Saturday, 5 April 2025

വെള്ളാളർ - കെ.കെ .കൊച്ചിൻറെ കേരളം ചരിത്

ഡോ .കാനം ശങ്കരപ്പിള്ള

9447035416

കേരള മുഖ്യമന്ത്രി ആയിരുന്ന സഖാവ് ഈ .എം ശങ്കരൻ നമ്പൂതിരിപ്പാടിനെ പോലെ, “അത്രയൊന്നും പറയാൻ ഇല്ലാത്ത “ (ഈ പ്രയോഗം മനോന്മണീയം സുന്ദരൻ പിള്ളയെ കുറിച്ച് കേരളശാസ്ത്രീയ ചരിത്ര കൊച്ചച്ചൻ എം.ജി .എസ്. നാരായണ(മേനോ )ൻ നടത്തിയതാണ് ) കെ.കെ .കൊച്ച്, “കേരളചരിത്രവും സമൂഹ രൂപീകരണവും “ (കേരളഭാഷാ ഇൻസ്റ്റിറ്റിയൂട്ട് രണ്ടാം പതിപ്പ് 2015) എന്ന പഠനത്തിൽ 18 ,77 ,135 ,149 ,159 ,183 ,261 ,297 എന്നിങ്ങനെ 8 പുറങ്ങളിൽ വെള്ളാളരെ ക്കുറിച്ചു വിവരിക്കുന്നു . കൂടാതെ പുറം 278 ൽ “വേളായ്മ” എന്ന കർഷ വൃത്തിയെ ക്കുറിച്ചും വിവരിക്കുന്നു .നമ്മുടെ ഈ.എമ്മിനെക്കാൾ എത്രയോ ഉയരത്തിലാണ് ഈയിടെ അന്തരിച്ച കെ.കെ .കൊച്ച് (“ദളിതൻ” എന്ന ആത്മ കഥയുടെ കർത്താവ്) എന്ന കേരളചരിത്രകാരൻ .

“ദ്രാവിഡർ” എന്ന രണ്ടാം അധ്യായത്തിലാണ് പുറം 18 . കറുത്ത നിറം ,ചുരുണ്ട മുടി ,പരന്ന മൂക്ക് ,തടിച്ച ചുണ്ട് ,നീളം കൂടിയ കൈകാലുകൾ എന്നീ പ്രത്യേകത ഉള്ളവർ നെഗ്രിറ്റോയിഡുകൾ ………. മധുരയിലെ വെളളാളർ നെഗ്രിറ്റോയിഡുകൾ എന്ന് ഡോ .കെയിൻ തറപ്പിച്ചു പറയുന്നു .

പുറം 77-ൽ കൊല്ലം ഒന്പതാം നൂറ്റാണ്ടിലെ തരിസാപ്പള്ളി പട്ടയത്തെ കുറിച്ച് പറയുമ്പോൾ, അതിലെ വെള്ളാള സാന്നിധ്യം ശ്രീ കൊച്ച് എടുത്തുകാട്ടുന്നു .എന്നാൽ “പൂമിക്കു കരാളർ വെള്ളാളർ “എന്ന പരാമര്ശത്തെ അജ്ഞാത കാരണത്താൽ ഒഴുവാക്കിക്കളഞ്ഞു . (കാരാളർ ആർ എന്ന് ശ്രീ കൊച്ച് വിശദീകരിക്കുന്നുണ്ട് പുറം 296 കാണുക ) പുറം 135 ൽ കളഭ്രർ എന്ന സമൂഹത്തെ കുറിച്ച് പറയുമ്പോൾ എം .ശ്രീനിവാസ അയ്യങ്കാർ “കളഭ്രർ വെള്ളാളർ” എന്ന് പറയുന്നു എന്ന കാര്യം ചൂണ്ടിക്കാട്ടുന്നു . ഏഡി മൂന്നാം നൂറ്റാണ്ടു മുതൽ ഏഴാം നൂറ്റാണ്ടു വരെ കേരളം ഭരിച്ചിരുന്നത് വെള്ളാളർ ആയ കളഭ്രർ ആയിരുന്നുവത്രേ .

പുറം 149 ൽ പുറംനാനൂർ എന്ന സംഘകൃതിയെ കുറിച്ച് പറയുമ്പോൾ “നെല്ല് ധാരാളമുള്ളവർ വെള്ളാളർ ആയിരുന്നു” എന്ന് അകം 63 പറയുന്ന കാര്യം വായിക്കാം

പുറം 158 ൽ “മരുതം” തിണകളിൽ വെള്ളാളർ ആണ് പാർത്തിരുന്നത് എന്ന് പറയുന്നു .”വെള്ളാളർ ഭൂ ഉടമകൾ ആയിരുന്നു” എന്നും പറയുന്നു.

പുറം 183 ൽ ചിലപ്പതികാരത്തിൽ സമൂഹത്തിൽ ഒന്നാമത് ഉഴവർ ആയിരുന്നു എന്നും അതിനു തൊട്ടു താഴെ വെള്ളാളർ ആയിരുന്നു എന്നും ശ്രീ കൊച്ച്‌ എഴുതുന്നു .

പുറം 261 ൽ ചോള രാജാക്കന്മാരെ പിന്തുണച്ച വെള്ളാളർ പ്രത്യക്ഷപ്പെടുന്നു .

പുറം 297 ൽ തരിസാപ്പള്ളി ശാസനത്തിലെ “കാരാളർ “ആയ നാലുകുടി വെള്ളാളർ പ്രത്യക്ഷപ്പെടുന്നു .

കാരാളർ ആരെന്നു പുറം 296 ൽ ശ്രീ കൊച്ച് വിവരിക്കുന്നു . കേരളത്തിലെ ഭൂ ഉടമാ ബന്ധങ്ങളിൽ വളരെ പ്രധാനപ്പെട്ട പങ്കു വഹിച്ചവർ കാരാളർ .ക്ഷേത്രങ്ങൾ ,നമ്പൂതിരിമാർ ,നാടുവാഴികൾ ,സമ്പന്നരായ ഭൂ ഉടമകൾ ,എന്നിവരുടെയും രാജാവിന്റെ ചേരികൾ ഭൂമിയും പാട്ടം ,ഒറ്റി ,കാണം എന്നീ വ്യവസ്ഥകളിലൂടെ ഏറ്റെടുത്ത് കൃഷി ചെയ്യുകയും വിളവിന്റെ നിശ്ചിതമായ ഒരു പങ്ക് ഭൂ ഉടമയ്ക്കും മറ്റൊരു ഭാഗം കൃഷി ചെയ്യുന്നവർക്കും അനുബന്ധ തൊഴിലുകാർക്കും നല്കിയിരുന്നവരാണ് കാരാളർ …… ഊരാളർക്കു താഴെയാണ് കാരാളർ എന്നത് വസ്തുതയല്ല . കേരളചരിത്രകാരൻ എന്ന നിലയിൽ സഖാവ് ഈ എമ്മിനെക്കാൾ എത്രയോ മുകളിലാണ് ദളിതൻ എന്ന ആത്മകഥ എഴുതിയ കെ.കെ .കൊച്ച് എന്ന കേരളചരിത്രകാരൻ .

“വെള്ളായ്മ “ എന്നതിനെ കുറിച്ച് ശ്രീ കൊച്ച് എഴുതിയത് പുറം 278 ൽ . വെള്ളായ്മ എന്നാൽ കർഷക വൃത്തി എന്ന കാര്യംശ്രീ കൊച്ച് മനസിലാക്കിയില്ല എന്ന് പറയേണ്ടി വരുന്നു .വെള്ളായ്മ നടത്തുന്നവർ വെള്ളാളർ എന്നതാണ് സത്യം .പക്ഷെ ശ്രീ കൊച്ച് കിരിയത്ത് നായന്മാരുടെ ജാതിയാണ് വെള്ളായ്മ എന്നെഴുതിപ്പിടിപ്പിച്ചു . നായന്മാരിൽ ഏറ്റവും ഉയർന്നവർ കിരീയത്തിൽ നായർ എന്നായിരുന്നു വയ്പ്പ് .ഗൃഹസ്ഥ ജോലികൾ ചെയ്യുന്നവർ കിരിയത്ത് നായർ ,അവർ കാരയ്ക്കാട് എന്ന ചെട്ടിനാട്ടിൽ നിന്നും ക്ഷണിച്ചു കൊണ്ടുവരപ്പെട്ട വെള്ളാളർ എന്ന് ചട്ടമ്പി സ്വാമികൾ( ജസ്റ്റീസ് കെ .ഭാസ്കരൻ പിള്ള എഴുതിയ സ്വാമികളുടെ ജീവചരിത്രം 2011 കാണുക.പുറം 503 ദാസീ ദാസൻ കുടുംബകാൻ ) .മറ്റുള്ള വിഭാഗങ്ങളെ പോലെ അവർ ബ്രാഹ്മണരെ സേവിക്കേണ്ട ഭൃത്യ വിഭാഗം ആയിരുന്നില്ല . ”വെള്ളായ്മ “ക്കാർ എന്ന് പറഞ്ഞാൽ കർഷകർ എന്നർത്ഥം . അത്ര മാത്രം .അതൊരു ജാതിനാമം അല്ല .

Thursday, 8 August 2024

ഹാരപ്പൻ കീഴടി ദ്രാവിഡ സംസ്കാരം

ഡോ .കാനം ശങ്കരപ്പിള്ള

9447035416

drkanam@gmail.com

നൂറുവർഷം മുൻപ്, 1924 സെപ്തംബർ 20 ലക്കം ഇല്ലസ്‌റ്റേറ്റഡ്‌ ലണ്ടൻ ന്യൂസ് എന്ന പ്രസിദ്ധീകരണത്തിലാണ്, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറൽ ആയിരുന്ന സർ ജോൺ മാർഷൽ First Light on a Long Forgotten Civilization -New Discovery of an Unknown Prehistoric Past in India എന്ന ഗവേഷണ പ്രബന്ധം വഴി ലോകത്തെ അമ്പരപ്പിച്ചു കളഞ്ഞ കണ്ടെത്തൽ പുരാതന സിന്ധു നദീതട നാഗരികതയെ കുറിച്ച് നടത്തിയത് . അതോടെ ,വേദ കാല സംസ്കൃതിയാണ് ഏറ്റവും പ്രാചീനമായ ഭാരതീയ സംസ്കൃതി എന്ന അതുവരെയുള്ള ധാരണ തെറ്റ് എന്ന് ലോകത്തിനു ബോധ്യമായി .മോഹൻജൊദാരോ, ലോതൽ തുടങ്ങി മറ്റു നിരവധി പ്രദേശങ്ങളിലുംഅത്തരം നാഗരികത പിൽക്കാല ഉല്ഖനനങ്ങൾ വഴി കണ്ടെത്തി .എന്നാൽ ആദ്യം കണ്ടെത്തിയ “ഹാരപ്പ” യുടെ പേരിൽ ആണ് സിന്ധുഗംഗാനദീതട അറിയപ്പെടുന്നത് .

ചരിത്രത്തിൽ ആദ്യമായി തമിഴ് ഭാഷയിൽ ഐ .ഏ. എസ് പരീക്ഷ എഴുതിയെടുത്ത, കോയമ്പത്തൂർ നത്തം സ്വദേശിയാണ് തമിഴ് മാനവൻ ആർ. ബാലകൃഷ്ണൻ എന്ന സംഘകാല തമിഴ് പണ്ഡിതൻ . അദ്ദേഹം ഒറീസാ ചീഫ് സെക്രട്ടറി ആയിരുന്നു , പുറമെ രണ്ടു തവണ കേന്ദ്ര ഇലക്ഷൻ കമ്മീഷൻ ഡപ്യൂട്ടി കമ്മീഷ്ണറും .നാമ പഠന (ഓണോമാസ്റ്റിക്സ് ) ശാസ്ത്രജ്ഞൻ കൂടിയായ അദ്ദേഹത്തിന്റെ പ്രശസ്ത പഠനം “ജേർണി ഓഫ് സിവിലൈസേഷൻ- ഇൻഡസ് ടു വൈഗ” (റോജാ മുത്തയ്യാ ലൈബ്രറി ഫൗണ്ടേഷൻ, ചെന്നൈ .1st Edn 2019 .2nd Edn 2021 ). ആ പഠനം വഴി കീലടി വെള്ളാള സംസ്കാരം ഹാരപ്പൻ സംസ്കാരത്തിന്റെ തുടർച്ച എന്ന് സംശയലേശമന്യേ ശ്രീ ബാലകൃഷ്ണൻ സ്ഥാപിക്കുന്നു . സ്പാനീഷ് ജസ്യൂട്ട് പുരോഹിതനും പുരാവസ്തു ഗവേഷകനും മുംബൈ സെന്റ് സേവിയേഴ്‌സ് കോളേജ് ചരിത്ര പ്രൊഫസറുമായ റവ .ഫാദർ എച്ച് .ഹേരാസ്, എന്ന ചരിത്ര പ്രൊഫസ്സർ ഹാരപ്പൻ നാഗരികത “വെള്ളാള നാഗരികത ആണ് എന്ന് കണ്ടെത്തുന്നത് 1938 ൽ .കൽക്കട്ടയിൽ നിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന “ദ ഇന്ത്യൻ ഹിസ്റ്റോറിക്കൽ ക്വാർട്ടർലി” (വാല്യം XIV, പുറം 245 -255) എന്ന ജേർണലിൽ അദ്ദേഹം എഴുതിയ “വെള്ളാളാസ് ഇൻ മോഹൻജൊദാരോ” എന്ന ലേഖനം കാണുക .“വേൽ” (ശൂലം) ധാരിയായ വേലായുധനെ ,മാമലമുകളിൽ വാഴും മുരുകനെ, ആരാധിക്കുന്നവർ എന്ന അർത്ഥമാണ് ഹേരാസ് “വെള്ളാളർ” എന്ന വാക്കിനു നൽകിയത് .ഹാരപ്പൻ മുദ്രയിൽ വെള്ളാളനെ സൂചിപ്പിക്കുന്ന വേൽ ധാരികളെ അദ്ദേഹം കണ്ടെത്തുകയും ചെയ്തു .(ചിത്രം കാണുക )

“വേളായ്മ” (കൃഷി) ചെയ്യുന്നവർ ,“വേൾ” എന്നറിയപ്പെട്ടിരുന്ന ഇടപ്രഭുക്കളുടെ ആളർ (അനുയായികൾ),ദാനശീലർ ,വയലിൻറെ അധിപർ ,വെള്ളത്തിന്റെ അധിപർ എന്നിങ്ങനെ വെള്ളാള ശബ്ദത്തിനു മറ്റു പല അർത്ഥകല്പനകളും നൽകപ്പെടുന്നു .

മഴ വെള്ളത്തെ മാത്രം ആശ്രയിച്ചു കൃഷി ചെയ്യുന്നവർ “കാരാളർ” . ജലസ്രോതസ്സ് കളിലെ വെള്ളം കൊണ്ട് കൃഷിചെയ്യുന്ന മണ്ണിന്റെ മക്കൾ ,തടയണയും ചാലുകളും അണകളും നിർമ്മിച്ച് വയലേലകളിൽ കൃഷി ചെയ്തിരുന്ന “ഉഴവർ “ ആണത്രേ, വെള്ളാളർ. “വെള്ളാളർ പോകുന്നിടവും വെള്ളാട് പോകുന്നിടവും വെളുക്കും” എന്നൊരു പഴഞ്ചൊൽ ഉണ്ട് .

“മോഹൻജൊദാരോ ആൻഡ് ഇൻഡസ് സിവിലൈസേഷൻ”(1931 ) എന്ന ഗ്രന്ഥത്തിൽ സർ ജോൺ മാർഷൽ “വെള്ളാള” എന്ന പദത്തിന്റെ ഉൽപ്പത്തി വിശദമാക്കുന്നു ണ്ട് .വേളാൽ =ത്രിശൂലം .വേലൻ = മുരുകൻ ,വേലായുധൻ ( ഡോ .ടി .പഴനിയുടെ പി.എച്ച് .ഡി തീസിസ് , ”സോഷ്യൽ ചേഞ്ചസ് എമംഗ്‌ വെള്ളാളാസ് ഓഫ് നാഞ്ചിൽ നാട്”, പെൻ ബുക്സ് 2003. പുറം 28 കാണുക ).

സിന്ധു ഗംഗാ തട നാഗരികത ദ്രാവിഡ നാഗരികത ആണോ അവരാണോ തമിഴ് ഭാഷ സൃഷ്ടിച്ചത് എന്നുള്ള ചോദ്യം നിരവധി പേര് ഉയർത്തിയിരുന്നു.

അതിനെല്ലാം വ്യക്തമായ മറുപടി നൽകുന്നു ഒറീസാ ചീഫ് സെക്രട്ടറി ആയിരുന്ന ,രണ്ടു തവണ കേന്ദ്ര ഇലക്ഷൻ ഡപ്യൂട്ടി കമ്മീഷണർ ആയിരുന്ന, അതുവഴി ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിലെ മുഴുവൻ (12 ലക്ഷം ) സ്ഥലനാമങ്ങളും വ്യക്തി നാമങ്ങളും ശാസ്ത്രീയ പഠന (“ഓണോമാസ്റ്റിക്സ്”) വിധേയമാക്കിയ,കോയമ്പത്തൂർ സ്വദേശി, ആർ ബാലകൃഷ്ണൻ ഐ. എ. എസ്‌, എന്ന തമിഴ് കവിയും സംഘകാല കൃതി പണ്ഡിതനും . 2019 ൽ,ചെന്നൈയിലെ റോജാ മുത്തയ്യാ റിസേർച്ച് ലൈബ്രറി പ്രസിദ്ധീകരിച്ച “ജേർണി ഓഫ് എ സിവിലൈസേഷൻ - ഇൻഡസ് റ്റു വൈക” എന്ന ഗവേഷണ പ്രബന്ധം വഴി ആണ് അദ്ദേഹം ആ നേട്ടം കൈവരിച്ചത് .

ബി.സി. സി 1500 - 600 കാലഘട്ടത്തിൽ രചിക്കപ്പെട്ട വേദങ്ങൾ, ബി.സി. സി കാലഘട്ടത്തിൽ രചിക്കപ്പെട്ട ഭാരത -രാമായണ ഇതിഹാസങ്ങൾ എന്നിവയിൽ ഹാരപ്പൻ സംസ്കൃതി ,വെള്ളാളർ എന്നിവയെ കുറിച്ച് പരാമർശമില്ല .

ഹാരപ്പൻ സംസ്കൃതി എങ്ങനെ അപ്രത്യക്ഷമായി എന്നതിനെ കുറിച്ച് വിവിധ അഭിപ്രായങ്ങൾ നിലവിലുണ്ട് . ആര്യൻ കുടിയേറ്റം ,ആര്യൻ അധിനിവേശം ,കാലാവസ്ഥാ വ്യതിയാനം .സുനാമി ,കാർഷിക കച്ചവട പരാജയങ്ങൾ എന്നിവയിൽ ഒന്നോ പലതോ ആവാം കാരണം .

ബി .സി.സി 1400 നുശേഷം, ഹാരപ്പൻ ജനത മറ്റു പ്രദേശങ്ങളിലേക്ക് കുടിയേറുകയോ ആര്യൻ സംസ്കാരവുമായി ചേർന്ന് ഒന്നിച്ചുപോകയോ ചെയ്തിരിക്കാം .ഒരു പക്ഷെ ,രണ്ടും സംഭവിച്ചിരിക്കാം .

“ഓണോമാസ്റ്റിക്സ്” എന്ന നാമശാത്രപഠനം, ജനസമൂഹത്തിന്റെ കൂട്ടായ ഓർമ്മ , സംഘ സാഹിത്യ കൃതികളിൽ നിന്ന് കിട്ടുന്ന വിവരങ്ങൾ , പുരാതന രേഖകൾ ,പാരമ്പര്യ വിശ്വാസങ്ങൾ ,ആസ്കോ പാർപ്പോള ,ഐരാവതം മഹാദേവൻ എന്നിവർ തമിഴ് -സംസ്കൃത ദ്വി ഭാഷാ വായന വഴി കണ്ടെത്തിയ അനുമാനങ്ങൾ ,സിന്ധുതടത്തിലെ ദ്രാവിഡ ബഹൂയി ഭാഷാ സാന്നിദ്ധ്യം എന്നിവ ഉപയോഗപ്പെടുത്തി ആർ. ബാലകൃഷ്ണൻ, 2015 -ൽ വൈഗ നദിക്കരയിലെ “കീഴടി’യിൽ കണ്ടെത്തിയ പ്രാചീന സംസ്കൃതി ഹാരപ്പൻ (വെള്ളാള) സംസ്കൃതിയുടെ തുടർച്ച ആണെന്ന് സ്ഥാപിക്കുന്നു .

സ്വാതന്ത്ര്യം കിട്ടിയശേഷം ഇന്ത്യൻ ആർക്കിയോളജി വകുപ്പ് ഉൽഘനന ങ്ങൾ വഴി ഹാരപ്പൻ സംസ്കൃതിയുടെ കിഴക്കോട്ടുള്ള വ്യാപ്തി കണ്ടെത്തിയിരുന്നു .എന്നാൽ തെക്കൻ അതിർത്തി ഡക്കാൻ പീഠ ഭൂമിയിലെ പ്രവാരനദീതടത്തിലെ, മഹാരാഷ്ട സംസ്ഥാനത്തെ അഹമ്മദ് നഗർ ജില്ലയിലെ ഗോദാവരി നദീയുടെ പോഷക നദിക്കരയിലെ , ഡൈമബാദ് വരെ മാത്രം എന്നാണ് 1958 കാലത്ത്കണ്ടെത്തിയിരുന്നത് . അതിനും തെക്കോട്ട് ഹാരപ്പൻ നാഗരികത വ്യാപിച്ചിരുന്നോ എന്നാരും അന്വേഷിച്ചില്ല . ഉൽഘനന പഠനങ്ങൾ നടത്തേണ്ടത് തെക്കേഇന്ത്യയിലെ നദീതടങ്ങളിൽ ആവണം എന്ന തിരുവിതാം കൂർ ആർക്കിയോളജി വിഭാഗം സ്ഥാപക മേധാവി മനോന്മണീയം സുന്ദരൻ പിള്ളയുടെ (1855 -1897 ) 1880 കളിലെ ആവശ്യം ആരും കേട്ടില്ല.1939 ൽ ആർക്കിയോളജി വിഭാഗം മേധാവി , മലയാളി ബന്ധമുള്ള കെ.എൻ ദീക്ഷിത് വൈഗ താമ്ര പർണ്ണി നദീതടങ്ങളിൽ ഉല്ഖനനം നടത്തണം എന്നാവശ്യപ്പെട്ടതും ബധിര കർണ്ണങ്ങളിൽ മാത്രം പതിച്ചു .

1400 മൈല് അകലെയുള്ള വൈഗാനദിക്കരയിൽ1300 വര്ഷങ്ങള്ക്കു ശേഷം ഹാരപ്പൻ നാഗരികതയുടെ തുടർച്ച എങ്ങനെ എത്തി എന്ന ചോദ്യത്തിനുത്തരം അടുത്ത കാലത്ത് ആർ ബാലകൃഷ്ണൻ കണ്ടെത്തിയിരിക്കുന്നു .

1920 കളിൽ തന്നെ ഹാരപ്പൻ സംസ്കൃതി ദ്രാവിഡ സംസ്കൃതി ആണ് എന്ന് സുനീതി കുമാർ ചാറ്റർജി വാദിച്ചിരുന്നു. “ദ്രവീഡിയൻ ഒറിജിൻ ആൻഡ് ബിഗിനിംഗ് ഓഫ് ഇന്ഡസ് വാലി സിവിലൈസേഷൻ” ,മോഡേൺ റിവ്യൂ കൽക്കട്ട 29 ഡിസംബർ 1924 പുറം 66 -79 കാണുക .

അഫ്‌ഗാനിസ്ഥാനിൽ ഓക്സസ് നദിക്കരയിൽ ഷോർട്‌ഗൈ പ്രദേശത്തു “ബഹൂയി”എന്ന ദ്രാവിഡ ഭാഷആണ് പ്രചാരത്തിൽ എന്ന കണ്ടെത്തൽ ഗവേഷകരെ ഏറെ സഹായിച്ചു .മെസപ്പൊട്ടോമിയയിൽ പോയി വ്യാപാരം നടത്തിയ വെള്ളാള വ്യാപാര സമൂഹം ലോതൽ തുറമുഖം വഴി നാവിക മാർഗ്ഗത്തിലൂടെ തെന്നിന്ത്യയിൽ എത്തി ആവണം തേക്കും മുത്തും വാങ്ങി കൊള്ളക്കൊടുക്കകൾ നടത്തിയിരുന്നത് . ഹാരപ്പൻ നാഗരികതയുടെ പ്രത്യേകതകൾ ഏവയെന്നു നോക്കാം . ആധുനിക കാലത്തെ അനുസ്മരിപ്പിക്കുന്ന നാഗരാസൂത്രണം . മൂടിയ അഴുക്കു ചാലുകൾ ,സ്നാനഘട്ടവും അതിനടുത്ത് കുളിമുറികളും . നാ ദേശീയ വിദേശീയ വ്യാപാരം ,നാവിക കച്ചവടം ,മാതൃദേവത സാന്നിധ്യം ,വൃക്ഷ പൂജ (അവിട്ടം നാളുകാരുടെ വഹ്നി മരം ),മത രഹിത സമൂഹം ,പോരിനുള്ള ആയുധങ്ങളുടെ അഭാവം ,ചുടുകട്ട കെട്ടിയ വീട് ,ഗ്രിഡ് അയൺ പാറ്റേണിൽ നിർമ്മിക്കപ്പെട്ട ഹൌസിംഗ് കോളനികൾ , മതിൽ നിർമ്മാണം ,ചുട്ട കറുത്തതും ചെമന്നതുമായ,ചെറുതും വലുതുമായ കലങ്ങൾ ,കളിമൺ കളിപ്പാട്ടങ്ങൾ .മുദ്രകൾ , ചെമപ്പ് നിറത്തോടുള്ള പ്രണയം ,എഴുത്ത് കോലുകൾ ,തൂക്കക്കട്ടകൾ ,കരകൗശല വസ്തുക്കൾ ,സ്വർണ്ണാഭരണം .നൃത്തം ചെയ്യുന്ന പെൺകുട്ടിയുടെ പ്രതിമ ,രാജാവ് അഥവാ പൂജാരിയുടെ പ്രതിമ , ഉയർന്ന പടിഞ്ഞാറു ഭാഗത്തു (“മേക്ക്”= മേൽ ദിക്ക് ) അധികാരികൾക്ക് താമസിക്കാനുള്ള, കോട്ട അഥവാ കാവൽപ്പുര (സിറ്റാഡൽ ) കെട്ടിയ വിസ്തൃതി കുറഞ്ഞ സ്ഥലം താഴെ ,കീഴെ (കിഴക്ക് =കീഴ് ദിക്ക് ) സാധാരണക്കാർക്ക് താമസിക്കാൻ വിസ്തൃതമായ നഗരം. വെള്ളാളർ എക്കാലത്തും കുടിയേറ്റക്കാർ ആയിരുന്നു .മനുഷ്യൻ മരമല്ല. .അവനു വേരുകൾ ഇല്ല .പക്ഷെ കാലുകൾ ഉണ്ട് .അതിനാൽ നടന്നു കൊണ്ടേ ഇരിക്കും എന്നത് വെള്ളാളരെ സംബന്ധിച്ച് എത്രയോ ശരി . വെള്ളാളപ്പഴമയും പെരുമയും വെള്ളാളര് ആദ്യകാല നഗരാസൂത്രകര്) ============== വെള്ളാളരെ കുറിച്ചുള്ള പരാമര്ശം വേദങ്ങളിലും ഉപനിഷത്തുകളിലും ഹിന്ദു പുരാണങ്ങളിലും കാണില്ല. എന്നാല് പതിറ്റുപ്പത്ത് , (Ten Idylls)ചിലപ്പതികാരം , മണിമേഖല തുടങ്ങിയ പ്രാചീന സംഘകാലക്രുതികളില് കര്ഷകരും മ്രുഗപരിപാലകരും വ്യാപാരികളുമായ, നഗര നിര്മ്മാതാക്കളായ നാഗരികരായ ,അക്ഷര ജ്ഞാനികളായ കലാസ്വാദകർ ആയിരുന്ന സമാധാന കാംഷികളായ വെള്ളാള സമൂഹത്തെ കണ്ടെത്താം. സംഘ കാലക്രുതികളില് തമിഴകത്തെ ഭൂപ്രക്രുതി അനുസരിച്ച് ഐന്തിണ(അഞ്ച് തിണകള്) കളായി തിരിച്ചിരുന്നു. കാടും മേടും നിറഞ്ഞ കുറിഞ്ഞി.കുറ്റിക്കാടുകളായ മുല്ല, ഊഷര ഭൂമിയായ പാല, നദീതട ക്രുഷിസ്ഥലങ്ങള് നിറഞ്ഞ "മരുതം" എന്ന നീർനിലം . കടലിനോടു ചേര്ന്ന നെയ്തല് എന്നിങ്ങനെ.

മരുത നിലത്ത് ചുട്ട ഇഷ്ടിക കൊണ്ടുള്ള വീടു കെട്ടി സ്ഥിരതാമസമാക്കി ക്രുഷി ചെയ്യാന് തുടങ്ങിയ, ഇരുമ്പ് കൊഴു കൊണ്ടുള്ള കലപ്പ( നാഞ്ചില്) കണ്ടു പിടിച്ചവര് നിലം ഉഴുതിരുന്നവർ- "ഉഴവര്".

