Wednesday, 20 April 2022

മങ്ങിയ ഫോട്ടോകള്, പക്ഷേ മായാത്ത മുഖങ്ങള്

—-------------------------------------------

ശാന്തയുടേയും എന്റെയും വിവാഹ വാര്ഷികമാണിന്ന്.

ഏപ്രില് 21. അമ്പത്തി മൂന്ന് വര്ഷം മുമ്പ്1969 ഏപ്രിൽ  21 നായിരുന്നു ഞങ്ങളുടെ വിവാഹം .കോട്ടയം തിരുനക്കര തേവരുടെ നടയിൽ ആയിരുന്നു താലി കെട്ട്.സദ്യ അക്കാലത്തെ ലക്ഷ്മി നിവാസ്  ഹോട്ടലിലും. അതിനു പടിഞ്ഞാറു സ്ഥിതിചെയ്യുന്ന ജില്ലാ സഹകരണ ബാങ്കിന്റെ മുകളിലത്തെ നിലയിൽ ആയിരുന്നു കോട്ടയം മെഡിക്കൽ കോളേജിന്റെ ആദ്യകാല ഓഫിസ്(1961).  

ഞങ്ങളുടെ വിവാഹത്തിന്  സാക്ഷ്യം വഹിച്ച പ്രമുഖ വ്യക്തികളിൽ ചിലർ ഇപ്പോഴും മങ്ങിപ്പോയ  ബ്ളാക് & വൈറ്റ് ഫോട്ടോയില് ഉണ്ട്.

പക്ഷേ അവരില് രണ്ടു പേരൊഴിച്ച്  ബാക്കിയുള്ളവര് ആരും ഇന്നില്ല.


പൊൻകുന്നം പുന്നാംപറമ്പിൽ കുടുംബസ്ഥാപകൻ "ചാവടിയിൽ അച്ഛൻ" എന്നറിയപ്പെട്ടിരുന്ന മാന്യമഹാരാജാരാജശ്രീ നീലകണ്ഠപിള്ളയുടെ ഇളയമകൻ  പി.എന്. രാമകൃഷ്ണപിള്ളയുടെ ഇളയമകൾ ആണ് ശാന്ത .അമ്മ ചിറക്കടവ് പലയകുന്നേൽ എന്ന ചിറക്കടവിലെ പ്രശസ്ത പുരാതനശൈവ ആയുർവേദ വൈദ്യകുടുംബത്തിലെ വലിയവൈദ്യൻ പത്മനാഭപിള്ളയുടെ മൂത്തമകൾ പാറുക്കുട്ടിയമ്മ. .മാതാപിതാക്കൾ ഇരുവരും ഓർമ്മയിൽ .

വിവാഹത്തിന് സർവ്വവിധ സഹായങ്ങളും നൽകിയ അക്കാലത്തെ പുന്നാംപറമ്പിൽ കാരണവർ ശാന്തയുടെ പിതാവിന്റെ മൂത്തസഹോദരൻ തൊട്ടിപ്പീടികയിൽ അഡ്വേ. പി.എൻ പരമേശ്വരന് പിള്ള വലിയച്ഛനൂം സ്മരണയിൽ .

  • അദ്ദേഹത്തിന്റെ മൂത്തമകന് ഇപ്പോള് നവതിയിലെത്തിയ കുടുംബകാരണവര്, പില്ക്കാലത്ത് നിരവധി കാര്യങ്ങളില് സഹായം ചെയ്ത അഡ്വേ .പി.പരമേശ്വരന് പിള്ള( നെടുമല)യെ നന്ദിപൂർവ്വം സ്മരിക്കുന്നു .

  • ശാന്തയുടെ അച്ഛന്റെ സഹപാഠികള് കാഞ്ഞിരപ്പള്ളി കടമപ്പുഴ ഹോസ്പിറ്റല് സ്ഥാപകന് ഡോ.ഈപ്പന്.ചിറ്റടി ചന്ദ്രശേഖര രിള്ള( അദ്ദേഹമാണ് പൊന്കുന്നത്തെ രാജേന്ദ്ര മൈതാനത്തിന് ആ പേരിട്ടത്.ഇരുവരും ഫോട്ടോയില് ഇല്ല.ഇപ്പോള് ഇഹലോകത്തും.ഇരുവരേയും പില്ക്കാലത്ത് പല തവണ കണ്ടു.നേരത്തെ പോയ സഹപാഠികളുടെ കഥകള് പറയുമായിരുന്നു.

ശാന്തയുടെ ഏകസഹോദരന് അകാലത്തില് മരണമടഞ്ഞ പി.ആർ. പ്രസന്നകുമാറിന്റെ വക ആയിരുന്ന താളിയാനില് വീടും പുരയിടവും പെണ് മക്കൾ  ഇരുവരുടെയും  വിവാഹം കഴിഞ്ഞതോടെ  വില്ക്കുന്ന സാഹചര്യം വന്നപ്പോള്, ശാന്ത ജനിച്ചു വളര്ന്ന നീലകണ്ഠ നിലയം  വീട് വിലയ്ക്ക് വാങ്ങാന് സഹായിച്ചത് അദ്ദേഹമാണ്.

കുടുംബവീട് സ്വന്തമായി കിട്ടിയ കുടുംബത്തിലെ അപൂര് വ പെണ്മണിയാകാനുള്ള ഭാഗ്യം അങ്ങിനെയാെണ് ശാന്തയ്ക്ക് കൈ വന്നത്.

അദ്ദേഹത്തിന്റെ ഇളയ സഹോദരന് പൊൻകുന്നം ശ്രേയസ് ഹയര് സെക്കണ്ടറിസ്കൂള്/ ജൂനിയർ കോളേജ്   കുടുംബയോഗസ്ഥാപകൻ പി.രവീന്ദ്രനും പില്ക്കാലം നിരവധി കാര്യങ്ങളില് സഹായി ആയി.

കുടുംബാംഗങ്ങളുടെ ഉയര്ച്ചയില് അതിരറ്റ് ആനന്ദിക്കുന്ന, അനുമോദിക്കുന്ന, അസൂയ ലവലേശമില്ലാത്ത അപൂര്വ്വ കുടുംബപരമ്പര.

വിവാഹത്തിനു സാക്ഷ്യം വഹിച്ചവരിൽ ഫോട്ടോയിൽ കാണുന്ന പിതാവ് തൊണ്ടുവേലിൽ "ചിരം ജീവി" ശങ്കുപ്പിള്ള അയ്യപ്പൻ പിള്ള, (1910-2013)

നാലാം ോതലമുറയോടൊപ്പം പതിമൂന്നു വര്ഷം ജീവിച്ച ശേഷം നൂറ്റി മൂന്നാം വയസിൽ ഇഹലോകവാസം വെടിഞ്ഞു.

