Wednesday, 28 December 2016

ആരാദ്യം ??? മറച്ചുവയ്ക്കപ്പെടുന്ന ചില ചരിത്ര സത്യങ്ങള്‍

ആരാദ്യം ???
മറച്ചുവയ്ക്കപ്പെടുന്ന ചില ചരിത്ര സത്യങ്ങള്‍
=========================================
“പള്ളിയോടൊപ്പം പള്ളിക്കൂടം”
“പിടിയരി. കെട്ടുതെങ്ങ്” –ഉല്‍പ്പന്നപ്പിരിവ് 
“പള്ളിയോടൊപ്പം പള്ളിക്കൂടം” എന്ന പരിപാടി ആദ്യമായി നടപ്പില്‍ വരുത്തിയത് ചാവറ അച്ഛന്‍ (1864)എന്ന് എം.കെ സാനു “ജീവിതം തന്നെ സന്ദേശം - വിശുദ്ധ ചാവറ യുടെ ജീവിതം” എന്ന ജീവചരിത്രം(മനോരമ ബുക്സ് 2014) പുറം 116 ല്‍
പള്ളിയോടോപ്പം പള്ളിക്കൂടം തുടങ്ങിയത് ജൈനര്‍ ആയിരുന്നു എന്നും ആദ്യകാലത്ത് പള്ളി എന്നാല്‍ ജൈനപ്പള്ളി മാത്രം ആയിരുന്നു എന്നും
ക്രിസ്ത്യന്‍ പള്ളി ആദ്യകാലത്ത് “മാതാ കോവില്‍” (Mothre’s Church ) ആയിരുന്നു എന്നും മുസ്ലിം പള്ളി “പള്ളിവാസല്‍” ആയിരുന്നു എന്ന വസ്തുതയും പ്രഫസ്സര്‍ സാനു വായനക്കാരില്‍ നിന്ന് മറച്ചു പിടിയ്ക്കുന്നു
സ്കൂള്‍ പണിയാന്‍ പിടിയരി- കെട്ടുതെങ്ങു തുടങ്ങിയ ഉല്‍പ്പന്ന പിരിവുകള്‍ തുടങ്ങിയത്1864 –ല്‍ ചാവറ അച്ഛന്‍ എന്ന് പ്രഫസ്സര്‍ എം കെ സാനു പേജ് 154 –ല്‍
“സ്മുതി ദര്‍പ്പണം” എന്ന ആത്മകഥയില്‍ (ഡി.സി.ബുക്സ് 1994) എം പി മന്മഥന്‍ താനാണ് 1948 ല്‍ കെട്ടുതെങ്ങു പരിപാടി ആവിഷ്കരിച്ചതെന്നു എഴുതി (പേജ് 90) .
അതിനായി പന്തളം കെപി രാമന്‍പിള്ള യെ കൊണ്ട് “അഖിലാണ്ട മണ്ഡലം” എഴുതിച്ച കഥ പറയുന്ന മന്മഥന്‍ സാര്‍ ചാവറ അച്ഛനോടുള്ള കടപ്പാട് മറച്ചു വച്ചു
മരച്ചുവയ്ക്കല്‍ അങ്ങനെ പലതരം