പതിറ്റു പത്ത് വ്യാഖ്യാതാവ് ഉഴവരെ രണ്ടായി തിരിച്ചു. മഴവെള്ളം കൊണ്ടു മാത്രം ക്രുഷി ചെയ്തിരുന്നവര് "കാരാളര്" . നദികളെ വെട്ടിമുറിച്ച് ചാനലുകളുണ്ടാക്കിയ ഹലായുധന്മാര് വെള്ളത്തിന്റെ അധിപതികളായ ജലസേചന വിദഗ്ദരായി. അവര് "വെള്ളാളര്" എന്നറിയപ്പെട്ടു.

അവരാണ് ആദ്യമായി ആസൂത്രിത നഗരങ്ങള് നിര്മ്മിച്ച അക്ഷര ജ്ഞാനികള്."നഗരത്തെ പോലെ സുന്ദരി" എന്ന ചിലപ്പതികാര ഉപമ കാണുക.( ഡോ.ആര് ബാലക്രുഷ്ണന് ഐ.ഏ.എസ്സിന്റെ പ്രഭാഷണം കേള്ക്കുക) https://youtu.be/93mqRKgoezU

1876 ല് തിരുനെല് വേലിയിലെ ആദിച്ചനല്ലൂരില് നിന്നു ഡോ ജാഗോര് കണ്ടെത്തിയ പുരാവസ്തുക്കള് മുഴുവന് ബര്ലിന് മ്യൂസിയത്തിലായി. Some Early Soverigns of Travancore എന്ന പ്രബന്ധം വഴി തിരുവിതാംകൂറിന്റെ ശാസ്ത്രീയ ചരിത്ര പിതാവായി മാറിയ., Age of Thirunjana Sambandhar എന്ന പ്രബന്ധം വഴി ശാസ്ത്രീയ ദക്ഷിണേന്ത്യന് ചരിത്ര പിതാവായി മാറിയ,ആലപ്പുഴക്കാരന്, തിരുവിതാംകൂറിലെ ആദ്യ എം.ഏ ബിരുദധാരി,മനോന്മണീയം പെരുമാള് സുന്ദരം പിള്ള ( Tamilisn Antiquary https://archive.org/details/in.ernet.dli.2015.202576 കാണുക )1890 കളില് എഴുതി-"യഥാര്ഥ ഭാരത ചരിത്രം എഴുതണമെങ്കില് തെന്നിന്ത്യയിലെ നദീതടങ്ങളില് ഉല്ഖനന പഠനങ്ങള് നടത്തണം".

പക്ഷേ പഠനം നടന്നത് സിന്ധു ഗംഗാ തടങ്ങളില് സര് ജോണ് മാര്ഷലിന്റെ നേത്രുത്വത്തില്. അതാകട്ടെ 1920 നു ശേഷവും.

മാര്ഷല് ഹാരപ്പന് നാഗരികത കണ്ടെത്തി. അത് വെള്ളാള സംസ്ക്രുതി എന്ന് സ്ഥാപിച്ചത് സഖാവ് പി. ഗോവിന്ദപ്പിള്ളയുടെ ചരിത്ര അദ്ധ്യാപകന് പ്രൊ.എച്ച് ഹേരാസും. https://www.facebook.com/622760475/posts/10157995870960476/ വായിക്കുക. ഭാരത സര്ക്കാര് റവ.ഫാദര് ഹേരാസിന്റെ സ്മരണ നിലനിര്ത്താന് തപാല് സ്റ്റാമ്പ് പുറത്തിറക്കി.വെള്ളാളകുലം ആ ജസ്യൂട്ട് പുരോഹിതനെ ഒരു കാലത്തും മറക്കില്ല.തങ്ങളുടെ പഴമയേയും പെരുമയേയും മാലോകരെ അറിയിച്ചത് ആ പരോഹിതന് ആണല്ലോ.

2021-ൽ താമ്രപര്ണ്ണി നദീതട( മരുതം തിണ) ത്തില് നിന്നും 3200 വര്ഷം പഴക്കമുള്ള കലത്തില് നെല് വിത്ത് കണ്ടെത്തി എന്ന് തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിന് തമിഴ് നാട് നിയമസഭയെ അറിയിച്ചു.മധുരയില് നിന്ന് 12 കിലോമീറ്റര് അകലെ വൈഗ നദിതടമായ (മരുതം തിണ) കീല(ഴ)ടിയില് നടന്നു വരുന്ന ഉല്ഘനനം 2024 ജൂൺ മുതല് പത്താം ഘട്ടത്തിലാണ്.

തിരുപ്പുറ കുണ്ട്രത്തിനു നേരെ കിഴക്കുള്ള കീഴടി പ്രാചീന മധുരാപുരി ആയിരിക്കണം.അവിടെ കണ്ടെത്തിയ വസ്തുക്കളില് ചിലത് ഫ്ളോറിഡായില് ബീറ്റാ കാര്ബണ് പരിശോധകള് നടത്തി കാലനിര്ണ്ണയം നടത്തി .അവയ്ക്ക് 3200 വര്ഷത്തില് കുറയാത്ത പഴക്കം ഉണ്ടെന്നു കണ്ടെത്തി . 4×2×1അനുപാതത്തില് ചുട്ടെടുത്ത ഇഷ്ടിക കൊണ്ടുള്ള വീടുകൾ നെയ്ത്ശാലകൾ , മൂടിയ ഓടകൾ ,ജലസേചന ചാലുകൾ , ജലസംഭരണികൾ , വീടുകളിലെ ശുചി മുറികൾ , ചുട്ടെടുത്ത കറപ്പും ചെമപ്പും നിെറമുള്ള മണ്കലങ്ങൾ , അവയില് ആട്ടിന് കൊമ്പ് പേനകൾ കൊണ്ട് തമിഴിലൽ കോറിയ ഉടമനാമം എന്നിവയൊക്കെ വെള്ളാള പഴമയേയും പെരുമയേയും കാട്ടിത്തരുന്നു. നെയ്യാനും തുന്നാനും ഉള്ള ഉപകരണങ്ങൾ ,തൂക്കക്കട്ടികൾ , വിനോദ ഉപകരണങ്ങൾ , അച്ചുകൾ , മുദ്രകൾ ,ജല്ലിക്കെട്ട് പൂഞ്ഞി കാളകളുടെ ചിത്രം, സ്വര്ണ്ണ ലോലക്കുകൾ ,അറബി നാണയങ്ങൾ എന്നിവ അക്കാലത്തെ വെള്ളാള (കര്ഷക- അജപാലക-ചെട്ടി(വ്യാപാരി)- ചാലിയ- പാണ-കുശവ -ഐന്കമ്മാള) സമൂഹത്തിന്റെ പെരുമ കാട്ടുന്നു.

കൂടതലറിയാന് മലയാളത്തിലും ഇംഗ്ളീഷിലും തമിഴിലും കിട്ടുന്ന കീഴടി യൂട്യൂബ് വിഡിയോകൾ കാണുക.കേൾക്കുക.

https://youtu.be/Zp18nG4mfa8 "ഇൻഡസ് മുതല് വൈഗവരെയുള്ള യാത്ര" ഡോ.ആര് ബാലക്രുഷ്ണന് എഴുതിയ പഠനം വായിക്കുക.

https://youtu.be/NZI9SqRcMJc

പാണ്ഡ്യ വേളാർ എന്ന ദൈവ സൃഷ്ടാക്കളും പ്രതിഷ്ഠാപകരും എഴുത്തച്ഛന്മാരും

==============

ആർ. ബാലകൃഷ്ണൻ ഐ .ഏ .എസ് എഴുതിയ “ജേർണി ഓഫ് എ സിവിലൈസേഷൻ -ഇൻഡസ് റ്റു വൈക” (റോജാ മുത്തയ്യാ റിസേർച്ച് ലൈബ്രറി പ്രസിദ്ധീകരണം ) എന്ന ഗവേഷണ പഠനത്തിലെ ചില കണ്ടെത്തലുകൾ നമുക്ക് പരിശോധിക്കാം .

3600 ബി .സി. ഇ കാലത്തു നിലവിൽ വന്ന ഹാരപ്പൻ വെള്ളാള സംസ്കൃതിയുടെ തുടർച്ചയാണ് 2015 കാലത്തു മധുരയ്ക്ക് സമീപം കീഴടിയിൽ കണ്ടെത്തിയ പൗരാണിക വെള്ളാള നാഗരികത എന്ന് തെളിയിക്കാൻ ശ്രീ ആർ. ബാലകൃഷ്ണൻ മൂന്നു വെള്ളാള സമൂഹങ്ങളുടെ കുടിയേറ്റ ചരിത്രം വിശദമായി പഠിക്കുന്നു .

“പാണ്ഡ്യ വേളാർ” എന്നറിയപ്പെടുന്ന കുലാലർ , കൊങ്കു (കോയമ്പത്തൂർ )വെള്ളാളർ ,നാട്ടുക്കോട്ട(കാരയ്ക്കൽ )ചെട്ടികൾ എന്നീ മൂന്നു വെള്ളാള വിഭാഗങ്ങളുടെ ചരിത്രം അദ്ദേഹം വിശദമായി പഠിക്കുന്നു .

സുഗന്ധ പാത (സ്‌പൈസസ് റൂട്ട് )സിൽക്ക് പാത (സിൽക്ക് റൂട്ട് ) എന്നിവയെ പോലെ അദ്ദേഹം മറ്റൊരു പാത കണ്ടെത്തുന്നു . കുലാല അഥവാ കുംഭാര പാത അഥവാ മൺകല പാത ( പോട്സ് റൂട്ട് ). ആ പാതയുടെ വിശദാശംങ്ങൾ ഏവ എന്ന് നമുക്കൊന്ന് നോക്കാം .

ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നും 1984 ൽ പി.എച്ച് .ഡി നേടിയ സ്റ്റീഫൻ റോബർട്ട് ഇന്ഗ്ലിസ്, അദ്ദേഹത്തിന്റെ “ക്രീയേറ്റേഴ്സ് ആൻഡ് കോൺസിക്രെറ്റേർസ് - ഏ പോട്ടറി കമ്മ്യൂണിറ്റി ഓഫ് സൗത് ഇൻഡ്യാ” എന്ന പഠനത്തിൽ “വേളാളർ”(പാണ്ഡ്യവേളാർ )എന്ന വെള്ളാള വിഭാഗത്തെ വിശദമായി പഠന വിധേയമാക്കിയ കാര്യം ബാലകൃഷ്ണൻ വിവരിക്കുന്നു . സംഘ കാല ഘട്ടത്തിലെ പാണ്ഡ്യരാജധാനി ആയിരുന്ന “തെൻമധുര” ഏകദേശം രണ്ടായിരം വർഷമായി തെന്നിന്ത്യയിലെ പ്രധാന നഗരമായിരുന്നു .മൂന്നാമതു “സംഘം” അവിടെ ആണ് “കൂടൽ” (ചേരൽ )നടത്തിയിരുന്നത്.മധുരയ്ക്ക് ചുറ്റും കാണപ്പെട്ടിരുന്ന വെള്ളാളർ “പാണ്ഡ്യവെള്ളാളർ”(വേളാർ “) എന്നറിയപ്പെട്ടു .

ബി .സി. സി 500- ൽ നിർമ്മിക്കപ്പെട്ടത് എന്ന് നിർണ്ണയിക്കപ്പെട്ട ആറു വൻമണ്കലങ്ങൾ മധുരയ്ക്ക് സമീപം നിന്ന് കണ്ടെത്തിയിരുന്നു . ശവസംസ്‌കാരം നടത്താൻ ഉപയോഗിച്ചിരുന്ന അത്തരം കലങ്ങളെ തമിഴർ “മുതു മക്കൾ താലി” എന്ന് വിളിച്ചുപോരുന്നു .ആ കലങ്ങളിൽ ഹാരപ്പൻ ഉൽഘനത്തിൽ കണ്ടെത്തിയ കലങ്ങളിലെ പോലെ പ്രാചീന “തമിഴി” ലിപിയിൽ എഴുത്തുകൾ ഉണ്ടായിരുന്നു .

മധുരയ്ക്ക് സമീപമാണ് അടുത്തകാലത്ത് ഉല്ഖനനം വഴി ആഗോള പ്രശസ്തി നേടിയ കീലടി അഥവാ കീഴടി എന്ന പ്രാചീന വെള്ളാള നഗരം . അവിടെ നിന്നും ആദ്യം ലഭിച്ച വസ്തുക്കൾ കാര്ബണ് ഡേറ്റിങ് വഴി ബി. സി. സി ആറാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടവ എന്ന് കണ്ടെത്തി . ഡേവിഡ് ശുൽമാൻ മധുരയെ തമിഴ് “മണ്കലങ്ങളുടെ ഈറ്റില്ലം” (ഹോം ഓഫ് തമിഴ് പോട്ടറി ) എന്ന് വിളിക്കുന്നു . വളരെ ചെറിയ ചക്രം (പോട്ടേഴ്സ് വീൽ ) ഉപയോഗിച്ച് കലം നിർമ്മിക്കുവരാണ് പാണ്ഡ്യവെള്ളാളർ .അവർ പ്രാദേശിക കോവിലുകളിലെ പൂജാരികൾ കൂടെയാണ് .തമിഴ് നാട്ടിൽ മറ്റു പ്രദേശങ്ങളിൽ കാണുന്ന “കുംഭാരർ” വലിയ ചക്രങ്ങൾ ഉപയോഗിച്ച് മൺപാത്രങ്ങൾ നിർമ്മിക്കുന്നവർ ആണ് .

മധുരനാടും വൈകക്കര നാടും ആണ് തങ്ങളുടെ സ്വന്ത നാട് എന്ന് കരുതുന്നവരാണ് പാണ്ട്യ വേളാർ സമൂഹം .ചെളിമണ്ണുള്ള വൈഗ നദിക്കരകളിൽ മാത്രം അവർ കാണപ്പെട്ടിരുന്നു . പാണ്ഡ്യനാട്ടിലെ ഒട്ടെല്ലാ കോവിലുകളിലും അവർ ആയിരുന്നു പൂജാരികൾ .മധുര മീനാക്ഷി ക്ഷേത്രത്തിലെ പൂജാരി സ്ഥാനം പിൽക്കാലം ബ്രാഹ്മണർ അവരിൽ നിന്നും തട്ടിപ്പറിച്ചു .ഇന്നും ആ ക്ഷേത്രത്തിൽ മൂന്ന് പ്രധാന ഉത്സവങ്ങളിൽ, വേളാർ സമുദായത്തിൽ പെട്ടവർക്കാണ് ആദ്യ തൊഴലിനും അർപ്പണങ്ങൾക്കും അവകാശം . മധുര മീനാക്ഷി കോവിലിൽ നിന്നും പുറംതള്ളപ്പെട്ട വേളാർ പൂജാരികൾ പ്രാദേശിക കോവിലുകളിൽ നിന്നും ,ദേവതകളെ അവർ കുടിയേറിയ സ്ഥലങ്ങളിലേക്ക് കൂടെ കൊണ്ടുപോയി എന്ന് ഇൻഗ്ലീസ് കണ്ടെത്തി. ദേവീദേവന്മാരുടെ രൂപങ്ങളുടെ സൃഷ്ടാക്കൾആയ വേളാർ അവരുടെ പൂജാരികളും ആയിരുന്നു . സമ്പന്ന കോവിലുകളിൽ സ്വർണ്ണ ,വെള്ളി ,വെങ്കല വിഗ്രഹങ്ങൾ ആണെങ്കിലും ഇന്നും തമിഴ് നാട്ടിലെ ഗ്രാമ കോവിലുകളിൽ മണ് വിഗ്രഹങ്ങളും പൂജകൾക്ക് മണ്പാത്രങ്ങളും ഉപയോഗപ്പെടുത്തുന്നു .

അഗസ്ത്യർ എന്ന മുനിവര്യൻ കുടത്തിൽ ജനിച്ചു എന്നാണു മിത്ത് . പ്രളയകാലത്ത് കുടത്തിൽ കയറി കുംഭകോണത്ത് പൊങ്ങി കിടന്നു എന്നും കഥ .അഗസ്ത്യരുടെ പിഗാമികൾ ആണത്രേ വേളാർ സമൂഹം .ഹാരപ്പൻ പ്രദേശങ്ങളിൽ അതി പുരാതനകാലത്ത് തന്നെ കുലാലർ മൺകലം മെനയാനുള്ള ചക്രം നിർമ്മിച്ചു .അവർ വൻതോതിൽ മണ്കലങ്ങൾ ചുട്ടെടുത്ത് അവയിൽ തമിഴി ലിപികളിൽ ഉടമയുടെ പേര് എഴുതി തുടങ്ങി .മോഹൻജൊദാരോ ,കാലിബംഗൻ ,ലോതൽ ,ചാൻഹുദാരോ എന്നീ പ്രദേശങ്ങളിൽ നിന്നും തമിഴിൽ പേരെഴുതിയ ചുട്ട മണ് കലങ്ങൾ കണ്ടെത്തിയിട്ടുണ്ട് .എന്നാൽ ഏറെയും തമിഴ് നാട്ടിൽ നിന്നുമാണ് . വീട്ടാവശ്യം ,മുദദേഹ സംസ്കാരം ,പൂജകൾ ,ആചാരങ്ങൾ ,വെള്ളം ശേഖരണം എന്നിവയ്‌ക്കെല്ലാം അത്തരം കലങ്ങൾ ഉപയോഗിക്കപ്പെട്ടു .ചെമന്നതും കറുത്തതയുമായ മണ് കുടങ്ങൾ നാട്ടുക്കോട്ട ചെട്ടികൾ എന്ന പ്രാചീന വെള്ളാള നഗരവാസികൾ ======================= ബിസി ഇ 3300 -1300 കാലഘട്ടത്തിൽ ഹാരപ്പ- മോഹൻജൊദാരോയിൽ നിലനിന്നിരുന്ന പ്രാചീന “വെള്ളാള”(റവ ഫാദർ എച്ച് ഹെറാസ് എഴുതിയ “വെള്ളാളാസ്‌ ഓഫ് മോഹൻജൊദാരോ” എന്ന പ്രബന്ധം കാണുക ) ദ്രാവിഡ നാഗരികതയുടെ തുടർച്ചയാണ് അടുത്തകാലത്ത് ഉല്ഖനനം വഴി കണ്ടെത്തിയ, ബി. സി. ഇ 600 -സി.ഈ 300 കാലഘട്ടത്തിൽ , നിലവിലിരുന്ന ,തെന്നിന്ത്യൻ മധുരയിലെ “കീഴടി വെള്ളാള ദ്രാവിഡ നാഗരികത” എന്ന് ആർ ബാലകൃഷ്ണൻ .

ഓണോമാസ്റ്റിക്സ് (Onomastics) എന്ന സ്ഥല വ്യക്തി നാമ ഗവേഷണ ശാസ്ത്രം സ്വായത്തമാക്കിയാണ് അദ്ദേഹം പഠനം നടത്തിയത് .സംഘകാല കൃതികൾ കാണാതെ അറിയാവുന്ന അദ്ദേഹം അവയിലെ വ്യക്തി സ്ഥല ഭൂപ്രകൃതി നാമങ്ങൾ ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിലെ വ്യക്തി സ്ഥല ഭൂപ്രകൃതി നാമങ്ങളുമായി താരതമ്യ പ്പെടുത്തി ആണ് പഠനം നടത്തിയത് .

മൂന്നു വെള്ളാള സമൂഹങ്ങളുടെ ചരിത്രം പഠന വിധേയമാക്കി തയാറാക്കിയ പ്രസിദ്ധ ഗവേഷണ പ്രബന്ധമാണ് ചെന്നൈയിലെ റോജാ മുത്തയ്യാ ലൈബ്രറി പ്രസിദ്ധീകരിച്ച“ജേർണി ഓഫ് എ സിവിലൈസേഷൻ -ഇൻഡസ് ടു വൈക”. “നാട്ടുക്കോട്ട ചെട്ടികൾ” എന്ന നഗരവാസികൾ(“നകരത്താർ”എന്ന സ്വദേശ-വിദേശ നാഗരിക വ്യാപാര സമൂഹം) , “കൊങ്കു (കോയമ്പത്തൂർ )വെള്ളാളർ” എന്ന അജപാലക -കൃഷീവലർ, “പാണ്ഡ്യവേളാർ” (കുലാലർ ,കുംഭാരർ,കുശവർ ) എന്ന ആദ്യകാല വിഗ്രഹ നിർമ്മാതാക്കളും പൂജാരികളും ആയ എഴുത്തച്ഛന്മാർ അഥവാ ലിപി നിർമ്മാതാക്കൾ എന്നിവരാണ് ആ മൂന്നു വെള്ളാള സമൂഹങ്ങൾ .

ഇവിടെ നമുക്ക് ആദ്യകാല നഗരവാസികൾ ആയ നാട്ടുക്കോട്ട ചെട്ടികൾ എന്ന വെള്ളാള വ്യാപാര സമൂഹത്തെ കുറിച്ച് ചില കാര്യങ്ങൾ മനസിലാക്കാം .

പടിഞ്ഞാറൻ ഇന്ത്യയിലെ പാർസി സമൂഹത്തോട് താരതമ്യം ചെയ്യാവുന്ന വർത്തക സമൂഹം ആണ് നാട്ടുക്കോട്ട വെള്ളാള ചെട്ടി സമൂഹം . അവരുടെ വാസസ്ഥലം “കാരക്കുടി അഥവാ ചെട്ടിനാട്” എന്നറിയപ്പെടുന്നു . മുൻകേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ ജന്മനാട് .

നാട്ടറിവ് പ്രകാരം കാരക്കുടി ചെട്ടി സമൂഹം 96 ഇടങ്ങളിൽ കൊട്ടാര സദൃശ്യമായ ഹർമ്മ്യങ്ങൾ നിർമ്മിച്ച് താമസിച്ചു പോന്നു .

എന്നാൽ ഇപ്പോൾ അവയിൽ 75 ഇടങ്ങൾ മാത്രമേ കാണപ്പെടുന്നുള്ളു . കിഴക്കു ബംഗാൾ ഉലക്കടൽ ,തെക്കു വൈഗ നദി ,പടിഞ്ഞാറ് പിരന്മല കൊടുമുടി ,വടക്കു വെള്ളാർ എന്നിവയാണ് ചെട്ടിനാട് അതിരുകൾ . പ്രസിദ്ധമായ കുൻട്രക്കുടി മല മധ്യഭാഗത്ത് കാണപ്പെടുന്നു .

“ധനവൈശ്യരാകിയ നാട്ടുക്കോട്ട നകരത്താർ ചരിത്രം “ എന്ന പ്രാചീന കൃതി ഈ നഗരവാസികൾ ആയ വ്യാപാരികളുടെ കഥ പറയുന്നു .

റോമാ നഗരം ,ഗ്രീസ് എന്നീ വിദേശരാജ്യങ്ങളുടെ കച്ചവടം നടത്തിയിരുന്നവർ ആയിരുന്നു പ്രാചീന നാട്ടുക്കോട്ട വെള്ളാള ചെട്ടി സമൂഹം .നാഗനാട്ടിലെ “ചന്ത്യാ ” (Cantiya in Naka Natu )ആയിരുന്നു അവരുടെ ആദ്യകാല ഗ്രാമം .കലിയുഗം 204 ൽ അവർ തൊണ്ടമണ്ഡലത്തിലെ “കാഞ്ചി”യിലേക്കു കുടിയേറി .2108 വര്ഷം അവർ അവിടെ തങ്ങി .2312 ൽ അവർ ചോളരാജ്യത്തിലെ “കാവേരിപൂം പട്ടണ”ത്തിലേക്കു (പൂംപുഹാർ ) കുടിയേറി.അവിടെ അവർ 8000 പേർ എന്തോ കാരണത്താൽ, മരണമടഞ്ഞു . പാണ്ട്യ രാജാവിന്റെ ആവശ്യപ്രകാരം ശേഷിച്ചവർ കാരക്കുടിയിലേക്കു താമസം മാറ്റി .കാവേരിയിലെ സുനാമി വെള്ളപ്പൊക്കത്തിൽ നാട്ടിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടു എന്നും വ്യാപാരത്തിന് വെളിയിൽ പോയിരുന്ന മുതിർന്ന പുരുഷന്മാർ മാത്രം രക്ഷപെട്ടു എന്ന് മറ്റൊരു കഥ .

അവർ വെള്ളപ്പൊക്കത്തെ പേടിച്ചു ഉയർന്ന തറകളിൽ വീടുകൾ നിർമ്മിച്ച് പാണ്ട്യ നാട്ടിലെ വെള്ളാള യുവതികളെ വിവാഹം കഴിച്ചു എന്നും കഥ . കാരക്കുടിയിൽ നിന്നും 25 കിലോമീറ്റർ അകലെയുള്ള ഇളയത്തുംകൂടി എന്ന സ്ഥലത്താണ് അവർ താമസമാക്കിയത് .

കാരക്കുടിയിലെ ചെട്ടികൾ ഇന്തോനേഷ്യ,ബർമ്മ ,മലയാ ,സിലോൺ തുടങ്ങിയ സ്ഥലങ്ങളിൽ ചെന്ന് അവിടെയും താമസമാക്കി .അവർ പോയ ഇടങ്ങളിലെല്ലാം “ചെട്ടിമുരുകൻ” എന്ന പേരിൽ പഴനി വേലായുധനെ കൂടെ കൊണ്ടുപോയി .വേൽ (ശൂലം )ധാരിയായ വേലനെ,മുരുകനെ , ആരാധിക്കുന്നവർ വെള്ളാളർ എന്ന് ഫാദർ എച്ച് ഹേരാസ് എഴുതിയ കാര്യം ഓർക്കുക .. മുരുകവിഗ്രഹങ്ങൾ കംബോഡിയാ ,തായ്‌ലൻഡ് ,ബാലി എന്നീ രാജ്യങ്ങളിൽ കാണപ്പെടാൻ കാരണം ചെട്ടിനാട് വെള്ളാള വ്യാപാരികൾ . പാകിസ്ഥാനിലെ സ്വാത് വാലിയിലും മുരുകവിഗ്രഹങ്ങൾ കാണപ്പെടുന്നു എന്ന് പിച്ചപ്പൻ എന്ന ഗവേഷകൻ എഴുതുന്നു . കൊങ്ങുനാട് വെള്ളാളർ “കൂട്ടം” എന്ന പേരിൽ ചെറു സമൂഹങ്ങൾ ആയി കഴിയുമ്പോൾ നഗരത്താർ വെള്ളാളർ, ആകട്ടെ , “കോവിൽ” കൂട്ടങ്ങൾ ആയി കഴിയുന്നു.അത്തരം ഒൻപതു കോവിൽ കൂട്ടങ്ങൾ കാരക്കുടിയിൽ ഉണ്ട് .ഒരു കോവിലിൽ പെട്ടവർ പരസ്പരം വിവാഹം കഴിക്കില്ല . കൊങ്കു വെള്ളാളർ കാർഷിക പാരമ്പര്യം ഉള്ളവരെങ്കിൽ, നഗരത്താർ വ്യാപാര പാരമ്പര്യമുള്ളവർ .ഇരുകൂട്ടരും കാവേരിപൂംപട്ടണത്തിൽ (പുകാർ ,പൂംപുകാർ എന്നും പേരുകൾ) നടന്നുവരുന്ന “പട്ടണത്താർ” വാർഷിക ക്ഷേത്ര ഉത്സവങ്ങളിൽ പങ്കെടുക്കുന്നവർ.

ചിലപ്പതികാരത്തിലെ നായികാനായകന്മാർ കണ്ണകിയും കോവിലനും ധനവാന്മാരായ വ്യാപാരികളുടെ മക്കൾ ആയിരുന്നു . കാരയ്‌ക്കൽ അമ്മയും ചെട്ടിനാട് വെള്ളാള സമൂഹത്തിൽ പിറന്ന വ്യപാരി മകൾ ആയിരുന്നു . നഗരത്താരുടെ ജന്മസ്ഥലമായ “ സന്ധ്യ” എന്ന സ്ഥലപ്പേര് പാകിസ്താനിലും ഗുജറാത്തിലും കാണപ്പെടുന്നു എന്ന നാമശാസ്ത്ര വിദഗ്ദൻ (ഓണോമാസ്റ്റിക്സ് )കൂടിയായ ആർ .ബാലകൃഷ്ണൻ .”നഗരാ” എന്ന സ്ഥലപ്പേരും ഗുജറാത്തിലും മാഹാരാഷ്ടയിലും കാണപ്പെടുന്നു .നാത്തുക്കോട്ട ,ചെട്ടി എന്നീ സ്ഥലപ്പേരുകൾ പാക്കിസ്താനിലുണ്ട് .

