്‍ പ്രാദേശിക ചരിത്രങ്ങളില്‍ മാത്രം താല്‍പ്പര്യം ഉള്ള ,മലബാര്‍ കൊച്ചി ചരിത്രങ്ങളില്‍ ഒട്ടും താല്‍പ്പര്യമില്ലാത്ത ,അവ പഠിച്ചിട്ടില്ലാത്ത ഞാന്‍ ആ പുസ്തകം വില കൊടുത്തു വാങ്ങാന്‍ മടിച്ചു എന്നതാണ് വാസ്തവം. അങ്ങിനെയിരിക്കെ, പുസ്തകത്തിന്‍റെ പരിഷകരിച്ച രണ്ടാം പതിപ്പ് പുറത്തിറങ്ങി എന്ന് പരസ്യം കണ്ടു .കലാകുമുദി 2214/ 2018 ഫെബ്രുവരി 11ലക്കത്തില്‍ ഡോ .പി.കെ ശ്രീകുമാര്‍ എഴുതിയ വായനാനുഭവം “കരിങ്കല്‍ പരിഹാരവും ചണ്ടാലവാടികയും” (പുറം 68-69) വായിക്കയും ചെയ്തു .തൃക്കൊടിത്താനം ,ഹരിപ്പാട് ക്ഷേത്രങ്ങളില്‍ “”കഴുവേറ്റി കല്ല്‌” ഉണ്ടെന്നും ഗ്രന്ഥകര്‍ത്താവ് തിരുവല്ല ചെപ്പെടു വ്യത്യസ്തമായ  വിമര്‍ശന പഠനത്തിനു വിധേയമാക്കി എന്നും മറ്റും ഡോ ശ്രീകുമാര്‍ എഴുതിയത് കണ്ടതോടെ, കോട്ടയത്ത് പോയി ശീമാട്ടിയ്ക്ക് സമീപമുള്ള കോമോസ് ബുക്ക്സ്റാളില്‍ നിന്നും പുതിയ പതിപ്പ് ഒരെണ്ണം വാങ്ങി (വില 400 രൂപാ എങ്കിലും 20 ശതമാനം വിലക്കുറവില്‍ . 320രൂപായ്ക്കു കിട്ടി )
കിട്ടിയ പാടെ ഓടിച്ചു നോക്കി .തൃശ്ശൂര്‍ ദേശചരിത്രം ,പെരിങ്ങനം, വടക്കുംനാഥക്ഷേത്രം ,കൂടല്‍ മാണിക്യം ,തച്ചുടയ കയ്മള്‍ തുടങ്ങിയ വിശദമായ ചരിത്രം, പുരാതന രേഖകളുടെ സഹായത്തോടെ നന്നായി ഗവേഷണം ചെയ്ത് പ്രോഫസ്സര്‍ അവതരിപ്പിച്ചിരിക്കുന്നു .മലയാള ഭാഷയില്‍ ഇറങ്ങിയ ഏറ്റവും നല്ല പ്രാദേശിക ചരിത്രപഠനം തന്നെ. തീര്‍ച്ചയായും പ്രൊഫസ്സര്‍ വേണുഗോപാല്‍ അഭിനന്ദനം അര്‍ഹിക്കുന്നു. എം ജി എസ്സിനും അഭിമാനിക്കാം .തന്‍റെ പ്രിയശിഷ്യന്‍ ഇത്രയും നല്ല ഒരു ചരിത്രഗവേഷണ ഗ്രന്ഥം തയാറാക്കി എന്നതില്‍.
