Sunday, 26 June 2022
വെച്ചൂരേത്ത് കൃഷ്ണപിള്ള അറിയപ്പെടാത്ത നവോത്ഥാനനായകൻ
തിരുവനന്തപുരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ ,ഉള്ളൂർക്കോണം ,
ചെമ്പഴന്തി വെങ്ങാനൂർ ,ജനിക്കാൻ ഭാഗ്യം കിട്ടിയ മൂന്നു മഹാത്മാക്കളെയാണ് മുഖ്യധാരാ നവോത്ഥാനനായകരായി കേരളീയർ പൊതുവെ അംഗീകരിച്ചിരിക്കുന്നത്.
അവരുടെ ചിത്രങ്ങൾ വഴിയോര പോസ്റ്ററുകളിലും ഹോർഡിംഗ് കളിലും പ്രത്യക്ഷപ്പെടും .
അവരുടെ പുതുപുത്തൻ ജീവചരിത്രങ്ങൾ വര്ഷം തോറും പുറത്തിറങ്ങും.
അവയുടെ രചയിതാക്കൾ മിക്കപ്പോഴും ആ മഹാന്മാർ ജനിച്ച സമുദായത്തിൽ പെട്ടവർ ആയിരിക്കും .
പി പരമേശ്വരനെ പോലുള്ള പ്രഗത്ഭ നേതാക്കൾ അവരെ “ആചാര്യത്രയം” എന്ന് വിളിക്കും .
ചിലരാകട്ടെ ,തെക്കൻ തിരുവിതാം കൂറിൽ ജനിച്ച മറ്റൊരു മഹാനെ
“ആദ്യ കേരള നവോത്ഥാന നായക”നാക്കി ഉയർത്തിക്കാട്ടി,അദ്ദേഹത്തിന്റെ നാമത്തിൽ രാഷ്ട്രീയ പാർട്ടി വരെ സ്ഥാപിച്ചു കഴിഞ്ഞു .
മലയാള മനോരമ, മാതൃഭൂമി തുടങ്ങി വായനക്കാർ ഏറെയുള്ള ദിനപ്പത്രങ്ങൾ ആ മഹാത്മാക്കളുടെ ജയന്തി, സമാധി / ചരമ ദിനങ്ങളിൽ ലീഡർ പേജിൽ ആ മഹാന്മാരുടെ സചിത്ര ഫീച്ചറുകൾ തയാറാക്കി പ്രസിദ്ധീകരിച്ചു വായനക്കാരുടെ സ്നേഹാദരങ്ങൾ നേടി, സർക്കുലേഷൻ കൂട്ടുന്നു.
”ആചാര്യത്രയ ങ്ങളുടെ ആചാര്യൻ” അഥവാ “ഗുരുക്കന്മാരുടെ ഗുരു” എന്ന് വിശേഷിക്കപ്പെടുന്ന മറ്റൊരു മഹാനെ (ജനനം ചെങ്കൽപേട്ടയിൽ 1814 .സമാധി തൈക്കാട്ടു ശ്മശാനത്തിൽ 1909 ) ദിനപ്പത്രങ്ങൾ മാത്രമല്ല സാധാരണ ജനങ്ങളും മറന്നു പോകുന്നു .അദ്ദേഹം തിരുവനന്തപുരത്ത് ജനിച്ച ആളല്ല എന്നതാവാം കാരണം.അദ്ദേഹം ജനിച്ച സമുദായത്തിൽ അംഗങ്ങളോ മൂന്നു ലക്ഷത്തിൽ താഴെ മാത്രവും .
അയ്യങ്കാളിയുടെ ജീവചരിത്രങ്ങൾ നിരവധി പേര് എഴുതി .ടി ഹരിപ്രസാദ് (ടി.പി) ചെന്താരശേരി ആണ് ആദ്യ ജീവചരിത്രം എഴുതിയത .(1979 )അദ്ദേഹം തന്നെ വീണ്ടും ഒരു ജീവചരിത്രം കൂടി എഴുതി ആംഗലഭാഷയിൽ ( ൨൦൦൭ )കെ. ആർ മായ അത് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി (മൈത്രിബുക്സ് തിരുവനന്തപുരം ).
അയ്യൻകാളിയുടെ സമുദായത്തിൽ ജനിച്ച പലർ അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതി.
അന്യസമുദായത്തിൽ പെട്ട മൂന്ന് പേരും .
ചിലത് എന്റെ കൈവശം ഉണ്ട് .ഏ. ആർ മോഹനകൃഷ്ണൻ എഴുതി അങ്കമാലിയിലെ ബുദ്ധ ബുക്സ് പ്രസിദ്ധീകരിച്ച “അയ്യങ്കാളി നവോത്ഥാനത്തിന്റെ അഗ്നിനക്ഷത്രം” ,കുന്നുകുഴി മണിയും പി.എസ അനിരുദ്ധനും ചേർന്നെഴുതിയ “മഹാത്മാ അയ്യങ്കാളി” (ഡി.സി ബുക്സ് ),അവന്തി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ടി ഇ മാത്യൂസിന്റെ “ആചാര്യ അയ്യങ്കാളി”, ദലിത്ബന്ധു എൻ കെ ജോസിന്റെ “മഹാനായ അയ്യങ്കാളി” സിയാൻസ് പബ്ലിക്കേഷ ൻസ്, എം നിസാർ, മീന കന്ത സ്വാമി എന്നിവർ ചേർന്ന് ഇനംഗ്‌ളീഷിൽ രചിച്ച അയ്യൻകാളി ദളിത് ലീഡറ ഓ ഫ് ഓർഗാനിക് പ്രൊട്ടസ്ററ് എന്നിവ മേശപ്പുറത്തുണ്ട്.
അയ്യങ്കാളി ജീവചരിത്രകാര എല്ലാവരും വളരെ പ്രാധാന്യം നൽകി വിവരിക്കുന്ന ഒന്നാണ് വില്ലുവണ്ടി സമരം .
“അയ്യൻകാളി എന്ന വിപ്ലവകാരിയുടെ ചരിത്രം ആരംഭിക്കുന്നത് വില്ലുവണ്ടി വിപ്ലവത്തോടെയാണ്” കുന്നുകുഴി മണിയും പി.എസ അനിരുദ്ധനും ചേർന്നെഴുതിയ ജീവചരിത്രം നാലാം അദ്ധ്യായം “വില്ലുവണ്ടിയിലൂടെ യുഗവിപ്ലവ” എന്ന അധ്യായം ആരംഭിക്കുന്നു.