പിതാവിന്റെ അവസാന നാളുകള് വിഷമതകള്കൂടാതെ സമാധാന പൂര്ണ്ണമായി ചെലവഴിക്കാനുള്ള സൗകര്യം ശ്രീ പാറത്തോട് വിജയന് അദ്ദേഹത്തിന്റെ ഹൈറേഞ്ച് ഹോസ്പിറ്റലില് ഒരുക്കി തന്നത് നന്ദിയോടെ സ്മരിക്കുന്നു 

 പിതൃ സഹോദരൻ ചെറുകാപ്പള്ളിൽ കെ .എസ്. ശിവരാമപിള്ള ,മൂത്ത പിതൃസഹോദരൻ കളപ്പുരയിടത്തിൽ ചിദംബരം പിള്ളയുടെ മൂന്നാമത്തെ മകൻ കെ.സി ശിവരാമ പിള്ള (പൊന്നു. അദ്ദേഹത്തിന്റെ കൊച്ചുമകള് പില്ക്കാലം കുടുംബത്തിലെ ആദ്യ ഡോക്ടര് ദമ്പതി ആയി)

 എന്റെ അമ്മാവൻ ഇളംപള്ളി കല്ലൂർ കെ.സി അയ്യപ്പൻ  പിള്ള (പാലാപ്പറമ്പിൽ കുട്ടൻ പിള്ള ) എന്നിവരെല്ലാം വിട പറഞ്ഞു പോയി.

ചിത്രത്തിൽ കാണുന്ന വടക്കന് പറവൂര് പാലിയത്ത് ഇന്ദിരചേച്ചി{ ചലനം, മകം പിറന്ന മങ്ക എന്നീ ഫിലിമുകളുടെ ഡയറക്ടർ, ഹോളിവുഡ് പരിശീലനം നേടിയ  ആനുവേലില്

എൻ .ആർ (രാമക്രുഷ്ണ)പിള്ളയുടെ ഭാര്യയും രവി വള്ളത്തോളിന്റെ ഭാര്യാ മാതാവും) പരമേശ്വരൻ പിള്ള വലിയച്ചന്റെ കൊച്ചുമകൻ ആയ  സ്വദേശ് റസിഡൻസി സ്ഥാപകൻ ,സ്വദേശി പ്രതാപ് സിംഗും (ഇന്നത്തെ അഡ്വേ .പ്രതാപ് പിള്ള,ഉള്ളൂര് ) മാത്രം ഇന്ന് ജീവിച്ചിരിക്കുന്നു .പില്ക്കാലം പ്രതാപന് ചില അപൂര് വ  ചരിത്ര രേഖകള് ശേഖരിച്ചു തന്നു എന്ന് നന്ദിയോടെ ഓര്ക്കുന്നു. ഇന്ദിര ചേച്ചിയാണ് വധു ശാന്തയെ ഒരുക്കി  പന്തലിലേക്ക് ആനയിച്ചത്.

അക്കാലത്താകട്ടെ ഇന്നത്തെ പോലെ ബ്യൂ ട്ടീഷ്യൻസ് ഇല്ല.

മറ്റുള്ളവർ മുഴുവൻ കാല യവനികയ്ക്കു പിന്നിൽ മറഞ്ഞു പോയി. 


ഏ.ജെ ക്രോണിന് എന്ന ഡോക്ടര് എഴുതിയ സിറ്റാഡല്

(Citadel) എന്ന നോവല് വായിക്കണമെന്ന് ഉപദേശിച്ചത് ശാന്തയുടെ സഹോദരി ഭര്ത്താവ് മുരാരി സാര്.

കോട്ടയം മെഡിക്കല് കോളേജിലും എന്. സി.സി പരിശീലനത്തിന് മേജര് കെ.ജി.മുരാരി നായര് എന്ന അതിസുമുഖന്  വന്നിരുന്നത് ഓര്മ്മയിലുണ്ട്.

സിറ്റാഡല് വായിച്ച അന്യൂറിന് ബീവാന് എന്ന കല്ക്കരി തൊഴിലാളി നേതാവാണ് ആറ്റ്ലി മന്ത്രിസഭയിലെ ആരോഗ്യ മന്ത്രി ആയപ്പോള് ഇംഗ്ളണ്ടിലെ നാഷണല് ഹെല്ത്ത് സര് വീസസ് തുടങ്ങി ലോകത്തില് ആദ്യമായി

സൗജന്യ ആതുരസേവനം തുടങ്ങിയത്.ഞങ്ങളുടെ ഡോക്ടര് മാരായ മക്കള് ഇരുവരുടേയും അന്ന ദാതാക്കള് യു.കെയിലെ നാഷണല് ഹെല്ത്ത് സര് വീസസ്( NHS) ആണ്.

വലിയച്ഛന്റെ മൂത്തമകൾ നവതി കഴിഞ്ഞ ,കുടുംബത്തിലെ ഏറ്റവും പ്രായമുള്ള സ്ത്രീ രത്നമായ തങ്കമ്മ ചേച്ചിയുടെ മൂത്തമകനായ സ്വദേശി തമ്പി (രാജേന്ദ്ര സിംഗ്) ആണ് ശാന്തയുടെ കുടുംബവീട് വാങ്ങിക്കാൻ പ്രധാന കാരണക്കാരന് .അങ്ങനെ ഞങ്ങൾ നാൽപ്പതു വര്ഷങ്ങള്ക്കു ശേഷം പൊന് കുന്നത്തു തന്നെ തിരിച്ചെത്തി .

അതിനിടയിൽ താമസിച്ചത് അന്യരുടേതായ പതിനഞ്ചു വാടക വീടുകളിൽ.

 ആനിക്കാട് പള്ളിക്കത്തോട് ,മണർകാട് കവലയ്ക്കു സമീപം, ഗവ.യൂപി സ്കൂളിനെതിര് വശം,എരുമേലി ചെമ്പകത്തിങ്കല് ഡോമനിക് വക കെട്ടിടം, പിന്നെ അവിടെ തന്നെ ഉതിരക്കുളത്തിനു സമീപം പൂവത്തുങ്കല് സണ്ണിക്കുട്ടിയുടെ വക കെട്ടിടം,വൈക്കം മടിയത്തറ ശങ്കരപ്പിള്ള സാറിന്റെ( അലിന്ഡിലെ എസ് .എന്. നായരുടെ പിതാവ്) മകള് രാജമ്മ ചേച്ചിയുടെ വീട്,പിന്നാലെ വൈക്കം പത്മനാഭപിള്ളയുടെ കണ്ണേഴം വീടിനുസമീപം കേരള ഹൈക്കോടതിയിലെ അഡ്വേ. ഉതുപ്പിന്റെ കുടുംബ വീട്, പാലാഓലിക്കൽ രാമചന്ദ്രന് നായരുടെ വീട്, കേശവദാസപുരം പിള്ള വീട് ലൈലിനെതിരെ  സിഡ്‌നി ലൈനിൽ സിഡ് നിയുടെ വീട് , തൈക്കാട് മേട്ടുക്കടയിലെ, മാവേലിക്കര ക്കാരൻ ഡോ .ശ്രീകണ്ഠൻ താമസിച്ചിരുന്ന വീട് ( ശാന്തികവാടത്തിനും തൈക്കാട് അയ്യാസ്വാമി സമാധി കോവിലിനും സമീപം ), ചേർത്തല താലൂക്ക് ഓഫീസിനു സമീപം എന്റെ കസിന് അഡ്വേ.കാനം ശിവന് പിള്ളയുടെ സഹപാഠി