വടക്കു പടിഞ്ഞാറൻ ഇന്ത്യയിലെ പല സ്ഥലനാമങ്ങൾക്കും തമിഴ് നാട്ടിലെ സ്ഥലപ്പേരുകളുമായി സാമ്യം ഉണ്ടെന്നു ആർ .ബാലകൃഷ്ണൻ കണ്ടെത്തുന്നു. “കുടി” “,കാര” എന്നീ പേരുകൾ പാകിസ്ഥാൻ പേരുകളിൽ സുലഭം . ചെട്ടിനാട് ജനത കുടിയേറ്റക്കാർ ആണെന്നും അവർ സ്വീകരിച്ച സ്ഥലനാമങ്ങൾ പാകിസ്താനിലും ബലൂചിസ്ഥാനിലും കാണപ്പെടുന്നു എന്നതും അവരുടെ പൂർവീകർ സിന്ധു ഗംഗാ സമതലത്തിൽ നിന്നും തെക്കോട്ടു വന്നതിന്റെ തെളിവായി ആർ .ബാലകൃഷ്ണൻ എടുത്തു കാട്ടുന്നു (പുറം 370 -371 ). അത്തരം 133 സ്ഥലങ്ങളുടെ ലിസ്റ്റ് അദ്ദേഹം നൽകുന്നു . മിക്കതിലും കുടി ,കോട്ട ,ഊർ എന്നീ ഭാഗങ്ങൾ കാണാം .മാരൂർ ,ഉറയൂർ ,പാർക്കൂർ ,മണലൂർ ,മണ്ണൂർ ,കണ്ണൂർ ,കുളത്തൂർ തുടങ്ങിയവ ഉദാഹരണം . ഊർ ,പുരം ,വയൽ ,കുടി ,കോട്ട ,പുരി ,പട്ടി എന്നീ ഭാഗങ്ങൾ ഉള്ള നിരവധി സ്ഥലനാമങ്ങൾ ഇരു പ്രദേശങ്ങളിലും ധാരാളം .കാഞ്ചി എന്ന സ്ഥലനാമം പാകിസ്ഥാൻ ,ഗുജറാത്ത് ,മഹാരാഷ്ട്രാ ,ആന്ദ്രാ ,കര്ണ്ണാടക എന്നിവിടങ്ങൾ കഴിഞ്ഞാവണം തമിഴ് നാട്ടിലെ കാഞ്ചീപുരത്ത് എത്തിയതെന്ന് ബാലകൃഷ്ണൻ .അവിടെയെല്ലാം ഓരോ കാലത്ത് അവരുടെ പൂർവികർ താമസിച്ചു എന്നതാവണം ആ സ്ഥലനാമങ്ങൾ അവിടങ്ങളിൽ കാണാൻ കാരണം എന്ന് ബാലകൃഷ്ണൻ സ്ഥാപിക്കുന്നു . ചുരുക്കത്തിൽ പുരാതന ഹാരപ്പൻ ദ്രാവിഡ വെള്ളാള സംസ്കാരം ഉത്തരേന്ത്യൻ സിന്ധു തടത്തിൽ നിന്നും തെന്നിന്ത്യൻ വൈക, കാവേരി, നർമ്മദ,മീനച്ചിൽ ,പമ്പ ,അച്ചൻകോവിൽ തടങ്ങളിലേക്കു നൂറ്റാണ്ടുകൾ കൊണ്ട് കുടിയേറി അവിടങ്ങളിൽ സ്ഥിരതാമസമാക്കി .

“ കോട്ടയം നഗരപ്രാന്തത്തിലമരുന്ന വേളൂർ സംഘകാലത്ത് ചിറപ്പാർന്ന ഒരു കാർഷിക ഗ്രാമം ആയിരുന്നു എന്ന് ഹരികട്ടേൽ “കോട്ടയത്തിന്റെ സ്ഥലനാമ ചരിത്രം” (എൻ ബി എസ് ) എന്ന ഓണോമിസ്റ്റിക്‌സ് പഠനത്തിൽ .ഉഴവൂർ ,അകലകുന്നം ,അടക്കം ,അമനകര , അയർക്കുന്നം ,അയ്മനം ,അരുവിത്തുറ ,ഇടമറുക് , ഈരാറ്റുപേട്ട ,ഉണ്ണാമറ്റം ,ഏനാദി ,ഏറ്റുമാനൂർ ,കടുത്തുരുത്തി , കാരൂർ ,കറിക്കാട്ടൂർ ,കാനം ,കുടവെച്ചൂർ ,കിളിരൂർ ,കുടമാളൂർ ,കുറവിലങ്ങാട് ,കുറിച്ചി ,കുറിച്ചിത്താനം ,കിടങ്ങൂർ ,കുട ലൂർ , കോടിമത ,ചെങ്ങളം ,തിരുനക്കര ,തിരുവാർപ്പ് ,തുരുത്തി , നെടും കുന്നം ,പുതുപ്പള്ളി ,പൂഞ്ഞാർ ,പെരുന്ന ,പൊൻ കുന്നം ,മണിമല ,മറവൻ തുരുത്ത് ,മീനച്ചിൽ ,വാഴൂർ ,വെച്ചൂർ ,വെള്ളൂർ തുടങ്ങി കോട്ടയം ജില്ലയിലെ മിക്ക സ്ഥലനാമങ്ങളും മൊഴി .സംസ്കാരം എന്നിവ പ്രകാരം ആദി മൂലം സംഘകാല പഴം തമിഴ് പാട്ടുകളായ സംഘകാല കൃതികൾ എന്ന് ഓണോമിസ്റ്റിക്സ് വിദഗ്ദൻ ആയ ഹരി കട്ടേൽ .

ഹാരപ്പൻ വെള്ളാള ജെല്ലിക്കെട്ട് എന്ന എരുതഴുവതൽ

=======================

2024 ജനുവരി 7 ലെ മനോരമ ഞായറാഴ്ചയിൽ ആൽബിൻ രാജ് എഴുതിയ “ബിഗ് ബജറ്റ് വീരവിളയാട്ട് “ എന്ന സചിത്രലേഖനം തമിഴ് നാട്ടിലെ മധുര ജില്ലയിൽ അളങ്കാനല്ലൂരിന്‌ സമീപം കിഴക്കേക്കര ഗ്രാമത്തിൽ 60 ഏക്കറിൽ നിർമ്മിച്ച “കലൈഞ്ജർ സെന്റിനറി ജെല്ലിക്കെട്ട് അരീന “ എന്ന സ്ഥിരം ജെല്ലിക്കെട്ട് വേദിയെ കുറിച്ചാണ് .മണ്ണും പുല്ലും മഞ്ഞളും പാറുന്ന കളത്തിൽ കാളയും കർഷക വീരനും തമ്മിലുള്ള ചോരചിന്തും കായികവിനോദം ഇനി മാട്ടു പൊങ്കൽ ദിനത്തിൽ മാത്രമല്ല വര്ഷം 365 ദിവസവും നടത്തി ലോകമെമ്പാടു നിന്നും ടൂറിസ്റ്റുകളെ ആകർഷിക്കും.

സ്‌പെയിനിലെ കാളപ്പോരുകളെ ഓർമ്മിപ്പിക്കുന്ന ഹാരപ്പൻ വെള്ളാള കായിക വിനോദം. തമിഴ് നാട്ടിൽ .മാഡ്‌റിനിലെ “ലസ് വെന്റാസ് “സ്റ്റേഡിയത്തെ പോലെ കിഴക്കേക്കര അലങ്കാനല്ലൂർ അരീനയും താമസിയാതെ ലോകപ്രസിദ്ധമാകും .സ്റ്റാലിൻ സർക്കാരിന് നന്ദി .2021 ജനുവരിയിൽ പ്രഖ്യാപിച്ചു .2022 മാർച്ചിൽ പണി തുടങ്ങി .2023 ഡിസംബറിൽ പണി പൂർത്തിയായി .5000 കാണികൾക്കു ഇരിക്കാവുന്ന സ്ഥിരം ഗാലറി .5000 കാളകൾക്കു മത്സരിക്കാനുള്ള സൗകര്യം. 2024 ജനുവരി 15 മുതൽ മധുരയിൽ നിന്ന് 7 കിലോമീറ്റർ അകലെയുള്ള ആവണിയാപുരത്ത് 500 കാളകൾ പങ്കെടുക്കുന്ന ജെല്ലിക്കെട്ട് .16 മുതൽ മധുരയിൽ നിന്നും 20 കിലോമീറ്റർ അകലെ പാലമേട് എന്ന ഗ്രാമത്തിൽ ഏറ്റവും കൂടുതൽ പൂഞ്ചിക്കാളകൾ പങ്കെടുക്കുന്ന ജെല്ലിക്കെട്ട് .ജനുവരി 17 മുതൽ മധുരയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള അള ങ്കാ നല്ലൂരിൽ ‘ദിവസവും ജെള്ളിക്കെട്ട് .തമിഴ് കർഷകർക്ക് ആനന്ദലബ്ദിക്ക് ഇനി എന്തുവേണം ? മലയാളത്തിൽ മകരം പിറക്കുമ്പോൾ തമിഴ് നാട്ടിൽ തൈമാസം .(ജനുവരി ) മനുഷ്യ കുലം പിറന്നത് തൈമാസത്തിലെ “പൊങ്കാല” ദിനത്തിൽ .അടുത്ത നാളിൽ കർഷകന്റെ സഹായികളായ മാട് പിറന്നു .അത് “മാട്ടു പൊങ്കാല” . സംഘകാലത്ത് ബി സി സി 300 കാലത്ത് തന്നെ ഹാരപ്പയിലും മോഹൻജൊദാരോയിലും ജീവിച്ചിരുന്ന നാഗരികർ ആയിരുന്ന വെള്ളാള കുലം പൂഞ്ചിയുള്ള പോർക്കാളകളെ വളർത്തി ജെല്ലിക്കെട്ടുകൾ നടത്തിപ്പോന്നു .ഒറീസാ ചീഫ് സെക്രട്ടറി ആയിരുന്ന കോയമ്പത്തൂർ സ്വദേശി ആർ ബാലകൃഷ്ണൻ എഴുതിയ ജേർണി ഓഫ് സിവിലൈ സേഷൻ -ഹാരപ്പ ടു വൈക ജെല്ലിക്കെട്ടിനെ കുറിച്ചും പൂഞ്ചിക്കാളകളെ കുറിച്ചും വിശദമായി എഴുതുന്നു (പുറം 409 -410 ). ജനുവരിയിൽ തുടങ്ങുന്ന ജെല്ലിക്കെട്ട് ജൂൺ വരെ തുടരുക ആയിരുന്നു പതിവ് .ചെറുതും വലുതും ആയി നാലായിരത്തിൽ പരം ഇടങ്ങളിൽ . മേലിൽ അത് വര്ഷം മുഴുവൻ നടത്തപ്പെടും . തമിഴർക്ക് വീട്ടിലെ ഇളയ മകൻ ആണ് പൂഞ്ഞിക്കാള .വീട്ടിൽ ഏ സി ഇല്ല എങ്കിലും തൊഴുത്തിൽ അത് കാണും .ഒരു മാസത്തെ ചെലവ് 50000 രൂപാ വരെ ആകുമത്രേ .ആനയെ കുളിപ്പിക്കും പോലെ ആണ് കാളക്കുളിയും. വൈകിട്ടും കുളിപ്പിക്കും .21 -40 പ്രായത്തിലുള്ള കാളകൾ ആണ് മത്സരിക്കാൻ ഇറക്കപ്പെടുക .പിടിച്ചു കെട്ടാൻ വരുന്ന യോദ്ധാവിനു കാളയുടെ പൂഞ്ഞിയിൽ മാത്രമാവും ശ്രദ്ധ .കാഴ്ചക്കാർ കാളയുടെ കൂടെയോ വീരന്റെ കൂടെയോ എന്നറിയാൻ ബുദ്ധിമുട്ടാണ് മിക്കപ്പോഴും .വീരനും കാള എന്നറിയപ്പെടുന്നു .കാളകൾ ആദ്യം ഗ്രാമത്തിന്റെ പേരിൽ .പിന്നെ ഉടമയുടെ പേരിൽ .പോരാളി ആദ്യം ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടും .രണ്ടാമത് സ്വന്തം പേരിലും . സ്പെയിനിൽ കാള കൊല്ലപ്പെടും .ഇവിടെ കാള കൊല്ലപ്പെടുകയില്ല എന്നതാണ് ദ്രാവിഡ മഹിമ .ഹിമാചൽ പ്രദേശിലെ സൊളാനിൽ കാളകൾ പരസ്പരം മല്ലടിച്ചു കൊല്ലപ്പെടുന്നു . 2017 ൽ ജെല്ലിക്കെട്ടിനെ അനുകൂലിച്ചു വ്യാപകമായ പ്രക്ഷോപനം തമിഴ് നാട്ടിൽ ഉണ്ടായി .സ്പെയിനിലും മെക്സിക്കോയിലും മൃഗ സംരക്ഷരുടെ ആവശ്യപ്രകാരം കാളപ്പോര് നിരോധിക്കപ്പെട്ട സമയം .2014 ൽ തമിഴ് നാട്ടിൽ ജെല്ലിക്കെട്ട് നിരോധിച്ചു .ആയിരക്കണക്കിന് തമിഴ് യുവാക്കൾ നിരോധനം മാറ്റാൻ സമരം ചെയ്തു .ഐ. റ്റി മേഖലയിലെ യുവാക്കൾ ആയിരുന്നു മുന്നിൽ . ഹിന്ദി യ്ക്കെതിരെ നടത്തിയ സമരത്തിന് തുല്യം ആയിരുന്നു ഈ സമരവും .അമേരിക്കയിലും ബ്രിട്ടനിലും ആസ്‌ത്രേലിയായിലും എല്ലാം തമിഴ് മക്കൾ സമരം ചെയ്തു എന്നത് ചരിത്രം .”മറീന നിറയ്ക്കൽ” സമരം വഴി മറീന ബീച്ച് സമരക്കാരെ കൊണ്ട് നിറഞ്ഞു .തുടർന്ന് തമിഴ് നാട് അസ്സംബ്ലി നിരോധനം മാറ്റാൻ ബില്ല് പാസാക്കി .ഇന്ത്യൻ പ്രസിഡന്റ് ബില്ല് അംഗീകരിച്ചതോടെ, ജെല്ലിക്കെട്ട് നിരോധനം മാറി .കർഷകർ ആനന്ദത്തിൽ ആറാടി . സംഘകാലത്ത് വെള്ളാള കർഷകർ തുടങ്ങിയ കായിക വിനോദം ആണ് ജെല്ലിക്കെട്ട് .ഹാരപ്പൻ മുദ്രയിൽ ഏറെ പ്രസിദ്ധമാണ് പൂഞ്ചിയുള്ള കാള . ഹാരപ്പൻ സീലുകളിൽ വിവിധ ഇനം മൃഗങ്ങൾ ഉണ്ട് .എന്നാൽ കുതിര ഇല്ല . ആരക്കാലുള്ള ചക്രങ്ങളും ഇല്ല. ഡക്കാനിലെ ഡൈമ ബാദിൽ നിന്ന് കിട്ടിയ ഓട് കൊണ്ടുള്ള രഥത്തിൽ ആരക്കാൽ ഇല്ലാത്ത ചക്രം ആണ് കാണുന്നത് . പൂഞ്ഞിയുള്ള ഇരട്ടക്കാളകൾ വലിക്കുന്ന രഥം . ജെ.എം. കെനോയർ( J .M.Kenoyar) പൂഞ്ഞിയുള്ള ഹാരപ്പൻ കാളകളെ വിശദമായി പഠനം നടത്തി. ജോൺ മാർഷലും ഇത്തരം ഹാരപ്പൻ കാളകളെ കുറിച്ച് വിവരിച്ചിട്ടുണ്ട് .Earnest Mckay നിരവധി മനുഷ്യരെ തട്ടിയിട്ട ഒരു ജെല്ലിക്കെട്ട് കാളയെ ചിത്രീകരിക്കുന്ന ഹാരപ്പൻ സീൽ കണ്ടെടുത്തത് വിശദമായി പഠിച്ചിട്ടുണ്ട് . ചുരുക്കത്തിൽ ജെല്ലിക്കെട്ട് ഹാരപ്പൻ വെള്ളാള കർഷക ജനതയുടെ ഒരു പ്രധാന കായിക വിനോദം ആയിരുന്നു .സ്റ്റാലിൻ സർക്കാർ ആ വെള്ളാള

Tuesday, 10 October 2023

ചരിത്രകാരൻ വെളുത്താട്ടിനു നൽകണം നല്ലൊരു “ആട്ട്”

ഡോ .കാനം ശങ്കരപ്പിള്ള

9447035416

യൂ .കെയിലെ ലസ്റ്ററിലുള്ള ഡിമോണ്ട് യുണിവേഴ്സിറ്റി. അവിടെ എലിസബത്ത് ലംബോണിന്റെ നേതൃ ത്വത്തിൽ പത്തു രാജ്യങ്ങളിലെ മുപ്പതു ചരിത്ര പണ്ഡിതന്മാരെ ഉൾപ്പെടുത്തി വിപുലമായ ഒരു പഠനം നടത്തിയിരുന്നു; 2013 -15 കാലഘട്ടത്തിൽ . “പഴ്ചിമേഷ്യന് സമുദ്രത്തിലെ വ്യാപാര ശൃ൦ഘല “ ആയിരുന്നു വിഷയം .തരിസാപ്പള്ളി പട്ടയത്തെ ആധാരമാക്കി ഒരു പഠനം .

പഠന സംഘത്തിലെ മലയാളി കേരളചരിത്ര പണ്ഡിതൻ കേശവൻ വെളുത്താട്ട് ആയിരുന്നു .

അതിൻ്റെ ഭാഗമായി വെളുത്താട്ട്,എം ആർ .രാഘവ വാര്യരുടെ സഹായത്തോടു കൂടി തട്ടിക്കൂട്ടിയ പഠനമായിരുന്നു എൻ ബി എസ് 2013 ൽ പുറത്തിറക്കിയ “ തരിസാപ്പള്ളി പട്ടയം”എന്ന വികൃത കൃതി . എത്രയോ നന്നാക്കാമായിരുന്നു ഒരു പഠനം .

തരിസാപ്പള്ളി പട്ടയത്തെ കുറിച്ച് അതുവരെ നടത്തിയ പഠനങ്ങൾ എല്ലാം ഉൾപ്പെടുത്തിയ ഒരു പഠനം എത്രയോ ആധികാരികമായിരുന്നു .പക്ഷെ കളഞ്ഞു കുളിച്ചു നമ്മുടെ വിവരദോഷികളായ ചരിത്ര പണ്ഡിത ദ്വയം. .ബിബ്ലിയോ ഗ്രാഫി നൽകാത്ത പഠനം . തരിസാ പട്ടയത്തിൽ “വെള്ളാളർ “ (ഉദാഹരണം :”പൂമിക്കു കരാളർ വെള്ളാളർ”,”വേൾകുല” സുന്ദരൻ ) എന്ന് നൽകിയത് മൊഴിമാറ്റത്തിൽ വെള്ളാളർ എന്ന് തന്നെ നൽകി വെള്ളാളർ ആരെന്നു വിശദമാക്കാതെ, വെളുത്താട്ട് farm worker എന്ന് നൽകി ആഗോള ചരിത്രപണ്ഡിതന്മാരെ തെറ്റിദ്ധരിപ്പിച്ചു കളഞ്ഞു .ആ ചതി വെള്ളാളർ ഒരു കാലത്തും മറക്കില്ല .

1771 കാലത്തിറങ്ങിയ ഫ്രഞ്ച് ഭാഷയിലുള്ള “സെന്റ് അവസ്ഥ”യിൽ കൊച്ചിക്കാരൻ ഒരു നസ്രാണി പുരോഹിതനും ഒരു കൊടും ചതി ചെയ്തു വെള്ളാളർ എന്നതിന് ആ വിവരം കെട്ട പാതിരി നൽകിയത് Nayer എന്ന മൊഴിമാറ്റം .

ഡീ മോണ്ട് കാരുടെ പഠന ഫലം 2015 ൽ ന്യൂഡൽഹിയിലെ പ്രൈമസ് പബ്ലീഷേർസ് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കും എന്നായിരുന്നു സംഘാടക വെബ് സൈറ്റിലെ പ്രഖ്യാപനം .www.849ce.org.uk എന്ന അവരുടെ വെബ് സൈറ്റ് 2015 ൽ തന്നെഅപ്രത്യക്ഷമായി .പ്രൈമസ്‌ കാരുടെ Forthcoming publications ലിസ്റ്റിൽ അവസാനമായി The Copperplates fromKollam: Global and Local ,Nineth Century South India by Elizabeth Lambourn, Kesava Veluthatt and Robert Tomber ഇപ്പോഴും കിടപ്പുണ്ട് .

പ്രഖ്യാപിത തീയതി കഴിഞ്ഞിട്ട് വര്ഷം എട്ട് (2015+8-2023 )ആകുന്നു .

പതിനേഴു വെള്ളാളരുടെ ആനമുദ്രയുള്ള സാക്ഷിപ്പട്ടിക ഒളിപ്പിച്ചു വച്ച പാപത്തിനു കിട്ടിയ പ്രതിഫലം ആവാം അവസാനിക്കാത്ത ആ കാത്തിരിപ്പ്

വെള്ളാളർ കൃഷിക്കാർ മാത്രം എന്നാരാണ് വെളുത്താട്ടിനെ പഠിപ്പിച്ചത് ? ശുദ്ധ അസംബന്ധം .വിവരക്കേട് നല്ലൊരു ആട്ടു കൊടുക്കാൻ തോന്നുന്നു വെളുത്ത ആട്ടിന് .

വെളുത്താട്ട് വെള്ളാളർ ആരാണെന്നു പഠിക്കണം ആർ ബാലകൃഷ്ണൻ ഐ. ഏ. എസ് എഴുതിയ ജേർണി ഓഫ് എ സിവിലൈസേഷൻ ഹാരപ്പ ടു വൈക വായിക്കണം വെളുത്ത ആട്ടു പണ്ഡിതൻ ഒരു തവണ അല്ല പല തവണ .

വെളുത്താട്ടും രാഘവ വാര്യരും ചേർന്ന് തയാറാക്കിയ എൻ .ബി .എസ് “തരിസാപ്പള്ളി പട്ടയം”, പുറം 95 ൽ ഇങ്ങനെ വായിക്കാം :”നാട്ടുകാരായ ചില സാക്ഷികളുടെ പേരും തോമസ് കാനായി ക്കു ലഭിച്ചു എന്ന് പറയുന്ന പട്ടയത്തിന്റെ ചുരുക്കവും അദ്ദേഹം (പെറോ -ഡോ .കാനം ) കാനായി ക്കു കൊടുക്കുന്നു .”

പക്ഷെ സെൻറ് അവസ്ഥ രചിച്ച ആംക്തിൽ ഡി .പെറോയ്ക്ക് നൽകിയ നാടൻ സാക്ഷികളുടെ പേര് കണ്ടെത്താൻ അജ്ഞാത കാരണങ്ങളാൽ

വെളുത്താട്ടും വാര്യരും ശ്രമിച്ചില്ല . നന്നായി ആ പതിനേഴു നാടാണ് വെള്ളാള സാക്ഷികളുടെ പട്ടിക , ഇടയിൽ അയ്യൻ അടികൾ തിരുവടികളുടെ ആനമുദ്ര യുള്ള യഥാർത്ഥ സാക്ഷിപ്പട്ടിക ഫ്രഞ്ചിലുള്ള സെന്റ് അവസ്ഥയിൽ നിന്നും കണ്ടെടുത്തത് പ്രസിദ്ധീകരിക്കാനുള്ള അപൂർവ്വ ഭാഗ്യം കൈവന്നത് എനിക്കാണ് .

മലയാളം വിക്കിയിലുള്ള “തരിസാപ്പള്ളി പട്ടയം” എന്ന ലേഖനത്തിൽ (ശ്രദ്ധിക്കുക :തരിസാപ്പള്ളി “ശാസനം” എന്ന് മറ്റൊരു ലേഖനം ഉണ്ട് .അത് വായിക്കരുത് ) സെന്റ് അവസ്ഥയുടെ പ്രസക്ത പേജുകൾ ഞാൻ നൽകിയിട്ടുണ്ട് .

ആ അപൂർവ്വ ഭാഗ്യം കൈവരിക്കാൻ അവസരം തന്ന വെളുത്താട്ട് , വാര്യർ ചരിത്ര പണ്ഡിതന്മാർക്ക് നന്ദി .

Wednesday, 4 October 2023

ഡോ .ബർട്ടൻ ക്ളീറ്റസ് എഴുതുന്നത് ശുദ്ധ വിഡ്ഢിത്തരം ================================ ഡോ .കാനം ശങ്കരപ്പിള്ള 9447935416 drkanam@gmai.com മലയാള മനോരമ പ്രസിദ്ധീകരണമായ ഭാഷാപോഷിണി ഒക്ടോബർ ലക്കത്തിൽ മുഖ്യ ലേഖനം ആയി നൽകിയ “ ഒരു ദേശത്തിന്റെ കഥ (യാത്രയുടെയും )” സശ്രദ്ധം വായിച്ചു . ദൽഹി ജവഹർലാൽ സർവ്വകലാശാലയിലെ സെന്റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസ്സർ ഡോ ബാർട്ടൻ ക്ളീറ്റസ് ആണ് ലേഖകൻ .മൊഴിമാറ്റമാണോ സ്വയം എഴുതിയതാണോ എന്ന് വ്യക്തമാക്കിയിട്ടില്ല . ഏതായാലും ചില ശുദ്ധ വിഡ്ഢിത്തരങ്ങൾ അതിൽ ഇക്കാലത്തും എഴുതി വച്ചിരിക്കുന്നു എന്ന് ചൂണ്ടിക്കാണിക്കട്ടെ . സി ഇ (അദ്ദേഹം ഏ .ഡി എന്നാണു എഴുതിയത് ) 849 കാലത്ത് കുരക്കേണിക്കൊല്ലത്ത് സിറിയൻ ക്രിസ്ത്യൻ സമൂഹം ഉണ്ടായിരുന്നു എന്ന് തരിസാപ്പള്ളി ചെപ്പേട് ഒരിടത്തും പറയുന്നില്ല . എന്നാൽ വെള്ളാളർ ,ഈഴവർ ,ഈഴവക്കയ്യർ ,എരുവിയർ,മണ്ണാൻ എന്നിവർ ഉണ്ടായിരുന്നു എന്ന് പറയുന്നു .പൂമിക്കു കരാളർ വെള്ളാളർ എന്നും എടുത്ത് പറയുന്നു .തരിസാപ്പള്ളി എന്ന ജൈനപ്പള്ളി നസ്രാണി പള്ളി എന്ന് പറയാനുള്ള ഒരു തെളിവും അതിലില്ല .ശബരീശൻ എന്ന ചെട്ടി എങ്ങനെ നസ്രാണി വ്യാപാരി ആയി എന്നും വ്യക്തമല്ല . “കുരക്കേണി കൊല്ലം” ചെപ്പേടും “വെള്ളാള” അഥവാ “വെള്ളാള ഈഴവ” ചെപ്പേട് ആയ തരിസാപ്പള്ളി ചെപ്പേടിനെ ആദ്യകാല മോൺസൺ ആയ ഗുണ്ടർട്ട് സായിപ്പ് “നസ്രാണിപ്പഴമ” കാട്ടാൻ “കോട്ടയം” ,”സിറിയൻ ക്രിസ്ത്യൻ “ വിശേഷണങ്ങൾ നൽകി കേരളചരിത്രകാരന്മാരുടെ കണ്ണുകെട്ടി എന്നതാണ് യാഥാർഥ്യം . പട്ടയത്തിൽ ഉള്ള യശോദാ തപിരായി പണിയിച്ച എന്ന ഭാഗം ഗുണ്ടർട്ട് പരാമർശിച്ചതേ ഇല്ല .ജൈന സന്യാസിയായ യശോദാ തപിരായിയെ ഗുണ്ടർട്ട് മുക്കി കളഞ്ഞു .പട്ടയത്തിൽ പേരില്ലാത്ത മാർ പ്രോദു എന്നൊരു ഫ്രോഡിനെ ബാർട്ടൻ അവതരിപ്പിക്കുന്നു . പട്ടയത്തിൽ മാർ എന്നൊരു പ്രയോഗം ഇല്ല . കാട്ടിക്കൊടുത്തമരുവാൻ എന്ന പദം വെട്ടി മുറിച്ചാണ് ഗുണ്ടർട്ട് മാർ എന്ന പദം ഉണ്ടാക്കിയത് .എന്നിട്ടു മാർ എന്ന് പറഞ്ഞാൽ ലോർഡ് ആണെന്നൊരു വിശദീകരണവും .ശുദ്ധപൊളി . തരിസാപ്പള്ളി ചെപ്പേടിന്റെ ഭാഗം എന്ന് പറഞ്ഞു അവസാനം കാട്ടുന്ന പശ്ചിമേഷ്യന് ഓല വ്യാജൻ എന്ന് 2015 നവംബറിൽ കോട്ടയം സി.എം എസ് കോളേജ് ദ്വി ശതാബ്ദി ആഘോഷവേളയിൽ നടത്തപ്പെട്ട മൂന്നാമത് ആഗോള ചരിത്ര കോൺഫ്രൻസിൽ ഞാൻ തെളിയിച്ചിട്ടുണ്ട് . യഥാർത്ഥ , പതിനേഴു വെള്ളാള സാക്ഷികളുടെ ,ഇടയിൽ ആയ് വംശ ആനമുദ്ര ഉള്ള പട്ടിക പ്രഞ്ചിലുള്ള “സെൻറ് അവസ്ഥ’(1771 ) എന്ന കൃതിയിൽ നിന്നും ഞാൻ കണ്ടെത്തി .മലയാളം വിക്കിയിലെ “തരിസാപ്പള്ളി പട്ടയം” എന്ന ലേഖനത്തിൽ അനുബന്ധമായി അത് നൽകിയിട്ടുണ്ട് .ഓർമ്മിക്കുക വിക്കിയിലെ തരിസാപ്പള്ളി “ചെപ്പേട്” എന്ന ലേഖനം വായിക്കരുത് .അത് മുഴുവൻ വിഡ്ഢിത്തരം .

ോ .കാനം ശങ്കരപ്പിള്ള

9447935416

drkanam@gmai.com

മലയാള മനോരമ പ്രസിദ്ധീകരണമായ ഭാഷാപോഷിണി ഒക്ടോബർ ലക്കത്തിൽ മുഖ്യ ലേഖനം ആയി നൽകിയ “ ഒരു ദേശത്തിന്റെ കഥ (യാത്രയുടെയും )” സശ്രദ്ധം വായിച്ചു .

ദൽഹി ജവഹർലാൽ സർവ്വകലാശാലയിലെ സെന്റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസ്സർ ഡോ ബാർട്ടൻ ക്ളീറ്റസ് ആണ് ലേഖകൻ .മൊഴിമാറ്റമാണോ സ്വയം എഴുതിയതാണോ എന്ന് വ്യക്തമാക്കിയിട്ടില്ല .