“സവർണ്ണർ അയിത്ത ജനതയുടെ മേൽ അടിച്ചേൽപ്പിച്ച അനാചാരങ്ങൾ കൊണ്ട് പൊറുതിമുട്ടിയ സന്ദർഭത്തിലാണ് അയ്യങ്കാളി രണ്ടും കൽപ്പിച്ച് (“ഒന്നുകിൽ പാറ; അല്ലെങ്കിൽ വെള്ളം”) സന്നദ്ധസംഘവുമായി വില്ലുവണ്ടിയിലേറി അനീതിക്കെതിരെ പോരാടാൻ തയാറായത്”
(പുറം 36)
ദളിത് ബന്ധു എഴുതുന്നു 9(പുറം )
൧൮൯൩ൽ കേരളത്തിൽ ആദ്യമായി പുലയ സ്ത്രീയിൽ ജനിച്ച ഒരാൾ രണ്ടു കാളകളെ കെട്ടിയ യാത്രാവണ്ടിയിൽ സഞ്ചരിച്ചു ….. അത് അദ്ദേഹം ജോലി ചെയ്തു സമ്പാദിച്ചു …ആ വണ്ടി അദ്ദേഹം അധിക കാലം ഉപയോഗിച്ചില്ല …അയ്യങ്കാളി തന്റെ വില്ലുവണ്ടിയിൽ നിന്നും ഇടയ്ക്കു ഇറങ്ങിയില്ല .കാളകൾ എവിടേയ്ക്ക് വണ്ടി വലിച്ചു കൊണ്ടുപോയോ അവിടേയ്ക്കെല്ലാം അയ്യങ്കാളി ആ വണ്ടിയിൽ തന്നെ പോയി .കാളക്ക് പോകാവുന്നിടത്തെല്ലാം മനുഷ്യനും സഞ്ചരിക്കാം അതായിരുന്നു അയ്യൻകാളിയുടെ തത്വശാസ്ത്രം (പുറം 110-111 ).അയ്യങ്കാളി തന്റെ പൊതുപ്രവർത്തനം ആരംഭിച്ചത് വില്ലുവണ്ടി സമരത്തോടുകൂടിയാണ് (പുറം 86 ).
കുടമണി കിലുക്കി പായുന്ന അയ്യൻകാളിയുടെ വില്ലുവണ്ടി വെങ്ങാനൂരിലെ അയിത്ത ജാതിക്കാർക്ക് പ്രത്യാശയുടെ മണിനാദമായി തോന്നിയെങ്കിൽ സവര്ണ്ണര്ക്ക് അത് അഹന്തയുടെ ഭേരി നാദമായിരുന്നു (ടി ഇ മാത്യൂസ് “ആചാര്യ അയ്യങ്കാളി” പുറം 83 ).
പക്ഷെ ജീവചരിത്രകാരന്മാർ എല്ലാം ഒരു വസ്തുത ഒളിപ്പിച്ചു വച്ചു
അയ്യങ്കാളിയ്ക്കു ആ വില്ലുവണ്ടി എവിടെ
നിന്ന് കിട്ടി ?
ആര് നൽകി ?
വില്ലുവണ്ടികൾ ആ കാലത്തു ബ്രാഹ്മണരും നായന്മാരും മാത്രമേ ഉപയോഗിക്കാറുണ്ടായിരുന്നുള്ളു എന്നും ജീവചരിത്രകാരന്മാർ ഒന്നടങ്ക എഴുതുന്നു .
അയ്യങ്കാളി ചിത്രപ്പണികൾ നടത്തിയ ഒരു വില്ലുവണ്ടി തമിഴ് നാട്ടിൽ നിന്നും വിലയ്ക്ക് വാങ്ങി
(കുന്നുകുഴി മണി പുറം 37 ).
അതിനുള്ള പണം എവിടെ നിന്നു കിട്ടിയോ ആവോ.മണി മൗനം പാലിയ്ക്കുന്നു.
ജീവചരിത്രകാരന്മാർ എല്ലാം മറച്ചുവച്ച ഒരു സത്യമുണ്ട്. .അയ്യങ്കാളി വില്ലുവണ്ടി വിലയ്ക്ക് വാങ്ങിയതായിരുന്നില്ല.
അതി മാന്നാറിലുള്ള വെച്ചൂരേത്ത് വി. എസ്. കൃഷ്ണപിള്ള എം.എല് .സി
എന്ന ആദ്യകാല നായർ നവോത്ഥാന നായകൻ, അദ്ദേഹം ശ്രീമൂലം പ്രജാസഭ മെമ്പർ ആയിരുന്നു ,
അയ്യൻകാളിക്ക് നല്കിയതായിരുന്നു ആ വില്ലുവണ്ടി.
വൈക്കം സത്യാഗ്രഹത്തിനുമുമ്പ്
(1924) അയിത്തം എന്ന സാമൂഹ്യ അനീതിക്കെതിരെ ശബ്ദമുയർത്തിയ, ചരിത്രത്തിൽ ഇടം നേടാതെ പോയ കർമ്മധീരനായിരുന്നു മവേലിക്കര മാന്നാര് വെച്ചൂരേത്തു വി. എസ്. കൃഷ്ണപിള്ള എക്സ് എം.എല.സി
താഴ്ന്ന ജാതിക്കാർക്ക് പൊതുനിരത്ത് അപ്രാപ്യമായിരുന്ന കാലത്ത് മാന്നാറിലെ പ്രബലരായ ഏതാനും പ്രമാണിമാരുടെ എതിർപ്പിനെ അവഗണിച്ചു ഒരു സംഘം അധ:സ്ഥിതരെ വാദ്യമേളങ്ങളോടെ ഇന്നത്തെ മാന്നാർ വള്ളക്കാലിൽ റോഡിന്റെ പടിഞ്ഞാറ് ഭാഗത്തുനിന്നും കിഴക്കോട്ടു വഴിനടത്തി അദ്ദേഹം സ്ഥാപിച്ച മാന്നാർ സ്‌കൂളിന്റെ ഗ്രുണ്ടിൽ എത്തിച്ചത് ആ ക്രുഷ്ണപിളള.
തുടർന്ന് അവർണ്ണ സവർണ്ണ പന്തിഭോജനവും നടത്തി. അദ്ദേഹമാണ് അതിനെല്ലാം നേതൃത്വം കൊടുത്തത്.
1905 മെയ് ആദ്യവാരം ആയിരുന്നു ഈ സംഭവം .മിക്ക
അടിയാളർക്കും അവരുടെ തമ്പുരാക്കന്മാരെ ഭയം ആയിരുന്നതിനാൽ ഏതാനും യുവാക്കൾ മാത്രമാണ് യാത്രയിലും പന്തിഭോജനത്തിലും
പങ്കെടുത്തത് .
കേരളത്തിലെ നായർ സമുദായം വക ആദ്യ രണ്ടു സ്കൂളുകളിൽ ഒന്നായ "മാന്നാർ നായർ സമാജം സ്കൂളി"ന്റെ
സ്ഥാപകൻ
വി. എസ്. കൃഷ്ണപിള്ളയായിരുന്നു. അതിനാൽ "മാനേജർ" എന്ന പേരിലും അദ്ദേഹം മാന്നാറു കാരുടെയിടയിൽ അറിയപ്പെട്ടു.
കൈനിക്കര സഹോദരന്മാരായ കുമാരപിള്ളയും പദ്മനാഭപിള്ളയും മാന്നാർ നായർ സമാജം സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളായിരുന്നു.
മഹാനായ അയ്യങ്കാളി സഞ്ചരിച്ച വില്ലുവണ്ടി, വെച്ചൂരേത്ത് വി. എസ്. കൃഷ്ണപിള്ളയുടേതായിരുന്നു.