ഗോപാലക്രുഷണന് നായരുടെ വീട് ,പത്തനംതിട്ട താഴെ വെട്ടിപ്പുറത്ത് എൻ. എസ് . എസ് പ്രസിഡന്റ് ജസ്റ്റീസ്. നരേന്ദ്രനാഥിന്റെ വീട്ടിൽ ,പത്തനംതിട്ട

ജനറല് ഹോസ്പിറ്റലിനു സമീപം ടി. ബി റോഡിൽ, കോഴഞ്ചേരി ജില്ലാ ആശുപത്രിക്കു സമീപം,ഡോക്ടർ കോറുക്കാട്ട് കെ.ജി ശശിധരൻ പിള്ളയുടെ വീടിനു സമീപം , പിന്നെ കോളേജിനു സമീപം,

മാവേലിക്കര ആദ്യം താലൂക്കാശുപത്രിക്കു സമീപം പോളച്ചിറക്കാരുടെ വക ഒരു  വീട്ടില് ,പിന്നീട് തഴക്കര സദാശിവൻ പിള്ള -ശ്യാമള ടീച്ചർ ദമ്പതികളുടെ ചിത്രകൂടത്തിനു സമീപം സഹോദരന്റെ പഞ്ചവടി വീട്  ,അവസാനം പന്തളം ക്രിസ്ത്യൻ മെഡിക്കലിന് സമീപം തിരുവാതിര എന്ന പുതിയ വീട്ടിലും ( തീയേറ്റര് ഉടമ തങ്കപ്പന് പിള്ളയുടെ  അനന്തരവന് ശശിയുടെ വീട്) എന്നിങ്ങനെ പതിനഞ്ചു വാടക വീടുകളില് മാറി മാറി താമസം.

കോട്ടയം, തിരുവനന്തപുരം , ആലപ്പുഴ, പത്തനം തിട്ടകളിലായി

മാറി മാറി താമസിച്ചു.

വീട്ടുടമകളിൽ പലരും ഇന്നില്ല .എല്ലാവരെയും നന്ദി പൂർവ്വം സ്മരിക്കുന്നു .








കോട്ടയം മെഡിക്കൽ കോളേജിലെ രണ്ടാം ബാച്ച് (1962 ) വിദ്യാര്ത്ഥിആയിരുന്നു ഞാന്.

അമ്പതു പേരുള്ള ബാച്ചിൽ പെൺകുട്ടികൾ വെറും ഏഴു പേരു മാത്രം. സഹപാഠികളെ വിവാഹം കഴിച്ചവർ രണ്ടുപേർ. ഡോ.രാധാമണി- രാമകൃഷ്ണൻ ദമ്പതികളും

പ്രഭാ റാവു -ശ്രീനിവാസൻ ദമ്പതികളും. രാധാമണിയുടെ സഹോദരന് പൊൻകുന്നം ശ്രീഹരി ഹോസ്പിറ്റൽ ഉടമ ഡോ. സി.പി. എസ് പിള്ളയുടെ ഇളയ മകനാണ് എന്റെ മകളെ വിവാഹം കഴിച്ചത്  .

ഡോക്ടർമാരെ വിവാഹം കഴിച്ചവർ വി.പി പൈലി,പി.കെ. ശേഖരന്, കെ കെ പ്രഭാകരൻ, പി.ജി.ചിന്നമ്മ,

പി.സി.ചെറിയാൻ ടി.എം.അഗസ്തി എന്നിവർ മാത്രം.

 

ശാന്ത പെരുന്ന എൻ എസ് പൊളിറ്റിക്‌സിൽ ബി .ഏ.ബിരുദം നേടിയിരുന്നു. 

കടുംബത്തിലുള്ള പെൺകുട്ടികള് ഉദ്യോഗത്തിനു പോകുന്ന പ്രവണത അക്കാലം തുടങ്ങിയിരുന്നില്ല. പിത്രുസഹോദരപുത്രി  ആനുവേലിലെ പി,എൻ ശാന്ത കുമാരി (കോട്ടയം മെഡിക്കൽ കോളേജിലെ ആദ്യ 1961ബാച്ച്) മാത്രമായിരുന്നു അപവാദം .തിരുവനന്തപുരം മെഡിക്കൽകോളേജിൽ എന്റെ സഹപാഠി ആയിരുന്ന ചവറ സ്വദേശി രാജശേഖരൻ നായർ ശാന്തയുടെ ഭർത്താവായി .ഞങ്ങൾ വൈക്കം താലൂക്ക് ആശുപത്രിയിൽ സഹപ്രവർത്തകരും അയൽക്കാരും ആയിരുന്നു.

 ആ ദമ്പതികളുടെ മൂന്നു ആണ്മക്കളൂം കോട്ടയം മെഡിക്കൽകോളേജിൽ നിന്ന് തന്നെ മെഡിക്കൽ ബിരുദം നേടി സ്പെഷ്യലിസ്റ്റോ സുപ്പർ സ്പെഷലിസ്റ്റുകളോ ആയി. മൂന്നുപേർക്കും ഡോക്ടർ ഇണകളെ കിട്ടി .അങ്ങനെ പുന്നാം പറമ്പില് നാരായണീയത്തിൽ എട്ടു സ്പെഷലിസ്റ്റോ സുപ്പർ സ്പെഷ്യലിസ്റ്റുകളോ ആയ ഡോക്റ്റർമാരുണ്ടായി .2015 ല് എനിക്ക് ഹൃദ്രാഗബാധ ഉണ്ടായപ്പോൾ ആ കുടുംബം ആണ് അടിയന്തര വൈദ്യസഹായം നൽകി 

എന്നെ രക്ഷിച്ചത് എന്ന് നന്ദിയോടെ ഓര്ക്കുന്നു.

ഡോ. ശാന്ത കുമാരിയുടെ (ശാന്തി നികേതിന് ഹോസ്പിറ്റൽ ഉടമ ) ഇളയസഹോദരൻ പി.ഡബ്ലിയു ഡി എൻജിനീയർ പി.എൻ ബാല ചന്ദ്രൻ വിവിധ സന്ദര്ഭങ്ങളിൽ സഹായ ഹസ്തം നീട്ടിയതും നന്ദിയോടെ ഞങ്ങൾ ഓർമ്മിക്കുന്നു .

