ഡോ .കാനം ശങ്കരപ്പിള്ള
9447035416
കേരള മുഖ്യമന്ത്രി ആയിരുന്ന സഖാവ് ഈ .എം ശങ്കരൻ നമ്പൂതിരിപ്പാടിനെ പോലെ, “അത്രയൊന്നും പറയാൻ ഇല്ലാത്ത “ (ഈ പ്രയോഗം മനോന്മണീയം സുന്ദരൻ പിള്ളയെ കുറിച്ച് കേരളശാസ്ത്രീയ ചരിത്ര കൊച്ചച്ചൻ എം.ജി .എസ്. നാരായണ(മേനോ )ൻ നടത്തിയതാണ് ) കെ.കെ .കൊച്ച്, “കേരളചരിത്രവും സമൂഹ രൂപീകരണവും “ (കേരളഭാഷാ ഇൻസ്റ്റിറ്റിയൂട്ട് രണ്ടാം പതിപ്പ് 2015) എന്ന പഠനത്തിൽ 18 ,77 ,135 ,149 ,159 ,183 ,261 ,297 എന്നിങ്ങനെ 8 പുറങ്ങളിൽ വെള്ളാളരെ ക്കുറിച്ചു വിവരിക്കുന്നു . കൂടാതെ പുറം 278 ൽ “വേളായ്മ” എന്ന കർഷ വൃത്തിയെ ക്കുറിച്ചും വിവരിക്കുന്നു .നമ്മുടെ ഈ.എമ്മിനെക്കാൾ എത്രയോ ഉയരത്തിലാണ് ഈയിടെ അന്തരിച്ച കെ.കെ .കൊച്ച് (“ദളിതൻ” എന്ന ആത്മ കഥയുടെ കർത്താവ്) എന്ന കേരളചരിത്രകാരൻ .
“ദ്രാവിഡർ” എന്ന രണ്ടാം അധ്യായത്തിലാണ് പുറം 18 . കറുത്ത നിറം ,ചുരുണ്ട മുടി ,പരന്ന മൂക്ക് ,തടിച്ച ചുണ്ട് ,നീളം കൂടിയ കൈകാലുകൾ എന്നീ പ്രത്യേകത ഉള്ളവർ നെഗ്രിറ്റോയിഡുകൾ ………. മധുരയിലെ വെളളാളർ നെഗ്രിറ്റോയിഡുകൾ എന്ന് ഡോ .കെയിൻ തറപ്പിച്ചു പറയുന്നു .
പുറം 77-ൽ കൊല്ലം ഒന്പതാം നൂറ്റാണ്ടിലെ തരിസാപ്പള്ളി പട്ടയത്തെ കുറിച്ച് പറയുമ്പോൾ, അതിലെ വെള്ളാള സാന്നിധ്യം ശ്രീ കൊച്ച് എടുത്തുകാട്ടുന്നു .എന്നാൽ “പൂമിക്കു കരാളർ വെള്ളാളർ “എന്ന പരാമര്ശത്തെ അജ്ഞാത കാരണത്താൽ ഒഴുവാക്കിക്കളഞ്ഞു . (കാരാളർ ആർ എന്ന് ശ്രീ കൊച്ച് വിശദീകരിക്കുന്നുണ്ട് പുറം 296 കാണുക ) പുറം 135 ൽ കളഭ്രർ എന്ന സമൂഹത്തെ കുറിച്ച് പറയുമ്പോൾ എം .ശ്രീനിവാസ അയ്യങ്കാർ “കളഭ്രർ വെള്ളാളർ” എന്ന് പറയുന്നു എന്ന കാര്യം ചൂണ്ടിക്കാട്ടുന്നു . ഏഡി മൂന്നാം നൂറ്റാണ്ടു മുതൽ ഏഴാം നൂറ്റാണ്ടു വരെ കേരളം ഭരിച്ചിരുന്നത് വെള്ളാളർ ആയ കളഭ്രർ ആയിരുന്നുവത്രേ .
പുറം 149 ൽ പുറംനാനൂർ എന്ന സംഘകൃതിയെ കുറിച്ച് പറയുമ്പോൾ “നെല്ല് ധാരാളമുള്ളവർ വെള്ളാളർ ആയിരുന്നു” എന്ന് അകം 63 പറയുന്ന കാര്യം വായിക്കാം
പുറം 158 ൽ “മരുതം” തിണകളിൽ വെള്ളാളർ ആണ് പാർത്തിരുന്നത് എന്ന് പറയുന്നു .”വെള്ളാളർ ഭൂ ഉടമകൾ ആയിരുന്നു” എന്നും പറയുന്നു.