അദ്ദേഹത്തിന്റെ ലഘു ജീവചരിത്രം എഴുതിയ അനന്തരവന് പന്തപ്ളാക്കല്
ഡോക്ടർ. കെ. ബാലകൃഷ്ണപിള്ളയുടെ മാതാവ് ദേവകിയമ്മയും പിതാവ് നന്തിയാട്ടു കൃഷ്ണക്കുറുപ്പും ഈ വിവരം മക്കളോട് പറഞ്ഞിരുന്നു.
വെച്ചൂരേത്ത് വി. എസ്. കൃഷ്ണപിള്ളയുടെ സഹോദരിയായിരുന്നു പന്തപ്ലാവിൽ ഡോ. ബാലകൃഷ്ണപിള്ളയുടെ മാതാവ് ദേവകിയമ്മ.
"കൃഷ്ണപിള്ളയെ പോലെത്തന്നെ സാമൂഹ്യ സാമുദായിക രംഗത്തെ ഒരു പ്രധാന പ്രവർത്തകനായിരുന്നു അയ്യൻകാളി.
തന്റെ സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി അഹോരാത്രം കഷ്ടപ്പെട്ട പ്രവർത്തകനായിരുന്നു അയ്യങ്കാളി.
ഒരിക്കൽ അയ്യങ്കാളി കൃഷ്ണപിള്ളയോട് തന്റെ മനസു തുറന്നു. "ഇത്രയൊക്കെ പ്രവർത്തിച്ചിട്ടും ആരും എന്നെ അത്ര ശ്രദ്ധിക്കുന്നില്ല "
എന്നുപറഞ്ഞു.
'അതിനെന്താ'കൃഷ്ണപിള്ളയുടെ ഉപദേശം :"നീ എന്റെ വില്ലുവണ്ടിയെടുത്തു ഒരു യാത്ര പോകണം. അപ്പോൾ എല്ലാവരും ശ്രദ്ധിക്കും."
അങ്ങനെയാണ് സത്യത്തിൽ അയ്യങ്കാളി വില്ലുവണ്ടിയിൽ യാത്ര ചെയ്തത്."
(വെച്ചൂരേത്ത് വി.എസ കൃഷ്ണപിള്ള ,"കാലാതിവർത്തിയായ കർമ്മയോഗി"
വി.എസ കതൃഷ്‌ണപിള്ള മെമ്മോറിയൽ ട്രസ്റ്റ്
2014 പുറം 25).
"അയ്യൻ കാളിയെ ഓർക്കുമ്പോൾ ഞാൻ എന്റെ അമ്മയെയാണ് ഓർക്കുന്നത്. മാന്നാർ വെച്ചുരേത്ത് ഭവനത്തിൽ ആദരണിയാനായിരുന്ന അയ്യൻ കാളി കിടന്നുറങ്ങിയിരുന്ന ഭൂമുഖം ഞാൻ ഫെയ്‌സ് ബുക്കിലിട്ടിട്ടുണ്ട് ".
(ഫോട്ടോ കാണുക )
ഇന്നും അതവിടെ സുരക്ഷിതമായി നിലകൊള്ളുന്നു. അദ്ദേഹത്തെ സൽക്കരിച്ചിരുന്നത് പതിനാറു വയസ്സിനു താഴെ മാത്രം പ്രായമുണ്ടായിരുന്ന എന്റെ അമ്മയാണ്. പലപ്പോഴും അദ്ദേഹത്തിന്റെ ഇല അമ്മയാണ് എടുത്ത് കളഞ്ഞിരുന്നത്. ഇത് ഞാനെഴുതുന്നതിന് സദ്സമുദായാചാര്യൻ മന്നത്ത് പദ്മനാഭപിള്ളയുടെ അമ്മ ഒരിക്കൽ മാത്രം ഒരു ഇല എടുത്ത കാര്യം ഇന്ന് പ്രചാരത്തിലിരിക്കുന്നുണ്ട് . അതുകൊണ്ടാണ് അതിനും പതിനഞ്ചു വര്ഷം മുമ്പ് ഒരു തവണയല്ല പലപ്പോഴും ഇല എടുത്തിരുന്ന എന്റെ അമ്മയെ ഓർക്കാൻ കാരണം.
അയ്യൻകാളി, ഗോവിന്ദൻ, അനുഗ്രഹീത ശുഭാനന്ദ ഗുരുദേവൻ എന്നിവരുടെ അനുഗ്രഹങ്ങൾ വേണ്ട വണ്ണം അമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്. അവരെയൊക്കെ വേണ്ടവണ്ണം സൽക്കരിച്ചത് എന്റെ അമ്മയായിരുന്നു".
ഡോ പന്തപ്ലാവിൽ ബാലകൃഷ്ണ പിള്ള തുടരുന്നു ,
ശ്രീ മൂലം പ്രജാസഭ മെമ്പർ ആയിരുന്നു വെച്ചൂരേത്ത് കൃഷ്ണപിള്ള. തെരഞ്ഞെടുപ്പിൽ അദ്ദേഹം തോൽപ്പിച്ചത് മലയാള മനോരമ പത്രാധിപർ കെ.സി മാമ്മൻമാപ്പിളയെ .അതിനാൽ ശ്രീമൂലം സഭ മെമ്പറന്മാരുടെ ഫോട്ടോ പ്രസിദ്ധീകരിച്ചപ്പോൾ മനോരമ കൃഷ്ണപിള്ളയെ ഒഴിവാക്കി എന്നതും ശ്രദ്ധേയം .
പത്തനംതിട്ട വച്ച് മന്നത്തു പത്മനാഭ പിള്ളയെ അനുമോദിക്കാൻ കൂടിയ സമ്മേളനത്തിൽ ആധ്യക്ഷം വഹിച്ചത് കൃഷ്ണപിള്ള എന്ന “മാനേജർ” ആയിരുന്നു. ”ഇന്നത്തെ സമ്മേളനത്തിൽ അധ്യക്ഷം വഹിക്കുന്ന അഭിവന്ദ്യ നേതാവ് നിങ്ങള്ക്ക് സുപരിചിതനാണല്ലോ .സമുദായ പ്രവർത്തനത്തിൽ ഞാൻ മുട്ടിലിഴയുന്ന കാലത്ത് അദ്ദേഹം മധ്യതിരുവിതാം കൂറിലെഏറ്റവും ഗണനീയനായ നായർ പ്രമാണി ആയിരുന്നു.എന്റെ സമുദായ പ്രവര്ത്തനങ്ങള് മാതൃക അദ്ദേഹമാണ് .ആ നിലയ്ക്ക് അദ്ദേഹം എന്റെ ഗുരുവാണ് ,”
( എൻ.എസ് .എസ് വജ്രജൂബിലി സ്മരണികയിൽ മാവേലിക്കരയിലെ ആദ്യ
എം .എൽ. ഏ മാന്നാർ ഗോപാലൻ നായർ എഴുതിയ ലേഖനത്തിൽ നിന്നും ).