മറ്റൊരു കേരള ചരിത്ര പഠനത്തിലും പരാമര്‍ശിക്കാത്ത “കരിങ്കല്‍ പരിഹാര”ത്തെ കുറിച്ചും “കഴുവേറ്റി കല്ലി”നെ കുറിച്ചും പ്രൊഫസ്സര്‍ വേണുഗോപാല്‍ വിശദമായി എഴുതുന്നു എന്ന് വായനാനുഭാവത്തില്‍ ഡോ .പി.കെ ശ്രീകുമാര്‍ ചൂണ്ടിക്കാണിച്ചത് നൂറുശതമാനം ശരി തന്നെ. അധികാരി വര്‍ഗ്ഗത്തിന്‍റെ  ചരിത്രം മാത്രമല്ല ‘പണിമക്കള്‍ “എന്ന് പാര്‍ത്ഥി വപുരം പട്ടയത്തില്‍ പരാമര്‍ശിക്കുന്ന പറയര്‍ ,പുലയര്‍ പാണര്‍ തുടങ്ങിയ അദ്ധ്വാന വിഭാഗങ്ങളുടെ ചരിത്രവും പ്രൊഫസര്‍ എഴുതുന്നു
 എന്നാല്‍ എന്‍റെ അഭിപ്രായത്തില്‍ വേണാട്ടരചന്‍ അയ്യന്‍ അടികള്‍ എഴുതിച്ച തരിസാപ്പള്ളി ശാസനത്തെ കുറിച്ചുള്ള പ്രൊഫസറുടെ കണ്ടെത്തലുകള്‍ ശരിയല്ല .ഇക്കാര്യത്തില്‍ ഗുരു എം ജി.എസ് നാരായണന് പറ്റിയ തെറ്റുകള്‍ ,നോട്ടപ്പിശകുകള്‍ ശിഷ്യനും പറ്റിയിരിക്കുന്നു .The Tamilian Antiquary  വായിക്കാത്തവരും കാണാത്തവരും ആണ് ഗുരുവും ശിഷ്യനും എന്ന് വ്യക്തം . അതില്‍ മനോന്മണീയം സുന്ദരന്‍ പിള്ള എഴുതിയ ലേഖനങ്ങളും അദ്ദേഹത്തെ കുറിച്ച് എഴുതിയ ലേഖനങ്ങളും ഇരുവരും കണ്ടിട്ടില്ല .
സിറിയന്‍ ചെമ്പട്ടയമോ ?
തരിസാപ്പള്ളി പട്ടയത്തെ കുറിച്ച് എഴുതുന്ന വേളയില്‍ എം ജി.എസ് പ്രസ്തുത പട്ടയം നേരില്‍ പരിശോധിച്ചിട്ടില്ല .ആ പട്ടയം അദ്ദേഹം ആദ്യം
കണ്ടത് കോട്ടയം സി.എം എസ് കോളേജു ദ്വിശതാബ്ദി  ആഘാഷ വേളയില്‍ 2015 നവംബറില്‍ മാത്രം എന്ന് യൂ.ട്യൂബു വീഡിയോയില്‍ നിന്ന് വ്യക്തമാകും .എം ജി.എസ് പറയുന്ന “ബാഹ്യ വിമര്‍ശന”ത്തിനു (ചരിത്രം വ്യവഹാരം, ആമുഖം പുറം x) തരിസാപ്പള്ളി പട്ടയത്തെ അദ്ദേഹം വിധേയമാക്കിയില്ല .പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക തരിസാപ്പള്ളി പട്ടയത്തിന്‍റെ യഥാര്‍ത്ഥ ഭാഗമല്ല എന്ന വസ്തുത എം ജി.എസ്സിന് മനസ്സിലാക്കാന്‍  സാധിച്ചില്ല.
