9447035416
യൂ .കെയിലെ ലസ്റ്ററിലുള്ള ഡിമോണ്ട് യുണിവേഴ്സിറ്റി. അവിടെ എലിസബത്ത് ലംബോണിന്റെ നേതൃ ത്വത്തിൽ പത്തു രാജ്യങ്ങളിലെ മുപ്പതു ചരിത്ര പണ്ഡിതന്മാരെ ഉൾപ്പെടുത്തി വിപുലമായ ഒരു പഠനം നടത്തിയിരുന്നു; 2013 -15 കാലഘട്ടത്തിൽ . “പഴ്ചിമേഷ്യന് സമുദ്രത്തിലെ വ്യാപാര ശൃ൦ഘല “ ആയിരുന്നു വിഷയം .തരിസാപ്പള്ളി പട്ടയത്തെ ആധാരമാക്കി ഒരു പഠനം .
പഠന സംഘത്തിലെ മലയാളി കേരളചരിത്ര പണ്ഡിതൻ കേശവൻ വെളുത്താട്ട് ആയിരുന്നു .
അതിൻ്റെ ഭാഗമായി വെളുത്താട്ട്,എം ആർ .രാഘവ വാര്യരുടെ സഹായത്തോടു കൂടി തട്ടിക്കൂട്ടിയ പഠനമായിരുന്നു എൻ ബി എസ് 2013 ൽ പുറത്തിറക്കിയ “ തരിസാപ്പള്ളി പട്ടയം”എന്ന വികൃത കൃതി . എത്രയോ നന്നാക്കാമായിരുന്നു ഒരു പഠനം .
തരിസാപ്പള്ളി പട്ടയത്തെ കുറിച്ച് അതുവരെ നടത്തിയ പഠനങ്ങൾ എല്ലാം ഉൾപ്പെടുത്തിയ ഒരു പഠനം എത്രയോ ആധികാരികമായിരുന്നു .പക്ഷെ കളഞ്ഞു കുളിച്ചു നമ്മുടെ വിവരദോഷികളായ ചരിത്ര പണ്ഡിത ദ്വയം. .ബിബ്ലിയോ ഗ്രാഫി നൽകാത്ത പഠനം . തരിസാ പട്ടയത്തിൽ “വെള്ളാളർ “ (ഉദാഹരണം :”പൂമിക്കു കരാളർ വെള്ളാളർ”,”വേൾകുല” സുന്ദരൻ ) എന്ന് നൽകിയത് മൊഴിമാറ്റത്തിൽ വെള്ളാളർ എന്ന് തന്നെ നൽകി വെള്ളാളർ ആരെന്നു വിശദമാക്കാതെ, വെളുത്താട്ട് farm worker എന്ന് നൽകി ആഗോള ചരിത്രപണ്ഡിതന്മാരെ തെറ്റിദ്ധരിപ്പിച്ചു കളഞ്ഞു .ആ ചതി വെള്ളാളർ ഒരു കാലത്തും മറക്കില്ല .
1771 കാലത്തിറങ്ങിയ ഫ്രഞ്ച് ഭാഷയിലുള്ള “സെന്റ് അവസ്ഥ”യിൽ കൊച്ചിക്കാരൻ ഒരു നസ്രാണി പുരോഹിതനും ഒരു കൊടും ചതി ചെയ്തു വെള്ളാളർ എന്നതിന് ആ വിവരം കെട്ട പാതിരി നൽകിയത് Nayer എന്ന മൊഴിമാറ്റം .
ഡീ മോണ്ട് കാരുടെ പഠന ഫലം 2015 ൽ ന്യൂഡൽഹിയിലെ പ്രൈമസ് പബ്ലീഷേർസ് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കും എന്നായിരുന്നു സംഘാടക വെബ് സൈറ്റിലെ പ്രഖ്യാപനം .www.849ce.org.uk എന്ന അവരുടെ വെബ് സൈറ്റ് 2015 ൽ തന്നെഅപ്രത്യക്ഷമായി .പ്രൈമസ് കാരുടെ Forthcoming publications ലിസ്റ്റിൽ അവസാനമായി The Copperplates fromKollam: Global and Local ,Nineth Century South India by Elizabeth Lambourn, Kesava Veluthatt and Robert Tomber ഇപ്പോഴും കിടപ്പുണ്ട് .