പുറം 183 ൽ ചിലപ്പതികാരത്തിൽ സമൂഹത്തിൽ ഒന്നാമത് ഉഴവർ ആയിരുന്നു എന്നും അതിനു തൊട്ടു താഴെ വെള്ളാളർ ആയിരുന്നു എന്നും ശ്രീ കൊച്ച് എഴുതുന്നു .
പുറം 261 ൽ ചോള രാജാക്കന്മാരെ പിന്തുണച്ച വെള്ളാളർ പ്രത്യക്ഷപ്പെടുന്നു .
പുറം 297 ൽ തരിസാപ്പള്ളി ശാസനത്തിലെ “കാരാളർ “ആയ നാലുകുടി വെള്ളാളർ പ്രത്യക്ഷപ്പെടുന്നു .
കാരാളർ ആരെന്നു പുറം 296 ൽ ശ്രീ കൊച്ച് വിവരിക്കുന്നു . കേരളത്തിലെ ഭൂ ഉടമാ ബന്ധങ്ങളിൽ വളരെ പ്രധാനപ്പെട്ട പങ്കു വഹിച്ചവർ കാരാളർ .ക്ഷേത്രങ്ങൾ ,നമ്പൂതിരിമാർ ,നാടുവാഴികൾ ,സമ്പന്നരായ ഭൂ ഉടമകൾ ,എന്നിവരുടെയും രാജാവിന്റെ ചേരികൾ ഭൂമിയും പാട്ടം ,ഒറ്റി ,കാണം എന്നീ വ്യവസ്ഥകളിലൂടെ ഏറ്റെടുത്ത് കൃഷി ചെയ്യുകയും വിളവിന്റെ നിശ്ചിതമായ ഒരു പങ്ക് ഭൂ ഉടമയ്ക്കും മറ്റൊരു ഭാഗം കൃഷി ചെയ്യുന്നവർക്കും അനുബന്ധ തൊഴിലുകാർക്കും നല്കിയിരുന്നവരാണ് കാരാളർ …… ഊരാളർക്കു താഴെയാണ് കാരാളർ എന്നത് വസ്തുതയല്ല . കേരളചരിത്രകാരൻ എന്ന നിലയിൽ സഖാവ് ഈ എമ്മിനെക്കാൾ എത്രയോ മുകളിലാണ് ദളിതൻ എന്ന ആത്മകഥ എഴുതിയ കെ.കെ .കൊച്ച് എന്ന കേരളചരിത്രകാരൻ .
“വെള്ളായ്മ “ എന്നതിനെ കുറിച്ച് ശ്രീ കൊച്ച് എഴുതിയത് പുറം 278 ൽ . വെള്ളായ്മ എന്നാൽ കർഷക വൃത്തി എന്ന കാര്യംശ്രീ കൊച്ച് മനസിലാക്കിയില്ല എന്ന് പറയേണ്ടി വരുന്നു .വെള്ളായ്മ നടത്തുന്നവർ വെള്ളാളർ എന്നതാണ് സത്യം .പക്ഷെ ശ്രീ കൊച്ച് കിരിയത്ത് നായന്മാരുടെ ജാതിയാണ് വെള്ളായ്മ എന്നെഴുതിപ്പിടിപ്പിച്ചു . നായന്മാരിൽ ഏറ്റവും ഉയർന്നവർ കിരീയത്തിൽ നായർ എന്നായിരുന്നു വയ്പ്പ് .ഗൃഹസ്ഥ ജോലികൾ ചെയ്യുന്നവർ കിരിയത്ത് നായർ ,അവർ കാരയ്ക്കാട് എന്ന ചെട്ടിനാട്ടിൽ നിന്നും ക്ഷണിച്ചു കൊണ്ടുവരപ്പെട്ട വെള്ളാളർ എന്ന് ചട്ടമ്പി സ്വാമികൾ( ജസ്റ്റീസ് കെ .ഭാസ്കരൻ പിള്ള എഴുതിയ സ്വാമികളുടെ ജീവചരിത്രം 2011 കാണുക.പുറം 503 ദാസീ ദാസൻ കുടുംബകാൻ ) .മറ്റുള്ള വിഭാഗങ്ങളെ പോലെ അവർ ബ്രാഹ്മണരെ സേവിക്കേണ്ട ഭൃത്യ വിഭാഗം ആയിരുന്നില്ല . ”വെള്ളായ്മ “ക്കാർ എന്ന് പറഞ്ഞാൽ കർഷകർ എന്നർത്ഥം . അത്ര മാത്രം .അതൊരു ജാതിനാമം അല്ല .