“എന്റെ ജീവിത സ്മരണകൾ” എന്ന ആത്മകഥയിൽ മന്നം കൃഷ്ണപിള്ളയെ സ്മരിക്കുണ്ട് .”ഞാനും സി.കൃഷ്ണപിള്ളയും ഒരുമിച്ചു മാന്നാറിൽ ചെന്ന് മരിച്ചുപോയി എങ്കിലും നായർ സമുദായത്തിൽ ഇന്നും സ്മരണീയനും മാനേജർ എന്ന പേരിലറിയപ്പെട്ടിരുന്ന ആളുമായ വെച്ചൂരേത്ത് കൃഷ്ണപിള്ളയും ഒരു മിച്ചു ഞങ്ങൾ ആ ഗ്രുഹത്തിൽ താമസിച്ചു പല പരിപാടികൾക്കും രൂപം നൽകി .”
വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ബുധന്നൂരും എണ്ണയ്ക്കാടും ചെന്നിത്തലയും പിന്നോക്കമായിരുന്ന കാലം .നായന്മാർ ഉത്സവങ്ങളിലും വെടിക്കെട്ടുകളിലും കേസുകെട്ടുകളിലും കുതിരകെട്ടിലും പടയണി തുള്ളലിലും മാത്രം ശ്രദ്ധിച്ചു , വസ്തുവകകൾ പണയപ്പെടുത്ത അടിയന്തരങ്ങൾ ആഘോഷപൂർവ്വം നടത്തി പോന്ന കാലത്ത് നായന്മാരെ വിദ്യാസമ്പന്നർ ആക്കിയാൽ മാത്രമേ അതിനു മാറ്റം വരുകയുള്ളു എന്ന് മനസിലാക്കി കൃഷ്ണ പിള്ള മാന്നാർ നായർ സമാജം സ്‌കൂൾ തുടങ്ങി .
കൊല്ലത്ത് പോയി താമസിച്ചു മെട്രിക്കുലേഷൻ വരെ പഠിച്ച ആളായിരുന്നു കൃഷ്ണപിള്ള .
സ്വന്തം ഭവനത്തിലായിരുന്നു ആദ്യ സ്‌കൂൾ .ഇരുപതു കുട്ടികൾ .പിന്നീട് നായർ സമാജം സ്‌കൂൾ പണിതു .(1078 )വെച്ചൂരേത്ത് കുടുംബം സ്‌കൂളിന് 1500 രൂപാ മുടക്കുന്ന കാലത്ത് ഒരു സെന്റ് വസ്തുവിന് ഒരു രൂപാ ആയിരുന്നു വില .നൂറു രൂ പായ്ക്കു ഒരേക്കർ വസ്തു കിട്ടും .മാടമ്പി തോട്ടത്തിൽ രാമൻ നാരായണൻ ആണ് സ്‌കൂളിന് വേണ്ട സ്ഥലം മുഴുവൻ(ചെങ്കുളം പുരയിടം ) ദാനമായി നൽകിയത്.
പിൽക്കാലത്തും അദ്ദേഹം സാമ്പത്തികമായി സ്‌കൂളിനെ സഹായിച്ചു പോന്നു .നായന്മാരുടെ വകയായി ആദ്യം ഉണ്ടായ രണ്ടു സ്‌കൂളുകളിൽ ഒന്നായിരുന്നു മാന്നാർ നായർ സമാജ്‌ഞം സ്‌കൂൾ .
ആനപ്രമ്പാലിൽ ആയിരുന്നു മറ്റേ സ്‌കൂൾ .എന്നാൽ അധികം താമസിയാതെ അത് നിന്ന് പോയി .
ആദ്യ ഈ. എം. എസ് മന്ത്രിസഭയിലെ ഭക്ഷ്യമന്ത്രി കെ.സി. ജോർജിന്റെ പിതാവ് ചെറിയാൻ സാർ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ .
ഒരു മുസ്ലിം യുവാവ് ആയിരുന്ന് ആദ്യകാല പ്യൂൺ .കൃഷ്‌ണപിള്ളയുടെ മത സഹിഷ്ണത കാട്ടുന്ന പ്രവൃത്തികൾക്കു നല്ല ഉദാഹരണം ആണത് .
ജഡ്‌ജി പുതുപ്പള്ളി കൃഷ്ണപിള്ള,
ജഡ്ജി ലക്ഷ്‌ണനണ് പിള്ള, അമ്പലപ്പാട് ദാമോദരനാശാൻ ,കൈനിക്കര കുമാരപിള്ള ,കൈനിക്കര പദ്മനാഭ പിള്ള മക്കപ്പുഴ വാസുദേവൻ പിള്ള തുടങ്ങിയ മഹാന്മാർ മാന്നാർ നായർ സമാജം സ്‌കൂൾ സന്തതികൾ ആയിരുന്നു .എല്ലാവരും മാനേജർ കൃഷ്‌ണപിള്ളയെ അങ്ങേയറ്റം ആദരിച്ചിരുന്നു .കണ്ണൂർക്കാരനായ കെ.പി കൃഷണമേനോൻ ഹെഡ് മാ സ്റ്റർ ആയ കാലം നായർ സമാജം സ്‌കൂൾ ഏറെ പ്രശസ്തമായി .ഹോസ്റ്റൽ ഉണ്ടായിരുന്നതു കൊണ്ട് ദൂരെ നിന്നും കുട്ടികൾ ഇവിടെ വന്നു താമസിച്ചു പഠിച്ചു പൊന്നു .ഹോസ്റ്റൽ നടത്തിയിരുന്ന “ഹോസ്റ്റൽ ശങ്കരൻ നായർ” ഏറെ അറിയപ്പെട്ടു .ഇടത്തിട്ട നാരായണന്റെ പിതാവ് കണ്ണൻ നായർ, മാവേലിക്കരയിലെ ഡോ കൃഷ്ണൻ പണ്ടാലയുടെ അനുജൻ സന്യാസിയായി മാറിയ പണ്ടാല സാർ ചെങ്ങന്നൂരിലെ മഞ്ജനാമഠം നിരഞ്ജയനാന്ദ സ്വാമികൾ കൊല്ലം ബാറിലെ പ്രമുഖ അഡ്വേക്കേറ്റ് ആയിരുന്ന വൈക്കം ഗോപാലപിള്ള ,കായംകുളം ബാറിലെ അഡ്വേ ഗോപാലൻ നായര്, എൻ കൃഷ്ണപിള്ള എന്നിവരൊക്കെ മാന്നാർ നായർ സമാജം സ്‌കൂളിൽ പഠനം നടത്തിയവർ ആയിരുന്നു .
കൊല്ലവർഷം 1043 മേടമാസം(സി.ഇ 1868 തിരുവാതിര നാളിൽ വെച്ചൂരേത്ത് കാർത്യായനി അമ്മയുടെ മകനായി കൃഷ്ണ പിള്ള ജനിച്ചു .കേശവപിള്ള ,പദ്മനാഭ പിള്ള എന്നിങ്ങനെ ഈരണ്ടു സഹോദരന്മാർ ഉണ്ടായിരുന്നു .
ബ്രാഹ്മണ സംബന്ധത്തിന്റെ സന്തതികൾ ആയിരുന്നു അവർ .