കൊരട്ടി ആറിന് സമീപം വിസ്തൃത മായ  പറമ്പിന് നടുവിൽ അതി മനോഹരമായ ബംഗ്ളാവിൽ താമസിച്ചിരുന്ന ആനക്കമ്പക്കാരനായ കരുണാകരൻ പിള്ള (കരുണാപ്പി) ചേട്ടൻ ശാന്തയുടെ പിതാവിന്റെ ഏറെ അടുത്ത സഹായി ആയിരുന്നു .ശാന്തയ്ക്ക്  നൽകാൻ കാർ സംഘടിപ്പിച്ചത് അദ്ദേഹത്തിന്റെ മകൻ ബാലകൃഷ്ണപിള്ള (ബാലന് ചേട്ടന്)ആയിരുന്നു. കല്ക്കട്ടയില്വപോയികാര് വാങ്ങി തനിയെ അതോടിച്ചു വരുമായിരുന്ന ചേട്ടന് പില്ക്കാലം നിരവധി സന്ദര്ഭങ്ങളില് ഞങ്ങളെ സഹായിച്ചു.

എരുമേലിയിൽ വാടകവീട്ടുകിട്ടാൻ താഴത്തു വീട്ടിൽ ഹസൻ റാവുത്തരെ പരിചയപ്പെടുത്തിയത് കരുണാപ്പി  ചേട്ടൻ. അമീബിയാസിസ് എന്ന വയറുകടി കരളിൽ കയറി മാരകമായ ഒരു കൊരട്ടിക്കാരൻ രോഗിയെ എന്റെ അടുക്കൽ കൊണ്ടുവന്നത് ബാലൻ ചേട്ടൻ. ഒരു ഡോക്ടർ എന്ന നിലയിലെനിക്കു പേരും പ്രശസ്തിയും കൈവന്നത് ബാലൻ ചേട്ടൻ കൊണ്ടുവന്ന ആ തടി  അറപ്പുകാരൻ രോഗിയിൽ നിന്നും. ആ സംഭവം  ഞാൻ വിശദമായി ഒരു ബ്ലോഗിലെഴുതിയിട്ടുണ്ട്.

നടൻ മോഹൻ ലാലിന്റെ അമ്മാവൻ, സംവിധായകൻ ബി. ഉണ്ണികൃഷ്ണന്റെ പിതാവ് ചങ്ങനാശേരിയിൽ ശാന്തയുടെ ഇംഗ്ളീഷ് അദ്ധ്യാപകൻ ആയിരുന്നു.

കവി പ്രൊഫസ്സർ ഹരീന്ദ്രനാഥ കുറുപ്പും . ഓട്ടോഗ്രാഫിലെ "ശാന്തമായൊഴുകട്ടെ,

 ജീവിത കല്ലോലിനി ശാന്തേ, ഈ ശരത്കാല നിമ്നഗ പോലെ" എന്നെഴുതി.

നടി മീരാ ജാസ്മിന്റെ മാതാവ് മാമ്മച്ചി( ഏലിയാമ്മ) ,പ്രസിദ്ധ സംവിധായകനായി ഉയർന്ന കെ.ജി.ജോർജ്,കാന്തി ദ7അഡ്വേ.ഹസൻ തുടങ്ങിയവർ ശാന്തയുടെ സഹപാഠികൾ ആയിരുന്നു. അവരിൽ ചിലർ വിവാഹത്തിൽ പങ്കെടുത്തിരുന്നു .പക്ഷേ അവരൊന്നും ഫോട്ടോയിൽ പതിഞ്ഞില്ല. 

എന്റെ സ്‌കൂൾ അദ്ധ്യാപകർ ആയിരുന്ന ചാമംപതാല് മങ്ങാട്ട് ഗോപാലകൃഷ്ണന് (തങ്കപ്പന് )നായർ .അദ്ദേഹത്തിന്റെ ,അദ്ദേഹത്തിന്റെ അളിയന് അക്കാലത്തെ വാഴൂര് എം.എല് ഏ കടയനിക്കാട് പുരുഷന് എന്ന അഡ്വേ. .പുരുഷോത്തമന് പിള്ള,

മലയാളം അധ്യാപകനും കാലം മാറുന്നു, മദ്രാസിലെ മോൻ എന്നീ ചലച്ചിത്രങ്ങളുടെ കഥാകാരനും ആയിരുന്ന ,കാമ്പിശേരിയുടെ സഹപാഠി, മഹോപാദ്ധായ കവിയൂർ ശിവരാമപിളള, കേരളത്തിലെ ഏറ്റവും സീനിയര് കാര്ഡിയോളജിസ്റ്റ് ആയ കൂരോപ്പടക്കാരന് ഡോ. ജോർജ് ജേക്കബ് വെല്ലൂരിൽ സഹപാഠി ആയിരുന്ന മാവേലിക്കര ഫിലിപ്പ് മെമ്മോറിയൽ ഹോസ്പിറ്റൽ ഉടമ ഡോ  എം. പി. ഫിലിപ്പ് സഹോദരി ഡോ. അന്നമ്മ ഫിലിപ്പ് മുണ്ടൻകുന്ന് പ്രൈമറി ഹെൽത്ത് സെന്റർ സീനിയർ മെഡിക്കൽ ഓഫീസർ വെഞ്ഞാറും മൂടുകാരൻ ഡോ  എൻ. വിദ്യാധരൻ, ഹെൽത്ത്  ഇൻസ്‌പെക്ടർ പിൽക്കാലത്തു കാർട്ടൂണിസ്റ്റ് നാഥന്റെ ഭാര്യാപിതാവ് ആയ ആനിക്കാട്ടുകാരന് ഗോപാലകൃഷ്ണൻ നായര് എന്നിവരും വിവാഹത്തിൽ പങ്കെടുത്തു .അവരും ഫോട്ടോയിൽ പതിയപ്പെട്ടില്ല

ശാന്തയുടെ അമ്മാവന്റെ മകനും വിവാഹ ഒരുക്കങ്ങൾക്ക് പ്രസന്നകുമാറിന്റെ അടുത്ത സഹായും ആയിരുന്ന കുറുംകണ്ണി വയമ്പൂര് ചന്ദ്രൻ (ആർ . സി. പിള്ള എന്നറിയപ്പെട്ട എറണാകുളം സിറ്റി പോലീസ്കണ്ടറോൾ റൂം സൂപ്രണ്ട് രാമചന്ദ്രൻ പിള്ള )