ഏതായാലും ചില ശുദ്ധ വിഡ്ഢിത്തരങ്ങൾ അതിൽ ഇക്കാലത്തും എഴുതി വച്ചിരിക്കുന്നു എന്ന് ചൂണ്ടിക്കാണിക്കട്ടെ . സി ഇ (അദ്ദേഹം ഏ .ഡി എന്നാണു എഴുതിയത് ) 849 കാലത്ത് കുരക്കേണിക്കൊല്ലത്ത് സിറിയൻ ക്രിസ്ത്യൻ സമൂഹം ഉണ്ടായിരുന്നു എന്ന് തരിസാപ്പള്ളി ചെപ്പേട് ഒരിടത്തും പറയുന്നില്ല . എന്നാൽ വെള്ളാളർ ,ഈഴവർ ,ഈഴവക്കയ്യർ ,എരുവിയർ,മണ്ണാൻ എന്നിവർ ഉണ്ടായിരുന്നു എന്ന് പറയുന്നു .പൂമിക്കു കരാളർ വെള്ളാളർ എന്നും എടുത്ത് പറയുന്നു .തരിസാപ്പള്ളി എന്ന ജൈനപ്പള്ളി നസ്രാണി പള്ളി എന്ന് പറയാനുള്ള ഒരു തെളിവും അതിലില്ല .ശബരീശൻ എന്ന ചെട്ടി എങ്ങനെ നസ്രാണി വ്യാപാരി ആയി എന്നും വ്യക്തമല്ല .

“കുരക്കേണി കൊല്ലം” ചെപ്പേടും “വെള്ളാള” അഥവാ “വെള്ളാള ഈഴവ” ചെപ്പേട് ആയ തരിസാപ്പള്ളി ചെപ്പേടിനെ ആദ്യകാല മോൺസൺ ആയ ഗുണ്ടർട്ട് സായിപ്പ് “നസ്രാണിപ്പഴമ” കാട്ടാൻ “കോട്ടയം” ,”സിറിയൻ ക്രിസ്ത്യൻ “ വിശേഷണങ്ങൾ നൽകി കേരളചരിത്രകാരന്മാരുടെ കണ്ണുകെട്ടി എന്നതാണ് യാഥാർഥ്യം .

പട്ടയത്തിൽ ഉള്ള യശോദാ തപിരായി പണിയിച്ച എന്ന ഭാഗം ഗുണ്ടർട്ട് പരാമർശിച്ചതേ ഇല്ല .ജൈന സന്യാസിയായ യശോദാ തപിരായിയെ ഗുണ്ടർട്ട് മുക്കി കളഞ്ഞു .പട്ടയത്തിൽ പേരില്ലാത്ത മാർ പ്രോദു എന്നൊരു ഫ്രോഡിനെ ബാർട്ടൻ അവതരിപ്പിക്കുന്നു .

പട്ടയത്തിൽ മാർ എന്നൊരു പ്രയോഗം ഇല്ല . കാട്ടിക്കൊടുത്തമരുവാൻ എന്ന പദം വെട്ടി മുറിച്ചാണ് ഗുണ്ടർട്ട് മാർ എന്ന പദം ഉണ്ടാക്കിയത് .എന്നിട്ടു മാർ എന്ന് പറഞ്ഞാൽ ലോർഡ് ആണെന്നൊരു വിശദീകരണവും .ശുദ്ധപൊളി . തരിസാപ്പള്ളി ചെപ്പേടിന്റെ ഭാഗം എന്ന് പറഞ്ഞു അവസാനം കാട്ടുന്ന പശ്ചിമേഷ്യന് ഓല വ്യാജൻ എന്ന് 2015 നവംബറിൽ കോട്ടയം സി.എം എസ് കോളേജ് ദ്വി ശതാബ്ദി ആഘോഷവേളയിൽ നടത്തപ്പെട്ട മൂന്നാമത് ആഗോള ചരിത്ര കോൺഫ്രൻസിൽ ഞാൻ തെളിയിച്ചിട്ടുണ്ട് .

യഥാർത്ഥ , പതിനേഴു വെള്ളാള സാക്ഷികളുടെ ,ഇടയിൽ ആയ് വംശ ആനമുദ്ര ഉള്ള പട്ടിക പ്രഞ്ചിലുള്ള “സെൻറ് അവസ്ഥ’(1771 ) എന്ന കൃതിയിൽ നിന്നും ഞാൻ കണ്ടെത്തി .മലയാളം വിക്കിയിലെ “തരിസാപ്പള്ളി പട്ടയം” എന്ന ലേഖനത്തിൽ അനുബന്ധമായി അത് നൽകിയിട്ടുണ്ട് .ഓർമ്മിക്കുക വിക്കിയിലെ തരിസാപ്പള്ളി “ചെപ്പേട്” എന്ന ലേഖനം വായിക്കരുത് .അത് മുഴുവൻ വിഡ്ഢിത്തരം .

Monday, 2 October 2023

വിഴുപ്പലക്കുന്നവർ മാത്രം

2010 ഏപ്രിൽ 10 നു കോന്നി ശ്രീ പി.ഏ .ചന്ദ്രപ്പൻ പിള്ള മുഖ്യ എഡിറ്റർ ആയി പ്രസിദ്ധീകരിച്ച കേരള വെള്ളാള മഹാസഭ സുവർണ്ണ ജൂബിലി സ്മരണിക എത്ര പേർ വാങ്ങി എത്ര പേര് വായിച്ചു എത്ര പേർ സൂക്ഷിച്ചു വയ്ക്കുന്നു എന്നറിഞ്ഞതുകൂടാ .കുറെയധികം കോപ്പികൾ വിൽക്കപ്പെടാതെ റാന്നി ഹെഡ് ഓഫിസിൽ ഇരുന്നത് 2018 ലെ വെള്ളപ്പൊക്കത്തിൽ നശിപ്പിക്കപ്പെട്ട് പോയി എന്നും കേട്ടു . വളരെ വിലപിടിച്ച ഒരു വെള്ളാള ചരിത്ര രേഖ ആയിരുന്നു .

പ്രസ്തുത സോവനീർ തയാറാക്കുന്നതിൽ സഹകരിക്കണം എന്ന് ശ്രീ ചെല്ലപ്പൻ പിള്ള എന്നോട് ആവശ്യപ്പെട്ടത് ഒരു വലിയ ബഹുമതിയായി ഞാൻ കണക്കാക്കി അകമഴിഞ്ഞു സഹായിച്ചു

“വെള്ളാളർ ഇന്നലെ ,ഇന്ന് നാളെ “ എന്ന ബൈലൈൻ എൻ്റെ വക ആയിരുന്നു . വെള്ളാള പഴമ അഥവാ ചരിത്രം വെള്ളാളരുടെ ഇന്നത്ത സ്ഥി നാളെ (ഉദാ സി.ഇ 2030 ) വെള്ളാള സമൂഹം എങ്ങനെ ആവണം എന്നിങ്ങനെ മൂന്നു ഭാഗങ്ങൾ ഉണ്ടാവണം എന്ന നിർദ്ദേശം എൻ്റെ വക ആയിരുന്നു .

vb58xYwCNmVW84Nr/s400/IMG_3978.JPG"/>

എൻ്റെ വകയായി മലയാളത്തിലെ പ്രമുഖ ആനുകാലികങ്ങളിൽ അച്ചടിച്ചു വന്ന ഏതാനും ലേഖനങ്ങളും വിവിധ പത്രമാസികളിൽ വന്ന പത്രാധിപർക്കുള്ള കത്തുകളും അതിൽ ഉൾപ്പെടുത്തി എനിക്ക് അംഗീകാരം നൽകിയതിൽ

ചന്ദ്രപ്പൻ പിള്ള സാറിനോട് എനിക്ക് അതിയായ നന്ദി ഉണ്ട് . അദ്ദേഹം അങ്ങനെ ചെയ്യാതിരിന്നുവെങ്കിൽ ഞാൻ എഴുതിയ ആ കാതുകൾ വിസ്മൃതിയിൽ ആകുമായിരുന്നു . നന്ദി .ചന്ദ്രപ്പൻ പിള്ള സാർ നന്ദി

രണ്ടാം ഭാഗവും (ഇന്ന് )മൂന്നാം ഭാഗവും (നാളെ ) തയാറാക്കാൻ ചന്ദ്രപ്പൻ പിള്ള സാർ സമയം നൽകിയില്ല . ആ രണ്ടു ഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി ഒരു രണ്ടാം ഭാഗം തയാറാക്കാൻ സാർ തയാർ എടുത്ത് എങ്കിലും കോവിഡു ബാധയാൽ രണ്ടാം ഭാഗം ഇറങ്ങിയില്ല . ഇനി ഇറങ്ങാൻ സാധ്യതയും കാണുന്നില്ല .

എന്നെ അത്ഭുതപ്പെടുത്തുന്നത് മലയാള പത്ര മാസികളിൽ ഏതെങ്കിലും വിഷയത്തിൽ ലേഖനം എഴുതുന്ന വെള്ളാള എഴുത്തുകാർ വിരലിൽ എണ്ണാൻ പോലുമില്ല എന്ന നഗ്ന സത്യം ആണ് .

ഒരു വെള്ളനാട് രാമചന്ദ്രൻ -പ്രാദേശിക ചരിത്രം ഒരു ഉല്ലല ബാബു -ബാല കഥകൾ ഒരു സുഭാഷ് ചന്ദ്ര ബോസ് -പരിസ്ഥിതി പ്രശ്നങ്ങൾ ഒരു ഡോ .ടി എം ഗോപിനാഥ പിള്ള -വൈദ്യശാസ്ത്രം ഒരു നീലപദ്മനാഭൻ -കലാകൗമുദിയിൽ കഥകൾ അനീഷ് ആനിക്കാട് രതീഷ് നാരായണൻ ശ്രീ കാന്ത് പങ്കപ്പാട് -കഥകൾ പിന്നെ ഡോ .കാനം ശങ്കരപ്പിള്ള എന്ന ഞാനും (വൈദ്യശാസ്ത്രം ,ചരിത്രം ,സ്മരണകൾ )

ഇതിൽ രണ്ടു പേർക്ക് വെള്ളനാട് രാമചന്ദ്രനും ഡോ ഗോപിനാഥപിള്ളയ്ക്കും യൂ ട്യൂബ് ചാനലുകൾ ഉണ്ട് അനീഷ് ,രതീഷ് എന്നിവർ ഗാനകാസറ്റുകൾ (പ്രധാനമായും ഭക്തി ഗാനങ്ങൾ) പുറത്തിറക്കുന്നു

പത്തു പേര് തികച്ചില്ല വെറും ഒൻപതു പേർ .

പതിനെട്ടു ലക്ഷം ഇരുപത്തിരണ്ടു ലക്ഷം എന്നൊക്കെ നമ്മുടെ നേതാക്കൾ പെരുപ്പിച്ചു കാട്ടുന്ന അതിപ്രാചീന ജനസമൂഹത്തിൽ സ്ഥിതി വിശേഷം തികച്ചും ശോചനീയം.

അമേരിക്കയിലെ “ജോഷ്വ പ്രോജക്ട് നെറ്റ്” നൽകുന്ന കണക്കു പ്രകാരം കേരളത്തിലെ വെള്ളാളർ വെറും 3 .8 ലക്ഷം മാത്രം . ലിപികൾ കണ്ടുപിടിച്ച ,കണക്കു കൂട്ടാൻ പഠിച്ച ആദ്യകാല അക്ഷര ജ്ഞാനികൾ ആയിരുന്ന എഴുത്തച്ഛൻ മാരായിരുന്ന ,ആധാരമെഴുത്തുകാർ ആയിരുന്ന , ദ്വിഭാഷികൾ ആയിരുന്ന, നാണുവിന്റെയും കുഞ്ഞന്റെയും കാളിയുടെയും മറ്റും മറ്റും ഗുരുക്കന്മാരായിരുന്ന, കണക്കപ്പിള്ള മാർ ആയിരുന്ന നിരവധി പ്രൈമറി സ്‌കൂളുകൾ തിരുവിതാം കൂറിൽ സ്ഥാപിച്ച അതി പ്രാചീന വെള്ളാള സമൂഹത്തിനു വന്ന അധപ്പതനം കാണുക.

അതേ സമയം ദളിത് ഈഴവ നായർ വിഭാഗങ്ങളിലെ എഴുത്തുകാരുടെ കണക്കു നോക്കുക . നമ്മൾക്കു എന്ത് പറ്റി ?

എന്നാൽ അഴുക്കു തുണി പരസ്യമായി അലക്കുന്ന മണ്ണാൻ വിഭാഗത്തിൽ യുവാക്കൾ ഇഷ്ടം പോലെ

Saturday, 9 September 2023

നായനാർ പറഞ്ഞത് പച്ചക്കള്ളം

ഡോ.കാനം ശങ്കരപ്പിള്ള

drkanam@gmail.com

എറമ്പാല കൃഷ്ണൻ നായനാർ എന്ന സഖാവ് ഈ.കെ.നായനാർ രണ്ടാം വട്ടം കേരളമുഖ്യമന്ത്രി ആയ സമയം . ഒരു മാധ്യമപ്രവർത്തകൻ അദ്ദേഹത്തോട് “നായനാർ “ എന്ന വാൽ എങ്ങനെ കിട്ടി എന്ന് ചോദിച്ചു .

പണ്ട് സാമൂതിരി കുടുംബത്തിന് നൽകിയ സ്ഥാനപ്പേര് എന്നോ മറ്റോ ആണെന്ന് തോന്നുന്നു നായനാർ മറുപടി നൽകി . കൃത്യമായ വാക്കുകൾ ഏതെല്ലാം എന്നോർമ്മയില്ല .

പക്ഷെ നായനാർ പറഞ്ഞത് പച്ചക്കള്ളം . നായനാർ ആരും നൽകുന്ന സ്ഥാനപ്പേര് ആയിരുന്നില്ല . ദക്ഷിണേന്ത്യയിലെ വിവിധ സമുദായങ്ങൾ വർഗ്ഗങ്ങൾ എന്നിവയെ കുറിച്ച് തേർസ്റ്റണ് ,കെ.രങ്കാചാരി എന്നിവർ എഴുവാള്യങ്ങളായി എഴുതിയ കാസ്റ്റ്സ് ആൻഡ് ട്രൈബ്സ് ഓഫ് സൗത്ത് ഇൻഡ്യാ എന്ന ഗ്രന്ഥത്തിൽ നൽകിയിരിക്കുന്നത് വായിക്കുക .

A section of Vellalas ,who are thought to be descendent from Jains who were converted to Hinduism ,...... Page 413

നായനാർ എന്നത് ഒരു വെള്ളാള വിഭാഗം എന്ന് വ്യക്തം .

ആ വാല് സാമൂതിരിയോ മറ്റേതെങ്കിലും ഭരണാധികാരിയെ കൊടുത്ത സ്ഥാനപ്പേര് അല്ല എന്ന് വ്യക്തം . നിരവധി നൂറ്റാണ്ടുകളായി ചെങ്ങന്നൂർ ദേശത്തിന്റെ ദേശാധിപതികളും ചെങ്ങന്നൂർ ദേവീ ക്ഷേത്രത്തിന്റെ രക്ഷാധികാരികളും വിറമിണ്ട നായനാർ എന്ന വെള്ളാള കുടുംബത്തിനായിരുന്നു എന്ന് ചേക്കിഴാതർ എഴുതിയ പെരിയപുരാണം” വ്യക്തമാക്കുന്നു .

ഓരോ തലമുറയിലെയും മുതിർന്ന കാരണവർ “വിറമിണ്ടൻ” എന്ന് വിളിക്കപ്പെട്ടു പോന്നു . എട്ടാം നൂറ്റാണ്ടിൽ ബ്രാഹ്മണ മേധാവിത്വം വന്നപ്പോൾ വിറമിണ്ട നായനാർ കുടുംബം റാന്നിയിലേക്കു താമസം മാറ്റി . പമ്പാ നദിക്കരയിലുള്ള “ശാലീശ്വരം” ക്ഷേത്രം നായനാർ കുടുംബം സ്ഥാപിച്ചതാണ് .ആക്ഷേത്രവും പിടിച്ചടക്കാൻ ബ്രാഹ്മണർ ശ്രമിച്ചു .

അതിനെ തുടർന്നുണ്ടായ വ്യവഹാര ചരിത്രം ചെങ്ങന്നൂരിലെ വക്കീൽ കല്ലൂർ നാരായണപിള്ള വളരെ വിശദമായി “ചെങ്ങന്നൂർ ദേശ ചരിത്രം” എന്ന കൃതിയിൽ പറയുന്നുണ്ട് .

സഖാവ് ഈ .കെ നായനാരുടെ മകന്റെ ഭാര്യ ആകട്ടെ, തെക്കുംകൂറിലെ പ്രമുഖ വെള്ളാള കുടുംബത്തിലെ അംഗമാണെന്നതും നായനാർ വെള്ളാളൻ എന്നതിന് തെളിവായി കണക്കാക്കാം .

Wednesday, 2 August 2023

ഗുരുക്കളുടെ "വെള്ളാള" തമസ്‌കരണം

ഡോ .കാനം ശങ്കരപ്പിള്ള 9447035416

മാതൃഭൂമി ആഴ്ചപ്പതിപ്പ് 2023 ഓഗസ്റ്റ് 6 -12 ലക്കത്തിൽ കേരളത്തിലെ അടിമചരിത്രം എന്ന തലക്കെട്ടിനടിയിൽ വാൾ വീശിയുണ്ടാക്കിയ ജാതിയും അടിമത്തവും എന്ന പേരിൽ മഹാത്മാഗാന്ധി മുൻ വൈസ്‌ചാൻസലറും കേരളത്തിലെ തലമുതിർന്ന ചരിത്രകാരൻ എം ജി എസ് നാരായണൻ പരീക്ഷാ സഹായ ഗ്രൻഥം (ചരിത്രം ,വ്യവഹാരം -കേരളവും ഭാരതവും കറണ്ട് ബുക്സ് ജൂൺ 2016 പുറം 129 ) എന്ന് വിശേഷിപ്പിച്ച “കേരളചരിത്രം വള്ളത്തോൾ വിദ്യാപീഠം ശുകപുരം ) പോലുള്ള ചരിത്രകൃതികളുടെ കർത്താവും മറ്റുമായ രാജൻ ഗുരുക്കൾ എഴുതിയ ലേഖനം (പുറം 36 -47 )താൽപ്പര്യ പൂർവ്വം വായിച്ചു .

മറ്റു പല കേരളചരിത്രകാരന്മാരും ഉപയോഗിക്കുന്ന പേരുകൾ ഗുരുക്കൾ ഉപയോഗിക്കാറില്ല . സംഘകാലകൃതികൾ ഗുരുക്കൾക്കു "പഴം തമിഴ് പാട്ട്" . ഐന്തിണകളിലെ മരുതം ഗുരുക്കൾക്കാകട്ടെ "നീർ നിലം". (പുറം 38 കാണുക ) "ഇടയകർഷക ഗോത്രവ്യവസ്ഥ "എന്നേ ഗുരുക്കൾ എഴുത്തുകയുള്ളു .

പശുക്കളെ വളർത്തുകയും കരനെല്ലും ചോളവും മറ്റു ചെറുധാന്യങ്ങളും പയറുകളും കൃഷിചെയ്തു ഉപജീവനം കഴിച്ചിരുന്ന ജനവിഭാഗം ഗുരുക്കൾക്കു പേരില്ലാ വർഗ്ഗം . നമ്മുടെ തകഴിച്ചേട്ടൻ പണ്ട് നോവലിന് പേരില്ലാക്കഥ എന്ന പേരിട്ടതുപോലെ പേരില്ലാ വർഗ്ഗം .

ഇടയ കർഷക സംസ്കൃതിയുടെ ഭാഗമായി തമിഴകത്തു ബ്രാഹ്മണർ ഉണ്ടായിരുന്നു എന്ന് ഗുരുക്കൾ പഴംതമിഴ് പാട്ടുകളുടെ കാലത്ത് കേരളത്തിൽ ബ്രാഹ്മണർ എത്തിയിരുന്നു എന്നും ഗുരുക്കൾ

വൈസ് ചാൻസലറുടെ അത്ര വായനാ വിശാലത ഇല്ലാത്ത എന്നെപ്പോലുള്ളവർക്കു വേണ്ടി എവിടെയെല്ലാമാണ് അത്തരം പരാമര്ശങ്ങള് എന്ന് കൂടി ഗുരുക്കൾക്കു നൽകാമായിരുന്നു . ഇനി അവ കണ്ടെത്തണം എങ്കിൽ എവിടെയെല്ലാം തപ്പണം ?

കൃഷി കണ്ടുപിടിച്ചതും നമ്പൂതിരിമാർ എന്ന് ചരിത്രപണ്ഡിതനായ ഗുരുക്കൾ . വെള്ളായ്മക്കാരായ പാവം "വെള്ളാളർ" അവർ വീണ്ടും തമ്സ്കരിക്കപ്പെടുന്നു . നൂറുകൊല്ലം മുമ്പ് 1924 ൽ ജോൺമാർഷ്യൽ ഹാരപ്പൻ സംസ്കൃതിയെക്കുറിച്ചുള്ള ആദ്യ ലേഖനം ഇല്ലസ്ട്രേറ്റഡ് ലണ്ടൻ വീക്കിലിയിൽ പ്രസിദ്ധീകരിച്ചു . സിന്ധു നദീതടത്തിലെ (നീർ നിലം എന്ന് ഗുരുക്കൾ ഭാഷ ) കർഷക ഗോപാലക വർത്തക സമൂഹം "വെള്ളാളർ" ആയിരുന്നു എന്ന് മാർഷലും റവ. എച്ച് ഹെരാസും

മിക്ക പ്രാചീന ജനസമൂഹങ്ങളും അവരുടെ പഴയ പേരുകൾ മാറ്റി പുതിയ പേരുകൾ സ്വീകരിച്ചപ്പോൾ ഹാരപ്പൻ -കീഴടി കാലഘട്ടങ്ങളിലെ കർഷക അജപാലക വർത്തക സാക്ഷര നാഗരിക സമൂഹമായ വെള്ളാളർ (വെള്ളായ്മ എന്ന കർഷക വൃത്തി സ്വീകരിച്ചവർ ) അവരുടെ പേരുകൾ സഹസ്രാബ്ദങ്ങൾ കഴിഞ്ഞിട്ടും നിലനിർത്തി പോരുന്നു . പാമ്പാടി ജോണ് ജോസഫ് വഴി ചെറുമർ എന്ന പുലയർ ചേരമർ ആയി . പറയർ സാംബവർ ആയി . കുറവർ സിദ്ധനർ ആയി . അരയർ ധീവരർ ആയി . കണിയാർ ഗണകൻ ആയി . നസ്രാണിക്രിസ്ത്യാനി ആയി . തുലുക്കൻ മുസ്ലിം ആയി . കൊങ്ങിണി സാരസ്വത ബ്രാഹ്മിൻ ആയി . സഹസ്രാബ്ദങ്ങൾ പഴക്കമുള്ള വെള്ളാള നാമം അന്നും ഇന്നും എന്നും വെള്ളാളർ തന്നെ

ഗുരുക്കൾ മാത്രമല്ല തരിസാപ്പള്ളി പട്ടയത്തെ കുറിച്ച് എൻ ബി എസ് ഗ്രന്ഥരചന നടത്തിയ കേശവൻ വെളുത്താട്ടും വെള്ളാളരെ തമസ്കരിച്ചു . 2015 ൽ യൂകെയിലെ ലസ്റ്ററിലുള്ള ഡി മോണ്ട് യൂണിവേഴ്സിറ്റിയിൽ എലിസബേത് ലംബോണിന്റെ നേത്രുത്വത്തിൽ പത്തുരാജ്യങ്ങളിലെ മുപ്പതു ചരിത്ര പണ്ഡിതന്മാരെ ഉൾപ്പെടുത്തി തരിസാപ്പള്ളി പട്ടയത്തിലെ പശ്ചിമേഷ്യൻ സാക്ഷിപ്പട്ടിക എന്ന മോൺസൺ ഗുണ്ടർട്ട് തട്ടിപ്പു സാക്ഷിപ്പട്ടികയെ ആധാരമാക്കി ഒരു പഠന പദ്ധതി ആവിഷ്കരിച്ചിരുന്നു . അതിലെ മലയാളി അംഗമായ കേശവൻ വെളുത്താട്ട് തരിസാപ്പള്ളി ശാസനം മൊഴിമാറ്റം നടത്തിയപ്പോൾ പട്ടയത്തിലെ വെള്ളാളർ എന്നത് അതെ പറ്റി നൽകി വിശദീകരിക്കാതെ farm workers എന്നെഴുതി പണ്ഡിത ലോകത്തെ വഴി തെറ്റിച്ചു .

വെള്ളാളനായ പെരുമാളിന്റെ കീഴിലെ വേൽ നാട്ടിലെ വെള്ളാള രാജാവായ അയ്യനടികൾ വെള്ളാളർ വക സ്ഥലം (പൂമിക്കു കാരാളർ വെള്ളാളർ എന്ന് പട്ടയം ) ഭഷ്ട് കല്പിക്കപ്പെട്ട ദരിയാ വെള്ളാളർക്കു ആരാധനാലയം പണിയാൻ കുറെ വസ്തു വിട്ടുകൊടുക്കുന്ന വെള്ളാള പട്ടയത്തെ ഗുണ്ടർട്ട് ക്രിസ്ത്യൻ പട്ടയമാക്കി വിശേഷിപ്പിച്ചത് അതേ പടി സായിപ്പിന്റെ പാദസേവകരായ മലയാളി ചരിത്ര പണ്ഡിതന്മാർ സ്വീകരിച്ചു പോരുന്നു .

തരിസാ ജൈനപ്പള്ളി പണിയിച്ച ശബരീശനെ അവർ സപീർ ഈശോ എന്ന നസ്രാണി ആക്കി . യശോദാ തപിരായി ആരെന്നു മിണ്ടാട്ടവുമില്ല . പാവം ആ ജൈനമുനിയും തംസകരിക്കപ്പെട്ടു . അങ്ങനെ എത്ര എത്ര തമ്സ്കരണങ്ങൾ ആണ് കേരളത്തിലെ ചരിത്ര പണ്ഡിതർ നടത്തി വരുന്നത് .