എന്നാൽ വെച്ചൂരേത്ത് കൃഷ്ണപിള്ള തന്റെ സഹോദരിമാരായ പത്മാവതി പിള്ളയെയും ജാനകിപിള്ളയെയും സംബന്ധത്തിനു വിട്ടു കൊടുക്കാൻ തയാർ ആയില്ല അവരെ ആചാര പ്രകാരം നായർ കുടുംബങ്ങളിൽ വിവാഹത്തെ കഴിച്ചു കൊടുത്തു .”മാനേജർ” ,”വി എസ” എന്നീ പേരുകളിൽ മധ്യതിരുവിതാം കൂറിലെ നായന്മാർക്കിട യിൽ അദ്ദേഹം ആദ്യ സാമൂഹ്യ പരിഷ്കര്ത്താവും വിദ്യാഭ്യാസ പ്രവർത്തകനും ആയി അറിയപ്പെട്ടു ,അമ്മാവനും ശിരസ്തദാറും ആയിരുന്ന വെച്ചൂർത്ത ശങ്കരനാരായണ പിള്ളയുടെ ഏക് മകൾ നെടുവേലിൽ ജാനകി അമ്മ ആയിരുന്നു അദ്ദേഹത്തിന്റെ ഭാര്യ .കൃഷി വകുപ്പിലെ ബോട്ടാണിസ്റ്റ്
ഡോ ബലരമ കുറുപ്പ് ഏക അളിയൻ .മകൾ സരസ്വതി 'അമ്മ .പുത്രന്മാർ ഡന്റ്റിസ്റ്റ് ഡോ ആർ കെ പിള്ളയും ഹോമിയോ ഡോക്ടർ ശ്രീകുമാറും
ചാതുര് വ ര്ണ്ണ്യത്തിന്റെ തിരുശേഷിപ്പായി നിന്നിരുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളേയും അമർച്ച ചെയ്യാൻ 1903 സെപ്തംബർ 27 നു മാടമ്പി രാമൻ നാരായണന്റെ അധ്യക്ഷതയിൽ കൂടിയ നായർ സമ്മേളനം മാന്നാർ നായർ സമാജം എന്ന കൂട്ടായ്മ തുടങ്ങി
കെട്ടുകല്യാണം ഒറ്റ ദിവസത്തിൽ ഒതുക്കി .
പൂകയില കൊട നിർത്തലാക്കി .നായർ സ്ത്രീകൾ മാറുമറയ്ക്കണം എന്ന തീരുമാനം നടപ്പിലാക്കി തന്റെ തറവാട്ടിൽ ജോലി ചെയ്യുന്ന താഴ്ന്ന വിഭാഗം സ്ത്രീകളും മാറ് മറയ്ക്കണമ് എന്ന പരിഷ്കാരം കൃഷ്ണപിള്ള നടപ്പിലാക്കി
പുലയർ , പറയർ .പാണർ തുടങ്ങിയ ദിർബല വിഭാഗങ്ങളെ കൃഷ്ണ പിള്ള അളവറ്റു സ്നേഹിച്ചു .അദ്ദേഹം എം. എൽ. സി ആയിരുന്ന കാലത് തിരുവല്ലയിൽ ഒരു സ്‌കൂൾ തുടങ്ങാന് ധനശേഖരണത്തിനായി നാടകം നടത്തി .അതിൽ പുലയൻ ആയി അഭിനയിച്ചു സദസിന്റെ മുക്തഖണ്ഡമായ പ്രശംസ നേടി കൃഷ്ണപിള്ള .കോട്ടയത്ത് നിന്ന് ബാൻഡ് മാസ്റ്ററെ വരുത്തി വെച്ചൂരേത്ത് മുറ്റത്ത് വച്ച് ബാൻഡ് മേളം അഭ്യസിപ്പിച്ചിരുന്നു .ബാൻഡ് മേളം കേൾക്കാൻ അയ്യങ്കാളിയും എത്തിയിരുന്നു .മാന്നാറിൽ വരുമ്പോഴെല്ലാം അയ്യങ്കാളി കൃഷ്ണപിള്ളയെ കാണാൻ എത്തും .
ആ പൂമുഖത്ത്(ചിത്രം) അദ്ദേഹം കിടന്നു ഉറങ്ങിയിട്ടുണ്ട് .ബാലകൃഷ്ണ പിള്ളയുടെ 'അമ്മ ദേവകി 'അമ്മ ആയിരുന്നു അക്കാലത്തു അയ്യങ്കാളിയ്ക്കു ഭക്ഷണ വിളമ്പി കൊടുത്തിരുന്നത്.
വിളിവണ്ടി യാത്ര കഴിഞ്ഞു തിരിച്ചു വന്ന അയ്യങ്കാളി കൃഷ്ണപിള്ളയ്ക്ക് നന്ദി പറയുമ്പോൾ അനന്തരവൻ ദേവകിയമ്മ സമീപത്തുണ്ടായിരുന്നു എന്ന ഡോക്ടർ ബാലകൃഷ്ണപിള്ള .
അയ്യൻകാളിയുടെ കൂടെ ചെങ്ങന്നൂർ കാരൻ ഗോവിന്ദൻ എന്നൊരു സ ഹപ്രവർത്തകനും കാണുമായിരുന്നു .
സ്വന്തം ഭൂമിയിൽ ഒരു കൊച്ചു അദ്ദേഹം പിന്നീട് അഖിലകേരള പുലയസഭയുടെ സെക്രട്ടറി ആയി .ഒരിക്കൽ ഇരുവരും കൃഷ്‌ണപിള്ളയുടെ ഇളയസഹോദരൻ പത്മനാഭപിള്ളയുമൊരുമിച്ചു കുട്ടമ്പേരൂർ ഷാപ്പിൽ പോയി അവിടെ വച്ച് ഷാപ്പുകൊണ്ട്റാക്ടറുമായി വാക്കുതർക്കം ഉണ്ടായി തുടർന്ന് അയാളെ അടിച്ചു തലേക്കെട്ടുകാരനായ അയ്യങ്കാളി .പിറ്റേദിവസം തലക്കെട്ടുമായി പോലീസ് വെച്ചുരേത്ത് എത്തി ..വിവരം അറിഞ്ഞ കൃഷ്ണപിള്ള പറഞ്ഞു ഇതെന്റെ തൊപ്പിയാണല്ലോ .അപ്പോൾ എന്നെയല്ലേ അറസ്റ്റു ചെയ്യേണ്ടത്? .എം എൽ സി ആയ കൃഷ്ണപിള്ളയുടെ വാക്കുകേട്ട് പോലീസ് വന്നവഴിയെ പോയി .മാന്നാറിലെത്തിയ അയ്യങ്കാളി കൃഷ്ണപിള്ളയുടെ തലക്കെട്ടായിരുന്നു കുട്ടമ്പേരൂരിൽ പോയപ്പോൾ ഉപയോഗിച്ചിരുന്നത് .
മാന്നാറിലെ തെങ്ങുകയറ്റ തൊഴിലാളികളെ സംഘടിപ്പിക്കാനും കൃഷ്ണപിള്ള മുന്നോട്ടുവന്നു .തുടർന്ന് ചിലർ അദ്ദേഹത്തെ കൃഷ്ണൻ തണ്ടാൻ എന്നു വിളിച്ചു.