എന്നിവരൊന്നും ഫോട്ടോയിൽ പതിയപ്പെട്ടില്ല 

ശാന്തയുടെ വലിയമ്മാവൻ വൈദ്യകലാനിധി പലയകുന്നേൽ പി.എൻ പിള്ള ,ഇളയസഹോദരൻ ചന്ദ്രൻപിള്ള അമ്മാവൻ എന്ന ചന്ദ്രശേഖര പിള്ള എന്നിവരൊന്നും ചിത്രത്തിൽ ഇല്ല .ഇന്നിപ്പോൾ ജീവിതത്തിലും. രണ്ടാമത്തെ അമ്മാവൻ ചെമ്പകത്തിങ്കല് രാമക്രുഷ്ണപിള്ള നേരത്തെ അന്തരിച്ചു. മൂത്തമകൾ ശാന്തയുടെ സഹപാഠി രുഗ്മിണിയും ഫോട്ടോയിൽ ഇല്ല. രുഗ്മിണി പിൽക്കാലം സെന്ട്രല് സ്കൂള് അധ്യാപിക ആയി .ഇപ്പോൾ മക്കളുടെ കൂടെ ബാംഗ്ളൂരിലും ജർമ്മിനിയിലും മാറിമാറി കഴിയുന്നു .ഇടയ്ക്കിടെ വിളിക്കും. രുഗ്മിണിയുടെ ഇളയ സഹോദരൻ എൻജിനീയർ രാജൻ പിള്ള ആണ് സഹപാഠി ആർക്കിടെക്റ്റ് ജോസ് കെ മാത്യു വഴി നീലകണ്ഠനിലയം കേരളീയ തനിമ നിലനിർത്തി പുനർ നിർമ്മിക്കാൻ കാരണം .രാജന്റെ മൂത്ത മകൻ ആർക്കിടെക്റ്റ് അർജുൻ രാജൻ പിൽക്കാലത്ത് വലിയൊരു സഹായം നൽകി എന്റെ ജീവൻ രക്ഷിച്ചു .

എനിക്ക് ഹൃദയാഘാതം എന്നറിഞ്ഞ നിമിഷം ഏതു ഡോക്ടറെ കാണിക്കണം എന്ന് തീരുമാനിച്ചത് അർജുൻ രാജന്. 

എന്റെ മക്കൾ ഇരുവരും കോട്ടയം മെഡിക്കൽ കോളേജിൽ

പഠിച്ചു ഡോക്ടരന്മാ രായവർ. എങ്കിലും ഇംഗ്ലണ്ടിൽ ജോലിനോക്കുന്ന അവർക്കു ആരെ കാണിക്കണം എന്നുപദേശിക്കാന് കഴിയുമായിരുന്നില്ല .

ഒരു സുഹൃത്തിൽ നിന്നും കാരിത്താസ് ഹോസ്പിറ്റലിലെ ആന്ജിയോപ്ലാസ്റ്റി വിദഗ്ദ്ധൻ ഡോ.ദീപക് ഡേവിഡ് സണെ കുറിച്ചറിയാമായിരുന്ന അർജുൻ അദ്ദേഹത്തിന്റെ സഹപാഠി പുന്നാംപറമ്പിൽബംഗ്ളാവിൽ ആദ്യകാല ഡോക്ടർ പി.എൻ. കൃഷ്ണ പിള്ളയുടെ കൊച്ചുമകനും കോഴിക്കോട് മെഡിക്കൽ കോളേജിലെ ക്ഷയ രോഗ വിദഗ്‌ദ്ധനുമായിരുന്ന ഡോ. കെ എൻ പിള്ളയുടെ ഏകമകനും ദുബായിലെ കാര്ഡിയോളജിസ്റ്റമായ കിച്ചുവിന്റെ

(ഡോ  മുരളി കൃഷ്ണനെ )കസിന് ഡോ. ഗോപീകൃഷ്ണൻ (ശാന്തി ഹോസ്പിറ്റൽ സ്ഥാപകൻ ഡോ  കെ. ബി പിള്ള എഫ് ആർ സി എസ് യുടെ മകന് ) വഴി ബന്ധപ്പെട്ടു .വിവരം കിട്ടിയ ഡോ. ദീപക് ഡേവിഡ്സൻ എന്നെ കാരിത്താസിൽ എത്തിക്കുമ്പോൾ ആന്ജിയോഗ്രാം ആന്ജിയോപ്ലാസ്റ്റി എന്നിവയ്ക്കുള്ള ഒരുക്കങ്ങൾ നടത്തി ക്വാഷ്യാലിറ്റിയിൽ കാത്തിരിന്നിരുന്നു .അങ്ങനെ എത്തേണ്ട കരങ്ങളില് എന്നെ എത്തിച്ചു.എല്ലാവര്ക്കും നന്ദി.

പൂര്ണ്ണ ആരോഗ്യവാനായി ജീവിതത്തിലേയ്ക്ക് തിരിച്ചെത്തി.

അർജുൻ ,ഗോപീക്രുഷ്‌ണൻ ,ഡോ.മുരളീകൃഷ്ണൻ ,ഡോ ദീപക് ഡേവിഡ്സൻ കാരിത്താസ് കാർഡിയോളജി യൂണിറ്റ് എന്നിവര്ക്കെല്ലാം  എന്റെയും കുടുംബത്തിന്റെയും അകമഴിഞ്ഞ നന്ദി .യാതൊരു കോമ്പ്ലിക്കേഷനും കൂടാതെ ഹൃദയാഘത്തിൽ നിന്നും ഞാൻ രക്ഷപെട്ടു .ദൈവത്തിനു നന്ദി .യഥാസമയം

കുടുംബാംഗങ്ങളിൽ ഒരുപാട്‌പേർ ഒന്നായി,ഒത്തൊരുമിച്ച് സഹായിച്ചു.

ശാന്തയുടേയും എന്റെയും ജാതകപ്പൊരുത്തം നോക്കിയ ഗണകന് ആരെന്ന് ഓര്മ്മയില്ല.സമസപ്തമം ഉണ്ടെന്നു പില്ക്കാലം കണ്ടെത്തിയത് എരുമേലിക്കാരന് ഗോപാല ഗണകന്.

മക്കള് ഇരുവരും  ഡോക്ടര് മാരാകുമെന്നും ഞാന് രണ്ടു തവണ ഉപരി പഠനത്തിനു പോകുമെന്നും പ്രവചിച്ചതും അതേ ഗോപാലഗണകന്, പൂഞ്ഞാര് മിത്രന് നമ്പൂതിരിപ്പാട്, പന്തളത്തെ പ്രൊ.ശര്മ്മ, കുടമാളൂരിലെ ക്രുഷ്ണ മൂര്ത്തി, അരൂര് ശ്രീധരന്റെ മകന് ചന്തിരൂര് വിജയന് എന്നിവരും ക്രുത്യമായ പ്രവചനങ്ങള് നടത്തി വഴികാട്ടികളായി.അരൂര് ശ്രീധരന് മുത്തച്ഛന് കല്ലൂര് രാമന് പിള്ളയുടെ ജോല്സ്യനായിരുന്നു.മക്കള്ക്ക് വിജയന് വിദേശ വാസം വിധിച്ചത് ശരിയായി.ഞങ്ങളുടെ മരണവര്ഷം മരണ കാരണങ്ങള്, മരണ ഓര്ഡര് ഇവയും വിജയന് പ്രവചിച്ചിട്ടുണ്ട്.

