Tuesday 7 February 2023

തിരമാലയുടെ എഴുപതാം പിറന്നാൾ

ഡോ .കാനം ശങ്കരപ്പിള്ള 9447035416
അടുത്ത കാലത്ത് നന്ദികെട്ട പത്ര ദൃശ്യമാധ്യമങ്ങൾ ആർത്തു വിളിച്ചും അപഹസിച്ചും ജാതിക്കോമരം എന്ന് വിളിച്ചും ഡൽഹിയിലേക്ക് ഓടിച്ച ഡയറക്ടർ ശങ്കർ മോഹനൻറെ പിതാവ് സംവിധായകൻ കാഞ്ഞിരപ്പള്ളിക്കാരൻ പി.ആർ ,എസ് പിള്ളയുടെ കടിഞ്ഞൂൽ സന്തതി ആയിരുന്നു കലാസാഗർ ഫിലിമിന്റെ “തിരമാല” എന്ന 1953- ചലച്ചിത്രം .
തമിഴ്‌നാട്ടിൽ വളരാൻ ബുദ്ധിമുട്ടി മുരടിച്ച മലയാള ചലചിത്ര വ്യവസായത്തെ കേരളത്തിലേക്ക് പറിച്ചുനട്ടു വളർത്തി വലുതാക്കാൻ ഏറെ ബുദ്ധിമുട്ടിയ കലാസ്നേഹിയായിരുന്നു പി.ആർ. എസ് പിള്ള എന്ന കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിക്കാരൻ, പി .ആർ .ശങ്കരപ്പിള്ള എന്ന സംവിധായകൻ . ചലച്ചിത്ര സംവിധായകനും കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ സ്ഥാപക ചെയർമാനും ആയിരുന്നു അദ്ദേഹം . അദ്ദേഹത്തിന്റെ ജന്മശതാബ്ദി വര്ഷം 2021എന്നത് നന്ദികെട്ട മലയാള സിനിമാരംഗം അറിഞ്ഞതേ ഇല്ല . കാഞ്ഞിരപ്പള്ളി വില്ലഞ്ചിറ എസ് .രാമനാഥ പിള്ള (ശ്രീമൂലം സഭാ മെമ്പർ എസ.ആർ -S.R) പത്തനംതിട്ട പെരു നാട് കല്യാണിയമ്മ എന്നിവരുടെ മൂത്ത പുത്രനായി 1921 സെപ്റ്റംബർ 28-നാണ് പിള്ളയുടെ ജനനം. ചരമം 1997. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എ ബിരുദം നേടിയ ശേഷം പിതൃ ആജ്ഞയാൽ നിയമം പഠിക്കാൻ മദിരാശിയിലേക്കു പോയ ശങ്കരപ്പിള്ള ന്യൂട്രോൺ സ്റ്റുഡിയോയിൽ ജിതിൻ ബാനർജിയുടെ സഹായിയായി ചലച്ചിത്ര സംവിധാനം പരിശീലിച്ചു. ക്യാമറാ, എഡിറ്റിങ്, പ്രോസസ്സിംഗ് തുടങ്ങി എല്ലാ വകുപ്പുകളിലും പ്രവർത്തന പരിചയം നേടി. മടങ്ങി നാട്ടിൽ വന്ന് പിതാവിനെ കൊണ്ട് നിർബന്ധിച്ചു 1951-ൽ കലാസാഗർ ഫിലിംസ് എന്നപേരിൽ ഒരു ചലച്ചിത്ര നിർമ്മാണ കമ്പനി സ്ഥാപിച്ചു . അമ്പത്തതിനായിരം രൂപാ മൂലധനമായി തുടങ്ങിയ കലാസാഗറിൽ എൻ്റെ പിതാവും അക്കാലത്തെ ആയിരം രൂപാ മുടക്കി ഇന്നത്തെ പത്തു ലക്ഷം . ആദ്യ ചിത്രം 'തിരമാല'എന്ന മലയാള ചലച്ചിത്രം. ചേർത്തല ചെല്ലാനം കണ്ടശാം കടവുകാരൻ അറയ്ക്കൽ തോമസ് എന്ന വിമൽ കുമാറിനെ കൂടെ കൂട്ടി സംവിധാനം ചെയ്തു. (അക്കാലം അന്യമതസ്ഥർ സിനിമാ രംഗത്ത് ഹിന്ദു നാമം സ്വീകരിക്ക പതിവായിരുന്നു) .