കുട്ടംപേരൂരിൽ വേട്ടക്കാരി എന്ന സ്ഥലത്ത് ആഡശ്രമം സ്ഥാപിക്കാൻ സഹായിച്ചത് കൃഷ്ണപിള്ള ആയിരുന്നു 1088 മകരം 14 നു മാന്നാത്ത് വിലയിൽ മഠത്തിൽ ഒരാഴ്ച ശ്രീനാരായണ ഗുരു താമസിച്ചപ്പോൾ കൃഷ്ണപിള്ളയുടെ കൂടിക്കാഴ്ച നടത്തി .പ്രജാസഭയിൽ അംഗം ആയിരുന്ന കൃഷ്ണപിളള പിന്നീട് സ്വാമികളുടെ അനുഗ്രഹം വാങ്ങി ശ്രീമൂലം അസംബ്ലി തെരഞ്ഞെടുപ്പിൽ മാമ്മൻമാപ്പിളയെ തോൽപ്പിച്ചു അംഗമായി .മനോരമ ആ പരാജയത്തിൽ നാണം കേട്ടതുകൊണ്ടാവാം ശ്രീമൂലം സഭയിലെ അംഗങ്ങളുടെ എല്ലാം ഫോട്ടോ അച്ചടിച്ച ഒരു ലക്കത്തിൽ വെച്ചോര്ത്തു കൃഷ്ണപിള്ളയുടെ ഫോട്ടോ മാത്രം ഒഴിവാക്കി എന്ന് അനന്തരവൻ ദോ ബാലകൃഷ്ണപിള്ള എഴുതുന്നു .
നായന്മാരുടെ അവാന്തര വിഭാഗങ്ങളുടെ ഇടയി തൊടീലും തീണ്ടലും ഉണ്ടായിരുന്നു .ചിലവിഭാഗം മറ്റുചില വിഭാഗങ്ങളുടെ ആഹാരം കഴിച്ചിരുന്നില്ല .ഈ അനാചാരം മാറ്റാനും ശ്രീ കൃഷ്ണ പിള്ള ശ്രമിച്ചു .
എം എൽ സി ആയിരിക്കെ അദ്ദേഹം മാന്നാറിൽ സംരെജിസ്റ്റാർ ഓഫിസ്,പോലീസ് ഒറ്റ പോസ്റ്റ് ബോട്ടുജെട്ടി മാവേലിക്കര പയി റോഡ്,മാന്നാർ ഇട്ടിനായർ റോഡ് എന്നിവ നേടിയെടുത്തു അസംബ്ലിയിലെ ആറാം സെഷനിൽ 1910 ജനുവരി ഒന്നിന് അദ്ദേഹം ചെയ്ത പ്രസംഗത്തിൽ സ്വതന്ത്ര ജലസേചന വകുപ്പ് സ്ഥാപിക്കണം എന്നാവശ്യപ്പെട്ടു .തലക്കളം നേടപ്പിലാക്കാൻ ബുദ്ധിമുട്ടുണ്ട് എന്നായിരുന്നു ദിവാൻ പി.രാജഗോപാലാചാരിയുടെ മറുപടി
സുഭാനന്ദ സ്വാമികളും കൃഷ്ണപിള്ളയും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു പടിഞ്ഞാറു വശത്തെ ബംഗ്ളാവിൽ അവർ പലപ്പോഴും ഒത്തു കൂടി ആത്മീയ കാര്യങ്ങൾ ചർച്ച ചെയ്തു പൊന്നു .ഗുരുവിനു പാനീയങ്ങളും പഴങ്ങളും കൊണ്ടുവന്നു കൊടുത്തിരുന്നത് ദേവകിഅമ്മ ആയിരുന്നു .
സ്വന്തം സ്ഥലത്ത് ഒരു ശിവക്ഷേത്രം പണിത് അവിടെ എല്ലാ സമുദായക്കാർക്കും ആരാധിക്കാൻ അദ്ദേഹം അനുവാദം നൽകി. സ്വന്തമായി ക്ഷേത്ര പ്രവേശന വിളംബരം നടത്താനും കൃഷ്ണപിളള തയാർ ആയി ദേവൻ, അമ്പല, ക്ഷേത്രം എന്ന വാക്കുകൾ ഉപയോഗിക്കാതെ തേവർ എന്ന പദം ആണ് കൃഷ്ണപിള്ള ഉപയോഗിച്ച് പോന്നത് .ആ ക്ഷേത്രം നിലകൊള്ളുന്ന പുരയിടം “തേവർ പറമ്പ്” എന്ന പേരിൽ അറിയപ്പെടുന്നു .
൧൯൪൦ ജനുവരി ൩൦ നു അദ്ദേഹം അന്തരിച്ചു .
പിൽക്കാലത്ത് പന്തപ്ലാവിൽ ഡോക്ടർ ബാലകൃഷ്ണപിള്ളയും ടി.എച് പി ചെന്താരശ്ശേരിയും ഒരുമിച്ച് ഏജീസ് ഓഫിസിൽ ജോലി നോക്കി .വെച്ചൂർത്ത വില്ലുവണ്ടി നൽകിയ കാര്യം എന്തുകൊണ്ടാണ് അയ്യങ്കാളി ജീവചരിത്രത്തിൽ നൽകാതിരുന്നത് എന്ന ചോദ്യത്തിനു ചെന്താർശേരി നൽകിയ മറുപടി രസാവഹമായിരുന്നു .കൃഷ്ണപിള്ള വെറും ഒരു പ്രാദേശിക നേതാവ് അയ്യൻകാളി ആകില്ലെന്ത്യാ തലത്തിൽ അറിയപ്പെടുന്ന നേടാവു .അദ്ദേഹം കൃഷ്ണ പിള്ളയുടെ സഹായം തെറ്റി എന്നത് നാണക്കേടല്ലേ .അതിനാൽ അത് മറച്ചു വച്ച് എന്നായിരുന്നു ജീവചരിത്രകാരന്റെ മറുപടി
അത്തരം മനസ്ഥിതി ശ്രീനാരായണ ഗുരു ചട്ടമ്പിസ്വാമികൾ അയ്യാവൈകുണ്ഠൻ എന്നിവരുടെ ജീവചരിത്ര രചയിതാക്കളും വച്ച് പുലർത്തി എന്ന് കാണാം .