തരിസാപ്പള്ളി പട്ടയം ,കോട്ടയം ചെപ്പേടുകള്‍ ,സിറിയന്‍ ക്രിസ്ത്യന്‍ ചെപ്പേടുകള്‍ എന്നൊക്കെ അറിയപ്പെടുന്ന പുരാതന വട്ടെഴുത്ത് (നാനം മോനം)-ഗ്രന്ഥാക്ഷര വേണാടന്‍ രേഖയെ “സിറിയന്‍ ചെമ്പട്ടയം “എന്ന പേരിലാണ് പ്രൊഫ.വേണുഗോപാല്‍ 112,115,141,തുടങ്ങി 14 പുറങ്ങളില്‍ 
പരിഷ്കരിച്ച പതിപ്പിലും അവതരിപ്പിച്ചിരിക്കുന്നത് .കോട്ടയത്തെ സിറിയന്‍ പള്ളിയില്‍ നിന്ന് കിട്ടി എന്ന കാരണത്താല്‍, ഗുണ്ടെര്‍ട്ട് സായിപ്പ് കോട്ടയം,സിറിയന്‍ ക്രിസ്ത്യന്‍ ചെപ്പേടുകള്‍ എന്ന് വിളിച്ചത് നട്ടെല്ലില്ലാത്ത കേരളീയ ചരിത്രകാരന്മാര്‍ ശരി വച്ച് അത് പോലെ തന്നെ പരാമര്‍ശിച്ചു പോന്നു .കുരക്കേണി കൊല്ലത്ത് വച്ച് എഴുതപ്പെട്ട ,പറങ്കികള്‍ക്ക് കൊല്ലം തേവലക്കര ശിവക്ഷേത്രം 1554 –ല്‍ ആക്രമിച്ചപ്പോള്‍ കിട്ടിയ, കൊള്ളമുതല്‍ ബ്രിട്ടീഷുകാരുടെ കാലത്ത് “ഞങ്ങളുടെ സെന്റ്  ത്രേസ്യാ പള്ളിയ്ക്ക് കിട്ടിയത്” എന്ന കള്ളം  പറഞ്ഞു (Sadasivan S.N ,Social History of India ) കോട്ടയം നസ്രാണികള്‍ കയ്ക്കലാക്കിയ “തൊണ്ടി രേഖ” എങ്ങനെയാണ് കോട്ടയം രേഖയോ സിറിയന്‍ രേഖയോ ആകുന്നത്?
“ലോകത്തിന്‍റെ കണ്ണില്‍ കരടായും കണ്ണീര്‍ ആയും” അറിയപ്പെടുന്ന സിറിയ യുടെ പേരില്‍ എന്തിനു നമ്മുടെ അതിപുരാതന അയ്യന്‍ അടികള്‍ പട്ടയം അറിയപ്പെടണം ? .വട്ടെഴുത്ത് ,ഗ്രന്ഥാക്ഷരം എന്നിവയല്ലാതെ വേണാട്ടില്‍ സി ഇ 849-ല്‍ ചമയ്ക്കപ്പെട്ട ആ പുരാതന രേഖയില്‍ സിറിയന്‍ പദം  ഒന്ന് പോലും ഇല്ല .”തരിസാ” എന്ന കൊല്ലം ഗ്രാമ്യ പദത്തിന്  ധര്യാ =ധരിക്കാത്തത് (ഭസ്മം-വെണ്ണീര്‍ - ധരിക്കാത്ത ചെട്ടികള്‍ ,വ്യാപാരികള്‍ ) എന്ന് ലോഗന്‍ പറഞ്ഞിട്ടും (മലബാര്‍ മാന്വല്‍ പുറം) നമ്മുടെ കേശവന്‍ വെളുത്താട്ട് ലണ്ടനില്‍ പോയി ആഗാഖാന്‍ സര്‍വ്വകലാശാലയിലെ
ഡോ.ഫിലിപ്പ് വുഡ് എന്ന സുറിയാനി വിദഗ്ധനെ കണ്ടെത്തി ഭയം എന്നര്‍ത്ഥം വരുന്ന “തര്‍സക്” പേര്‍ഷ്യന്‍ പദം കണ്ടെത്തി “തരിസാപ്പള്ളി പട്ടയ”ത്തില്‍ (എന്‍ ബി.എസ് 2013 പുറം117) വായനക്കാരെ വഴി തെറ്റിയ്ക്കുന്നു .രസകരമായ സംഗതി സിറിയന്‍ ഭാഷയില്‍ പള്ളിയുടെ പദം ( EDTA ; വായിക്കുന്നത് തിരിച്ചു ATDE ) ഏതെന്നു സുറിയാനി വിദഗ്ദ്ധനില്‍ നിന്നറിയാന്‍ കേശവന്‍ വെളുത്താട്ട് ശ്രമിച്ചില്ല.
“തര്‍സക്/തരിസാ  അട്റ്റെ” എന്ന് എന്തുകൊണ്ട് സിറിയന്‍ പള്ളിയെ കുരക്കേണി കൊല്ലം/അയ്യന്‍ അടികള്‍  ചെപ്പേടില്‍ പരാമര്‍ശിച്ചില്ല എന്നതിന് സമാധാനം നല്‍കേണ്ടത് വെളുത്താട്ട് തന്നെ .
