Wednesday, 2 August 2023

ഗുരുക്കളുടെ "വെള്ളാള" തമസ്‌കരണം

ഡോ .കാനം ശങ്കരപ്പിള്ള 9447035416

മാതൃഭൂമി ആഴ്ചപ്പതിപ്പ് 2023 ഓഗസ്റ്റ് 6 -12 ലക്കത്തിൽ കേരളത്തിലെ അടിമചരിത്രം എന്ന തലക്കെട്ടിനടിയിൽ വാൾ വീശിയുണ്ടാക്കിയ ജാതിയും അടിമത്തവും എന്ന പേരിൽ മഹാത്മാഗാന്ധി മുൻ വൈസ്‌ചാൻസലറും കേരളത്തിലെ തലമുതിർന്ന ചരിത്രകാരൻ എം ജി എസ് നാരായണൻ പരീക്ഷാ സഹായ ഗ്രൻഥം (ചരിത്രം ,വ്യവഹാരം -കേരളവും ഭാരതവും കറണ്ട് ബുക്സ് ജൂൺ 2016 പുറം 129 ) എന്ന് വിശേഷിപ്പിച്ച “കേരളചരിത്രം വള്ളത്തോൾ വിദ്യാപീഠം ശുകപുരം ) പോലുള്ള ചരിത്രകൃതികളുടെ കർത്താവും മറ്റുമായ രാജൻ ഗുരുക്കൾ എഴുതിയ ലേഖനം (പുറം 36 -47 )താൽപ്പര്യ പൂർവ്വം വായിച്ചു .

മറ്റു പല കേരളചരിത്രകാരന്മാരും ഉപയോഗിക്കുന്ന പേരുകൾ ഗുരുക്കൾ ഉപയോഗിക്കാറില്ല . സംഘകാലകൃതികൾ ഗുരുക്കൾക്കു "പഴം തമിഴ് പാട്ട്" . ഐന്തിണകളിലെ മരുതം ഗുരുക്കൾക്കാകട്ടെ "നീർ നിലം". (പുറം 38 കാണുക ) "ഇടയകർഷക ഗോത്രവ്യവസ്ഥ "എന്നേ ഗുരുക്കൾ എഴുത്തുകയുള്ളു .

പശുക്കളെ വളർത്തുകയും കരനെല്ലും ചോളവും മറ്റു ചെറുധാന്യങ്ങളും പയറുകളും കൃഷിചെയ്തു ഉപജീവനം കഴിച്ചിരുന്ന ജനവിഭാഗം ഗുരുക്കൾക്കു പേരില്ലാ വർഗ്ഗം . നമ്മുടെ തകഴിച്ചേട്ടൻ പണ്ട് നോവലിന് പേരില്ലാക്കഥ എന്ന പേരിട്ടതുപോലെ പേരില്ലാ വർഗ്ഗം .

ഇടയ കർഷക സംസ്കൃതിയുടെ ഭാഗമായി തമിഴകത്തു ബ്രാഹ്മണർ ഉണ്ടായിരുന്നു എന്ന് ഗുരുക്കൾ പഴംതമിഴ് പാട്ടുകളുടെ കാലത്ത് കേരളത്തിൽ ബ്രാഹ്മണർ എത്തിയിരുന്നു എന്നും ഗുരുക്കൾ

വൈസ് ചാൻസലറുടെ അത്ര വായനാ വിശാലത ഇല്ലാത്ത എന്നെപ്പോലുള്ളവർക്കു വേണ്ടി എവിടെയെല്ലാമാണ് അത്തരം പരാമര്ശങ്ങള് എന്ന് കൂടി ഗുരുക്കൾക്കു നൽകാമായിരുന്നു . ഇനി അവ കണ്ടെത്തണം എങ്കിൽ എവിടെയെല്ലാം തപ്പണം ?

കൃഷി കണ്ടുപിടിച്ചതും നമ്പൂതിരിമാർ എന്ന് ചരിത്രപണ്ഡിതനായ ഗുരുക്കൾ . വെള്ളായ്മക്കാരായ പാവം "വെള്ളാളർ" അവർ വീണ്ടും തമ്സ്കരിക്കപ്പെടുന്നു . നൂറുകൊല്ലം മുമ്പ് 1924 ൽ ജോൺമാർഷ്യൽ ഹാരപ്പൻ സംസ്കൃതിയെക്കുറിച്ചുള്ള ആദ്യ ലേഖനം ഇല്ലസ്ട്രേറ്റഡ് ലണ്ടൻ വീക്കിലിയിൽ പ്രസിദ്ധീകരിച്ചു . സിന്ധു നദീതടത്തിലെ (നീർ നിലം എന്ന് ഗുരുക്കൾ ഭാഷ ) കർഷക ഗോപാലക വർത്തക സമൂഹം "വെള്ളാളർ" ആയിരുന്നു എന്ന് മാർഷലും റവ. എച്ച് ഹെരാസും

