Saturday, 9 September 2023

നായനാർ പറഞ്ഞത് പച്ചക്കള്ളം

ഡോ.കാനം ശങ്കരപ്പിള്ള

drkanam@gmail.com

എറമ്പാല കൃഷ്ണൻ നായനാർ എന്ന സഖാവ് ഈ.കെ.നായനാർ രണ്ടാം വട്ടം കേരളമുഖ്യമന്ത്രി ആയ സമയം . ഒരു മാധ്യമപ്രവർത്തകൻ അദ്ദേഹത്തോട് “നായനാർ “ എന്ന വാൽ എങ്ങനെ കിട്ടി എന്ന് ചോദിച്ചു .

പണ്ട് സാമൂതിരി കുടുംബത്തിന് നൽകിയ സ്ഥാനപ്പേര് എന്നോ മറ്റോ ആണെന്ന് തോന്നുന്നു നായനാർ മറുപടി നൽകി . കൃത്യമായ വാക്കുകൾ ഏതെല്ലാം എന്നോർമ്മയില്ല .

പക്ഷെ നായനാർ പറഞ്ഞത് പച്ചക്കള്ളം . നായനാർ ആരും നൽകുന്ന സ്ഥാനപ്പേര് ആയിരുന്നില്ല . ദക്ഷിണേന്ത്യയിലെ വിവിധ സമുദായങ്ങൾ വർഗ്ഗങ്ങൾ എന്നിവയെ കുറിച്ച് തേർസ്റ്റണ് ,കെ.രങ്കാചാരി എന്നിവർ എഴുവാള്യങ്ങളായി എഴുതിയ കാസ്റ്റ്സ് ആൻഡ് ട്രൈബ്സ് ഓഫ് സൗത്ത് ഇൻഡ്യാ എന്ന ഗ്രന്ഥത്തിൽ നൽകിയിരിക്കുന്നത് വായിക്കുക .

A section of Vellalas ,who are thought to be descendent from Jains who were converted to Hinduism ,...... Page 413

നായനാർ എന്നത് ഒരു വെള്ളാള വിഭാഗം എന്ന് വ്യക്തം .

ആ വാല് സാമൂതിരിയോ മറ്റേതെങ്കിലും ഭരണാധികാരിയെ കൊടുത്ത സ്ഥാനപ്പേര് അല്ല എന്ന് വ്യക്തം . നിരവധി നൂറ്റാണ്ടുകളായി ചെങ്ങന്നൂർ ദേശത്തിന്റെ ദേശാധിപതികളും ചെങ്ങന്നൂർ ദേവീ ക്ഷേത്രത്തിന്റെ രക്ഷാധികാരികളും വിറമിണ്ട നായനാർ എന്ന വെള്ളാള കുടുംബത്തിനായിരുന്നു എന്ന് ചേക്കിഴാതർ എഴുതിയ പെരിയപുരാണം” വ്യക്തമാക്കുന്നു .

ഓരോ തലമുറയിലെയും മുതിർന്ന കാരണവർ “വിറമിണ്ടൻ” എന്ന് വിളിക്കപ്പെട്ടു പോന്നു . എട്ടാം നൂറ്റാണ്ടിൽ ബ്രാഹ്മണ മേധാവിത്വം വന്നപ്പോൾ വിറമിണ്ട നായനാർ കുടുംബം റാന്നിയിലേക്കു താമസം മാറ്റി . പമ്പാ നദിക്കരയിലുള്ള “ശാലീശ്വരം” ക്ഷേത്രം നായനാർ കുടുംബം സ്ഥാപിച്ചതാണ് .ആക്ഷേത്രവും പിടിച്ചടക്കാൻ ബ്രാഹ്മണർ ശ്രമിച്ചു .

അതിനെ തുടർന്നുണ്ടായ വ്യവഹാര ചരിത്രം ചെങ്ങന്നൂരിലെ വക്കീൽ കല്ലൂർ നാരായണപിള്ള വളരെ വിശദമായി “ചെങ്ങന്നൂർ ദേശ ചരിത്രം” എന്ന കൃതിയിൽ പറയുന്നുണ്ട് .

സഖാവ് ഈ .കെ നായനാരുടെ മകന്റെ ഭാര്യ ആകട്ടെ, തെക്കുംകൂറിലെ പ്രമുഖ വെള്ളാള കുടുംബത്തിലെ അംഗമാണെന്നതും നായനാർ വെള്ളാളൻ എന്നതിന് തെളിവായി കണക്കാക്കാം .