റഫറൻസ്

1 .എച്ച് ഹേരാസ് ,വെള്ളാളാസ് ഇൻ മോഹൻജൊദാരോ -ദ ഇന്ത്യൻ ഹിസ്റ്റോറിക്കൽ ക്വാർട്ടർലി വാല്യം XIV കൽക്കട്ടാ 1938 പേജ് 245 -255

2.ആർ .ബാലകൃഷ്ണൻ ,ജേർണി ഓഫ് എ സിവിലൈസേഷൻ 2021 ,റോജാ മുത്തയ്യാ റിസേർച് ഫൗണ്ടേഷൻ ചെന്നൈ

Monday, 29 May 2023

കുശവ (കുലാല)ൻ എന്ന ആദ്യകാല “എഴുത്ത് (ലിപി )അച്ഛൻ”

കുശവ (കുലാല)ൻ എന്ന ആദ്യകാല “എഴുത്ത് (ലിപി )അച്ഛൻ” ========================= ഡോ.കാനം ശങ്കരപ്പിള്ള 9447035416 drkanam@gmail.com
തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ ആണ് മലയാള ഭാഷയുടെ പിതാവ് എന്നായിരുന്നല്ലോ ഒരു കാലത്തെ മതം . മലയാളവും ശേഷ്ഠ ഭാഷയായതോടെ, രാമാന്ജന്റെ പിതൃസ്ഥാനം നഷ്ടപ്പെട്ടു . മലയാളത്തിന്റെ മാതാവ് തമിഴ് എന്ന വസ്തുത പൊതുവെ അംഗീകരിക്കപ്പെട്ടു . തമിഴിന്റെ “തമിഴി “ ലിപിയുടെ , “ബ്രഹ്മി”യുടെ സൃഷ്ടാവ് , പിതാവ് സാക്ഷാൽ ആദ്യസംഘകാല എഴുത്തച്ഛൻ ആരാണ് ? അതെ കലം ,കുടം ,വിഗ്രഹ നിർമ്മാതാക്കൾ ആയിരുന്ന,മധുര മീനാക്ഷി കോവിലിലെ പൂജാരികൾ ആയിരുന്ന സംഘകാല മരുതം വാസികൾ ആയിരുന്ന “കുലാലർ” അഥവാ കുശവർ അഥവാ പാണ്ട്യ “വേളാർ” സമൂഹം. മണ്വേലക്കാർ .യഥാർത്ഥ മണ്ണിൻമക്കൾ .
അത് കണ്ടെത്തിയത് ആർ .ബാലകൃഷ്ണൻ, ഐ. ഏ. എസ് അദ്ദേഹത്തിനു വേണ്ടി മദിരാശിയിലെ റോജാ മുത്തയ്യ റിസേർച് ലൈബ്രറി പ്രസിദ്ധീകരിച്ച “ജേർണി ഓഫ് എ സിവിലൈസഷൻ -ഹാരപ്പ ടു വൈഗ “ എന്ന പ്രസിദ്ധ പ്രബന്ധം വഴി . അതിലെ വിശദശാംശങ്ങൾ നമുക്കൊന്ന് നോക്കാം . <

Tuesday, 7 February 2023

തിരമാലയുടെ എഴുപതാം പിറന്നാൾ

ഡോ .കാനം ശങ്കരപ്പിള്ള 9447035416
അടുത്ത കാലത്ത് നന്ദികെട്ട പത്ര ദൃശ്യമാധ്യമങ്ങൾ ആർത്തു വിളിച്ചും അപഹസിച്ചും ജാതിക്കോമരം എന്ന് വിളിച്ചും ഡൽഹിയിലേക്ക് ഓടിച്ച ഡയറക്ടർ ശങ്കർ മോഹനൻറെ പിതാവ് സംവിധായകൻ കാഞ്ഞിരപ്പള്ളിക്കാരൻ പി.ആർ ,എസ് പിള്ളയുടെ കടിഞ്ഞൂൽ സന്തതി ആയിരുന്നു കലാസാഗർ ഫിലിമിന്റെ “തിരമാല” എന്ന 1953- ചലച്ചിത്രം .
തമിഴ്‌നാട്ടിൽ വളരാൻ ബുദ്ധിമുട്ടി മുരടിച്ച മലയാള ചലചിത്ര വ്യവസായത്തെ കേരളത്തിലേക്ക് പറിച്ചുനട്ടു വളർത്തി വലുതാക്കാൻ ഏറെ ബുദ്ധിമുട്ടിയ കലാസ്നേഹിയായിരുന്നു പി.ആർ. എസ് പിള്ള എന്ന കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിക്കാരൻ, പി .ആർ .ശങ്കരപ്പിള്ള എന്ന സംവിധായകൻ . ചലച്ചിത്ര സംവിധായകനും കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ സ്ഥാപക ചെയർമാനും ആയിരുന്നു അദ്ദേഹം . അദ്ദേഹത്തിന്റെ ജന്മശതാബ്ദി വര്ഷം 2021എന്നത് നന്ദികെട്ട മലയാള സിനിമാരംഗം അറിഞ്ഞതേ ഇല്ല . കാഞ്ഞിരപ്പള്ളി വില്ലഞ്ചിറ എസ് .രാമനാഥ പിള്ള (ശ്രീമൂലം സഭാ മെമ്പർ എസ.ആർ -S.R) പത്തനംതിട്ട പെരു നാട് കല്യാണിയമ്മ എന്നിവരുടെ മൂത്ത പുത്രനായി 1921 സെപ്റ്റംബർ 28-നാണ് പിള്ളയുടെ ജനനം. ചരമം 1997. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എ ബിരുദം നേടിയ ശേഷം പിതൃ ആജ്ഞയാൽ നിയമം പഠിക്കാൻ മദിരാശിയിലേക്കു പോയ ശങ്കരപ്പിള്ള ന്യൂട്രോൺ സ്റ്റുഡിയോയിൽ ജിതിൻ ബാനർജിയുടെ സഹായിയായി ചലച്ചിത്ര സംവിധാനം പരിശീലിച്ചു. ക്യാമറാ, എഡിറ്റിങ്, പ്രോസസ്സിംഗ് തുടങ്ങി എല്ലാ വകുപ്പുകളിലും പ്രവർത്തന പരിചയം നേടി. മടങ്ങി നാട്ടിൽ വന്ന് പിതാവിനെ കൊണ്ട് നിർബന്ധിച്ചു 1951-ൽ കലാസാഗർ ഫിലിംസ് എന്നപേരിൽ ഒരു ചലച്ചിത്ര നിർമ്മാണ കമ്പനി സ്ഥാപിച്ചു . അമ്പത്തതിനായിരം രൂപാ മൂലധനമായി തുടങ്ങിയ കലാസാഗറിൽ എൻ്റെ പിതാവും അക്കാലത്തെ ആയിരം രൂപാ മുടക്കി ഇന്നത്തെ പത്തു ലക്ഷം . ആദ്യ ചിത്രം 'തിരമാല'എന്ന മലയാള ചലച്ചിത്രം. ചേർത്തല ചെല്ലാനം കണ്ടശാം കടവുകാരൻ അറയ്ക്കൽ തോമസ് എന്ന വിമൽ കുമാറിനെ കൂടെ കൂട്ടി സംവിധാനം ചെയ്തു. (അക്കാലം അന്യമതസ്ഥർ സിനിമാ രംഗത്ത് ഹിന്ദു നാമം സ്വീകരിക്ക പതിവായിരുന്നു) .
സത്യൻ, മിസ് കുമാരി തുടങ്ങിയ പ്രശസ്ത താരങ്ങൾ അഭിനയിച്ച ആ ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടു. നാടക നടന് ആയിരുന്ന അടൂർഭാസി യുടെ അരങ്ങേറ്റം എന്ന പരസ്യം നൽകി എങ്കിലും നായകൻ മട്ടാഞ്ചേരിക്കാരൻ ബെർളി തോമസ് . അദ്ദേഹം പിൽക്കാലം ഹോളിവുഡിൽ പോയി പ്രശസ്തനായി .പിൽക്കാലം രണ്ടു മലയാള സിനിമകളും നിർമ്മിച്ച കാർട്ടൂണിസ്റ് . ഇപ്പോഴും ജീവിച്ചിരിക്കുന്നു . ടി.എൻ ഗോപിനാഥൻ നായരുടെ കഥ അദ്ദേഹവും പി ഭാസ്കരനും ടി എസ് മുത്തയ്യായായും മറ്റും അഭിനയിച്ച ചിത്രം . കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിലും തിരുവനന്തപുരം മെരിലാൻഡ് സ്റ്റുഡിയോയിലും നിർമ്മാണം . ആദ്യ ഷോട്ട് എടുത്തത് രാമുകാര്യാട്ട് . അതിൽ ചെറിയ റോളിൽ അഭിനയിച്ചു പിൽക്കാലം ഹിറ്റ് മേക്കർ ആയ ശശികുമാർ അക്കാലത്തെ ജോൺ ഹോട്ടൽ മാനേജർ ആയി അഭിനയിച്ചു . കോഴിക്കോട് അബ്ദുൽ ഖാദർ പാടിയ പാട്ടുകൾ ഏറെ പ്രസിദ്ധം .ഗ്രാമഫോൺ റിക്കാർഡുകൾ ഏറെ വിറ്റഴിഞ്ഞു ഹേ ,കളിയോടമേ തുടങ്ങിയ ഗാനങ്ങൾ നെറ്റിൽ കേൾക്കാം ഫിലിം നെറ്റിൽ ലഭ്യമല്ല . പി .ആർ എസ് പിള്ള പിന്നീട് കേന്ദ്ര സർക്കാരിന്റെ ഫിലിംസ് ഡിവിഷനിലും, പ്രതിരോധ വകുപ്പിന്റെ AFFPD യിലും പ്രവർത്തിച്ച് നിരവധി ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്തു, പലതും പുരസ്കാരങ്ങൾ നേടി. ഡോക്കുമെന്ററി വിഭാഗത്തിൽ ഇന്ത്യൻ പ്രസിഡന്റിന്റെ അവാർഡ് നേടി ബർക്കിലി സിഗരറ്റു പരസ്യം. AFFPD ഡയറക്ടർ ആയിരിക്കുമ്പോൾ ആണ് KSFDC ചെയർമാൻ ആയി നിയമിതനാകുന്നത്.
അഞ്ചു കൊല്ലത്തിനുള്ളിൽത്തന്നെ സിനിമാ നിർമ്മാണത്തിനുള്ള സമ്പൂർണ്ണ സൗകര്യങ്ങൾ ഉള്ള 'ചിത്രാഞ്ജലി സ്റ്റുഡിയോ' നിർമ്മാണം പൂർത്തിയാക്കി. പുറമേ 'ചലച്ചിത്ര കലാഭവൻ' എന്ന ആസ്ഥാന മന്ദിരം. കൈരളി-ശ്രീ തിയേറ്റർ ശ്രൃംഖല എന്നിവ പിന്നാലെയും. റിട്ടയർ ചെയ്ത ശേഷം ശാസ്താ പ്രൊഡക്ഷൻസിനു വേണ്ടി കാൻസറും ലൈംഗിക രോഗങ്ങളും, ഒരു കുഞ്ഞു ജനിക്കുന്നു, മാതൃകാ കുടുംബം തുടങ്ങിയ വിദ്യാഭ്യാസ കഥാചിത്രങ്ങൾ സംവിധാനം ചെയ്തു. മാനസിക വൈകല്യമുള്ള കുട്ടികൾക്കായി അദ്ദേഹം സ്ഥാപിച്ച 'ബാലവികാസ് ഇൻസ്റ്റിറ്റ്യൂട്ട്', KSFDC സ്ഥാപനങ്ങൾ എല്ലാം അദ്ദേഹത്തിന്റെ നിത്യ സ്മാരകങ്ങൾ ആണ് (ഒന്നിനുപോലും അദ്ദേഹത്തിന്റെ പേര് നൽകിയിട്ടില്ലെങ്കിലും). കേരളത്തില് നാലുതലമുറകളായി ചലച്ചിത്ര രംഗത്തുള്ള ഏക മലയാളി “കപൂർ” കുടുംബം ആണ് കാഞ്ഞിരപ്പള്ളി പങ്ങപ്പാട്ട്/വില്ലൻചിറ കുടുംബം . പിതാവ് വക്കീല് രാമനാഥപിള്ള നിര്മ്മാതാവ്. മകന് ഫിലിം ഫെസ്റ്റിവല് ചെയര്മാനായി ഉയര്ന്ന, മഞ്ഞിലെ നായകന് ശങ്കര്മോഹന് കെ.ആര് നാരായണന് വിശ്വല് ആര്ട്ട് എംഡി. ആയി മൂന്നുവർഷം. (2019-23).
കൊച്ചുമകന് നടന് പ്രസിഡന്റ് അവാര്ഡ് ജേതാവ് മോഹൻ ശങ്കർ കാമൽസഫാരി എന്ന ജയരാജ് ചിത്രത്തിലെനായകൻ . നായകൻ ആയിരം രൂപാ മുടക്കിയ ഞങ്ങളുടെ കുടുംബത്തിന് തിരമാലയുടെ പരസ്യമായി ഒരു കലണ്ടർ കിട്ടി . ഫ്രീ പാസ് കിട്ടിയെങ്കിലും അക്കാലത്തു കുടുംബസമേതം കോട്ടയത്ത് പോയി ഫിലിം കാണുക എളുപ്പമായിരിക്കുന്നില്ല . വാൽക്കഷ്ണം —-------------- ഫേസ്‌ബുക്കിൽ ആരാണീ ശങ്കർ മോഹൻ ? എന്നൊരു മലയാള സിനിമാ സംവിധായകൻ എന്നോട് ചോദിച്ചു . പി.ആർ .എസ് പിള്ളയുടെ മകൻ എന്ന് പറയാൻ ഞാൻ മടിച്ചു . ആരാണീ പി ആർ എസ് പിള്ള ? എന്നദ്ദേഹം ചോദിച്ചാലോ എന്ന് ഭയന്നു