മിക്ക പ്രാചീന ജനസമൂഹങ്ങളും അവരുടെ പഴയ പേരുകൾ മാറ്റി പുതിയ പേരുകൾ സ്വീകരിച്ചപ്പോൾ ഹാരപ്പൻ -കീഴടി കാലഘട്ടങ്ങളിലെ കർഷക അജപാലക വർത്തക സാക്ഷര നാഗരിക സമൂഹമായ വെള്ളാളർ (വെള്ളായ്മ എന്ന കർഷക വൃത്തി സ്വീകരിച്ചവർ ) അവരുടെ പേരുകൾ സഹസ്രാബ്ദങ്ങൾ കഴിഞ്ഞിട്ടും നിലനിർത്തി പോരുന്നു . പാമ്പാടി ജോണ് ജോസഫ് വഴി ചെറുമർ എന്ന പുലയർ ചേരമർ ആയി . പറയർ സാംബവർ ആയി . കുറവർ സിദ്ധനർ ആയി . അരയർ ധീവരർ ആയി . കണിയാർ ഗണകൻ ആയി . നസ്രാണിക്രിസ്ത്യാനി ആയി . തുലുക്കൻ മുസ്ലിം ആയി . കൊങ്ങിണി സാരസ്വത ബ്രാഹ്മിൻ ആയി . സഹസ്രാബ്ദങ്ങൾ പഴക്കമുള്ള വെള്ളാള നാമം അന്നും ഇന്നും എന്നും വെള്ളാളർ തന്നെ

ഗുരുക്കൾ മാത്രമല്ല തരിസാപ്പള്ളി പട്ടയത്തെ കുറിച്ച് എൻ ബി എസ് ഗ്രന്ഥരചന നടത്തിയ കേശവൻ വെളുത്താട്ടും വെള്ളാളരെ തമസ്കരിച്ചു . 2015 ൽ യൂകെയിലെ ലസ്റ്ററിലുള്ള ഡി മോണ്ട് യൂണിവേഴ്സിറ്റിയിൽ എലിസബേത് ലംബോണിന്റെ നേത്രുത്വത്തിൽ പത്തുരാജ്യങ്ങളിലെ മുപ്പതു ചരിത്ര പണ്ഡിതന്മാരെ ഉൾപ്പെടുത്തി തരിസാപ്പള്ളി പട്ടയത്തിലെ പശ്ചിമേഷ്യൻ സാക്ഷിപ്പട്ടിക എന്ന മോൺസൺ ഗുണ്ടർട്ട് തട്ടിപ്പു സാക്ഷിപ്പട്ടികയെ ആധാരമാക്കി ഒരു പഠന പദ്ധതി ആവിഷ്കരിച്ചിരുന്നു . അതിലെ മലയാളി അംഗമായ കേശവൻ വെളുത്താട്ട് തരിസാപ്പള്ളി ശാസനം മൊഴിമാറ്റം നടത്തിയപ്പോൾ പട്ടയത്തിലെ വെള്ളാളർ എന്നത് അതെ പറ്റി നൽകി വിശദീകരിക്കാതെ farm workers എന്നെഴുതി പണ്ഡിത ലോകത്തെ വഴി തെറ്റിച്ചു .

വെള്ളാളനായ പെരുമാളിന്റെ കീഴിലെ വേൽ നാട്ടിലെ വെള്ളാള രാജാവായ അയ്യനടികൾ വെള്ളാളർ വക സ്ഥലം (പൂമിക്കു കാരാളർ വെള്ളാളർ എന്ന് പട്ടയം ) ഭഷ്ട് കല്പിക്കപ്പെട്ട ദരിയാ വെള്ളാളർക്കു ആരാധനാലയം പണിയാൻ കുറെ വസ്തു വിട്ടുകൊടുക്കുന്ന വെള്ളാള പട്ടയത്തെ ഗുണ്ടർട്ട് ക്രിസ്ത്യൻ പട്ടയമാക്കി വിശേഷിപ്പിച്ചത് അതേ പടി സായിപ്പിന്റെ പാദസേവകരായ മലയാളി ചരിത്ര പണ്ഡിതന്മാർ സ്വീകരിച്ചു പോരുന്നു .

തരിസാ ജൈനപ്പള്ളി പണിയിച്ച ശബരീശനെ അവർ സപീർ ഈശോ എന്ന നസ്രാണി ആക്കി . യശോദാ തപിരായി ആരെന്നു മിണ്ടാട്ടവുമില്ല . പാവം ആ ജൈനമുനിയും തംസകരിക്കപ്പെട്ടു . അങ്ങനെ എത്ര എത്ര തമ്സ്കരണങ്ങൾ ആണ് കേരളത്തിലെ ചരിത്ര പണ്ഡിതർ നടത്തി വരുന്നത് .

റഫറൻസ്

1 .എച്ച് ഹേരാസ് ,വെള്ളാളാസ് ഇൻ മോഹൻജൊദാരോ -ദ ഇന്ത്യൻ ഹിസ്റ്റോറിക്കൽ ക്വാർട്ടർലി വാല്യം XIV കൽക്കട്ടാ 1938 പേജ് 245 -255

2.ആർ .ബാലകൃഷ്ണൻ ,ജേർണി ഓഫ് എ സിവിലൈസേഷൻ 2021 ,റോജാ മുത്തയ്യാ റിസേർച് ഫൗണ്ടേഷൻ ചെന്നൈ

No comments:

Post a Comment