“സിറിയന്‍”  ചെപ്പേടല്ല:”വെള്ളാള” ചെപ്പേട്
അയ്യന്‍ അടികള്‍ പട്ടയം നല്‍കുന്ന കാലത്ത് ചേരമാന്‍ പെരുമാള്‍ സ്ഥാണു രവി ആയിരുന്നു .പന്ത്രണ്ടു കൊല്ലം കൂടുമ്പോള്‍ പെരുമാക്കന്മാരെ തെരഞ്ഞെടുത്തിരുന്നത് വെള്ളാളരില്‍ നിന്നും (K.P.Padmanabha Menon in his History of Cochin points out that whenever the throne of the Cheraman Perumal fell vacant ,the next king was elected fromamong the members of Vellala Community ref :T.Lakshmanan Pillai Are Malaylis Tamilians ?KSP ii Series 7Trivandrum 1931 pp1-18 ) ആയിരുന്നു .അതിനാല്‍ വെള്ളാള പെരുമാളിന്‍റെ കാലത്ത് നല്‍കിയ പട്ടയം .വേണാട് രാജാക്കന്മാര്‍ വെള്ളാളര്‍ ആയിരുന്നു (ശൂരനാട്  കുഞ്ഞന്‍ പിള്ള ) വെള്ളാളന്‍ ആയ അയ്യന്‍ അടികള്‍ നല്‍കിയ പട്ടയം .ഒന്നാം സാക്ഷി ,ഒരു പക്ഷെ എഴുതിയ ആളും വേള്‍ (വെള്ളാള ) കുലത്തില്‍ ജനിച്ച സുന്ദരന്‍ .നല്‍കുന്നത് വെള്ളാളര്‍ കൈവശം വച്ചിരുന്ന ഭൂമി (“പൂമിയ്ക്ക് കരാളര്‍ വെള്ളാളര്‍” എന്നത് കാണുക ) .നാലുകുടി വെള്ളാളരെക്കൂടി നല്‍കുന്ന പട്ടയം.കൂടാതെ പതിനേഴു നാടന്‍ വെള്ളാള വാര്‍ത്തക സാക്ഷികളും  .ചുരുക്കത്തില്‍ ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ സമുദായത്തിന്റെയോ ജന സമൂഹത്തിന്റെയോ പേരില്‍ ഈ പട്ടയം അറിയപ്പെടണമെങ്കില്‍ അത് സിറിയന്‍ (സുറിയാനി) എന്ന പേരിലല്ല;പിന്നെയോ “വെള്ളാളര്‍” എന്ന ജനസമൂഹത്തിന്റെ പേരില്‍ ആയിരിക്കണം എന്ന് സാമാന്യ ബുദ്ധി ഉള്ള ആര്‍ക്കും തോന്നും .പക്ഷെ പ്രൊഫ.വേണുഗോപാല്‍ “സിറിയന്‍”ചെമ്പട്ടയം  എന്ന പേരാണ് പതിനാലു സ്ഥലങ്ങളിലും ഉപയോഗിച്ചിരിക്കുന്നത് എന്നത് വിചിത്രം തന്നെ .ആ വിദേശ പ്രേമം കാണുക .
“സുറിയാനി വ്യാപാരിപ്രമുഖന്‍ എശോദാ തപിരായിക്ക് (മാര്‍ സപീര്‍ ഈശോ ) നല്‍കിയ പ്രത്യേക അവകാശങ്ങള്‍ ആണ് സുറിയാനി ചെമ്പട്ടയത്തിലെ  പ്രതിപാദ്യം” എന്ന് പ്രൊഫ .വേണുഗോപാല്‍ (പുറം 275)   എശൊദാ,സപീര്‍ ഈശോ എന്നീ രണ്ടു പേരുകളും ഒരാളുടെ എന്ന് വേണുഗോപാല്‍ കണ്ടെത്തിയത് എങ്ങനെ എന്ന് മനസ്സില്‍ ആകുന്നില്ല .അവര്‍ രണ്ടും ഒരാള്‍ എന്ന് ആര് എവിടെ പറയുന്നു ?