അവ തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു.

എന്റെ സഹപാഠികളില് നല്ല പങ്കും ഞങ്ങളുടെ വിവാഹകാലത്ത് കോട്ടയം വിട്ടിരുന്നു.

അവരുടെ മേല് വിലാസം കണ്ടെത്തുക സാദ്ധ്യമായിരുന്നില്ല.കോടിമതക്കാരന് പി.എസ് രാമചന്ദ്രന്( ടി.ബി ചികില്സകന്) റേഡിയോളജിസ്റ്റ് , കെ.സി.ജോസഫ്( അവസാനകാലം കാരിത്താസ്  ഹോസ്പിറ്റല് സൂപ്രണ്ട്) എന്നിവര് മാത്രമാണ് പങ്കെടുത്തത്.ജോസഫ് ആയിടെയാണ് വിവാഹിതനായത്.വിവാഹ സാരി എടുക്കാന് പ്രതിശ്രുത വധുവിനെ ക്ഷണിച്ച കാര്യം വിവരിച്ച് അങ്ങിനെ ചെയ്യാന് എന്നെ ഉപദേശിച്ചു.ഞാനും അങ്ങനെ ചെയ്തു.ശാന്തയും അമ്മയും സഹോദരന് പ്രസന്നകുമാറും ഒത്ത്  കോട്ടയം ശീമാട്ടിയില് എത്തി വിവാഹസാരി എടുത്തു കുടുംബത്തില് ചരിത്രം സ്രുഷ്ടിച്ചു.

വിവാഹിതരായ ഞങ്ങൾ ആദ്യം താമസിച്ചത് പള്ളിക്കത്തോട്ടിൽ ബ്ലോക്ക് പടിയില് ബി. ഡി.ഓ മാർ സ്ഥിരം താമസിച്ചിരുന്ന, ലോകനാര് കാവിലമ്മയുടെ ആരാധകര് അമ്പഴത്തില് കര്ത്താക്കന്മാരുടെ ഒരു  വീട്ടിൽ .പിൽക്കാലത്ത് എനിക്ക് പകരം വന്ന എന്റെ സഹപാഠി പുതുപ്പള്ളിക്കാരൻ മാളിയേക്കൽ അലക്‌സാണ്ടര് സ്കറിയയും (ഇന്നദ്ദേഹം ഇംഗ്ലണ്ടിൽ സീനിയർ മനോരോഗചികിത്സകൻ ആയ ഡോ  എം എസ് അലക്‌സാണ്ടർ ) അതേ വീട്ടിൽ

താമസിച്ചു

അവിടെയാണ് പില്ക്കാല മുഖ്യമന്ത്രി കിടങ്ങൂര്കാരന് സഖാവ് പി കെ വാസുദേവന് നായര് പാര്ട്ടി പിരിവിനായി എന്റെ കസിന് പില്ക്കാലത്ത് ആത്മഹത്യ ചെയ്ത, അതിനു മുമ്പ്  ജീവപര്യന്തം ജയിലില് കിടന്ന, സഖാവ് കല്ലൂര് രാമന് പിള്ളയുമൊത്ത് വന്നത്.രാമന്പിള്ളയോട് പാര്ട്ടി കാട്ടിയ അവഗണനയും ക്രൂരതയും ശരിക്കും അറിയാമായിരുന്ന ഞാന് പിരിവ് കൊടുത്തില്ല. 

ശാന്തയുടെ അച്ഛൻ രാമകൃഷ്ണപിള്ള ചേട്ടനെക്കുറിച്ചു അയൽവാസിയായിരുന്ന സഖാവ് പി.ടി പുന്നൂസും റോസമ്മപുന്നൂസും പറഞ്ഞറിയാമെന്നും അദ്ദേഹവും കസിന് കൈപ്പട്ടൂര് കിഴക്കേടത്തു രാഘവൻ പിള്ളയും കൂടി സഖാവ് സി.അച്യുതമേനോന് ഷെൽട്ടർ ഒരുക്കിയ കാര്യവും മറ്റും പറഞ്ഞറിയാം എന്നും മറ്റും പറഞ്ഞ് പി.കെ വി സോപ്പിടാൻ നോക്കി എങ്കിലും ഞാൻ സംഭാവന ഒന്നും നൽകിയില്ല .കസിന് രാമൻ പിള്ള അതിനു എന്നെ പറയാത്ത ചീത്ത ഇല്ല .അങ്ങേരോടു പാര്ട്ടി കാണിച്ച നന്ദികേടിന് അങ്ങിനെ എങ്കിലും പ്രതികരിക്കേണ്ടത് എന്റെ കടമ എന്നു ഞാന് കരുതി.


ആ വീട്ടിൽ വച്ചാണ് ഞങ്ങളുടെ ആദ്യത്തെ കണ്മണി ആൺകുട്ടി രൂപം കൊള്ളുന്നത് .പക്ഷെ അവൻ അവിടെ താമസിച്ചില്ല .മകൻ ജനിച്ചത് കാഞ്ഞിരപ്പള്ളി മേരിക്യൂൻസ്‌ ഹോസ്പിറ്റലിൽ സിസേറിയൻ ആയിരുന്നു. ഡോ കെ.സി ചെറിയാൻ- മറിയാമ്മ ദമ്പതികൾ ആണ് സിസ്സേറിയൻ ചെയ്തത് .പുറത്തുവന്ന ചെറിയാൻ പറഞ്ഞു "യുവർ ഡിറ്റോ" .അദ്ദേവത്തിന്റെ വാക്കുകൾ ശരിയായി. അവനും എനിക്കു പിന്നാലെ ഗൈനക്കോളജിസ്റ്റ് ആയി. അങ്ങ് ഇംഗ്ലണ്ടിൽ യഥാര്ത്ഥ "ദൈവത്തിന്റെ സ്വന്തം നാടാ"യ യോര്ക്ക് ഷെയറില് .

അവന് ജനിച്ചു കഴിഞ്ഞപ്പോൾ എനിക്ക് കോട്ടയം ജില്ലാ കം മെഡിക്കൽകോളേജ് ഹോസ്പിറ്റലിലേക്ക് സ്ഥലം മാറ്റമായി .താമസം മണര്കാട് ഗവ.യൂ.പി  സ്‌കൂളിനെതിർവശം മാരുതി റബർ വർക്‌സിനു സമീപമുളള പുതിയ വീട്ടിൽ .

