തരിസാപ്പള്ളി പട്ടയം –ലസ്റ്റ ര്‍ വീക്ഷണം
യൂ.കെയിലെ ലസ്റ്ററിലുള്ള ഡി
മോണ്ട് ഫോര്‍ട്ട് യൂണിവേര്‍സിറ്റിയില്‍ എലിസബത്ത് ലംബോണിന്‍റെ നേതൃത്വത്തില്‍ പത്തു രാജ്യങ്ങളിലെ മുപ്പതു
ചരിത്ര പണ്ഡിതന്മാരെ ഉള്‍പ്പെടുത്തി പശ്ചിമേഷ്യന്‍ സമുദ്രത്തിലെ പുരാതന വ്യാപാര സൃംഘയെ
കുറിച്ച് 2013 മുതല്‍ ഗവേഷണ
പഠനം നടത്തിവരുകയാണ് .വിശദവിവരങ്ങള്‍ അവരുടെ http://849ce.org.uk/
എന്ന വെബ് സൈറ്റില്‍ ലഭിക്കും .പഠനഫലം ദല്‍ഹിയിലെ പ്രൈമസ് ബുക്സ്,The
Copper plates from Kollam –Global and Local Nineth Century, South
India- Elizabeth Lambourn,Kesavan Veluthatt,
Robet Tomber എന്ന തലക്കെട്ടില്‍ 2015 ല്‍
പ്രസിദ്ധപ്പെടുത്തും എന്നാണു സൈറ്റില്‍ നിന്ന് കിട്ടിയ വിവരം .പക്ഷെ ഇതുവരെ അത്
പുറത്തുവന്നില്ല .എന്നാല്‍ ഇക്കഴിഞ്ഞ ദിവസം അതില്‍ ഒരുഭാഗം ww.accademia.com
എന്ന സൈറ്റില്‍ നല്‍കിയിരിക്കുന്നു Philip Wood നടത്തിയ പഠനമാണ്
നല്‍കപ്പെട്ടിരിക്കുന്നത് West Asian religious
communities and the Kollam plates എന്നാണു തലക്കെട്ട്.ഇന്ത്യന്‍
ക്രൈസ്തവ സമൂഹത്തിന്‍റെ ചരിത്രം അന്വേഷിക്കുക ആണ് പഠന ലക്ഷ്യം എന്ന് ആദ്യ ഖണ്ഡിക
വ്യക്തമാക്കുന്നു .
.ഈ ആഗോള പഠന സംഘം നടത്തുന്ന പഠനത്തിനാധാരമായി സ്വീകരിച്ച
തരിസാപ്പള്ളി ശാസനത്തെ ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റം നടത്തി നല്‍കിയത് പഠന
സംഘത്തിലെ ഏക മലയാളിയായ കേശവന്‍ വെളുത്താട്ട് ആയിരുന്നു .എസ.പി.എസ് 2013- ല്‍ പ്രസിദ്ധീകരിച്ച തരിസാപ്പള്ളി പട്ടയം (കേശവന്‍ വെളുത്താട്ട്,എം.ആര്‍ .രാഘവ
വാര്യര്‍ ) ഈ പഠനത്തിന്‍റെഭാഗം ആയിരുന്നു എന്ന് ആമുഖത്തില്‍ അവര്‍
വിശദമാക്കിയിരുന്നു .സമര്‍ത്ഥനായ ഒരു എഡിറ്റര്‍ ഇല്ലാതെ പോയ ഒരു ഗവേഷണ ഗ്രന്ഥം എന്ന്
നമുക്കാ ഗ്രന്ഥത്തെ വിശേഷിപ്പിക്കാം .ബിബ്ലിയോഗ്രഫിയും നല്‍കിയില്ല .
ശാസനത്തില്‍ വെള്ളാളര്‍
എന്ന് വന്ന ഭാഗം കേശവന്‍ വെളുത്താട്ട് farm worker എന്നത്രേ തര്‍ജ്ജമ
ചെയ്ത് നല്‍കിയത്Philip Wood അതിനെ families of labours എന്നാക്കി നല്‍കിയിരിക്കുന്നു
ചരിത്രബോധം ഇല്ലാത്ത ഒരു മലബാര്‍ മലയാളി വരുത്തി
വച്ച തകരാര്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കും .
എന്നാല്‍ നകരം(nagaram) മണിഗ്രാമം (manigraMMam, പള്ളി (palli,)മാറുവാന്‍ സപിരിശോ (MaruvanSabiriso) അഞ്ചുവണ്ണം(anjuvaNam) .നിറകൂലി (niraiKKuli) എന്നിവ സായിപ്പ് അങ്ങനെ
തന്നെ സ്പെല്ലിംഗ് തകരാരോടെ നല്‍കി
(manigraMMam,anjuvaNam). Palli എന്ന് ഒരിടത്തും Christian church എന്ന് മറ്റു
ചിലയിടത്തും സായിപ്പ് നല്‍കിയിരിക്കുന്നു. കേശവന്‍ വെളുത്താട്ട് നല്‍കിയ
മൊഴിമാറ്റം സായിപ്പിനെ വല്ലാതെ തെറ്റിദ്ധരിപ്പിക്കുന്നു .ഈഴവര്‍ക്ക് വെളുത്താട്ട്
നല്‍കിയ മൊഴിമാറ്റം(palm wine tappers) Philip Wood ഉദ്ധരിക്കുന്നില്ല .അവര്‍ രക്ഷപെട്ടു .
തരിസാപ്പള്ളി ശാസനത്തിലെ
പള്ളി “ക്രിസ്ത്യന്‍” പള്ളി എന്ന് പറയാന്‍ അതില്‍ എന്ത് തെളിവ് എന്ന് വെളുത്താട്ട്
വിശദമാക്കണം .ഗുണ്ടെര്‍ട്ട് “ക്രിസ്ത്യന്‍”,”സിറിയന്‍ ക്രിസ്ത്യന്‍” എന്നീ
വിശേഷണങ്ങള്‍ തരിസാ പട്ടയത്തിന് നല്‍കാന്‍ കാരണം പട്ടയം (ങ്ങള്‍) അദ്ദേഹത്തിന്
കിട്ടുമ്പോള്‍, ക്രിസ്ത്യാനികള്‍ കൈവശം ആയിരുന്നതിനാല്‍ എന്ന് വ്യക്തമായി എഴുതി വച്ചു
.(നമ്മുടെ “പാലിയം” ശാസനം പോലെ .പാലിയത്ത് നിന്ന് കിട്ടിയതിനാല്‍ പാര്ത്തിവ
പുരത്തെ പാലിയം ആക്കി .പക്ഷെ എം.ജി.എസ് സമ്മതിച്ചില്ല ) ക്രിസ്ത്യന്‍ എന്ന് പറയാന്‍
ശാസനത്തില്‍ എന്ത് തെളിവ് .അക്കാലത്ത് കേരളത്തിലെ പള്ളികള്‍ മുഴുവന്‍ ജൈന (ശ്രമണ )
പള്ളികള്‍ ആയിരുന്നു .
No comments:
Post a Comment