തരിസാപ്പള്ളിയ്ക്ക് നാല് ഈഴവ കുടുംബങ്ങളെയും ഒരു വണ്ണാന്‍ കുടുംബത്തെയും ദാനം ചെയ്തു എന്ന് പ്രൊഫസ്സര്‍ (പുറം176  ).”ഈഴവകയ്യരെ” അദ്ദേഹം കാണുന്നില്ല .
കേരളത്തില്‍ നിലവില്‍ ഉണ്ടായിരുന്ന വ്യാപാരത്തിലെ മുഖ്യ പങ്കാളികളെ സിറിയന്‍ ചെമ്പട്ടയത്തില്‍ നിന്ന് മനസ്സിലാക്കാം (പുറം 278) പഹ്ലവി ,കുഫിക്(അറബി ),ഹീബ്രു  ഭാഷകളില്‍ 31 വരികളില്‍ കാണപ്പെടുന്ന സാക്ഷി പട്ടികയെ ആധാരമാക്കിയാണ് പ്രൊഫസറുടെ കണ്ടെത്തല്‍. .എന്നാല്‍ ഈ പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക  അയ്യന്‍ അടികള്‍ പട്ടയത്തിന്‍റെ ഭാഗമല്ല എന്നതാണ് “ഏറ്റവും പുതിയ കണ്ടെത്തല്‍” 2015 നവംബര്‍ 27 നു കോട്ടയം സി.എം .എസ് കോളേജു ദ്വി ശതാബ്ദി ആഘോഷ ഭാഗമായി നടത്തപ്പെട്ട അന്തര്‍ദേശീയ ചരിത്ര കോണ്ഫ്രന്സില്‍ ഈ ലേഖകന്‍ അവതരിപ്പിച്ച “തരിസാപ്പള്ളി പട്ടയത്തിലെ ആന മുദ്രയുള്ള നാടന്‍ സാക്ഷിപ്പട്ടിക” കാണുക (കിളിപ്പാട്ട് മാസിക ,ജനുവരി 2016 പുറം 11-12 ഈ പ്രബന്ധം നെറ്റില്‍ കിട്ടും )
രാഘവ വാര്യര്‍ ,കേശവന്‍ വെളുത്താട്ട് എന്നിവര്‍ ചേര്‍ന്നെഴുതിയ തരിസാപ്പള്ളി പട്ടയം (എന്‍ .ബി.എസ് ) അങ്ക്തില്‍ ഡ്യു പെറോണ്‍ (Abraham Hyacinte Anquitel Du Peron ) എഴുതിയ ZEND AVESTA (Paris 1771) എന്ന കൃതിയെ കുറിച്ച് ഇങ്ങനെ എഴുതി “നാല് ചെമ്പോല കളില്‍ ഉള്ള പട്ടയത്തിന്‍റെ ഉള്ളടക്കം ദ പെറോ ഉദ്ധരിക്കുന്നുണ്ട്.ഈ ഫ്രഞ്ച് വിവര്‍ത്തനം അന്നത്തെ നിലയ്ക്ക് സാമാന്യം ആഅധികാരികമാണ് .എന്നാല്‍ പശ്ചിമേഷ്യന്‍ ഭാഷകളിലും ലിപികളിലും ഉള്ള ഒപ്പുകള്‍ അടങ്ങിയ ഏട് ദ പെറോ തീരെ വിട്ടു കളഞ്ഞിരിക്കുന്നു “(പുറം 95)
ഇവിടെ പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക പെറോ (Peron ) കണ്ടിട്ടേ ഇല്ല എന്ന സത്യം ഗ്രന്ഥകര്‍ത്താക്കള്‍ സൌകര്യ പൂര്‍വ്വം മറച്ചു പിടിക്കുന്നു .പെറോ കൊച്ചിയില്‍ വന്ന കാലത്ത് (CE 1755) തരിസാപ്പള്ളി പട്ടയത്തില്‍ വിദേശ സാക്ഷിപ്പട്ടിക ഉള്ള ഓല ഉണ്ടായിരുന്നില്ല .പകരം പതിനേഴു വേള്‍ നാടന്‍ സാക്ഷി പട്ടിക –അതിനിടയില്‍ അയ്യന്‍ അടികളുടെ ആന മുദ്രയും –ഉള്ള ഓലയിലെ വിവരം പെറോ  ഫ്രഞ്ച് ഭാഷയില്‍ നല്‍കി .അതിപ്പോള്‍ ആര്‍ക്കും നെറ്റില്‍ നിന്നെടുക്കാം .