അവിടെയാണ് ആദ്യ തെരഞ്ഞെടുപ്പിൽ ജയിച്ച ഉമ്മൻ ചാണ്ടി എന്ന പിൽക്കാല മുഖ്യമന്ത്രി ആരാധകരുടെ തോളിലേറി വന്ന് എന്റെ മകനെ പേടിപ്പിച്ചു കളഞ്ഞത് .അക്കഥ ഞാൻ വിശദമായി എഴുതിയിട്ടുണ്ട് .

രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ എരുമേലി പ്രൈമറി സെന്ററിലേക്ക് സ്ഥലം മാറ്റം ചോദിച്ചുവാങ്ങി .ഒരു കാലത് ശാന്തയുടെ അയൽവാസി ആളുന്ന റോസമ്മ പുന്നൂസ് ആണ് സ്ഥലം മാറ്റി വാങ്ങി  തന്നത് .അന്നവർ റബർ ബോർഡ് ചെയര്മാന് ആയിരുന്നു .അക്കാലത്തെ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.കെ. ബലരാമൻ (തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്ഥാപകൻ ,ഇന്ത്യൻ മെഡിക്കൽ

അസ്സോസിയേഷൻ ആദ്യ മലയാളി പ്രസിഡന്റ് മാവേലിക്കര കാരൻ സി.ഓ. കരുണാകരന്റെ മകൻ) റോസമ്മ പുന്നൂസിന്റെ സുഹൃത്ത് ആയിരുന്നു .ഇരുവരേയും നന്ദിയോടെ ഓർമ്മിക്കുന്നു  

എരുമേലിയിൽ ആദ്യം താമസിച്ചത് ഹെൽത്ത് സെന്റ റിന് തൊട്ടു ചെമ്പകത്തിൽ കാരുടെ കെട്ടിടത്തിൽ അക്കാലത്തു ചെമ്പകത്തിങ്കലെ കാരണവർ ആണ് ബാങ്ക് അക്കൗണ്ട് തുടങ്ങി പണം സൂക്ഷിച്ചു തുടങ്ങണം എന്ന ഉപദേശം ആദ്യം തരുന്നത് .കിട്ടുന്ന പണം മുഴുവൻ ആവശ്യമുള്ള ബന്ധുക്കള്ക്കും നാട്ടുകാർക്കും കൊടുത്തിരരുന്ന എന്റെ പിതാവ് തൊണ്ടുവേലിൽ കെ,എസ് അയ്യപ്പൻ പിള്ളയ്ക്ക് ജീവിതത്തിന്റെ അവസാനകാലം മാത്രമാണ് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടായത് .ദുമ്മിനി അച്ചായന് നന്ദി .ആ വീട്ടിൽ കൊച്ചുമകന് കറിയാച്ചന്( അദ്ദേഹമായിരുന്നു ജനയുഗത്തിലെ എന്റെ പേട്ടതുള്ള





ല് സചിത്ര ലേഖനത്തിന്റെ ഫോട്ടോഗ്രാഫര്) താമസിക്കണം എന്ന് വന്നപ്പോൾ താമസം കോ ഓപ്പറേറ്റിവ് ബാങ്കിന് സമീപം പൂവത്തിങ്കൽ സണ്ണിക്കുട്ടിയുടെ കെട്ടിടത്തിലേക്ക് മാറി .സണ്ണി കുട്ടി മകൾ സരിതയെ സ്കൂളില് കൊണ്ടു പോകുമേപോള് ഞങ്ങളുടെ മകനെയും സ്വന്തം ജീപ്പിൽ സെന്റ് തോമസ് പ്രൈമറി സ്‌കൂളിൽ കൊണ്ടുപോയിരുന്ന  കാലം നന്ദിയോടെ ഓർമ്മിക്കുന്നു .

പിൽക്കാലത്തു കോട്ടയം ഈരയിൽ കടവിൽ കൊടുർ ആറിന് സമീപം തൃപ്പൂണിത്തുറയിലെ  മേനോൻ ഡിസൈൻ ചെയ്ത വീട് പണിയാൻ ഏൽപ്പിക്കുന്നത് സണ്ണിക്കുട്ടിയെ .ശാന്ത ജനിച്ച താളിയാനിൽ വീട് അന്യ കൈവശമാകും എന്ന സ്ഥിതി വന്നപ്പോൾ ആ വീട് വിലയ്ക്ക് വാങ്ങിക്കേണ്ടി വന്നതിനാൽ ഈരയിൽ കടവിലെ വീട് പണി കല്ലിടീലിൽ ഒതുങ്ങി.

നിര്ദ്ദിഷ്ട കോട്ടയം ലുലുമാെള്/ കോട്ടയം കെ.റെയില് സ്റ്റേഷന് എന്നിവയ്ക്കു സമീപം മൈ ഓണ്  കോളനിയില് ആ പ്ളോട്ട് ഇന്നും കിടക്കുന്നു.

പ്ളോട്ട് വാങ്ങാന് സഹായിച്ചത് കഴിഞ്ഞ ദിവസം അന്തരിച്ച ശ്രീ കെ.ബാലക്രുഷ്ണന് നായരും.

( പുന്നാം പറമ്പ് തറവാട്ടിലെ

തുളസിയുടെ ഭര്ത്താവ്) അദ്ദേഹത്തിന് ആദരാജ്ഞലികള്.

സണ്ണിക്കുട്ടി അകാലത്തിൽ മരണമടഞ്ഞു. .

എരുമേലിയിലെ വീട്ടിൽ ജനയുഗം പത്രാധിപര് കാമ്പിശ്ശേരി കരുണാകരന്കാർട്ടൂണിസ്റ് യേശുദാസൻ തുടങ്ങിയ സുഹൃത്തക്കൾ വന്നു. അങ്ങനെയാണ് ജനയുഗം വാരികയിൽ പംക്തികൾ തുടങ്ങിയത്. എരുമേലി പേട്ട തുള്ളലിനെ കുറിച്ച് ലേഖനങ്ങളും പുസ്തകവും പ്രസിദ്ധീകരി ക്കപ്പെടുകയും ചെയ്യുന്നത് .എരുമേലി ഡവലപ്മെന്റ് സൊസൈറ്റി ( EDC ) എന്ന സംഘടനയുടം രൂപീകരണവും പ്രവർത്തനങ്ങളും ഇക്കാലത്താണ് .തിരുവല്ലക്കാരൻ പി,ചന്ദ്ര ശേഖര പിള്ള ,സിൽവസ്റ്റർ സ്റ്റർ ഡൊമനിക് (കുഞ്ഞപ്പൻ  )

വാഴവേലിൽ തങ്കപ്പൻ പിള്ള താഴത്തു വീട്ടിൽ ഹസൻ റാവുത്തർ , കൊരട്ടി ശിവരാമൻ തുടങ്ങിയവർ ആ സംഘടനയിൽ സജീവമായി പ്രവർത്തിച്ചു .എരുമേലിയുടെ വികസനത്തിന് പലകാര്യങ്ങളും ചെയ്തു ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം പണിതത് ആ സംഘടന ആയിരുന്നു 