Sunday, 26 June 2022

വെച്ചൂരേത്ത് കൃഷ്ണപിള്ള അറിയപ്പെടാത്ത നവോത്ഥാനനായകൻ

തിരുവനന്തപുരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ ,ഉള്ളൂർക്കോണം , ചെമ്പഴന്തി വെങ്ങാനൂർ ,ജനിക്കാൻ ഭാഗ്യം കിട്ടിയ മൂന്നു മഹാത്മാക്കളെയാണ് മുഖ്യധാരാ നവോത്ഥാനനായകരായി കേരളീയർ പൊതുവെ അംഗീകരിച്ചിരിക്കുന്നത്. അവരുടെ ചിത്രങ്ങൾ വഴിയോര പോസ്റ്ററുകളിലും ഹോർഡിംഗ് കളിലും പ്രത്യക്ഷപ്പെടും . അവരുടെ പുതുപുത്തൻ ജീവചരിത്രങ്ങൾ വര്ഷം തോറും പുറത്തിറങ്ങും. അവയുടെ രചയിതാക്കൾ മിക്കപ്പോഴും ആ മഹാന്മാർ ജനിച്ച സമുദായത്തിൽ പെട്ടവർ ആയിരിക്കും . പി പരമേശ്വരനെ പോലുള്ള പ്രഗത്ഭ നേതാക്കൾ അവരെ “ആചാര്യത്രയം” എന്ന് വിളിക്കും . ചിലരാകട്ടെ ,തെക്കൻ തിരുവിതാം കൂറിൽ ജനിച്ച മറ്റൊരു മഹാനെ “ആദ്യ കേരള നവോത്ഥാന നായക”നാക്കി ഉയർത്തിക്കാട്ടി,അദ്ദേഹത്തിന്റെ നാമത്തിൽ രാഷ്ട്രീയ പാർട്ടി വരെ സ്ഥാപിച്ചു കഴിഞ്ഞു . മലയാള മനോരമ, മാതൃഭൂമി തുടങ്ങി വായനക്കാർ ഏറെയുള്ള ദിനപ്പത്രങ്ങൾ ആ മഹാത്മാക്കളുടെ ജയന്തി, സമാധി / ചരമ ദിനങ്ങളിൽ ലീഡർ പേജിൽ ആ മഹാന്മാരുടെ സചിത്ര ഫീച്ചറുകൾ തയാറാക്കി പ്രസിദ്ധീകരിച്ചു വായനക്കാരുടെ സ്നേഹാദരങ്ങൾ നേടി, സർക്കുലേഷൻ കൂട്ടുന്നു. ”ആചാര്യത്രയ ങ്ങളുടെ ആചാര്യൻ” അഥവാ “ഗുരുക്കന്മാരുടെ ഗുരു” എന്ന് വിശേഷിക്കപ്പെടുന്ന മറ്റൊരു മഹാനെ (ജനനം ചെങ്കൽപേട്ടയിൽ 1814 .സമാധി തൈക്കാട്ടു ശ്മശാനത്തിൽ 1909 ) ദിനപ്പത്രങ്ങൾ മാത്രമല്ല സാധാരണ ജനങ്ങളും മറന്നു പോകുന്നു .അദ്ദേഹം തിരുവനന്തപുരത്ത് ജനിച്ച ആളല്ല എന്നതാവാം കാരണം.അദ്ദേഹം ജനിച്ച സമുദായത്തിൽ അംഗങ്ങളോ മൂന്നു ലക്ഷത്തിൽ താഴെ മാത്രവും . അയ്യങ്കാളിയുടെ ജീവചരിത്രങ്ങൾ നിരവധി പേര് എഴുതി .ടി ഹരിപ്രസാദ് (ടി.പി) ചെന്താരശേരി ആണ് ആദ്യ ജീവചരിത്രം എഴുതിയത .(1979 )അദ്ദേഹം തന്നെ വീണ്ടും ഒരു ജീവചരിത്രം കൂടി എഴുതി ആംഗലഭാഷയിൽ ( ൨൦൦൭ )കെ. ആർ മായ അത് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി (മൈത്രിബുക്സ് തിരുവനന്തപുരം ). അയ്യൻകാളിയുടെ സമുദായത്തിൽ ജനിച്ച പലർ അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതി. അന്യസമുദായത്തിൽ പെട്ട മൂന്ന് പേരും . ചിലത് എന്റെ കൈവശം ഉണ്ട് .ഏ. ആർ മോഹനകൃഷ്ണൻ എഴുതി അങ്കമാലിയിലെ ബുദ്ധ ബുക്സ് പ്രസിദ്ധീകരിച്ച “അയ്യങ്കാളി നവോത്ഥാനത്തിന്റെ അഗ്നിനക്ഷത്രം” ,കുന്നുകുഴി മണിയും പി.എസ അനിരുദ്ധനും ചേർന്നെഴുതിയ “മഹാത്മാ അയ്യങ്കാളി” (ഡി.സി ബുക്സ് ),അവന്തി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ടി ഇ മാത്യൂസിന്റെ “ആചാര്യ അയ്യങ്കാളി”, ദലിത്ബന്ധു എൻ കെ ജോസിന്റെ “മഹാനായ അയ്യങ്കാളി” സിയാൻസ് പബ്ലിക്കേഷ ൻസ്, എം നിസാർ, മീന കന്ത സ്വാമി എന്നിവർ ചേർന്ന് ഇനംഗ്‌ളീഷിൽ രചിച്ച അയ്യൻ‌കാളി ദളിത് ലീഡറ ഓ ഫ് ഓർഗാനിക് പ്രൊട്ടസ്ററ് എന്നിവ മേശപ്പുറത്തുണ്ട്. അയ്യങ്കാളി ജീവചരിത്രകാര എല്ലാവരും വളരെ പ്രാധാന്യം നൽകി വിവരിക്കുന്ന ഒന്നാണ് വില്ലുവണ്ടി സമരം . “അയ്യൻകാളി എന്ന വിപ്ലവകാരിയുടെ ചരിത്രം ആരംഭിക്കുന്നത് വില്ലുവണ്ടി വിപ്ലവത്തോടെയാണ്” കുന്നുകുഴി മണിയും പി.എസ അനിരുദ്ധനും ചേർന്നെഴുതിയ ജീവചരിത്രം നാലാം അദ്ധ്യായം “വില്ലുവണ്ടിയിലൂടെ യുഗവിപ്ലവ” എന്ന അധ്യായം ആരംഭിക്കുന്നു. “സവർണ്ണർ അയിത്ത ജനതയുടെ മേൽ അടിച്ചേൽപ്പിച്ച അനാചാരങ്ങൾ കൊണ്ട് പൊറുതിമുട്ടിയ സന്ദർഭത്തിലാണ് അയ്യങ്കാളി രണ്ടും കൽപ്പിച്ച് (“ഒന്നുകിൽ പാറ; അല്ലെങ്കിൽ വെള്ളം”) സന്നദ്ധസംഘവുമായി വില്ലുവണ്ടിയിലേറി അനീതിക്കെതിരെ പോരാടാൻ തയാറായത്” (പുറം 36) ദളിത് ബന്ധു എഴുതുന്നു 9(പുറം ) ൧൮൯൩ൽ കേരളത്തിൽ ആദ്യമായി പുലയ സ്ത്രീയിൽ ജനിച്ച ഒരാൾ രണ്ടു കാളകളെ കെട്ടിയ യാത്രാവണ്ടിയിൽ സഞ്ചരിച്ചു ….. അത് അദ്ദേഹം ജോലി ചെയ്തു സമ്പാദിച്ചു …ആ വണ്ടി അദ്ദേഹം അധിക കാലം ഉപയോഗിച്ചില്ല …അയ്യങ്കാളി തന്റെ വില്ലുവണ്ടിയിൽ നിന്നും ഇടയ്ക്കു ഇറങ്ങിയില്ല .കാളകൾ എവിടേയ്ക്ക് വണ്ടി വലിച്ചു കൊണ്ടുപോയോ അവിടേയ്ക്കെല്ലാം അയ്യങ്കാളി ആ വണ്ടിയിൽ തന്നെ പോയി .കാളക്ക് പോകാവുന്നിടത്തെല്ലാം മനുഷ്യനും സഞ്ചരിക്കാം അതായിരുന്നു അയ്യൻകാളിയുടെ തത്വശാസ്ത്രം (പുറം 110-111 ).അയ്യങ്കാളി തന്റെ പൊതുപ്രവർത്തനം ആരംഭിച്ചത് വില്ലുവണ്ടി സമരത്തോടുകൂടിയാണ് (പുറം 86 ). കുടമണി കിലുക്കി പായുന്ന അയ്യൻകാളിയുടെ വില്ലുവണ്ടി വെങ്ങാനൂരിലെ അയിത്ത ജാതിക്കാർക്ക് പ്രത്യാശയുടെ മണിനാദമായി തോന്നിയെങ്കിൽ സവര്ണ്ണര്ക്ക് അത് അഹന്തയുടെ ഭേരി നാദമായിരുന്നു (ടി ഇ മാത്യൂസ് “ആചാര്യ അയ്യങ്കാളി” പുറം 83 ). പക്ഷെ ജീവചരിത്രകാരന്മാർ എല്ലാം ഒരു വസ്തുത ഒളിപ്പിച്ചു വച്ചു അയ്യങ്കാളിയ്ക്കു ആ വില്ലുവണ്ടി എവിടെ നിന്ന് കിട്ടി ? ആര് നൽകി ? വില്ലുവണ്ടികൾ ആ കാലത്തു ബ്രാഹ്മണരും നായന്മാരും മാത്രമേ ഉപയോഗിക്കാറുണ്ടായിരുന്നുള്ളു എന്നും ജീവചരിത്രകാരന്മാർ ഒന്നടങ്ക എഴുതുന്നു . അയ്യങ്കാളി ചിത്രപ്പണികൾ നടത്തിയ ഒരു വില്ലുവണ്ടി തമിഴ് നാട്ടിൽ നിന്നും വിലയ്ക്ക് വാങ്ങി (കുന്നുകുഴി മണി പുറം 37 ). അതിനുള്ള പണം എവിടെ നിന്നു കിട്ടിയോ ആവോ.മണി മൗനം പാലിയ്ക്കുന്നു. ജീവചരിത്രകാരന്മാർ എല്ലാം മറച്ചുവച്ച ഒരു സത്യമുണ്ട്. .അയ്യങ്കാളി വില്ലുവണ്ടി വിലയ്ക്ക് വാങ്ങിയതായിരുന്നില്ല. അതി മാന്നാറിലുള്ള വെച്ചൂരേത്ത് വി. എസ്. കൃഷ്ണപിള്ള എം.എല് .സി എന്ന ആദ്യകാല നായർ നവോത്ഥാന നായകൻ, അദ്ദേഹം ശ്രീമൂലം പ്രജാസഭ മെമ്പർ ആയിരുന്നു , അയ്യൻകാളിക്ക് നല്കിയതായിരുന്നു ആ വില്ലുവണ്ടി. വൈക്കം സത്യാഗ്രഹത്തിനുമുമ്പ് (1924) അയിത്തം എന്ന സാമൂഹ്യ അനീതിക്കെതിരെ ശബ്ദമുയർത്തിയ, ചരിത്രത്തിൽ ഇടം നേടാതെ പോയ കർമ്മധീരനായിരുന്നു മവേലിക്കര മാന്നാര് വെച്ചൂരേത്തു വി. എസ്. കൃഷ്ണപിള്ള എക്സ് എം.എല.സി താഴ്ന്ന ജാതിക്കാർക്ക് പൊതുനിരത്ത് അപ്രാപ്യമായിരുന്ന കാലത്ത് മാന്നാറിലെ പ്രബലരായ ഏതാനും പ്രമാണിമാരുടെ എതിർപ്പിനെ അവഗണിച്ചു ഒരു സംഘം അധ:സ്ഥിതരെ വാദ്യമേളങ്ങളോടെ ഇന്നത്തെ മാന്നാർ വള്ളക്കാലിൽ റോഡിന്റെ പടിഞ്ഞാറ് ഭാഗത്തുനിന്നും കിഴക്കോട്ടു വഴിനടത്തി അദ്ദേഹം സ്ഥാപിച്ച മാന്നാർ സ്‌കൂളിന്റെ ഗ്രുണ്ടിൽ എത്തിച്ചത് ആ ക്രുഷ്ണപിളള. തുടർന്ന് അവർണ്ണ സവർണ്ണ പന്തിഭോജനവും നടത്തി. അദ്ദേഹമാണ് അതിനെല്ലാം നേതൃത്വം കൊടുത്തത്. 1905 മെയ് ആദ്യവാരം ആയിരുന്നു ഈ സംഭവം .മിക്ക അടിയാളർക്കും അവരുടെ തമ്പുരാക്കന്മാരെ ഭയം ആയിരുന്നതിനാൽ ഏതാനും യുവാക്കൾ മാത്രമാണ് യാത്രയിലും പന്തിഭോജനത്തിലും പങ്കെടുത്തത് . കേരളത്തിലെ നായർ സമുദായം വക ആദ്യ രണ്ടു സ്കൂളുകളിൽ ഒന്നായ "മാന്നാർ നായർ സമാജം സ്കൂളി"ന്റെ സ്ഥാപകൻ വി. എസ്. കൃഷ്ണപിള്ളയായിരുന്നു. അതിനാൽ "മാനേജർ" എന്ന പേരിലും അദ്ദേഹം മാന്നാറു കാരുടെയിടയിൽ അറിയപ്പെട്ടു. കൈനിക്കര സഹോദരന്മാരായ കുമാരപിള്ളയും പദ്മനാഭപിള്ളയും മാന്നാർ നായർ സമാജം സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളായിരുന്നു. മഹാനായ അയ്യങ്കാളി സഞ്ചരിച്ച വില്ലുവണ്ടി, വെച്ചൂരേത്ത് വി. എസ്. കൃഷ്ണപിള്ളയുടേതായിരുന്നു. അദ്ദേഹത്തിന്റെ ലഘു ജീവചരിത്രം എഴുതിയ അനന്തരവന് പന്തപ്ളാക്കല് ഡോക്ടർ. കെ. ബാലകൃഷ്ണപിള്ളയുടെ മാതാവ് ദേവകിയമ്മയും പിതാവ് നന്തിയാട്ടു കൃഷ്ണക്കുറുപ്പും ഈ വിവരം മക്കളോട് പറഞ്ഞിരുന്നു. വെച്ചൂരേത്ത് വി. എസ്. കൃഷ്ണപിള്ളയുടെ സഹോദരിയായിരുന്നു പന്തപ്ലാവിൽ ഡോ. ബാലകൃഷ്ണപിള്ളയുടെ മാതാവ് ദേവകിയമ്മ. "കൃഷ്ണപിള്ളയെ പോലെത്തന്നെ സാമൂഹ്യ സാമുദായിക രംഗത്തെ ഒരു പ്രധാന പ്രവർത്തകനായിരുന്നു അയ്യൻകാളി. തന്റെ സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി അഹോരാത്രം കഷ്ടപ്പെട്ട പ്രവർത്തകനായിരുന്നു അയ്യങ്കാളി. ഒരിക്കൽ അയ്യങ്കാളി കൃഷ്ണപിള്ളയോട് തന്റെ മനസു തുറന്നു. "ഇത്രയൊക്കെ പ്രവർത്തിച്ചിട്ടും ആരും എന്നെ അത്ര ശ്രദ്ധിക്കുന്നില്ല " എന്നുപറഞ്ഞു. 'അതിനെന്താ'കൃഷ്ണപിള്ളയുടെ ഉപദേശം :"നീ എന്റെ വില്ലുവണ്ടിയെടുത്തു ഒരു യാത്ര പോകണം. അപ്പോൾ എല്ലാവരും ശ്രദ്ധിക്കും." അങ്ങനെയാണ് സത്യത്തിൽ അയ്യങ്കാളി വില്ലുവണ്ടിയിൽ യാത്ര ചെയ്തത്." (വെച്ചൂരേത്ത് വി.എസ കൃഷ്ണപിള്ള ,"കാലാതിവർത്തിയായ കർമ്മയോഗി" വി.എസ കതൃഷ്‌ണപിള്ള മെമ്മോറിയൽ ട്രസ്റ്റ് 2014 പുറം 25). "അയ്യൻ കാളിയെ ഓർക്കുമ്പോൾ ഞാൻ എന്റെ അമ്മയെയാണ് ഓർക്കുന്നത്. മാന്നാർ വെച്ചുരേത്ത് ഭവനത്തിൽ ആദരണിയാനായിരുന്ന അയ്യൻ കാളി കിടന്നുറങ്ങിയിരുന്ന ഭൂമുഖം ഞാൻ ഫെയ്‌സ് ബുക്കിലിട്ടിട്ടുണ്ട് ". (ഫോട്ടോ കാണുക ) ഇന്നും അതവിടെ സുരക്ഷിതമായി നിലകൊള്ളുന്നു. അദ്ദേഹത്തെ സൽക്കരിച്ചിരുന്നത് പതിനാറു വയസ്സിനു താഴെ മാത്രം പ്രായമുണ്ടായിരുന്ന എന്റെ അമ്മയാണ്. പലപ്പോഴും അദ്ദേഹത്തിന്റെ ഇല അമ്മയാണ് എടുത്ത് കളഞ്ഞിരുന്നത്. ഇത് ഞാനെഴുതുന്നതിന് സദ്സമുദായാചാര്യൻ മന്നത്ത് പദ്മനാഭപിള്ളയുടെ അമ്മ ഒരിക്കൽ മാത്രം ഒരു ഇല എടുത്ത കാര്യം ഇന്ന് പ്രചാരത്തിലിരിക്കുന്നുണ്ട് . അതുകൊണ്ടാണ് അതിനും പതിനഞ്ചു വര്ഷം മുമ്പ് ഒരു തവണയല്ല പലപ്പോഴും ഇല എടുത്തിരുന്ന എന്റെ അമ്മയെ ഓർക്കാൻ കാരണം. അയ്യൻകാളി, ഗോവിന്ദൻ, അനുഗ്രഹീത ശുഭാനന്ദ ഗുരുദേവൻ എന്നിവരുടെ അനുഗ്രഹങ്ങൾ വേണ്ട വണ്ണം അമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്. അവരെയൊക്കെ വേണ്ടവണ്ണം സൽക്കരിച്ചത് എന്റെ അമ്മയായിരുന്നു". ഡോ പന്തപ്ലാവിൽ ബാലകൃഷ്ണ പിള്ള തുടരുന്നു , ശ്രീ മൂലം പ്രജാസഭ മെമ്പർ ആയിരുന്നു വെച്ചൂരേത്ത് കൃഷ്ണപിള്ള. തെരഞ്ഞെടുപ്പിൽ അദ്ദേഹം തോൽപ്പിച്ചത് മലയാള മനോരമ പത്രാധിപർ കെ.സി മാമ്മൻമാപ്പിളയെ .അതിനാൽ ശ്രീമൂലം സഭ മെമ്പറന്മാരുടെ ഫോട്ടോ പ്രസിദ്ധീകരിച്ചപ്പോൾ മനോരമ കൃഷ്ണപിള്ളയെ ഒഴിവാക്കി എന്നതും ശ്രദ്ധേയം . പത്തനംതിട്ട വച്ച് മന്നത്തു പത്മനാഭ പിള്ളയെ അനുമോദിക്കാൻ കൂടിയ സമ്മേളനത്തിൽ ആധ്യക്ഷം വഹിച്ചത് കൃഷ്ണപിള്ള എന്ന “മാനേജർ” ആയിരുന്നു. ”ഇന്നത്തെ സമ്മേളനത്തിൽ അധ്യക്ഷം വഹിക്കുന്ന അഭിവന്ദ്യ നേതാവ് നിങ്ങള്ക്ക് സുപരിചിതനാണല്ലോ .സമുദായ പ്രവർത്തനത്തിൽ ഞാൻ മുട്ടിലിഴയുന്ന കാലത്ത് അദ്ദേഹം മധ്യതിരുവിതാം കൂറിലെഏറ്റവും ഗണനീയനായ നായർ പ്രമാണി ആയിരുന്നു.എന്റെ സമുദായ പ്രവര്ത്തനങ്ങള് മാതൃക അദ്ദേഹമാണ് .ആ നിലയ്ക്ക് അദ്ദേഹം എന്റെ ഗുരുവാണ് ,” ( എൻ.എസ് .എസ് വജ്രജൂബിലി സ്മരണികയിൽ മാവേലിക്കരയിലെ ആദ്യ എം .എൽ. ഏ മാന്നാർ ഗോപാലൻ നായർ എഴുതിയ ലേഖനത്തിൽ നിന്നും ). “എന്റെ ജീവിത സ്മരണകൾ” എന്ന ആത്മകഥയിൽ മന്നം കൃഷ്ണപിള്ളയെ സ്മരിക്കുണ്ട് .”ഞാനും സി.കൃഷ്ണപിള്ളയും ഒരുമിച്ചു മാന്നാറിൽ ചെന്ന് മരിച്ചുപോയി എങ്കിലും നായർ സമുദായത്തിൽ ഇന്നും സ്മരണീയനും മാനേജർ എന്ന പേരിലറിയപ്പെട്ടിരുന്ന ആളുമായ വെച്ചൂരേത്ത് കൃഷ്ണപിള്ളയും ഒരു മിച്ചു ഞങ്ങൾ ആ ഗ്രുഹത്തിൽ താമസിച്ചു പല പരിപാടികൾക്കും രൂപം നൽകി .” വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ബുധന്നൂരും എണ്ണയ്ക്കാടും ചെന്നിത്തലയും പിന്നോക്കമായിരുന്ന കാലം .നായന്മാർ ഉത്സവങ്ങളിലും വെടിക്കെട്ടുകളിലും കേസുകെട്ടുകളിലും കുതിരകെട്ടിലും പടയണി തുള്ളലിലും മാത്രം ശ്രദ്ധിച്ചു , വസ്തുവകകൾ പണയപ്പെടുത്ത അടിയന്തരങ്ങൾ ആഘോഷപൂർവ്വം നടത്തി പോന്ന കാലത്ത് നായന്മാരെ വിദ്യാസമ്പന്നർ ആക്കിയാൽ മാത്രമേ അതിനു മാറ്റം വരുകയുള്ളു എന്ന് മനസിലാക്കി കൃഷ്ണ പിള്ള മാന്നാർ നായർ സമാജം സ്‌കൂൾ തുടങ്ങി . കൊല്ലത്ത് പോയി താമസിച്ചു മെട്രിക്കുലേഷൻ വരെ പഠിച്ച ആളായിരുന്നു കൃഷ്ണപിള്ള . സ്വന്തം ഭവനത്തിലായിരുന്നു ആദ്യ സ്‌കൂൾ .ഇരുപതു കുട്ടികൾ .പിന്നീട് നായർ സമാജം സ്‌കൂൾ പണിതു .(1078 )വെച്ചൂരേത്ത് കുടുംബം സ്‌കൂളിന് 1500 രൂപാ മുടക്കുന്ന കാലത്ത് ഒരു സെന്റ് വസ്തുവിന് ഒരു രൂപാ ആയിരുന്നു വില .നൂറു രൂ പായ്ക്കു ഒരേക്കർ വസ്തു കിട്ടും .മാടമ്പി തോട്ടത്തിൽ രാമൻ നാരായണൻ ആണ് സ്‌കൂളിന് വേണ്ട സ്ഥലം മുഴുവൻ(ചെങ്കുളം പുരയിടം ) ദാനമായി നൽകിയത്. പിൽക്കാലത്തും അദ്ദേഹം സാമ്പത്തികമായി സ്‌കൂളിനെ സഹായിച്ചു പോന്നു .നായന്മാരുടെ വകയായി ആദ്യം ഉണ്ടായ രണ്ടു സ്‌കൂളുകളിൽ ഒന്നായിരുന്നു മാന്നാർ നായർ സമാജ്‌ഞം സ്‌കൂൾ . ആനപ്രമ്പാലിൽ ആയിരുന്നു മറ്റേ സ്‌കൂൾ .എന്നാൽ അധികം താമസിയാതെ അത് നിന്ന് പോയി . ആദ്യ ഈ. എം. എസ് മന്ത്രിസഭയിലെ ഭക്ഷ്യമന്ത്രി കെ.സി. ജോർജിന്റെ പിതാവ് ചെറിയാൻ സാർ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ . ഒരു മുസ്ലിം യുവാവ് ആയിരുന്ന് ആദ്യകാല പ്യൂൺ .കൃഷ്‌ണപിള്ളയുടെ മത സഹിഷ്ണത കാട്ടുന്ന പ്രവൃത്തികൾക്കു നല്ല ഉദാഹരണം ആണത് . ജഡ്‌ജി പുതുപ്പള്ളി കൃഷ്ണപിള്ള, ജഡ്ജി ലക്ഷ്‌ണനണ് പിള്ള, അമ്പലപ്പാട്‌ ദാമോദരനാശാൻ ,കൈനിക്കര കുമാരപിള്ള ,കൈനിക്കര പദ്മനാഭ പിള്ള മക്കപ്പുഴ വാസുദേവൻ പിള്ള തുടങ്ങിയ മഹാന്മാർ മാന്നാർ നായർ സമാജം സ്‌കൂൾ സന്തതികൾ ആയിരുന്നു .എല്ലാവരും മാനേജർ കൃഷ്‌ണപിള്ളയെ അങ്ങേയറ്റം ആദരിച്ചിരുന്നു .കണ്ണൂർക്കാരനായ കെ.പി കൃഷണമേനോൻ ഹെഡ് മാ സ്റ്റർ ആയ കാലം നായർ സമാജം സ്‌കൂൾ ഏറെ പ്രശസ്തമായി .ഹോസ്റ്റൽ ഉണ്ടായിരുന്നതു കൊണ്ട് ദൂരെ നിന്നും കുട്ടികൾ ഇവിടെ വന്നു താമസിച്ചു പഠിച്ചു പൊന്നു .ഹോസ്റ്റൽ നടത്തിയിരുന്ന “ഹോസ്റ്റൽ ശങ്കരൻ നായർ” ഏറെ അറിയപ്പെട്ടു .ഇടത്തിട്ട നാരായണന്റെ പിതാവ് കണ്ണൻ നായർ, മാവേലിക്കരയിലെ ഡോ കൃഷ്ണൻ പണ്ടാലയുടെ അനുജൻ സന്യാസിയായി മാറിയ പണ്ടാല സാർ ചെങ്ങന്നൂരിലെ മഞ്ജനാമഠം നിരഞ്ജയനാന്ദ സ്വാമികൾ കൊല്ലം ബാറിലെ പ്രമുഖ അഡ്വേക്കേറ്റ് ആയിരുന്ന വൈക്കം ഗോപാലപിള്ള ,കായംകുളം ബാറിലെ അഡ്വേ ഗോപാലൻ നായര്, എൻ കൃഷ്ണപിള്ള എന്നിവരൊക്കെ മാന്നാർ നായർ സമാജം സ്‌കൂളിൽ പഠനം നടത്തിയവർ ആയിരുന്നു . കൊല്ലവർഷം 1043 മേടമാസം(സി.ഇ 1868 തിരുവാതിര നാളിൽ വെച്ചൂരേത്ത് കാർത്യായനി അമ്മയുടെ മകനായി കൃഷ്ണ പിള്ള ജനിച്ചു .കേശവപിള്ള ,പദ്മനാഭ പിള്ള എന്നിങ്ങനെ ഈരണ്ടു സഹോദരന്മാർ ഉണ്ടായിരുന്നു . ബ്രാഹ്മണ സംബന്ധത്തിന്റെ സന്തതികൾ ആയിരുന്നു അവർ . എന്നാൽ വെച്ചൂരേത്ത് കൃഷ്ണപിള്ള തന്റെ സഹോദരിമാരായ പത്മാവതി പിള്ളയെയും ജാനകിപിള്ളയെയും സംബന്ധത്തിനു വിട്ടു കൊടുക്കാൻ തയാർ ആയില്ല അവരെ ആചാര പ്രകാരം നായർ കുടുംബങ്ങളിൽ വിവാഹത്തെ കഴിച്ചു കൊടുത്തു .”മാനേജർ” ,”വി എസ” എന്നീ പേരുകളിൽ മധ്യതിരുവിതാം കൂറിലെ നായന്മാർക്കിട യിൽ അദ്ദേഹം ആദ്യ സാമൂഹ്യ പരിഷ്കര്ത്താവും വിദ്യാഭ്യാസ പ്രവർത്തകനും ആയി അറിയപ്പെട്ടു ,അമ്മാവനും ശിരസ്തദാറും ആയിരുന്ന വെച്ചൂർത്ത ശങ്കരനാരായണ പിള്ളയുടെ ഏക് മകൾ നെടുവേലിൽ ജാനകി അമ്മ ആയിരുന്നു അദ്ദേഹത്തിന്റെ ഭാര്യ .കൃഷി വകുപ്പിലെ ബോട്ടാണിസ്റ്റ് ഡോ ബലരമ കുറുപ്പ് ഏക അളിയൻ .മകൾ സരസ്വതി 'അമ്മ .പുത്രന്മാർ ഡന്റ്റിസ്റ്റ് ഡോ ആർ കെ പിള്ളയും ഹോമിയോ ഡോക്ടർ ശ്രീകുമാറും ചാതുര് വ ര്ണ്ണ്യത്തിന്റെ തിരുശേഷിപ്പായി നിന്നിരുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളേയും അമർച്ച ചെയ്യാൻ 1903 സെപ്തംബർ 27 നു മാടമ്പി രാമൻ നാരായണന്റെ അധ്യക്ഷതയിൽ കൂടിയ നായർ സമ്മേളനം മാന്നാർ നായർ സമാജം എന്ന കൂട്ടായ്മ തുടങ്ങി കെട്ടുകല്യാണം ഒറ്റ ദിവസത്തിൽ ഒതുക്കി . പൂകയില കൊട നിർത്തലാക്കി .നായർ സ്ത്രീകൾ മാറുമറയ്ക്കണം എന്ന തീരുമാനം നടപ്പിലാക്കി തന്റെ തറവാട്ടിൽ ജോലി ചെയ്യുന്ന താഴ്ന്ന വിഭാഗം സ്ത്രീകളും മാറ് മറയ്ക്കണമ് എന്ന പരിഷ്കാരം കൃഷ്ണപിള്ള നടപ്പിലാക്കി പുലയർ , പറയർ .പാണർ തുടങ്ങിയ ദിർബല വിഭാഗങ്ങളെ കൃഷ്ണ പിള്ള അളവറ്റു സ്നേഹിച്ചു .അദ്ദേഹം എം. എൽ. സി ആയിരുന്ന കാലത് തിരുവല്ലയിൽ ഒരു സ്‌കൂൾ തുടങ്ങാന് ധനശേഖരണത്തിനായി നാടകം നടത്തി .അതിൽ പുലയൻ ആയി അഭിനയിച്ചു സദസിന്റെ മുക്തഖണ്ഡമായ പ്രശംസ നേടി കൃഷ്ണപിള്ള .കോട്ടയത്ത് നിന്ന് ബാൻഡ് മാസ്റ്ററെ വരുത്തി വെച്ചൂരേത്ത് മുറ്റത്ത് വച്ച് ബാൻഡ് മേളം അഭ്യസിപ്പിച്ചിരുന്നു .ബാൻഡ് മേളം കേൾക്കാൻ അയ്യങ്കാളിയും എത്തിയിരുന്നു .മാന്നാറിൽ വരുമ്പോഴെല്ലാം അയ്യങ്കാളി കൃഷ്ണപിള്ളയെ കാണാൻ എത്തും . ആ പൂമുഖത്ത്(ചിത്രം) അദ്ദേഹം കിടന്നു ഉറങ്ങിയിട്ടുണ്ട് .ബാലകൃഷ്ണ പിള്ളയുടെ 'അമ്മ ദേവകി 'അമ്മ ആയിരുന്നു അക്കാലത്തു അയ്യങ്കാളിയ്ക്കു ഭക്ഷണ വിളമ്പി കൊടുത്തിരുന്നത്. വിളിവണ്ടി യാത്ര കഴിഞ്ഞു തിരിച്ചു വന്ന അയ്യങ്കാളി കൃഷ്ണപിള്ളയ്ക്ക് നന്ദി പറയുമ്പോൾ അനന്തരവൻ ദേവകിയമ്മ സമീപത്തുണ്ടായിരുന്നു എന്ന ഡോക്ടർ ബാലകൃഷ്ണപിള്ള . അയ്യൻകാളിയുടെ കൂടെ ചെങ്ങന്നൂർ കാരൻ ഗോവിന്ദൻ എന്നൊരു സ ഹപ്രവർത്തകനും കാണുമായിരുന്നു . സ്വന്തം ഭൂമിയിൽ ഒരു കൊച്ചു അദ്ദേഹം പിന്നീട് അഖിലകേരള പുലയസഭയുടെ സെക്രട്ടറി ആയി .ഒരിക്കൽ ഇരുവരും കൃഷ്‌ണപിള്ളയുടെ ഇളയസഹോദരൻ പത്മനാഭപിള്ളയുമൊരുമിച്ചു കുട്ടമ്പേരൂർ ഷാപ്പിൽ പോയി അവിടെ വച്ച് ഷാപ്പുകൊണ്ട്റാക്ടറുമായി വാക്കുതർക്കം ഉണ്ടായി തുടർന്ന് അയാളെ അടിച്ചു തലേക്കെട്ടുകാരനായ അയ്യങ്കാളി .പിറ്റേദിവസം തലക്കെട്ടുമായി പോലീസ് വെച്ചുരേത്ത് എത്തി ..വിവരം അറിഞ്ഞ കൃഷ്ണപിള്ള പറഞ്ഞു ഇതെന്റെ തൊപ്പിയാണല്ലോ .അപ്പോൾ എന്നെയല്ലേ അറസ്റ്റു ചെയ്യേണ്ടത്? .എം എൽ സി ആയ കൃഷ്ണപിള്ളയുടെ വാക്കുകേട്ട് പോലീസ് വന്നവഴിയെ പോയി .മാന്നാറിലെത്തിയ അയ്യങ്കാളി കൃഷ്ണപിള്ളയുടെ തലക്കെട്ടായിരുന്നു കുട്ടമ്പേരൂരിൽ പോയപ്പോൾ ഉപയോഗിച്ചിരുന്നത് . മാന്നാറിലെ തെങ്ങുകയറ്റ തൊഴിലാളികളെ സംഘടിപ്പിക്കാനും കൃഷ്ണപിള്ള മുന്നോട്ടുവന്നു .തുടർന്ന് ചിലർ അദ്ദേഹത്തെ കൃഷ്ണൻ തണ്ടാൻ എന്നു വിളിച്ചു. കുട്ടംപേരൂരിൽ വേട്ടക്കാരി എന്ന സ്ഥലത്ത് ആഡശ്രമം സ്ഥാപിക്കാൻ സഹായിച്ചത് കൃഷ്ണപിള്ള ആയിരുന്നു 1088 മകരം 14 നു മാന്നാത്ത് വിലയിൽ മഠത്തിൽ ഒരാഴ്ച ശ്രീനാരായണ ഗുരു താമസിച്ചപ്പോൾ കൃഷ്ണപിള്ളയുടെ കൂടിക്കാഴ്ച നടത്തി .പ്രജാസഭയിൽ അംഗം ആയിരുന്ന കൃഷ്ണപിളള പിന്നീട് സ്വാമികളുടെ അനുഗ്രഹം വാങ്ങി ശ്രീമൂലം അസംബ്ലി തെരഞ്ഞെടുപ്പിൽ മാമ്മൻമാപ്പിളയെ തോൽപ്പിച്ചു അംഗമായി .മനോരമ ആ പരാജയത്തിൽ നാണം കേട്ടതുകൊണ്ടാവാം ശ്രീമൂലം സഭയിലെ അംഗങ്ങളുടെ എല്ലാം ഫോട്ടോ അച്ചടിച്ച ഒരു ലക്കത്തിൽ വെച്ചോര്ത്തു കൃഷ്ണപിള്ളയുടെ ഫോട്ടോ മാത്രം ഒഴിവാക്കി എന്ന് അനന്തരവൻ ദോ ബാലകൃഷ്ണപിള്ള എഴുതുന്നു . നായന്മാരുടെ അവാന്തര വിഭാഗങ്ങളുടെ ഇടയി തൊടീലും തീണ്ടലും ഉണ്ടായിരുന്നു .ചിലവിഭാഗം മറ്റുചില വിഭാഗങ്ങളുടെ ആഹാരം കഴിച്ചിരുന്നില്ല .ഈ അനാചാരം മാറ്റാനും ശ്രീ കൃഷ്ണ പിള്ള ശ്രമിച്ചു . എം എൽ സി ആയിരിക്കെ അദ്ദേഹം മാന്നാറിൽ സംരെജിസ്റ്റാർ ഓഫിസ്,പോലീസ് ഒറ്റ പോസ്റ്റ് ബോട്ടുജെട്ടി മാവേലിക്കര പയി റോഡ്,മാന്നാർ ഇട്ടിനായർ റോഡ് എന്നിവ നേടിയെടുത്തു അസംബ്ലിയിലെ ആറാം സെഷനിൽ 1910 ജനുവരി ഒന്നിന് അദ്ദേഹം ചെയ്ത പ്രസംഗത്തിൽ സ്വതന്ത്ര ജലസേചന വകുപ്പ് സ്ഥാപിക്കണം എന്നാവശ്യപ്പെട്ടു .തലക്കളം നേടപ്പിലാക്കാൻ ബുദ്ധിമുട്ടുണ്ട് എന്നായിരുന്നു ദിവാൻ പി.രാജഗോപാലാചാരിയുടെ മറുപടി സുഭാനന്ദ സ്വാമികളും കൃഷ്ണപിള്ളയും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു പടിഞ്ഞാറു വശത്തെ ബംഗ്ളാവിൽ അവർ പലപ്പോഴും ഒത്തു കൂടി ആത്മീയ കാര്യങ്ങൾ ചർച്ച ചെയ്തു പൊന്നു .ഗുരുവിനു പാനീയങ്ങളും പഴങ്ങളും കൊണ്ടുവന്നു കൊടുത്തിരുന്നത് ദേവകിഅമ്മ ആയിരുന്നു . സ്വന്തം സ്ഥലത്ത് ഒരു ശിവക്ഷേത്രം പണിത് അവിടെ എല്ലാ സമുദായക്കാർക്കും ആരാധിക്കാൻ അദ്ദേഹം അനുവാദം നൽകി. സ്വന്തമായി ക്ഷേത്ര പ്രവേശന വിളംബരം നടത്താനും കൃഷ്ണപിളള തയാർ ആയി ദേവൻ, അമ്പല, ക്ഷേത്രം എന്ന വാക്കുകൾ ഉപയോഗിക്കാതെ തേവർ എന്ന പദം ആണ് കൃഷ്ണപിള്ള ഉപയോഗിച്ച് പോന്നത് .ആ ക്ഷേത്രം നിലകൊള്ളുന്ന പുരയിടം “തേവർ പറമ്പ്” എന്ന പേരിൽ അറിയപ്പെടുന്നു . ൧൯൪൦ ജനുവരി ൩൦ നു അദ്ദേഹം അന്തരിച്ചു . പിൽക്കാലത്ത് പന്തപ്ലാവിൽ ഡോക്ടർ ബാലകൃഷ്ണപിള്ളയും ടി.എച് പി ചെന്താരശ്ശേരിയും ഒരുമിച്ച് ഏജീസ് ഓഫിസിൽ ജോലി നോക്കി .വെച്ചൂർത്ത വില്ലുവണ്ടി നൽകിയ കാര്യം എന്തുകൊണ്ടാണ് അയ്യങ്കാളി ജീവചരിത്രത്തിൽ നൽകാതിരുന്നത് എന്ന ചോദ്യത്തിനു ചെന്താർശേരി നൽകിയ മറുപടി രസാവഹമായിരുന്നു .കൃഷ്ണപിള്ള വെറും ഒരു പ്രാദേശിക നേതാവ് അയ്യൻ‌കാളി ആകില്ലെന്ത്യാ തലത്തിൽ അറിയപ്പെടുന്ന നേടാവു .അദ്ദേഹം കൃഷ്ണ പിള്ളയുടെ സഹായം തെറ്റി എന്നത് നാണക്കേടല്ലേ .അതിനാൽ അത് മറച്ചു വച്ച് എന്നായിരുന്നു ജീവചരിത്രകാരന്റെ മറുപടി അത്തരം മനസ്ഥിതി ശ്രീനാരായണ ഗുരു ചട്ടമ്പിസ്വാമികൾ അയ്യാവൈകുണ്ഠൻ എന്നിവരുടെ ജീവചരിത്ര രചയിതാക്കളും വച്ച് പുലർത്തി എന്ന് കാണാം . ശിവരാജ യോഗി തൈക്കാട്ടു അയ്യാസ്വാമികളുടെ ശിഷ്യർ ആയിരുന്നു അയ്യാ വൈകുണ്ഠൻ , ചട്ടമ്പി സ്വാമികൾ ശ്രീനാരായണ ഗുരു അയ്യങ്കാളി എന്ന വസ്തുത മിക്ക ജീവചരിത്രകാരന്മാരും മറച്ചു വയ്ക്കുന്നു .അയ്യങ്കാളിയെ ഒന്നിച്ചിരുത്തി സവർണ്ണ അവർണ്ണ പന്തിഭോജനം 1873-1909 കാലഘട്ടത്തിൽ നടത്തി പോന്ന അയ്യാവ് ഗുരു പാണ്ടി പറയൻ എന്ന വിളിപ്പേര് നേടി .അതിനെ കുറിച്ച് ശിഷ്യർ പറഞ്ഞപ്പോൾ ആ മഹാഗുരു പറഞ്ഞ സമാധാനമാണ് "ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതി ഒരേ ഒരു മതം ഒരേ ഒരു കടവുൾ" .ആമഹാഗുരുവിന്റെ സമാധി കഴിഞ്ഞ് അഞ്ചു വര്ഷം കഴിഞ്ഞപ്പോൾ ആയിരുന്നു ശിഷ്യൻ നാണു ആ മൊഴി മലയാളത്തിൽ "ഒരു ജാതി ഒരു മതം ഒരു ദൈവം" എന്ന മുദ്രാവാക്യം ആക്കി എഴുതിയത് .യോഗികൾക്കു വിഗ്രഹ പ്രതിഷ്ഠ ആവാം എന്ന ഉപദേശം കേട്ടാണ് ശിഷ്യൻ നാണു 1888 ൽ അരുവിക്കരയിൽ ശിവപ്രതിഷ്ഠ നടത്തിയത് .കാര്യമായ പ്രതിഷേധം ഒന്നും ഒരിടത്ത് നിന്നും ഉയരാതിരുന്നത് രാജഗുരുവും റസിഡന്റ് ഗുരുവും ആയിരുന്ന മഹാഗുരു തൈക്കാട് അയ്യാസ്വാമികളുടെ ഉപദേശ പ്രകാരം ശിഷ്യൻ അത് ചെയ്തതിനാൽ ആണെന്നുള്ള കാര്യം ജീവചരിത്രകാരന്മാർ പറഞ്ഞില്ല . "ശ്രീനാരായണ ഗുരു സമഗ്രവും സമ്പൂർണ്ണവുമായ ജീവചരിത്രം " എഴുതിയ കേരള ബോസ്‌വെൽ കോട്ടുകോയിക്കൽ വേലായുധന് എഴുതിയ പ്രകാരം (പുറം 88 ) ഒരു പൂണൂല്ക്കാരൻ ഈ സന്യാസിയെ കണ്ടു ചോദിച്ചു അബ്രാഹ്മണർക്കു ക്ഷേത്ര പ്രതിഷ്ഠയ്‌ക്കു അവകാശമില്ലാത്ത സ്ഥിതിക്ക് ഒരു ഈഴവൻ ശിവപ്രതിഷ്ഠ നടത്തിയത് ശരിയോ ? പൂണൂല്ക്കാരൻ ബ്രാഹ്മണൻ തന്നെ ആകണമെന്നില്ല കമ്മാളനും ആകാം . അത് മാത്രമായിരുന്നു പൊതുജനത്തില് നിന്നുള്ള പ്രതികരണം .ഇവിടെ തൈക്കാട് അയ്യാവിന്റെ റോൾ ജീവചരിത്രകാരന്മാർ തമ്സ്കരിച്ചു കളഞ്ഞു എന്നതാണ് വസ്തുത. യഥാർത്ഥ നവോത്ഥാനനായകരുടെ പങ്ക് പലപ്പോഴും വെളിച്ചത്തു വരാതെ പോകുന്നു എന്നതിനു മറ്റൊരു ഉദാഹരണമാണ് വെച്ചൂരേത്ത് അയ്യങ്കാളിയ്ക്കു നല്കിയ വില്ലുവണ്ടി.