കൊല്ലം നഗരത്തില്‍ ഇവര്‍ക്ക് (സിറിയ-ജൂത –മുസ്ലിം)പുറമേ ചൈനാ ക്കാരുടെ ഒരു വ്യാപാരകേന്ദ്രവും രൂപം കൊണ്ടിരുന്നു.ഇന്നത്തെ ചിന്നക്കട പണ്ടത്തെ  ചൈനീസ് കച്ചവടക്കാരുടെ ഒരു ആവാസകേന്ദ്രത്തെയാണ്‌ സൂചിപ്പിക്കുന്നത് “(വേണുഗോപാല്‍ പുറം 276)
തികച്ചും ശരി .
കുരക്കേണി കൊല്ലത്തെ വെള്ളാളരെ കുറിച്ചുള്ള പരാമര്‍ശത്താല്‍ പ്രസിദ്ധമാണ് സി.ഇ 849- ല്‍ അയ്യനടികള്‍ക്ക് വേണ്ടി സാക്ഷരനായ വേ ള്‍ (വെള്ളാള) കുലജാതന്‍  സുന്ദരന്‍, ചെമ്പോലയില്‍  ട്ടെഴുത്തില്‍ (നാനം മോനം) വരഞ്ഞ  തരിസാപ്പള്ളി ശാസനം .സ്ഥാണു രവി ചക്രവര്ത്തിയുടെ അഞ്ചാം ഭരണവര്‍ഷം അയ്യനടികള്‍ എന്ന വേണാട്ടരചന്‍ സമുദായഭ്രഷ്ട് കല്പ്പിക്കപ്പെട്ടതിനാല്‍, ജൈനമതം സ്വീകരിച്ച, പതിനേഴു വെള്ളാള വര്ത്തകര്‍ക്ക് (ചെട്ടികള്‍ക്ക് ),പായ്ക്കപ്പലില്‍ പൂര്‍വേഷ്യന്‍ രാജ്യങ്ങങ്ങളിലേ യ്ക്ക് സമുദ്രസഞ്ചാരം നടത്തി കച്ചവടം ചെയ്തതിനാല്‍ വെണ്ണീര്‍”(ഭസ്മം ) ധരിക്കാന്‍ അവകാശം നഷ്ടപ്പെട്ട ദരിസാ”(ധരിയായി  -വില്യംലോഗന്‍,വിവ:ടി.വി.കൃഷ്ണന്‍ മാതൃഭൂമി 2000 പേജ് 220 കാണുക ) ചെട്ടികള്‍ക്ക്, ദരിസാ ജൈനപ്പള്ളി (തേവര്‍ പള്ളി ) പണിയാന്‍, ഇപ്പോഴത്തെ തേവള്ളിയില്‍(തേവര്‍ പള്ളി ഇരുന്ന സ്ഥലം )  കുറെ സ്ഥലം  നല്‍കുന്ന ചെമ്പോലക്കരണം (കാനം ശങ്കരപ്പിള്ള ,തരിസാപ്പള്ളി പട്ടയം എന്ന വെള്ളാള ചെപ്പേട്,  കെ.വി.എം.എസ് വൈറ്റില യൂണിയന്‍ സോവനീര്‍ 2015 ).അതില്‍ കൃഷി കാര്യങ്ങള്‍ നടത്താനും മൃഗപരിപാലനം നടത്താനും കച്ചവട കാര്യങ്ങള്‍ നോക്കാനും വരവ് ചെലവ് കണക്കുകള്‍ എഴുതാനും സാക്ഷരര്‍ ആയ  നാലുകുടി വെള്ളാളരെയും നല്‍കുന്ന ശാസനം .(ടി ഏ എസ് 11/70-80). ക്നായ് തൊമ്മന്‍ പട്ടയം യഥാര്‍ത്ഥമോ വ്യാജമോ എന്ന് നിശ്ചയം പോരാ .പക്ഷെ അതിലുമുണ്ട് വെള്ളാള പരാമര്‍ശം (കാനം ശങ്കരപ്പിള്ള കിളിപ്പാട്ട് മാസിക 2016 മാര്‍ച്ച്  ലക്കം പേജ് ) മണ്ണില്‍ .കൃഷി ഇറക്കണമോ തീര്‍ച്ചയായും വെള്ളാളര്‍ വേണ്ടിയിരുന്നു  കണക്കുകള്‍ സൂക്ഷിക്കണമോ സാക്ഷരത കൈവരിച്ച വെള്ളാളര്‍ വേണം .മൃഗ പരിപാലനം നടത്തണമോ വെള്ളാളര്‍ വേണം എന്ന് ചുരുക്കം.