എരുമേലിയിൽ വച്ചാണ് മോൾ ജനിച്ചത് .പക്ഷെ അവൾ അവിടെ താമസിച്ചില്ല അവളും മേരിക്യൂൻസിൽ സിസേറിയൻ കൂടാതെ ജനിച്ചു .മെഡിക്കൽ കോളേജിൽ നിന്ന് വന്ന ഡോ. തങ്കമ്മ ആണ് പരിചരണം ചെയ്തത് .അവൾ ജനിച്ച ഉടനെ ജ്യോൽസ്യൻ എരുമേലി ഗോപാലൻ മുൻകൂട്ടി പ്രവചിച്ച പ്രകാരം എനിക്ക് ബിരുദാനന്തര പഠനത്തിന് പ്രവേശനം കിട്ടി .മോൾ ഡോക്ടർ ആകുമെന്ന് ജാതകത്തിൽ ജ്യോത്സര് വ്യക്തമായി എഴുതി .പെൺകുട്ടി ആണെങ്കിൽ കന്യാകു

മാരി ദേവിയുടെ സന്നിധിയിൽ ചോറ് കൊടുക്കാം എന്നും ദേവി എന്ന് പേരിടാമെന്നും ശാന്ത നേർന്നിരുന്നു .രണ്ടും ഞങ്ങൾ പാലിച്ചു .ബിരുദാനന്തരപഠനകാലത് ശാന്ത സ്വന്തം വീട്ടിൽ തന്നെ താമസിച്ചു .അക്കാലം ഏക സഹോദരൻ പ്രസന്ന കുമാർ വിവാഹിതൻ ആയിരുന്നില്ല.അമ്മ ജീവി ച്ചിരുന്നു . ഞാൻ ഹൗസ് സർജൻസ് ക്വാര്ട്ടേഴ്സിലും. അക്കാലത്ത് കാമ്പിശ്ശേരി കരുണാകരൻ എന്റെ പംക്തിയിൽ മറുപടി എഴുതാനുള്ള കത്തുകളും ചെക്കും കൊടുത്തു വിട്ടിരുന്നത് ആർപ്പൂക്കരയിൽ താമസിച്ചിരുന്ന കോട്ടയം പുഷ്പനാഥ് എന്ന അപസർപ്പക നോവലിസ്റ്റ് വഴി .എന്റെ സഹമുറിയൻ പിൽക്കാലത്ത് കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ആയി ഉയർന്ന മന്നത്ത്  പി ,ബാലചന്ദ്രൻ (പ്രൊഫ .എൻ .സുമതിക്കുട്ടിയമ്മയുടെ .മൂത്തമകൻ) .

ബിരുദാനന്തര പഠനം കഴിഞ്ഞപ്പോൾ വൈക്കത്തിന് പോകാൻ കാരണം അന്നത്തെ ഡി.എം. ഓ. ഡോ അന്നാ കെ.ഡാൻ  കളരിക്കൽ .

ഡോ മാത്യു സാം കളരിക്കൽ എന്ന ഇന്ത്യൻ ആന്ജിയോപ്ലാസ്റ്റിയുടെ പിതാവിന്റെ അമ്മായി .

വൈക്കത്ത് ഡോ. സാറാമ്മ കുര്യൻ സൂപ്രണ്ട് .പിന്നെ ഡോ.അലക്സാണ്ടറും . ഇപ്പോൾ കോട്ടയം ഈരയിൽ കടവിൽ മൈ ഓൺ കോളനിയിൽ താമസം ) 

കെ ഗോപിനാഥൻ, ഭദ്രൻ, രാജലക്ഷ്മി, ചെല്ലപ്പൻ, അപ്പുക്കുട്ടൻ, ശങ്കരൻ നമ്പൂതിരി എന്നിവർ സഹഡോക്ടര്മാര്. 

വൈക്കത്തുവച്ചാണ് സഹപ്രവർത്തകരെ അസൂയാലുക്കളാക്കി ഒരു പുത്തൻ ഫിയറ്റ് കാർ സ്വന്തമായി വാങ്ങിയത് KRK 4848

സംഖ്യാ ശാസ്ത്രം നോക്കാതെ

എന്റെ പേരിൽ വാങ്ങിയ ആദ്യത്തേയും അവസാനത്തേതുമായ കാർ .ആ കാർ ഒരുപാട് വെള്ളം കുടിപ്പിച്ചു 

അക്കഥ വിശദമായി ഒരു ബ്ലോഗിൽ എഴുതിയിട്ടുണ്ട് .ചേർത്തലയിലെ അഡ്വേ. സുബ്രഹ്മണ്യം, എറണാകുളം സിറ്റി പോലീസ് കണ്ട്റോൾ റൂമിലെ ആർ സി പിള്ള (ശാന്തയുടെ അമ്മായിയുടെ മകൻ കുറുങ്കണ്ണിയിലെ ചന്ദ്രൻ, മദിരാശിയിലെ അബാൻ കൺസ്ട്രക്ഷൻ ഉടമ പത്തനംതിട്ട ക്കാരൻ അബ്രഹാം എന്നിവർ ആ പ്രശ്നത്തിൽ ഏറെ സഹായം നൽകി .അവർ മൂവരും ഇന്നില്ല .

നിരവധി അപൂർവ്വ ഗൈനക് /മറ്റേർണിറ്റി കേസുകൾ വൈക്കത്തു വച്ച് കാണാനുള്ള ഭാഗ്യം കിട്ടി  .ഗര്ഭപാത്രത്തില് വെളിയിൽ വളർന്ന് സ്വപ്‍ന (ഇന്ന് നാൽപ്പത്തി അഞ്ചു കാരിയായ അവൾ നാലുകുട്ടികളുടെ മാതാവ്) അതിൽ ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നു .

വൈക്കത്തു ജോലി നോക്കുന്ന കാലത്താണ് ഒരു ചെറിയ സഹായം ചെയ്തതിന്റെ പേരിൽ പ്രസിദ്ധ കാർട്ടൂണിസ്റ് യേശുദാസൻ എറണാകുളത്ത് ഇപ്പോൾ ദേശാഭിമാനി നിലകൊള്ളുന്ന സ്ഥലം എൺപത് സെന്റ് എൺപതിനായിരം രൂപയ്ക്കു വാങ്ങാൻ നിർബന്ധിച്ചത് .അടുത്ത ദിവസം വരാം എന്ന് പറഞ്ഞ ഞാൻ പിന്നെ അങ്ങോട്ട് പോയത് വർഷങ്ങൾ കഴിഞ്ഞു മാത്രം പില്ക്കാലത്ത് ഒരു കോടീശ്വരൻ ആകാനുള്ള ഒരു വഴി അങ്ങനെ ഞാന് സ്വയം അടച്ചു കളഞ്ഞു 

തുടരും.

No comments:

Post a Comment