പ്രഖ്യാപിത തീയതി കഴിഞ്ഞിട്ട് വര്ഷം എട്ട് (2015+8-2023 )ആകുന്നു .
പതിനേഴു വെള്ളാളരുടെ ആനമുദ്രയുള്ള സാക്ഷിപ്പട്ടിക ഒളിപ്പിച്ചു വച്ച പാപത്തിനു കിട്ടിയ പ്രതിഫലം ആവാം അവസാനിക്കാത്ത ആ കാത്തിരിപ്പ്
വെള്ളാളർ കൃഷിക്കാർ മാത്രം എന്നാരാണ് വെളുത്താട്ടിനെ പഠിപ്പിച്ചത് ? ശുദ്ധ അസംബന്ധം .വിവരക്കേട് നല്ലൊരു ആട്ടു കൊടുക്കാൻ തോന്നുന്നു വെളുത്ത ആട്ടിന് .
വെളുത്താട്ട് വെള്ളാളർ ആരാണെന്നു പഠിക്കണം ആർ ബാലകൃഷ്ണൻ ഐ. ഏ. എസ് എഴുതിയ ജേർണി ഓഫ് എ സിവിലൈസേഷൻ ഹാരപ്പ ടു വൈക വായിക്കണം വെളുത്ത ആട്ടു പണ്ഡിതൻ ഒരു തവണ അല്ല പല തവണ .
വെളുത്താട്ടും രാഘവ വാര്യരും ചേർന്ന് തയാറാക്കിയ എൻ .ബി .എസ് “തരിസാപ്പള്ളി പട്ടയം”, പുറം 95 ൽ ഇങ്ങനെ വായിക്കാം :”നാട്ടുകാരായ ചില സാക്ഷികളുടെ പേരും തോമസ് കാനായി ക്കു ലഭിച്ചു എന്ന് പറയുന്ന പട്ടയത്തിന്റെ ചുരുക്കവും അദ്ദേഹം (പെറോ -ഡോ .കാനം ) കാനായി ക്കു കൊടുക്കുന്നു .”
പക്ഷെ സെൻറ് അവസ്ഥ രചിച്ച ആംക്തിൽ ഡി .പെറോയ്ക്ക് നൽകിയ നാടൻ സാക്ഷികളുടെ പേര് കണ്ടെത്താൻ അജ്ഞാത കാരണങ്ങളാൽ
വെളുത്താട്ടും വാര്യരും ശ്രമിച്ചില്ല . നന്നായി ആ പതിനേഴു നാടാണ് വെള്ളാള സാക്ഷികളുടെ പട്ടിക , ഇടയിൽ അയ്യൻ അടികൾ തിരുവടികളുടെ ആനമുദ്ര യുള്ള യഥാർത്ഥ സാക്ഷിപ്പട്ടിക ഫ്രഞ്ചിലുള്ള സെന്റ് അവസ്ഥയിൽ നിന്നും കണ്ടെടുത്തത് പ്രസിദ്ധീകരിക്കാനുള്ള അപൂർവ്വ ഭാഗ്യം കൈവന്നത് എനിക്കാണ് .മലയാളം വിക്കിയിലുള്ള “തരിസാപ്പള്ളി പട്ടയം” എന്ന ലേഖനത്തിൽ (ശ്രദ്ധിക്കുക :തരിസാപ്പള്ളി “ശാസനം” എന്ന് മറ്റൊരു ലേഖനം ഉണ്ട് .അത് വായിക്കരുത് ) സെന്റ് അവസ്ഥയുടെ പ്രസക്ത പേജുകൾ ഞാൻ നൽകിയിട്ടുണ്ട് .
ആ അപൂർവ്വ ഭാഗ്യം കൈവരിക്കാൻ അവസരം തന്ന വെളുത്താട്ട് , വാര്യർ ചരിത്ര പണ്ഡിതന്മാർക്ക് നന്ദി .
No comments:
Post a Comment