സെന്റ്‌ തോമസ്‌ കൃസ്ത്യാനികള്‍ തീരദേശത്ത് നിന്നും മാറി ഉള്‍ നാടന്‍ കൃഷികളില്‍ -പ്രത്യേകിച്ച് കുരുമുളക് _ഏര്‍പ്പെട്ടതായി പയസ് മലേകണ്ടത്തെ ഉദ്ധരിച്ച്‌(Maritime India ) പ്രൊഫസ്സര്‍ വേണുഗോപാല്‍ എഴുതുന്നു.(പുറം 287) പയസ് പച്ച കള്ളമാണ് എഴുതി പിടിപ്പിച്ചത് .കൃസ്ത്യാനികള്‍ ആദ്യകാലങ്ങളില്‍ കര്‍ഷകര്‍ ആയിരുന്നില്ല .വെറും കച്ചവടക്കാര്‍ .കോട്ടയത്ത് ഉപ്പൂട്ടില്‍ കാര്‍ (ആദ്യ കാല ക്രിസ്ത്യന്‍ കുടുംബം) വന്നത് തളിക്ഷേത്രത്തിനു എണ്ണ നല്‍കാന്‍. ചിറക്കടവില്‍ പുല്ലുവേലി കുടുംബം (മുന്‍ മുഖ്യ മന്ത്രി ഏ .കെ ആന്റണിയുടെ അമ്മ വീട്ടുകാര്‍ ) വന്നത് ചിറക്കടവ്‌ ക്ഷേത്രത്തില്‍ എണ്ണ നല്‍കാന്‍ .മനോരമ യുടെ കണ്ടത്തില്‍ കുടുംബം അവകാശപ്പെടുന്നതും അവര്‍ തിരുവല്ലയിലെ എണ്ണ ച്ചെട്ടികള്‍ ആയിരുന്നു എന്നത്രേ .ബ്രിട്ടീഷ് ഭരണത്തിന് മുമ്പ് ക്രിസ്ത്യാനികള്‍ കൃഷിക്കാര്‍ ആയിരുന്നില്ല .അവരെല്ലാം “ഊഴിയം” വേലക്കാര്‍ മാത്രം ആയിരുന്നു
ചരിത്രത്തില്‍ ഇടമില്ലാത്തവര്‍ എന്ന തലക്കെട്ടില്‍ ക്ഷേത്ര ലോകത്തിനു പുറത്ത് ജീവിച്ചിരുന്ന ആള്‍ ,ആളടിയാര്‍ ,അടിയര്‍ ,(പുനൈവര്‍ )പുലയര്‍ ,ചെറുമര്‍ എന്നിവരെ പ്രൊഫ .വേണുഗോപാല്‍ പരാമര്‍ശിക്കുന്നു .എന്നാല്‍ “പൂമിയ്ക്ക് കരാളര്‍” ആയിരുന്ന വെള്ളാളര്‍ എന്ന ജനവിഭാഗത്തെ അദ്ദേഹം തമസ്കരിച്ചു കളയുന്നു .