Sunday, 5 June 2022

ഒരു പകരം വീട്ടലിന്റെ കഥ; ഒന്നിന് പകരം രണ്ടു മന്ത്രിമാര് ================= ഡോ.കാനം ശങ്കരപ്പിളള 9447035416
എരുമേലി ഹെല്‍ത്ത് സെന്‍റര്‍ മെഡിക്കല്‍ ഓഫീസര്‍ ആയി കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നത് 1973 -76 കാലഘട്ടത്തില്‍ . ദേവസ്വം ബോര്‍ഡ് ഹൈസ്ക്കൂള്‍ ഹെഡ് മാസ്റ്റര്‍ പി.ചന്ദ്രശേഖരപിള്ളയുടെ നേതൃത്വത്തില്‍ ചെമ്പകത്തിങ്കല്‍ സില് വസ്റ്റര്‍ ഡൊമനിക് (കുഞ്ഞപ്പന്‍) , Adv പി. ആര്‍. രാജഗോപാല്‍ , അബ്കാരി കൊണ്ട്രാക്ടര്‍ കൊരട്ടി ശിവരാമന് ,ആനയുടമ വാഴവേലി തങ്കപ്പന് നായര് പിന്നെ ഞാന്‍ എന്നിവരെ ഉള്‍പ്പെടുത്തി എരുമേലി ഡവലപ് മെന്‍റ് കമ്മറ്റി (EDC) എന്നൊരു സംഘടന ഉണ്ടാക്കി ആ സംഘടന ആണ് ഇന്ന് ദേവസം ബോര്‍ഡ് ഗ്രൌണ്ടില്‍ കാണുന്ന പി.ചന്ദ്രശേഖര പിളള സ്റ്റേഡിയം നിര്‍മ്മിച്ചത് . ഏതാനും കുട്ട മണ്ണ് ഞാനും ചുമന്നിരുന്നു . അക്കാലത്താണ് കെ.വി എം .എസ് എന്ന സമുദായ സംഘടനയ്ക്ക് ഒരു ഹോസ്പിറ്റല്‍ എന്ന ആശയം പി.എന്‍ പിള്ള ,മരുമകന്‍ പി.ആര്‍ രാജഗോപാല്‍ എന്നിവരുടെ മനസില്‍ കയറ്റി വിട്ടത് . എരുമേലിയില്‍ പങ്ങപ്പാട്ടുകാര്‍ക്ക് കുറെ സ്ഥലം ഉള്ളതില്‍ ഹോസ്പിറ്റല്‍ പണിയാം എന്ന് രാജഗോപാല്‍ ആഗ്രഹിച്ചു. പക്ഷെ, പി.എന്‍ പിള്ളയ്ക്ക് അത് പൊന്‍കുന്നത്ത് തന്നെ വേണം എന്നായിരുന്നു ആഗ്രഹം . അവസാനം അമ്മായിഅച്ചന്‍ ജയിച്ചു. മരുമകന്‍ തോറ്റ് തൊപ്പിയിട്ടു . പുന്നാം പറമ്പില്‍ ബംഗ്ലാവില്‍ വക സ്ഥലം അതിനായി വാങ്ങി. ആശുപത്രി നിര്‍മ്മാണ സംബന്ധമായി പല കാര്യങ്ങളിലും ഇരുവരും എന്‍റെ ഉപദേശം തേടുമായിരുന്നു താമസിയാതെ യൂ.കെയില്‍ നിന്ന് പരിശീലനം ലഭിച്ച ബംഗ്ലാവിലെ ഡോ ബാലകൃഷ്ണ പിള്ള FRCS സ്നേഹിതന്‍ ഡോ ചെറിയാന്‍ കോവൂര്‍ FRCS എന്നിവരും പൊന്‍കുന്നത്ത് തന്നെ ഹോസ്പിറ്റല്‍ തുടങ്ങാന്‍ പ്ലാന്‍ ചെയ്തു .കെ.കെ റോഡരുകില്‍ പുന്നാം പറമ്പില്‍ താളിയാനില്‍ രാമകൃഷ്ണ പിള്ള വക ആറേക്കര്‍ സ്ഥലം അതിനായി അവര്‍ നേടിയെടുത്തു . അതില്‍ അസൂയ പൂണ്ട പി.എന്‍ പിള്ളയും പി.ആറും ശാന്തി ഹോസ്പിറ്റല്‍ നിര്‍മ്മാണ കാലത്ത് തൊഴിലാളികളെ സംഘടിപ്പിച്ചു പണിമുടക്കിന് പ്ലാന്‍ ചെയ്തു . ഇതറിഞ്ഞ ഞാന്‍ പി.ആറിനെ ശകാരിച്ചു . ഒരേ സമുദായത്തില്‍ പെട്ട, ബന്ധുക്കള്‍ ആയ, രണ്ടുകൂട്ടര്‍ ഒരേ കാര്യത്തിനിറങ്ങി പാര പണിയുന്നത് ശരിയല്ല എന്ന് പറഞ്ഞു. ഇരുവര്‍ക്കും മത്സരം കൂടാതെ കഴിയാന്‍, വളരാന്‍ ഒരു മാര്‍ഗ്ഗം പറഞ്ഞു കൊടുത്തു . ശാന്തിനികേതന്‍ തുടങ്ങുന്നവര്‍ രണ്ടും യൂ.കെ ട്രെയിന്‍ഡ് FRCS സര്‍ജന്‍മാര്‍ ആണ് . അവര്‍ക്ക് താല്‍പ്പര്യം സര്‍ജറിയില്‍ മാത്രം ആവും .നിങ്ങള്‍ ഗര്‍ഭിണികള്‍ ,കുട്ടികള്‍ എന്നിവരുടെ വിഭാഗം മാത്രം ഇപ്പോള്‍ തുടങ്ങുക . ഇരുവരും സമ്മതിച്ചു . അതിനു പറ്റിയ ഡോക്ടര്‍ മാരെ കണ്ടെത്താന്‍ എന്നെ തന്നെ ചുമതലപ്പെടുത്തി . അങ്ങനെ ഞാന്‍ കണ്ടെത്തിയ കോട്ടയം മെഡിക്കല്‍ കോളേജില്‍ എന്‍റെ പാതോളജി ടൂട്ടര്‍ ആയിരുന്ന ഇംഗ്ലണ്ടില്‍ നിന്നും പിന്നീട് പരിശീലനം ലഭിച്ച ഡോക്ടര്‍ കെ.ആര്‍ വാര്യര്‍ DRCH , ഭാര്യശാന്താ വാര്യര്‍ DRCOG എന്നിവര്‍ പൊന്‍കുന്നത്ത് വരുന്നത് . കോട്ടയം മെഡിക്കല്‍ കോളേജില്‍ എന്‍റെ സഹപാഠി ആയിരുന്നു ഡോ കെ. ശശിധരന്‍ പിള്ളയെ ജൂനിയര്‍ ഡോക്ടര്‍ ആയും സംഘടിപ്പിച്ചു കൊടുത്തു. ഉല്ഘാടനമായി . സ്വാഭാവികമായും ആരോഗ്യ മന്ത്രിയും വെള്ളാള സമുദായത്തിലെ ഒരു അവാന്തര വിഭാഗത്തില്‍ പെടുന്ന പത്മശാലിയ (ചാലിയര്‍ )നുമായ എന്‍. കെ. ബാലകൃഷ്ണന്‍ ആയിരുന്നു ഉത്ഘാടകന്‍ . ഹോസ്പിറ്റല്‍ കാര്യങ്ങളില്‍ ഉപദേശകന്‍ ആയിരുന്ന എന്നെ ആരോഗ്യ മന്ത്രിയ്ക്ക് ശ്രീ പി.ആര്‍ പരിചയപ്പെടുത്തും എന്ന് ഞാന്‍ വെറുതെ വ്യാമോഹിച്ചു . അക്കാലത്ത് സര്‍വ്വീസ് നിയമങ്ങള്‍ അതി കര്‍ക്കശ മായിരുന്നു . ഹെല്‍ത്ത് സര്‍വീസിലെ ഒരു ഡോക്ടര്‍ക്ക് ഡി. എച്ച്. എസ് നല്‍കുന്ന സമ്മതി പത്രം കൂടാതെ ആരോഗ്യ മന്ത്രിയെ കാണാന്‍ അനുവാദം ഇല്ലായിരുന്നു. മന്ത്രി എത്തും മുമ്പേ, വൃന്ദാവനത്തില്‍ എത്തി കാത്തിരുന്ന എന്നെ ആരോഗ്യ മന്ത്രിയ്ക്ക് പരിചയപ്പെടുത്താന്‍ പി.ആര്‍ കൂട്ടാക്കിയില്ല . ഞാനൊട്ടു ആവശ്യപ്പെടാനും പോയില്ല. പക്ഷെ അത് മനസ്സില്‍ മായാത്ത വ്രണം ഉണ്ടാക്കി. എന്നാല്‍ ഒന്നിന് പകരം രണ്ടു മന്ത്രിമാരെ ക്ഷണിച്ചു വരുത്തി എരുമേലി ഹെല്‍ത്ത് സെന്ററില്‍ ഒരു പരിപാടി നടത്തണം എന്നും അതില്‍ പി.ആര്‍ രാജഗോപാലിനെ പങ്കെടുപ്പിക്കരുത് എന്നും ഞാന്‍ ഒരുഗ്ര ശപഥം എടുത്തു . താമസിയാതെ അതിനവസരം കിട്ടി. ഞാന്‍ പക വീട്ടി. ഉത്ഘാടകന്‍ ക്രുഷി മന്ത്രി വക്കം പുരുഷോത്തമന്‍ (എന്ത് കൊണ്ടോ സ്വീകരണത്തിന് ആന വേണം,താലപ്പൊലി വേണം എന്നൊക്കെ ഞങ്ങളോട് അന്ന് അദ്ദേഹം വാശി പിടിച്ചില്ല ) . സമാപനം അവാര്‍ഡ് വിതരണം ആരോഗ്യ മന്ത്രി എന്‍ .കെ. ബാലകൃഷ്ണന്‍.
സംസ്ഥാനത്തെ ഏറ്റവും നല്ല പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല് ഓഫീസര്‍ എന്ന ബഹുമതിയും ഞാന്‍ വാങ്ങിയെടുത്തു . പി.ആറിനു നന്ദി. ഫോട്ടോ 1 വക്കം വന്ധ്യംകരണത്തിന് വിധേയര്ക്കൊപ്പം പോസ് ചെയ്തപ്പോള് 2.ഞാന് ആരോഗ്യ മന്ത്രി എന്.കെ .ബാലക്രുഷ്ണനില് നിന്നും ഏറ്റവും നല്ല മെഡിക്കല് ഓഫീസര് അവാര്ഡ് വാങ്ങുന്നു 3.എരുമേലി ഹെല്ത്ത് സെന്റര് ജീവനക്കാര്. ഫോട്ടോ എടുത്തത് കേരളാ പബ്ളിക് റിലേഷന്സ് വകുപ്പ്.

Wednesday, 20 April 2022

മങ്ങിയ ഫോട്ടോകള്, പക്ഷേ മായാത്ത മുഖങ്ങള്

—-------------------------------------------

ശാന്തയുടേയും എന്റെയും വിവാഹ വാര്ഷികമാണിന്ന്.

ഏപ്രില് 21. അമ്പത്തി മൂന്ന് വര്ഷം മുമ്പ്1969 ഏപ്രിൽ  21 നായിരുന്നു ഞങ്ങളുടെ വിവാഹം .കോട്ടയം തിരുനക്കര തേവരുടെ നടയിൽ ആയിരുന്നു താലി കെട്ട്.സദ്യ അക്കാലത്തെ ലക്ഷ്മി നിവാസ്  ഹോട്ടലിലും. അതിനു പടിഞ്ഞാറു സ്ഥിതിചെയ്യുന്ന ജില്ലാ സഹകരണ ബാങ്കിന്റെ മുകളിലത്തെ നിലയിൽ ആയിരുന്നു കോട്ടയം മെഡിക്കൽ കോളേജിന്റെ ആദ്യകാല ഓഫിസ്(1961).  

ഞങ്ങളുടെ വിവാഹത്തിന്  സാക്ഷ്യം വഹിച്ച പ്രമുഖ വ്യക്തികളിൽ ചിലർ ഇപ്പോഴും മങ്ങിപ്പോയ  ബ്ളാക് & വൈറ്റ് ഫോട്ടോയില് ഉണ്ട്.

പക്ഷേ അവരില് രണ്ടു പേരൊഴിച്ച്  ബാക്കിയുള്ളവര് ആരും ഇന്നില്ല.


പൊൻകുന്നം പുന്നാംപറമ്പിൽ കുടുംബസ്ഥാപകൻ "ചാവടിയിൽ അച്ഛൻ" എന്നറിയപ്പെട്ടിരുന്ന മാന്യമഹാരാജാരാജശ്രീ നീലകണ്ഠപിള്ളയുടെ ഇളയമകൻ  പി.എന്. രാമകൃഷ്ണപിള്ളയുടെ ഇളയമകൾ ആണ് ശാന്ത .അമ്മ ചിറക്കടവ് പലയകുന്നേൽ എന്ന ചിറക്കടവിലെ പ്രശസ്ത പുരാതനശൈവ ആയുർവേദ വൈദ്യകുടുംബത്തിലെ വലിയവൈദ്യൻ പത്മനാഭപിള്ളയുടെ മൂത്തമകൾ പാറുക്കുട്ടിയമ്മ. .മാതാപിതാക്കൾ ഇരുവരും ഓർമ്മയിൽ .

വിവാഹത്തിന് സർവ്വവിധ സഹായങ്ങളും നൽകിയ അക്കാലത്തെ പുന്നാംപറമ്പിൽ കാരണവർ ശാന്തയുടെ പിതാവിന്റെ മൂത്തസഹോദരൻ തൊട്ടിപ്പീടികയിൽ അഡ്വേ. പി.എൻ പരമേശ്വരന് പിള്ള വലിയച്ഛനൂം സ്മരണയിൽ .

  • അദ്ദേഹത്തിന്റെ മൂത്തമകന് ഇപ്പോള് നവതിയിലെത്തിയ കുടുംബകാരണവര്, പില്ക്കാലത്ത് നിരവധി കാര്യങ്ങളില് സഹായം ചെയ്ത അഡ്വേ .പി.പരമേശ്വരന് പിള്ള( നെടുമല)യെ നന്ദിപൂർവ്വം സ്മരിക്കുന്നു .

  • ശാന്തയുടെ അച്ഛന്റെ സഹപാഠികള് കാഞ്ഞിരപ്പള്ളി കടമപ്പുഴ ഹോസ്പിറ്റല് സ്ഥാപകന് ഡോ.ഈപ്പന്.ചിറ്റടി ചന്ദ്രശേഖര രിള്ള( അദ്ദേഹമാണ് പൊന്കുന്നത്തെ രാജേന്ദ്ര മൈതാനത്തിന് ആ പേരിട്ടത്.ഇരുവരും ഫോട്ടോയില് ഇല്ല.ഇപ്പോള് ഇഹലോകത്തും.ഇരുവരേയും പില്ക്കാലത്ത് പല തവണ കണ്ടു.നേരത്തെ പോയ സഹപാഠികളുടെ കഥകള് പറയുമായിരുന്നു.

ശാന്തയുടെ ഏകസഹോദരന് അകാലത്തില് മരണമടഞ്ഞ പി.ആർ. പ്രസന്നകുമാറിന്റെ വക ആയിരുന്ന താളിയാനില് വീടും പുരയിടവും പെണ് മക്കൾ  ഇരുവരുടെയും  വിവാഹം കഴിഞ്ഞതോടെ  വില്ക്കുന്ന സാഹചര്യം വന്നപ്പോള്, ശാന്ത ജനിച്ചു വളര്ന്ന നീലകണ്ഠ നിലയം  വീട് വിലയ്ക്ക് വാങ്ങാന് സഹായിച്ചത് അദ്ദേഹമാണ്.

കുടുംബവീട് സ്വന്തമായി കിട്ടിയ കുടുംബത്തിലെ അപൂര് വ പെണ്മണിയാകാനുള്ള ഭാഗ്യം അങ്ങിനെയാെണ് ശാന്തയ്ക്ക് കൈ വന്നത്.

അദ്ദേഹത്തിന്റെ ഇളയ സഹോദരന് പൊൻകുന്നം ശ്രേയസ് ഹയര് സെക്കണ്ടറിസ്കൂള്/ ജൂനിയർ കോളേജ്   കുടുംബയോഗസ്ഥാപകൻ പി.രവീന്ദ്രനും പില്ക്കാലം നിരവധി കാര്യങ്ങളില് സഹായി ആയി.

കുടുംബാംഗങ്ങളുടെ ഉയര്ച്ചയില് അതിരറ്റ് ആനന്ദിക്കുന്ന, അനുമോദിക്കുന്ന, അസൂയ ലവലേശമില്ലാത്ത അപൂര്വ്വ കുടുംബപരമ്പര.

വിവാഹത്തിനു സാക്ഷ്യം വഹിച്ചവരിൽ ഫോട്ടോയിൽ കാണുന്ന പിതാവ് തൊണ്ടുവേലിൽ "ചിരം ജീവി" ശങ്കുപ്പിള്ള അയ്യപ്പൻ പിള്ള, (1910-2013)

നാലാം ോതലമുറയോടൊപ്പം പതിമൂന്നു വര്ഷം ജീവിച്ച ശേഷം നൂറ്റി മൂന്നാം വയസിൽ ഇഹലോകവാസം വെടിഞ്ഞു.

പിതാവിന്റെ അവസാന നാളുകള് വിഷമതകള്കൂടാതെ സമാധാന പൂര്ണ്ണമായി ചെലവഴിക്കാനുള്ള സൗകര്യം ശ്രീ പാറത്തോട് വിജയന് അദ്ദേഹത്തിന്റെ ഹൈറേഞ്ച് ഹോസ്പിറ്റലില് ഒരുക്കി തന്നത് നന്ദിയോടെ സ്മരിക്കുന്നു 

 പിതൃ സഹോദരൻ ചെറുകാപ്പള്ളിൽ കെ .എസ്. ശിവരാമപിള്ള ,മൂത്ത പിതൃസഹോദരൻ കളപ്പുരയിടത്തിൽ ചിദംബരം പിള്ളയുടെ മൂന്നാമത്തെ മകൻ കെ.സി ശിവരാമ പിള്ള (പൊന്നു. അദ്ദേഹത്തിന്റെ കൊച്ചുമകള് പില്ക്കാലം കുടുംബത്തിലെ ആദ്യ ഡോക്ടര് ദമ്പതി ആയി)

 എന്റെ അമ്മാവൻ ഇളംപള്ളി കല്ലൂർ കെ.സി അയ്യപ്പൻ  പിള്ള (പാലാപ്പറമ്പിൽ കുട്ടൻ പിള്ള ) എന്നിവരെല്ലാം വിട പറഞ്ഞു പോയി.

ചിത്രത്തിൽ കാണുന്ന വടക്കന് പറവൂര് പാലിയത്ത് ഇന്ദിരചേച്ചി{ ചലനം, മകം പിറന്ന മങ്ക എന്നീ ഫിലിമുകളുടെ ഡയറക്ടർ, ഹോളിവുഡ് പരിശീലനം നേടിയ  ആനുവേലില്

എൻ .ആർ (രാമക്രുഷ്ണ)പിള്ളയുടെ ഭാര്യയും രവി വള്ളത്തോളിന്റെ ഭാര്യാ മാതാവും) പരമേശ്വരൻ പിള്ള വലിയച്ചന്റെ കൊച്ചുമകൻ ആയ  സ്വദേശ് റസിഡൻസി സ്ഥാപകൻ ,സ്വദേശി പ്രതാപ് സിംഗും (ഇന്നത്തെ അഡ്വേ .പ്രതാപ് പിള്ള,ഉള്ളൂര് ) മാത്രം ഇന്ന് ജീവിച്ചിരിക്കുന്നു .പില്ക്കാലം പ്രതാപന് ചില അപൂര് വ  ചരിത്ര രേഖകള് ശേഖരിച്ചു തന്നു എന്ന് നന്ദിയോടെ ഓര്ക്കുന്നു. ഇന്ദിര ചേച്ചിയാണ് വധു ശാന്തയെ ഒരുക്കി  പന്തലിലേക്ക് ആനയിച്ചത്.

അക്കാലത്താകട്ടെ ഇന്നത്തെ പോലെ ബ്യൂ ട്ടീഷ്യൻസ് ഇല്ല.

മറ്റുള്ളവർ മുഴുവൻ കാല യവനികയ്ക്കു പിന്നിൽ മറഞ്ഞു പോയി. 


ഏ.ജെ ക്രോണിന് എന്ന ഡോക്ടര് എഴുതിയ സിറ്റാഡല്

(Citadel) എന്ന നോവല് വായിക്കണമെന്ന് ഉപദേശിച്ചത് ശാന്തയുടെ സഹോദരി ഭര്ത്താവ് മുരാരി സാര്.

കോട്ടയം മെഡിക്കല് കോളേജിലും എന്. സി.സി പരിശീലനത്തിന് മേജര് കെ.ജി.മുരാരി നായര് എന്ന അതിസുമുഖന്  വന്നിരുന്നത് ഓര്മ്മയിലുണ്ട്.

സിറ്റാഡല് വായിച്ച അന്യൂറിന് ബീവാന് എന്ന കല്ക്കരി തൊഴിലാളി നേതാവാണ് ആറ്റ്ലി മന്ത്രിസഭയിലെ ആരോഗ്യ മന്ത്രി ആയപ്പോള് ഇംഗ്ളണ്ടിലെ നാഷണല് ഹെല്ത്ത് സര് വീസസ് തുടങ്ങി ലോകത്തില് ആദ്യമായി

സൗജന്യ ആതുരസേവനം തുടങ്ങിയത്.ഞങ്ങളുടെ ഡോക്ടര് മാരായ മക്കള് ഇരുവരുടേയും അന്ന ദാതാക്കള് യു.കെയിലെ നാഷണല് ഹെല്ത്ത് സര് വീസസ്( NHS) ആണ്.

വലിയച്ഛന്റെ മൂത്തമകൾ നവതി കഴിഞ്ഞ ,കുടുംബത്തിലെ ഏറ്റവും പ്രായമുള്ള സ്ത്രീ രത്നമായ തങ്കമ്മ ചേച്ചിയുടെ മൂത്തമകനായ സ്വദേശി തമ്പി (രാജേന്ദ്ര സിംഗ്) ആണ് ശാന്തയുടെ കുടുംബവീട് വാങ്ങിക്കാൻ പ്രധാന കാരണക്കാരന് .അങ്ങനെ ഞങ്ങൾ നാൽപ്പതു വര്ഷങ്ങള്ക്കു ശേഷം പൊന് കുന്നത്തു തന്നെ തിരിച്ചെത്തി .

അതിനിടയിൽ താമസിച്ചത് അന്യരുടേതായ പതിനഞ്ചു വാടക വീടുകളിൽ.

 ആനിക്കാട് പള്ളിക്കത്തോട് ,മണർകാട് കവലയ്ക്കു സമീപം, ഗവ.യൂപി സ്കൂളിനെതിര് വശം,എരുമേലി ചെമ്പകത്തിങ്കല് ഡോമനിക് വക കെട്ടിടം, പിന്നെ അവിടെ തന്നെ ഉതിരക്കുളത്തിനു സമീപം പൂവത്തുങ്കല് സണ്ണിക്കുട്ടിയുടെ വക കെട്ടിടം,വൈക്കം മടിയത്തറ ശങ്കരപ്പിള്ള സാറിന്റെ( അലിന്ഡിലെ എസ് .എന്. നായരുടെ പിതാവ്) മകള് രാജമ്മ ചേച്ചിയുടെ വീട്,പിന്നാലെ വൈക്കം പത്മനാഭപിള്ളയുടെ കണ്ണേഴം വീടിനുസമീപം കേരള ഹൈക്കോടതിയിലെ അഡ്വേ. ഉതുപ്പിന്റെ കുടുംബ വീട്, പാലാഓലിക്കൽ രാമചന്ദ്രന് നായരുടെ വീട്, കേശവദാസപുരം പിള്ള വീട് ലൈലിനെതിരെ  സിഡ്‌നി ലൈനിൽ സിഡ് നിയുടെ വീട് , തൈക്കാട് മേട്ടുക്കടയിലെ, മാവേലിക്കര ക്കാരൻ ഡോ .ശ്രീകണ്ഠൻ താമസിച്ചിരുന്ന വീട് ( ശാന്തികവാടത്തിനും തൈക്കാട് അയ്യാസ്വാമി സമാധി കോവിലിനും സമീപം ), ചേർത്തല താലൂക്ക് ഓഫീസിനു സമീപം എന്റെ കസിന് അഡ്വേ.കാനം ശിവന് പിള്ളയുടെ സഹപാഠി

ഗോപാലക്രുഷണന് നായരുടെ വീട് ,പത്തനംതിട്ട താഴെ വെട്ടിപ്പുറത്ത് എൻ. എസ് . എസ് പ്രസിഡന്റ് ജസ്റ്റീസ്. നരേന്ദ്രനാഥിന്റെ വീട്ടിൽ ,പത്തനംതിട്ട

ജനറല് ഹോസ്പിറ്റലിനു സമീപം ടി. ബി റോഡിൽ, കോഴഞ്ചേരി ജില്ലാ ആശുപത്രിക്കു സമീപം,ഡോക്ടർ കോറുക്കാട്ട് കെ.ജി ശശിധരൻ പിള്ളയുടെ വീടിനു സമീപം , പിന്നെ കോളേജിനു സമീപം,

മാവേലിക്കര ആദ്യം താലൂക്കാശുപത്രിക്കു സമീപം പോളച്ചിറക്കാരുടെ വക ഒരു  വീട്ടില് ,പിന്നീട് തഴക്കര സദാശിവൻ പിള്ള -ശ്യാമള ടീച്ചർ ദമ്പതികളുടെ ചിത്രകൂടത്തിനു സമീപം സഹോദരന്റെ പഞ്ചവടി വീട്  ,അവസാനം പന്തളം ക്രിസ്ത്യൻ മെഡിക്കലിന് സമീപം തിരുവാതിര എന്ന പുതിയ വീട്ടിലും ( തീയേറ്റര് ഉടമ തങ്കപ്പന് പിള്ളയുടെ  അനന്തരവന് ശശിയുടെ വീട്) എന്നിങ്ങനെ പതിനഞ്ചു വാടക വീടുകളില് മാറി മാറി താമസം.

കോട്ടയം, തിരുവനന്തപുരം , ആലപ്പുഴ, പത്തനം തിട്ടകളിലായി

മാറി മാറി താമസിച്ചു.

വീട്ടുടമകളിൽ പലരും ഇന്നില്ല .എല്ലാവരെയും നന്ദി പൂർവ്വം സ്മരിക്കുന്നു .








കോട്ടയം മെഡിക്കൽ കോളേജിലെ രണ്ടാം ബാച്ച് (1962 ) വിദ്യാര്ത്ഥിആയിരുന്നു ഞാന്.

അമ്പതു പേരുള്ള ബാച്ചിൽ പെൺകുട്ടികൾ വെറും ഏഴു പേരു മാത്രം. സഹപാഠികളെ വിവാഹം കഴിച്ചവർ രണ്ടുപേർ. ഡോ.രാധാമണി- രാമകൃഷ്ണൻ ദമ്പതികളും

പ്രഭാ റാവു -ശ്രീനിവാസൻ ദമ്പതികളും. രാധാമണിയുടെ സഹോദരന് പൊൻകുന്നം ശ്രീഹരി ഹോസ്പിറ്റൽ ഉടമ ഡോ. സി.പി. എസ് പിള്ളയുടെ ഇളയ മകനാണ് എന്റെ മകളെ വിവാഹം കഴിച്ചത്  .

ഡോക്ടർമാരെ വിവാഹം കഴിച്ചവർ വി.പി പൈലി,പി.കെ. ശേഖരന്, കെ കെ പ്രഭാകരൻ, പി.ജി.ചിന്നമ്മ,

പി.സി.ചെറിയാൻ ടി.എം.അഗസ്തി എന്നിവർ മാത്രം.

 

ശാന്ത പെരുന്ന എൻ എസ് പൊളിറ്റിക്‌സിൽ ബി .ഏ.ബിരുദം നേടിയിരുന്നു. 

കടുംബത്തിലുള്ള പെൺകുട്ടികള് ഉദ്യോഗത്തിനു പോകുന്ന പ്രവണത അക്കാലം തുടങ്ങിയിരുന്നില്ല. പിത്രുസഹോദരപുത്രി  ആനുവേലിലെ പി,എൻ ശാന്ത കുമാരി (കോട്ടയം മെഡിക്കൽ കോളേജിലെ ആദ്യ 1961ബാച്ച്) മാത്രമായിരുന്നു അപവാദം .തിരുവനന്തപുരം മെഡിക്കൽകോളേജിൽ എന്റെ സഹപാഠി ആയിരുന്ന ചവറ സ്വദേശി രാജശേഖരൻ നായർ ശാന്തയുടെ ഭർത്താവായി .ഞങ്ങൾ വൈക്കം താലൂക്ക് ആശുപത്രിയിൽ സഹപ്രവർത്തകരും അയൽക്കാരും ആയിരുന്നു.

 ആ ദമ്പതികളുടെ മൂന്നു ആണ്മക്കളൂം കോട്ടയം മെഡിക്കൽകോളേജിൽ നിന്ന് തന്നെ മെഡിക്കൽ ബിരുദം നേടി സ്പെഷ്യലിസ്റ്റോ സുപ്പർ സ്പെഷലിസ്റ്റുകളോ ആയി. മൂന്നുപേർക്കും ഡോക്ടർ ഇണകളെ കിട്ടി .അങ്ങനെ പുന്നാം പറമ്പില് നാരായണീയത്തിൽ എട്ടു സ്പെഷലിസ്റ്റോ സുപ്പർ സ്പെഷ്യലിസ്റ്റുകളോ ആയ ഡോക്റ്റർമാരുണ്ടായി .2015 ല് എനിക്ക് ഹൃദ്രാഗബാധ ഉണ്ടായപ്പോൾ ആ കുടുംബം ആണ് അടിയന്തര വൈദ്യസഹായം നൽകി 

എന്നെ രക്ഷിച്ചത് എന്ന് നന്ദിയോടെ ഓര്ക്കുന്നു.

ഡോ. ശാന്ത കുമാരിയുടെ (ശാന്തി നികേതിന് ഹോസ്പിറ്റൽ ഉടമ ) ഇളയസഹോദരൻ പി.ഡബ്ലിയു ഡി എൻജിനീയർ പി.എൻ ബാല ചന്ദ്രൻ വിവിധ സന്ദര്ഭങ്ങളിൽ സഹായ ഹസ്തം നീട്ടിയതും നന്ദിയോടെ ഞങ്ങൾ ഓർമ്മിക്കുന്നു .

കൊരട്ടി ആറിന് സമീപം വിസ്തൃത മായ  പറമ്പിന് നടുവിൽ അതി മനോഹരമായ ബംഗ്ളാവിൽ താമസിച്ചിരുന്ന ആനക്കമ്പക്കാരനായ കരുണാകരൻ പിള്ള (കരുണാപ്പി) ചേട്ടൻ ശാന്തയുടെ പിതാവിന്റെ ഏറെ അടുത്ത സഹായി ആയിരുന്നു .ശാന്തയ്ക്ക്  നൽകാൻ കാർ സംഘടിപ്പിച്ചത് അദ്ദേഹത്തിന്റെ മകൻ ബാലകൃഷ്ണപിള്ള (ബാലന് ചേട്ടന്)ആയിരുന്നു. കല്ക്കട്ടയില്വപോയികാര് വാങ്ങി തനിയെ അതോടിച്ചു വരുമായിരുന്ന ചേട്ടന് പില്ക്കാലം നിരവധി സന്ദര്ഭങ്ങളില് ഞങ്ങളെ സഹായിച്ചു.

എരുമേലിയിൽ വാടകവീട്ടുകിട്ടാൻ താഴത്തു വീട്ടിൽ ഹസൻ റാവുത്തരെ പരിചയപ്പെടുത്തിയത് കരുണാപ്പി  ചേട്ടൻ. അമീബിയാസിസ് എന്ന വയറുകടി കരളിൽ കയറി മാരകമായ ഒരു കൊരട്ടിക്കാരൻ രോഗിയെ എന്റെ അടുക്കൽ കൊണ്ടുവന്നത് ബാലൻ ചേട്ടൻ. ഒരു ഡോക്ടർ എന്ന നിലയിലെനിക്കു പേരും പ്രശസ്തിയും കൈവന്നത് ബാലൻ ചേട്ടൻ കൊണ്ടുവന്ന ആ തടി  അറപ്പുകാരൻ രോഗിയിൽ നിന്നും. ആ സംഭവം  ഞാൻ വിശദമായി ഒരു ബ്ലോഗിലെഴുതിയിട്ടുണ്ട്.

നടൻ മോഹൻ ലാലിന്റെ അമ്മാവൻ, സംവിധായകൻ ബി. ഉണ്ണികൃഷ്ണന്റെ പിതാവ് ചങ്ങനാശേരിയിൽ ശാന്തയുടെ ഇംഗ്ളീഷ് അദ്ധ്യാപകൻ ആയിരുന്നു.

കവി പ്രൊഫസ്സർ ഹരീന്ദ്രനാഥ കുറുപ്പും . ഓട്ടോഗ്രാഫിലെ "ശാന്തമായൊഴുകട്ടെ,

 ജീവിത കല്ലോലിനി ശാന്തേ, ഈ ശരത്കാല നിമ്നഗ പോലെ" എന്നെഴുതി.

നടി മീരാ ജാസ്മിന്റെ മാതാവ് മാമ്മച്ചി( ഏലിയാമ്മ) ,പ്രസിദ്ധ സംവിധായകനായി ഉയർന്ന കെ.ജി.ജോർജ്,കാന്തി ദ7അഡ്വേ.ഹസൻ തുടങ്ങിയവർ ശാന്തയുടെ സഹപാഠികൾ ആയിരുന്നു. അവരിൽ ചിലർ വിവാഹത്തിൽ പങ്കെടുത്തിരുന്നു .പക്ഷേ അവരൊന്നും ഫോട്ടോയിൽ പതിഞ്ഞില്ല. 