ശിവരാജ യോഗി തൈക്കാട്ടു അയ്യാസ്വാമികളുടെ ശിഷ്യർ ആയിരുന്നു അയ്യാ വൈകുണ്ഠൻ ,
ചട്ടമ്പി സ്വാമികൾ ശ്രീനാരായണ ഗുരു അയ്യങ്കാളി എന്ന വസ്തുത മിക്ക ജീവചരിത്രകാരന്മാരും മറച്ചു വയ്ക്കുന്നു .അയ്യങ്കാളിയെ ഒന്നിച്ചിരുത്തി സവർണ്ണ അവർണ്ണ പന്തിഭോജനം 1873-1909 കാലഘട്ടത്തിൽ നടത്തി പോന്ന അയ്യാവ് ഗുരു പാണ്ടി പറയൻ എന്ന വിളിപ്പേര് നേടി .അതിനെ കുറിച്ച് ശിഷ്യർ പറഞ്ഞപ്പോൾ ആ മഹാഗുരു പറഞ്ഞ സമാധാനമാണ് "ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതി ഒരേ ഒരു മതം ഒരേ ഒരു കടവുൾ" .ആമഹാഗുരുവിന്റെ സമാധി കഴിഞ്ഞ് അഞ്ചു വര്ഷം കഴിഞ്ഞപ്പോൾ ആയിരുന്നു ശിഷ്യൻ നാണു ആ മൊഴി മലയാളത്തിൽ "ഒരു ജാതി ഒരു മതം ഒരു ദൈവം"
എന്ന മുദ്രാവാക്യം ആക്കി എഴുതിയത് .യോഗികൾക്കു വിഗ്രഹ പ്രതിഷ്ഠ ആവാം എന്ന ഉപദേശം കേട്ടാണ് ശിഷ്യൻ നാണു 1888 ൽ അരുവിക്കരയിൽ ശിവപ്രതിഷ്ഠ നടത്തിയത് .കാര്യമായ പ്രതിഷേധം ഒന്നും ഒരിടത്ത് നിന്നും ഉയരാതിരുന്നത് രാജഗുരുവും റസിഡന്റ് ഗുരുവും ആയിരുന്ന മഹാഗുരു തൈക്കാട് അയ്യാസ്വാമികളുടെ ഉപദേശ പ്രകാരം ശിഷ്യൻ അത് ചെയ്തതിനാൽ ആണെന്നുള്ള കാര്യം ജീവചരിത്രകാരന്മാർ പറഞ്ഞില്ല .
"ശ്രീനാരായണ ഗുരു സമഗ്രവും സമ്പൂർണ്ണവുമായ ജീവചരിത്രം "
എഴുതിയ കേരള ബോസ്‌വെൽ കോട്ടുകോയിക്കൽ വേലായുധന് എഴുതിയ പ്രകാരം (പുറം 88 ) ഒരു പൂണൂല്ക്കാരൻ ഈ സന്യാസിയെ കണ്ടു ചോദിച്ചു അബ്രാഹ്മണർക്കു ക്ഷേത്ര പ്രതിഷ്ഠയ്‌ക്കു അവകാശമില്ലാത്ത സ്ഥിതിക്ക് ഒരു ഈഴവൻ ശിവപ്രതിഷ്ഠ നടത്തിയത് ശരിയോ ?
പൂണൂല്ക്കാരൻ ബ്രാഹ്മണൻ തന്നെ ആകണമെന്നില്ല കമ്മാളനും ആകാം .
അത് മാത്രമായിരുന്നു പൊതുജനത്തില് നിന്നുള്ള പ്രതികരണം .ഇവിടെ തൈക്കാട് അയ്യാവിന്റെ റോൾ ജീവചരിത്രകാരന്മാർ തമ്സ്കരിച്ചു കളഞ്ഞു എന്നതാണ് വസ്തുത.
യഥാർത്ഥ നവോത്ഥാനനായകരുടെ പങ്ക് പലപ്പോഴും വെളിച്ചത്തു വരാതെ പോകുന്നു എന്നതിനു മറ്റൊരു ഉദാഹരണമാണ് വെച്ചൂരേത്ത് അയ്യങ്കാളിയ്ക്കു നല്കിയ വില്ലുവണ്ടി.
Sunday, 5 June 2022
ഒരു പകരം വീട്ടലിന്റെ കഥ;
ഒന്നിന് പകരം രണ്ടു മന്ത്രിമാര്
=================
ഡോ.കാനം ശങ്കരപ്പിളള
9447035416
എരുമേലി ഹെല്ത്ത് സെന്റര് മെഡിക്കല് ഓഫീസര്‍ ആയി കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നത്
1973 -76 കാലഘട്ടത്തില്‍ .
ദേവസ്വം ബോര്‍ഡ് ഹൈസ്ക്കൂള്‍ ഹെഡ് മാസ്റ്റര്‍ പി.ചന്ദ്രശേഖരപിള്ളയുടെ നേതൃത്വത്തില്‍
ചെമ്പകത്തിങ്കല്‍ സില് വസ്റ്റര്‍ ഡൊമനിക് (കുഞ്ഞപ്പന്‍) ,
Adv പി. ആര്‍. രാജഗോപാല്‍ ,
അബ്കാരി കൊണ്ട്രാക്ടര്‍ കൊരട്ടി ശിവരാമന് ,ആനയുടമ വാഴവേലി തങ്കപ്പന് നായര് പിന്നെ ഞാന്‍ എന്നിവരെ ഉള്‍പ്പെടുത്തി എരുമേലി ഡവലപ് മെന്‍റ് കമ്മറ്റി (EDC) എന്നൊരു സംഘടന ഉണ്ടാക്കി
ആ സംഘടന ആണ് ഇന്ന് ദേവസം ബോര്‍ഡ് ഗ്രൌണ്ടില്‍ കാണുന്ന പി.ചന്ദ്രശേഖര പിളള സ്റ്റേഡിയം നിര്‍മ്മിച്ചത് .
ഏതാനും കുട്ട മണ്ണ് ഞാനും ചുമന്നിരുന്നു .
അക്കാലത്താണ് കെ.വി എം .എസ് എന്ന സമുദായ സംഘടനയ്ക്ക് ഒരു ഹോസ്പിറ്റല്‍ എന്ന ആശയം പി.എന്‍ പിള്ള ,മരുമകന്‍ പി.ആര്‍ രാജഗോപാല്‍ എന്നിവരുടെ മനസില്‍ കയറ്റി വിട്ടത് .
എരുമേലിയില്‍ പങ്ങപ്പാട്ടുകാര്‍ക്ക് കുറെ സ്ഥലം ഉള്ളതില്‍ ഹോസ്പിറ്റല്‍ പണിയാം എന്ന് രാജഗോപാല്‍ ആഗ്രഹിച്ചു.
പക്ഷെ, പി.എന്‍ പിള്ളയ്ക്ക് അത് പൊന്‍കുന്നത്ത് തന്നെ വേണം എന്നായിരുന്നു ആഗ്രഹം .
അവസാനം അമ്മായിഅച്ചന്‍ ജയിച്ചു. മരുമകന്‍ തോറ്റ് തൊപ്പിയിട്ടു .
പുന്നാം പറമ്പില്‍ ബംഗ്ലാവില്‍ വക സ്ഥലം അതിനായി വാങ്ങി.
ആശുപത്രി നിര്‍മ്മാണ സംബന്ധമായി പല കാര്യങ്ങളിലും ഇരുവരും എന്‍റെ ഉപദേശം തേടുമായിരുന്നു
താമസിയാതെ യൂ.കെയില്‍ നിന്ന് പരിശീലനം ലഭിച്ച ബംഗ്ലാവിലെ ഡോ ബാലകൃഷ്ണ പിള്ള FRCS സ്നേഹിതന്‍ ഡോ ചെറിയാന്‍ കോവൂര്‍ FRCS എന്നിവരും പൊന്‍കുന്നത്ത് തന്നെ ഹോസ്പിറ്റല്‍ തുടങ്ങാന്‍ പ്ലാന്‍ ചെയ്തു .കെ.കെ റോഡരുകില്‍ പുന്നാം പറമ്പില്‍ താളിയാനില്‍ രാമകൃഷ്ണ പിള്ള വക ആറേക്കര്‍ സ്ഥലം അതിനായി അവര്‍ നേടിയെടുത്തു .