പുരാലിഖിതങ്ങളില്‍ എഴുത്തുകാരനായി തച്ചനും തട്ടാനും മറ്റും വന്നിരുന്ന കാര്യം പ്രൊഫ വേണുഗോപാല്‍ എടുത്തു പറയുന്നു .എന്നാല്‍ തരിസാപ്പള്ളി പട്ടയത്തിലെ “വേള്‍ കുല” സുന്ദരനെ (ഇദ്ദേഹം കണ്ടിയൂര്‍ ദേശ വാസിയായിരുന്നിരിക്കാം .മറ്റൊരു രേഖയിലും പ്രത്യക്ഷപ്പെടുന്നു )  പ്രൊഫ ഫസ്സര്‍ തമസ്കരിച്ചു .പാര്‍ത്ഥിവപുരം ചേപ്പേട് എഴുതിയ തെങ്കനാട്ടു “വെണ്ണീര്‍ വെള്ളാളന്‍” തെങ്കനാട്ടു കിഴവന്‍ ആകിന ചാത്തന്‍ മുരുകനെയും പ്രൊഫസ്സര്‍ തമസ്കരിക്കുന്നു .
കുത്തഴിക്ക പ്പെട്ട ചെമ്പോല കൂട്ടം
അരഞ്ഞാണം നഷ്ടപ്പെട്ട തരിസാപ്പള്ളി പട്ടയത്തിന്‍റെ  പൂര്‍ണ്ണ രൂപം വായിക്കാന്‍ എം ജി.എസ് നാരാണന്‍റെ  “കള്‍ച്ചറല്‍ സിംബയോസിസ്” പുറം 86-91 കാണുവാന്‍ ആണ് ശിഷ്യന്‍ വേണുഗോപാല്‍ വായനക്കാരെ ക്ഷണിക്കുന്നത് .എം ജി.എസ് തരിസാപ്പള്ളി പട്ടയത്തെ രണ്ടായി കണ്ട ,ഇപ്പോഴും കാണുന്ന ചരിത്രകാരന്‍ ആണ് .ഓലയുടെ സ്ഥാനവും വശവും ഒന്നും അദ്ദേഹത്തിന് പിടിയില്ല .പെരുമാള്‍സ് ഓഫ് കേരള Index to Cera Inscriptions No A2 (pp 434)
കാണുക Copper plates:two plates with writings on both sides of the first plate and on
One side of the second plate 12+8+7 lines .Incomplete script.Vatteluttu,with Grantha Language –Old Malayalam  
കുത്തഴിക്കപ്പെട്ട ചെമ്പോല കൂട്ടത്തെ കുറിച്ചുള്ള .ജി.എസ്സിന്‍റെ  വിവരണം ശരിയല്ല .
ആദ്യ ഓലയില്‍ രണ്ടു വശങ്ങളിലും എഴുത്തില്ല
ഉള്‍വശത്ത് മാത്രം എഴുത്ത് .പുറവശം ശൂന്യം
അതില്‍ നിന്ന് മനസ്സിലാകുന്ന സത്യം അവസാന ഓലയിലെ അവസാന പുറവും ശൂന്യം ആയിരിക്കും.ഇരുവശങ്ങളിലും എഴുത്തുള്ള പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക അയ്യന്‍ അടികള്‍ പട്ടയ ഭാഗമല്ല എന്നതിന് മറ്റൊരു തെളിവാണ് ആദ്യ ഓലയിലെ ആദ്യവശം ശൂന്യം എന്നത്
രണ്ടാം ഓലയില്‍ ഇരുവശങ്ങളിലും എഴുത്തുണ്ട്
ശരിയായ രൂപം വായിക്കാന്‍ വാര്യര്‍ വെളുത്താട്ട് ഇവര്‍ ചേര്‍ന്ന് എഴുതിയ എന്‍ ബി എസ് “തരിസാപ്പള്ളി പട്ടയം” (2013) പുറം 109 112
കാണുക .വിക്കിയില്‍ ഈ പാഠം നല്‍കിയിട്ടുണ്ട്
ഒപ്പം ZEND AVESTA 1771 Paris നല്‍കുന്ന നാടന്‍ സാക്ഷി പട്ടികയും കാണാം .