എന്റെ സ്‌കൂൾ അദ്ധ്യാപകർ ആയിരുന്ന ചാമംപതാല് മങ്ങാട്ട് ഗോപാലകൃഷ്ണന് (തങ്കപ്പന് )നായർ .അദ്ദേഹത്തിന്റെ ,അദ്ദേഹത്തിന്റെ അളിയന് അക്കാലത്തെ വാഴൂര് എം.എല് ഏ കടയനിക്കാട് പുരുഷന് എന്ന അഡ്വേ. .പുരുഷോത്തമന് പിള്ള,

മലയാളം അധ്യാപകനും കാലം മാറുന്നു, മദ്രാസിലെ മോൻ എന്നീ ചലച്ചിത്രങ്ങളുടെ കഥാകാരനും ആയിരുന്ന ,കാമ്പിശേരിയുടെ സഹപാഠി, മഹോപാദ്ധായ കവിയൂർ ശിവരാമപിളള, കേരളത്തിലെ ഏറ്റവും സീനിയര് കാര്ഡിയോളജിസ്റ്റ് ആയ കൂരോപ്പടക്കാരന് ഡോ. ജോർജ് ജേക്കബ് വെല്ലൂരിൽ സഹപാഠി ആയിരുന്ന മാവേലിക്കര ഫിലിപ്പ് മെമ്മോറിയൽ ഹോസ്പിറ്റൽ ഉടമ ഡോ  എം. പി. ഫിലിപ്പ് സഹോദരി ഡോ. അന്നമ്മ ഫിലിപ്പ് മുണ്ടൻകുന്ന് പ്രൈമറി ഹെൽത്ത് സെന്റർ സീനിയർ മെഡിക്കൽ ഓഫീസർ വെഞ്ഞാറും മൂടുകാരൻ ഡോ  എൻ. വിദ്യാധരൻ, ഹെൽത്ത്  ഇൻസ്‌പെക്ടർ പിൽക്കാലത്തു കാർട്ടൂണിസ്റ്റ് നാഥന്റെ ഭാര്യാപിതാവ് ആയ ആനിക്കാട്ടുകാരന് ഗോപാലകൃഷ്ണൻ നായര് എന്നിവരും വിവാഹത്തിൽ പങ്കെടുത്തു .അവരും ഫോട്ടോയിൽ പതിയപ്പെട്ടില്ല

ശാന്തയുടെ അമ്മാവന്റെ മകനും വിവാഹ ഒരുക്കങ്ങൾക്ക് പ്രസന്നകുമാറിന്റെ അടുത്ത സഹായും ആയിരുന്ന കുറുംകണ്ണി വയമ്പൂര് ചന്ദ്രൻ (ആർ . സി. പിള്ള എന്നറിയപ്പെട്ട എറണാകുളം സിറ്റി പോലീസ്കണ്ടറോൾ റൂം സൂപ്രണ്ട് രാമചന്ദ്രൻ പിള്ള )

എന്നിവരൊന്നും ഫോട്ടോയിൽ പതിയപ്പെട്ടില്ല 

ശാന്തയുടെ വലിയമ്മാവൻ വൈദ്യകലാനിധി പലയകുന്നേൽ പി.എൻ പിള്ള ,ഇളയസഹോദരൻ ചന്ദ്രൻപിള്ള അമ്മാവൻ എന്ന ചന്ദ്രശേഖര പിള്ള എന്നിവരൊന്നും ചിത്രത്തിൽ ഇല്ല .ഇന്നിപ്പോൾ ജീവിതത്തിലും. രണ്ടാമത്തെ അമ്മാവൻ ചെമ്പകത്തിങ്കല് രാമക്രുഷ്ണപിള്ള നേരത്തെ അന്തരിച്ചു. മൂത്തമകൾ ശാന്തയുടെ സഹപാഠി രുഗ്മിണിയും ഫോട്ടോയിൽ ഇല്ല. രുഗ്മിണി പിൽക്കാലം സെന്ട്രല് സ്കൂള് അധ്യാപിക ആയി .ഇപ്പോൾ മക്കളുടെ കൂടെ ബാംഗ്ളൂരിലും ജർമ്മിനിയിലും മാറിമാറി കഴിയുന്നു .ഇടയ്ക്കിടെ വിളിക്കും. രുഗ്മിണിയുടെ ഇളയ സഹോദരൻ എൻജിനീയർ രാജൻ പിള്ള ആണ് സഹപാഠി ആർക്കിടെക്റ്റ് ജോസ് കെ മാത്യു വഴി നീലകണ്ഠനിലയം കേരളീയ തനിമ നിലനിർത്തി പുനർ നിർമ്മിക്കാൻ കാരണം .രാജന്റെ മൂത്ത മകൻ ആർക്കിടെക്റ്റ് അർജുൻ രാജൻ പിൽക്കാലത്ത് വലിയൊരു സഹായം നൽകി എന്റെ ജീവൻ രക്ഷിച്ചു .

എനിക്ക് ഹൃദയാഘാതം എന്നറിഞ്ഞ നിമിഷം ഏതു ഡോക്ടറെ കാണിക്കണം എന്ന് തീരുമാനിച്ചത് അർജുൻ രാജന്. 

എന്റെ മക്കൾ ഇരുവരും കോട്ടയം മെഡിക്കൽ കോളേജിൽ

പഠിച്ചു ഡോക്ടരന്മാ രായവർ. എങ്കിലും ഇംഗ്ലണ്ടിൽ ജോലിനോക്കുന്ന അവർക്കു ആരെ കാണിക്കണം എന്നുപദേശിക്കാന് കഴിയുമായിരുന്നില്ല .

ഒരു സുഹൃത്തിൽ നിന്നും കാരിത്താസ് ഹോസ്പിറ്റലിലെ ആന്ജിയോപ്ലാസ്റ്റി വിദഗ്ദ്ധൻ ഡോ.ദീപക് ഡേവിഡ് സണെ കുറിച്ചറിയാമായിരുന്ന അർജുൻ അദ്ദേഹത്തിന്റെ സഹപാഠി പുന്നാംപറമ്പിൽബംഗ്ളാവിൽ ആദ്യകാല ഡോക്ടർ പി.എൻ. കൃഷ്ണ പിള്ളയുടെ കൊച്ചുമകനും കോഴിക്കോട് മെഡിക്കൽ കോളേജിലെ ക്ഷയ രോഗ വിദഗ്‌ദ്ധനുമായിരുന്ന ഡോ. കെ എൻ പിള്ളയുടെ ഏകമകനും ദുബായിലെ കാര്ഡിയോളജിസ്റ്റമായ കിച്ചുവിന്റെ

(ഡോ  മുരളി കൃഷ്ണനെ )കസിന് ഡോ. ഗോപീകൃഷ്ണൻ (ശാന്തി ഹോസ്പിറ്റൽ സ്ഥാപകൻ ഡോ  കെ. ബി പിള്ള എഫ് ആർ സി എസ് യുടെ മകന് ) വഴി ബന്ധപ്പെട്ടു .വിവരം കിട്ടിയ ഡോ. ദീപക് ഡേവിഡ്സൻ എന്നെ കാരിത്താസിൽ എത്തിക്കുമ്പോൾ ആന്ജിയോഗ്രാം ആന്ജിയോപ്ലാസ്റ്റി എന്നിവയ്ക്കുള്ള ഒരുക്കങ്ങൾ നടത്തി ക്വാഷ്യാലിറ്റിയിൽ കാത്തിരിന്നിരുന്നു .അങ്ങനെ എത്തേണ്ട കരങ്ങളില് എന്നെ എത്തിച്ചു.എല്ലാവര്ക്കും നന്ദി.

പൂര്ണ്ണ ആരോഗ്യവാനായി ജീവിതത്തിലേയ്ക്ക് തിരിച്ചെത്തി.

അർജുൻ ,ഗോപീക്രുഷ്‌ണൻ ,ഡോ.മുരളീകൃഷ്ണൻ ,ഡോ ദീപക് ഡേവിഡ്സൻ കാരിത്താസ് കാർഡിയോളജി യൂണിറ്റ് എന്നിവര്ക്കെല്ലാം  എന്റെയും കുടുംബത്തിന്റെയും അകമഴിഞ്ഞ നന്ദി .യാതൊരു കോമ്പ്ലിക്കേഷനും കൂടാതെ ഹൃദയാഘത്തിൽ നിന്നും ഞാൻ രക്ഷപെട്ടു .ദൈവത്തിനു നന്ദി .യഥാസമയം

കുടുംബാംഗങ്ങളിൽ ഒരുപാട്‌പേർ ഒന്നായി,ഒത്തൊരുമിച്ച് സഹായിച്ചു.

ശാന്തയുടേയും എന്റെയും ജാതകപ്പൊരുത്തം നോക്കിയ ഗണകന് ആരെന്ന് ഓര്മ്മയില്ല.സമസപ്തമം ഉണ്ടെന്നു പില്ക്കാലം കണ്ടെത്തിയത് എരുമേലിക്കാരന് ഗോപാല ഗണകന്.

മക്കള് ഇരുവരും  ഡോക്ടര് മാരാകുമെന്നും ഞാന് രണ്ടു തവണ ഉപരി പഠനത്തിനു പോകുമെന്നും പ്രവചിച്ചതും അതേ ഗോപാലഗണകന്, പൂഞ്ഞാര് മിത്രന് നമ്പൂതിരിപ്പാട്, പന്തളത്തെ പ്രൊ.ശര്മ്മ, കുടമാളൂരിലെ ക്രുഷ്ണ മൂര്ത്തി, അരൂര് ശ്രീധരന്റെ മകന് ചന്തിരൂര് വിജയന് എന്നിവരും ക്രുത്യമായ പ്രവചനങ്ങള് നടത്തി വഴികാട്ടികളായി.അരൂര് ശ്രീധരന് മുത്തച്ഛന് കല്ലൂര് രാമന് പിള്ളയുടെ ജോല്സ്യനായിരുന്നു.മക്കള്ക്ക് വിജയന് വിദേശ വാസം വിധിച്ചത് ശരിയായി.ഞങ്ങളുടെ മരണവര്ഷം മരണ കാരണങ്ങള്, മരണ ഓര്ഡര് ഇവയും വിജയന് പ്രവചിച്ചിട്ടുണ്ട്.

അവ തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു.

എന്റെ സഹപാഠികളില് നല്ല പങ്കും ഞങ്ങളുടെ വിവാഹകാലത്ത് കോട്ടയം വിട്ടിരുന്നു.

അവരുടെ മേല് വിലാസം കണ്ടെത്തുക സാദ്ധ്യമായിരുന്നില്ല.കോടിമതക്കാരന് പി.എസ് രാമചന്ദ്രന്( ടി.ബി ചികില്സകന്) റേഡിയോളജിസ്റ്റ് , കെ.സി.ജോസഫ്( അവസാനകാലം കാരിത്താസ്  ഹോസ്പിറ്റല് സൂപ്രണ്ട്) എന്നിവര് മാത്രമാണ് പങ്കെടുത്തത്.ജോസഫ് ആയിടെയാണ് വിവാഹിതനായത്.വിവാഹ സാരി എടുക്കാന് പ്രതിശ്രുത വധുവിനെ ക്ഷണിച്ച കാര്യം വിവരിച്ച് അങ്ങിനെ ചെയ്യാന് എന്നെ ഉപദേശിച്ചു.ഞാനും അങ്ങനെ ചെയ്തു.ശാന്തയും അമ്മയും സഹോദരന് പ്രസന്നകുമാറും ഒത്ത്  കോട്ടയം ശീമാട്ടിയില് എത്തി വിവാഹസാരി എടുത്തു കുടുംബത്തില് ചരിത്രം സ്രുഷ്ടിച്ചു.

വിവാഹിതരായ ഞങ്ങൾ ആദ്യം താമസിച്ചത് പള്ളിക്കത്തോട്ടിൽ ബ്ലോക്ക് പടിയില് ബി. ഡി.ഓ മാർ സ്ഥിരം താമസിച്ചിരുന്ന, ലോകനാര് കാവിലമ്മയുടെ ആരാധകര് അമ്പഴത്തില് കര്ത്താക്കന്മാരുടെ ഒരു  വീട്ടിൽ .പിൽക്കാലത്ത് എനിക്ക് പകരം വന്ന എന്റെ സഹപാഠി പുതുപ്പള്ളിക്കാരൻ മാളിയേക്കൽ അലക്‌സാണ്ടര് സ്കറിയയും (ഇന്നദ്ദേഹം ഇംഗ്ലണ്ടിൽ സീനിയർ മനോരോഗചികിത്സകൻ ആയ ഡോ  എം എസ് അലക്‌സാണ്ടർ ) അതേ വീട്ടിൽ

താമസിച്ചു

അവിടെയാണ് പില്ക്കാല മുഖ്യമന്ത്രി കിടങ്ങൂര്കാരന് സഖാവ് പി കെ വാസുദേവന് നായര് പാര്ട്ടി പിരിവിനായി എന്റെ കസിന് പില്ക്കാലത്ത് ആത്മഹത്യ ചെയ്ത, അതിനു മുമ്പ്  ജീവപര്യന്തം ജയിലില് കിടന്ന, സഖാവ് കല്ലൂര് രാമന് പിള്ളയുമൊത്ത് വന്നത്.രാമന്പിള്ളയോട് പാര്ട്ടി കാട്ടിയ അവഗണനയും ക്രൂരതയും ശരിക്കും അറിയാമായിരുന്ന ഞാന് പിരിവ് കൊടുത്തില്ല. 

ശാന്തയുടെ അച്ഛൻ രാമകൃഷ്ണപിള്ള ചേട്ടനെക്കുറിച്ചു അയൽവാസിയായിരുന്ന സഖാവ് പി.ടി പുന്നൂസും റോസമ്മപുന്നൂസും പറഞ്ഞറിയാമെന്നും അദ്ദേഹവും കസിന് കൈപ്പട്ടൂര് കിഴക്കേടത്തു രാഘവൻ പിള്ളയും കൂടി സഖാവ് സി.അച്യുതമേനോന് ഷെൽട്ടർ ഒരുക്കിയ കാര്യവും മറ്റും പറഞ്ഞറിയാം എന്നും മറ്റും പറഞ്ഞ് പി.കെ വി സോപ്പിടാൻ നോക്കി എങ്കിലും ഞാൻ സംഭാവന ഒന്നും നൽകിയില്ല .കസിന് രാമൻ പിള്ള അതിനു എന്നെ പറയാത്ത ചീത്ത ഇല്ല .അങ്ങേരോടു പാര്ട്ടി കാണിച്ച നന്ദികേടിന് അങ്ങിനെ എങ്കിലും പ്രതികരിക്കേണ്ടത് എന്റെ കടമ എന്നു ഞാന് കരുതി.


ആ വീട്ടിൽ വച്ചാണ് ഞങ്ങളുടെ ആദ്യത്തെ കണ്മണി ആൺകുട്ടി രൂപം കൊള്ളുന്നത് .പക്ഷെ അവൻ അവിടെ താമസിച്ചില്ല .മകൻ ജനിച്ചത് കാഞ്ഞിരപ്പള്ളി മേരിക്യൂൻസ്‌ ഹോസ്പിറ്റലിൽ സിസേറിയൻ ആയിരുന്നു. ഡോ കെ.സി ചെറിയാൻ- മറിയാമ്മ ദമ്പതികൾ ആണ് സിസ്സേറിയൻ ചെയ്തത് .പുറത്തുവന്ന ചെറിയാൻ പറഞ്ഞു "യുവർ ഡിറ്റോ" .അദ്ദേവത്തിന്റെ വാക്കുകൾ ശരിയായി. അവനും എനിക്കു പിന്നാലെ ഗൈനക്കോളജിസ്റ്റ് ആയി. അങ്ങ് ഇംഗ്ലണ്ടിൽ യഥാര്ത്ഥ "ദൈവത്തിന്റെ സ്വന്തം നാടാ"യ യോര്ക്ക് ഷെയറില് .

അവന് ജനിച്ചു കഴിഞ്ഞപ്പോൾ എനിക്ക് കോട്ടയം ജില്ലാ കം മെഡിക്കൽകോളേജ് ഹോസ്പിറ്റലിലേക്ക് സ്ഥലം മാറ്റമായി .താമസം മണര്കാട് ഗവ.യൂ.പി  സ്‌കൂളിനെതിർവശം മാരുതി റബർ വർക്‌സിനു സമീപമുളള പുതിയ വീട്ടിൽ .

അവിടെയാണ് ആദ്യ തെരഞ്ഞെടുപ്പിൽ ജയിച്ച ഉമ്മൻ ചാണ്ടി എന്ന പിൽക്കാല മുഖ്യമന്ത്രി ആരാധകരുടെ തോളിലേറി വന്ന് എന്റെ മകനെ പേടിപ്പിച്ചു കളഞ്ഞത് .അക്കഥ ഞാൻ വിശദമായി എഴുതിയിട്ടുണ്ട് .

രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ എരുമേലി പ്രൈമറി സെന്ററിലേക്ക് സ്ഥലം മാറ്റം ചോദിച്ചുവാങ്ങി .ഒരു കാലത് ശാന്തയുടെ അയൽവാസി ആളുന്ന റോസമ്മ പുന്നൂസ് ആണ് സ്ഥലം മാറ്റി വാങ്ങി  തന്നത് .അന്നവർ റബർ ബോർഡ് ചെയര്മാന് ആയിരുന്നു .അക്കാലത്തെ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.കെ. ബലരാമൻ (തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്ഥാപകൻ ,ഇന്ത്യൻ മെഡിക്കൽ

അസ്സോസിയേഷൻ ആദ്യ മലയാളി പ്രസിഡന്റ് മാവേലിക്കര കാരൻ സി.ഓ. കരുണാകരന്റെ മകൻ) റോസമ്മ പുന്നൂസിന്റെ സുഹൃത്ത് ആയിരുന്നു .ഇരുവരേയും നന്ദിയോടെ ഓർമ്മിക്കുന്നു  

എരുമേലിയിൽ ആദ്യം താമസിച്ചത് ഹെൽത്ത് സെന്റ റിന് തൊട്ടു ചെമ്പകത്തിൽ കാരുടെ കെട്ടിടത്തിൽ അക്കാലത്തു ചെമ്പകത്തിങ്കലെ കാരണവർ ആണ് ബാങ്ക് അക്കൗണ്ട് തുടങ്ങി പണം സൂക്ഷിച്ചു തുടങ്ങണം എന്ന ഉപദേശം ആദ്യം തരുന്നത് .കിട്ടുന്ന പണം മുഴുവൻ ആവശ്യമുള്ള ബന്ധുക്കള്ക്കും നാട്ടുകാർക്കും കൊടുത്തിരരുന്ന എന്റെ പിതാവ് തൊണ്ടുവേലിൽ കെ,എസ് അയ്യപ്പൻ പിള്ളയ്ക്ക് ജീവിതത്തിന്റെ അവസാനകാലം മാത്രമാണ് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടായത് .ദുമ്മിനി അച്ചായന് നന്ദി .ആ വീട്ടിൽ കൊച്ചുമകന് കറിയാച്ചന്( അദ്ദേഹമായിരുന്നു ജനയുഗത്തിലെ എന്റെ പേട്ടതുള്ള





ല് സചിത്ര ലേഖനത്തിന്റെ ഫോട്ടോഗ്രാഫര്) താമസിക്കണം എന്ന് വന്നപ്പോൾ താമസം കോ ഓപ്പറേറ്റിവ് ബാങ്കിന് സമീപം പൂവത്തിങ്കൽ സണ്ണിക്കുട്ടിയുടെ കെട്ടിടത്തിലേക്ക് മാറി .സണ്ണി കുട്ടി മകൾ സരിതയെ സ്കൂളില് കൊണ്ടു പോകുമേപോള് ഞങ്ങളുടെ മകനെയും സ്വന്തം ജീപ്പിൽ സെന്റ് തോമസ് പ്രൈമറി സ്‌കൂളിൽ കൊണ്ടുപോയിരുന്ന  കാലം നന്ദിയോടെ ഓർമ്മിക്കുന്നു .

പിൽക്കാലത്തു കോട്ടയം ഈരയിൽ കടവിൽ കൊടുർ ആറിന് സമീപം തൃപ്പൂണിത്തുറയിലെ  മേനോൻ ഡിസൈൻ ചെയ്ത വീട് പണിയാൻ ഏൽപ്പിക്കുന്നത് സണ്ണിക്കുട്ടിയെ .ശാന്ത ജനിച്ച താളിയാനിൽ വീട് അന്യ കൈവശമാകും എന്ന സ്ഥിതി വന്നപ്പോൾ ആ വീട് വിലയ്ക്ക് വാങ്ങിക്കേണ്ടി വന്നതിനാൽ ഈരയിൽ കടവിലെ വീട് പണി കല്ലിടീലിൽ ഒതുങ്ങി.

നിര്ദ്ദിഷ്ട കോട്ടയം ലുലുമാെള്/ കോട്ടയം കെ.റെയില് സ്റ്റേഷന് എന്നിവയ്ക്കു സമീപം മൈ ഓണ്  കോളനിയില് ആ പ്ളോട്ട് ഇന്നും കിടക്കുന്നു.

പ്ളോട്ട് വാങ്ങാന് സഹായിച്ചത് കഴിഞ്ഞ ദിവസം അന്തരിച്ച ശ്രീ കെ.ബാലക്രുഷ്ണന് നായരും.

( പുന്നാം പറമ്പ് തറവാട്ടിലെ

തുളസിയുടെ ഭര്ത്താവ്) അദ്ദേഹത്തിന് ആദരാജ്ഞലികള്.

സണ്ണിക്കുട്ടി അകാലത്തിൽ മരണമടഞ്ഞു. .

എരുമേലിയിലെ വീട്ടിൽ ജനയുഗം പത്രാധിപര് കാമ്പിശ്ശേരി കരുണാകരന്കാർട്ടൂണിസ്റ് യേശുദാസൻ തുടങ്ങിയ സുഹൃത്തക്കൾ വന്നു. അങ്ങനെയാണ് ജനയുഗം വാരികയിൽ പംക്തികൾ തുടങ്ങിയത്. എരുമേലി പേട്ട തുള്ളലിനെ കുറിച്ച് ലേഖനങ്ങളും പുസ്തകവും പ്രസിദ്ധീകരി ക്കപ്പെടുകയും ചെയ്യുന്നത് .എരുമേലി ഡവലപ്മെന്റ് സൊസൈറ്റി ( EDC ) എന്ന സംഘടനയുടം രൂപീകരണവും പ്രവർത്തനങ്ങളും ഇക്കാലത്താണ് .തിരുവല്ലക്കാരൻ പി,ചന്ദ്ര ശേഖര പിള്ള ,സിൽവസ്റ്റർ സ്റ്റർ ഡൊമനിക് (കുഞ്ഞപ്പൻ  )

വാഴവേലിൽ തങ്കപ്പൻ പിള്ള താഴത്തു വീട്ടിൽ ഹസൻ റാവുത്തർ , കൊരട്ടി ശിവരാമൻ തുടങ്ങിയവർ ആ സംഘടനയിൽ സജീവമായി പ്രവർത്തിച്ചു .എരുമേലിയുടെ വികസനത്തിന് പലകാര്യങ്ങളും ചെയ്തു ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം പണിതത് ആ സംഘടന ആയിരുന്നു 







എരുമേലിയിൽ വച്ചാണ് മോൾ ജനിച്ചത് .പക്ഷെ അവൾ അവിടെ താമസിച്ചില്ല അവളും മേരിക്യൂൻസിൽ സിസേറിയൻ കൂടാതെ ജനിച്ചു .മെഡിക്കൽ കോളേജിൽ നിന്ന് വന്ന ഡോ. തങ്കമ്മ ആണ് പരിചരണം ചെയ്തത് .അവൾ ജനിച്ച ഉടനെ ജ്യോൽസ്യൻ എരുമേലി ഗോപാലൻ മുൻകൂട്ടി പ്രവചിച്ച പ്രകാരം എനിക്ക് ബിരുദാനന്തര പഠനത്തിന് പ്രവേശനം കിട്ടി .മോൾ ഡോക്ടർ ആകുമെന്ന് ജാതകത്തിൽ ജ്യോത്സര് വ്യക്തമായി എഴുതി .പെൺകുട്ടി ആണെങ്കിൽ കന്യാകു

മാരി ദേവിയുടെ സന്നിധിയിൽ ചോറ് കൊടുക്കാം എന്നും ദേവി എന്ന് പേരിടാമെന്നും ശാന്ത നേർന്നിരുന്നു .രണ്ടും ഞങ്ങൾ പാലിച്ചു .ബിരുദാനന്തരപഠനകാലത് ശാന്ത സ്വന്തം വീട്ടിൽ തന്നെ താമസിച്ചു .അക്കാലം ഏക സഹോദരൻ പ്രസന്ന കുമാർ വിവാഹിതൻ ആയിരുന്നില്ല.അമ്മ ജീവി ച്ചിരുന്നു . ഞാൻ ഹൗസ് സർജൻസ് ക്വാര്ട്ടേഴ്സിലും. അക്കാലത്ത് കാമ്പിശ്ശേരി കരുണാകരൻ എന്റെ പംക്തിയിൽ മറുപടി എഴുതാനുള്ള കത്തുകളും ചെക്കും കൊടുത്തു വിട്ടിരുന്നത് ആർപ്പൂക്കരയിൽ താമസിച്ചിരുന്ന കോട്ടയം പുഷ്പനാഥ് എന്ന അപസർപ്പക നോവലിസ്റ്റ് വഴി .എന്റെ സഹമുറിയൻ പിൽക്കാലത്ത് കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ആയി ഉയർന്ന മന്നത്ത്  പി ,ബാലചന്ദ്രൻ (പ്രൊഫ .എൻ .സുമതിക്കുട്ടിയമ്മയുടെ .മൂത്തമകൻ) .

ബിരുദാനന്തര പഠനം കഴിഞ്ഞപ്പോൾ വൈക്കത്തിന് പോകാൻ കാരണം അന്നത്തെ ഡി.എം. ഓ. ഡോ അന്നാ കെ.ഡാൻ  കളരിക്കൽ .

ഡോ മാത്യു സാം കളരിക്കൽ എന്ന ഇന്ത്യൻ ആന്ജിയോപ്ലാസ്റ്റിയുടെ പിതാവിന്റെ അമ്മായി .

വൈക്കത്ത് ഡോ. സാറാമ്മ കുര്യൻ സൂപ്രണ്ട് .പിന്നെ ഡോ.അലക്സാണ്ടറും . ഇപ്പോൾ കോട്ടയം ഈരയിൽ കടവിൽ മൈ ഓൺ കോളനിയിൽ താമസം ) 

കെ ഗോപിനാഥൻ, ഭദ്രൻ, രാജലക്ഷ്മി, ചെല്ലപ്പൻ, അപ്പുക്കുട്ടൻ, ശങ്കരൻ നമ്പൂതിരി എന്നിവർ സഹഡോക്ടര്മാര്. 

വൈക്കത്തുവച്ചാണ് സഹപ്രവർത്തകരെ അസൂയാലുക്കളാക്കി ഒരു പുത്തൻ ഫിയറ്റ് കാർ സ്വന്തമായി വാങ്ങിയത് KRK 4848

സംഖ്യാ ശാസ്ത്രം നോക്കാതെ

എന്റെ പേരിൽ വാങ്ങിയ ആദ്യത്തേയും അവസാനത്തേതുമായ കാർ .ആ കാർ ഒരുപാട് വെള്ളം കുടിപ്പിച്ചു 

അക്കഥ വിശദമായി ഒരു ബ്ലോഗിൽ എഴുതിയിട്ടുണ്ട് .ചേർത്തലയിലെ അഡ്വേ. സുബ്രഹ്മണ്യം, എറണാകുളം സിറ്റി പോലീസ് കണ്ട്റോൾ റൂമിലെ ആർ സി പിള്ള (ശാന്തയുടെ അമ്മായിയുടെ മകൻ കുറുങ്കണ്ണിയിലെ ചന്ദ്രൻ, മദിരാശിയിലെ അബാൻ കൺസ്ട്രക്ഷൻ ഉടമ പത്തനംതിട്ട ക്കാരൻ അബ്രഹാം എന്നിവർ ആ പ്രശ്നത്തിൽ ഏറെ സഹായം നൽകി .അവർ മൂവരും ഇന്നില്ല .

നിരവധി അപൂർവ്വ ഗൈനക് /മറ്റേർണിറ്റി കേസുകൾ വൈക്കത്തു വച്ച് കാണാനുള്ള ഭാഗ്യം കിട്ടി  .ഗര്ഭപാത്രത്തില് വെളിയിൽ വളർന്ന് സ്വപ്‍ന (ഇന്ന് നാൽപ്പത്തി അഞ്ചു കാരിയായ അവൾ നാലുകുട്ടികളുടെ മാതാവ്) അതിൽ ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നു .

വൈക്കത്തു ജോലി നോക്കുന്ന കാലത്താണ് ഒരു ചെറിയ സഹായം ചെയ്തതിന്റെ പേരിൽ പ്രസിദ്ധ കാർട്ടൂണിസ്റ് യേശുദാസൻ എറണാകുളത്ത് ഇപ്പോൾ ദേശാഭിമാനി നിലകൊള്ളുന്ന സ്ഥലം എൺപത് സെന്റ് എൺപതിനായിരം രൂപയ്ക്കു വാങ്ങാൻ നിർബന്ധിച്ചത് .അടുത്ത ദിവസം വരാം എന്ന് പറഞ്ഞ ഞാൻ പിന്നെ അങ്ങോട്ട് പോയത് വർഷങ്ങൾ കഴിഞ്ഞു മാത്രം പില്ക്കാലത്ത് ഒരു കോടീശ്വരൻ ആകാനുള്ള ഒരു വഴി അങ്ങനെ ഞാന് സ്വയം അടച്ചു കളഞ്ഞു 

തുടരും.