അതില്‍ അസൂയ പൂണ്ട
പി.എന്‍ പിള്ളയും പി.ആറും ശാന്തി ഹോസ്പിറ്റല്‍ നിര്‍മ്മാണ കാലത്ത് തൊഴിലാളികളെ സംഘടിപ്പിച്ചു പണിമുടക്കിന് പ്ലാന്‍ ചെയ്തു .
ഇതറിഞ്ഞ ഞാന്‍ പി.ആറിനെ ശകാരിച്ചു .
ഒരേ സമുദായത്തില്‍ പെട്ട, ബന്ധുക്കള്‍ ആയ, രണ്ടുകൂട്ടര്‍ ഒരേ കാര്യത്തിനിറങ്ങി പാര പണിയുന്നത് ശരിയല്ല എന്ന് പറഞ്ഞു.
ഇരുവര്‍ക്കും മത്സരം കൂടാതെ കഴിയാന്‍, വളരാന്‍ ഒരു മാര്‍ഗ്ഗം പറഞ്ഞു കൊടുത്തു .
ശാന്തിനികേതന്‍ തുടങ്ങുന്നവര്‍ രണ്ടും യൂ.കെ ട്രെയിന്‍ഡ് FRCS സര്‍ജന്‍മാര്‍ ആണ് .
അവര്‍ക്ക് താല്‍പ്പര്യം സര്‍ജറിയില്‍ മാത്രം ആവും .നിങ്ങള്‍ ഗര്‍ഭിണികള്‍ ,കുട്ടികള്‍ എന്നിവരുടെ വിഭാഗം മാത്രം ഇപ്പോള്‍ തുടങ്ങുക .
ഇരുവരും സമ്മതിച്ചു .
അതിനു പറ്റിയ ഡോക്ടര്‍ മാരെ കണ്ടെത്താന്‍ എന്നെ തന്നെ ചുമതലപ്പെടുത്തി .
അങ്ങനെ ഞാന്‍ കണ്ടെത്തിയ കോട്ടയം മെഡിക്കല്‍ കോളേജില്‍ എന്‍റെ പാതോളജി ടൂട്ടര്‍ ആയിരുന്ന ഇംഗ്ലണ്ടില്‍ നിന്നും പിന്നീട് പരിശീലനം ലഭിച്ച ഡോക്ടര്‍ കെ.ആര്‍ വാര്യര്‍ DRCH , ഭാര്യശാന്താ വാര്യര്‍ DRCOG എന്നിവര്‍ പൊന്‍കുന്നത്ത് വരുന്നത് .
കോട്ടയം മെഡിക്കല്‍ കോളേജില്‍ എന്‍റെ സഹപാഠി ആയിരുന്നു ഡോ കെ. ശശിധരന്‍ പിള്ളയെ ജൂനിയര്‍ ഡോക്ടര്‍ ആയും സംഘടിപ്പിച്ചു കൊടുത്തു.
ഉല്ഘാടനമായി .
സ്വാഭാവികമായും ആരോഗ്യ മന്ത്രിയും വെള്ളാള സമുദായത്തിലെ ഒരു അവാന്തര വിഭാഗത്തില്‍ പെടുന്ന പത്മശാലിയ (ചാലിയര്‍ )നുമായ
എന്‍. കെ. ബാലകൃഷ്ണന്‍ ആയിരുന്നു ഉത്ഘാടകന്‍ .
ഹോസ്പിറ്റല്‍ കാര്യങ്ങളില്‍ ഉപദേശകന്‍ ആയിരുന്ന
എന്നെ ആരോഗ്യ മന്ത്രിയ്ക്ക്
ശ്രീ പി.ആര്‍ പരിചയപ്പെടുത്തും എന്ന് ഞാന്‍ വെറുതെ വ്യാമോഹിച്ചു .
അക്കാലത്ത് സര്‍വ്വീസ്
നിയമങ്ങള്‍ അതി കര്‍ക്കശ മായിരുന്നു .
ഹെല്‍ത്ത് സര്‍വീസിലെ ഒരു ഡോക്ടര്‍ക്ക്
ഡി. എച്ച്. എസ് നല്‍കുന്ന സമ്മതി പത്രം കൂടാതെ ആരോഗ്യ മന്ത്രിയെ കാണാന്‍ അനുവാദം ഇല്ലായിരുന്നു.
മന്ത്രി എത്തും മുമ്പേ, വൃന്ദാവനത്തില്‍ എത്തി കാത്തിരുന്ന എന്നെ ആരോഗ്യ മന്ത്രിയ്ക്ക് പരിചയപ്പെടുത്താന്‍ പി.ആര്‍ കൂട്ടാക്കിയില്ല .
ഞാനൊട്ടു ആവശ്യപ്പെടാനും പോയില്ല.
പക്ഷെ അത് മനസ്സില്‍ മായാത്ത വ്രണം ഉണ്ടാക്കി.
എന്നാല്‍ ഒന്നിന് പകരം രണ്ടു മന്ത്രിമാരെ ക്ഷണിച്ചു വരുത്തി എരുമേലി ഹെല്‍ത്ത് സെന്ററില്‍ ഒരു പരിപാടി നടത്തണം എന്നും അതില്‍ പി.ആര്‍ രാജഗോപാലിനെ പങ്കെടുപ്പിക്കരുത് എന്നും ഞാന്‍ ഒരുഗ്ര ശപഥം എടുത്തു .
താമസിയാതെ അതിനവസരം കിട്ടി.
ഞാന്‍ പക വീട്ടി.
ഉത്ഘാടകന്‍ ക്രുഷി മന്ത്രി
വക്കം പുരുഷോത്തമന്‍
(എന്ത് കൊണ്ടോ സ്വീകരണത്തിന് ആന വേണം,താലപ്പൊലി വേണം എന്നൊക്കെ ഞങ്ങളോട് അന്ന് അദ്ദേഹം വാശി പിടിച്ചില്ല ) .
സമാപനം അവാര്‍ഡ് വിതരണം
ആരോഗ്യ മന്ത്രി
എന് .കെ. ബാലകൃഷ്ണന്‍.
സംസ്ഥാനത്തെ ഏറ്റവും നല്ല പ്രൈമറി ഹെല്‍ത്ത് സെന്റര് മെഡിക്കല് ഓഫീസര്‍ എന്ന ബഹുമതിയും ഞാന്‍ വാങ്ങിയെടുത്തു .
പി.ആറിനു നന്ദി.
ഫോട്ടോ 1
വക്കം വന്ധ്യംകരണത്തിന് വിധേയര്ക്കൊപ്പം പോസ് ചെയ്തപ്പോള്
2.ഞാന് ആരോഗ്യ മന്ത്രി എന്.കെ .ബാലക്രുഷ്ണനില് നിന്നും ഏറ്റവും നല്ല മെഡിക്കല് ഓഫീസര് അവാര്ഡ് വാങ്ങുന്നു
3.എരുമേലി ഹെല്ത്ത് സെന്റര് ജീവനക്കാര്.
ഫോട്ടോ എടുത്തത്
കേരളാ പബ്ളിക് റിലേഷന്സ് വകുപ്പ്.
Subscribe to:
Posts (Atom)