സത്യൻ, മിസ് കുമാരി തുടങ്ങിയ പ്രശസ്ത താരങ്ങൾ അഭിനയിച്ച ആ ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടു. നാടക നടന് ആയിരുന്ന അടൂർഭാസി യുടെ അരങ്ങേറ്റം എന്ന പരസ്യം നൽകി എങ്കിലും നായകൻ മട്ടാഞ്ചേരിക്കാരൻ ബെർളി തോമസ് . അദ്ദേഹം പിൽക്കാലം ഹോളിവുഡിൽ പോയി പ്രശസ്തനായി .പിൽക്കാലം രണ്ടു മലയാള സിനിമകളും നിർമ്മിച്ച കാർട്ടൂണിസ്റ് . ഇപ്പോഴും ജീവിച്ചിരിക്കുന്നു . ടി.എൻ ഗോപിനാഥൻ നായരുടെ കഥ അദ്ദേഹവും പി ഭാസ്കരനും ടി എസ് മുത്തയ്യായായും മറ്റും അഭിനയിച്ച ചിത്രം . കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിലും തിരുവനന്തപുരം മെരിലാൻഡ് സ്റ്റുഡിയോയിലും നിർമ്മാണം . ആദ്യ ഷോട്ട് എടുത്തത് രാമുകാര്യാട്ട് . അതിൽ ചെറിയ റോളിൽ അഭിനയിച്ചു പിൽക്കാലം ഹിറ്റ് മേക്കർ ആയ ശശികുമാർ അക്കാലത്തെ ജോൺ ഹോട്ടൽ മാനേജർ ആയി അഭിനയിച്ചു . കോഴിക്കോട് അബ്ദുൽ ഖാദർ പാടിയ പാട്ടുകൾ ഏറെ പ്രസിദ്ധം .ഗ്രാമഫോൺ റിക്കാർഡുകൾ ഏറെ വിറ്റഴിഞ്ഞു ഹേ ,കളിയോടമേ തുടങ്ങിയ ഗാനങ്ങൾ നെറ്റിൽ കേൾക്കാം ഫിലിം നെറ്റിൽ ലഭ്യമല്ല . പി .ആർ എസ് പിള്ള പിന്നീട് കേന്ദ്ര സർക്കാരിന്റെ ഫിലിംസ് ഡിവിഷനിലും, പ്രതിരോധ വകുപ്പിന്റെ AFFPD യിലും പ്രവർത്തിച്ച് നിരവധി ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്തു, പലതും പുരസ്കാരങ്ങൾ നേടി. ഡോക്കുമെന്ററി വിഭാഗത്തിൽ ഇന്ത്യൻ പ്രസിഡന്റിന്റെ അവാർഡ് നേടി ബർക്കിലി സിഗരറ്റു പരസ്യം. AFFPD ഡയറക്ടർ ആയിരിക്കുമ്പോൾ ആണ് KSFDC ചെയർമാൻ ആയി നിയമിതനാകുന്നത്.
അഞ്ചു കൊല്ലത്തിനുള്ളിൽത്തന്നെ സിനിമാ നിർമ്മാണത്തിനുള്ള സമ്പൂർണ്ണ സൗകര്യങ്ങൾ ഉള്ള 'ചിത്രാഞ്ജലി സ്റ്റുഡിയോ' നിർമ്മാണം പൂർത്തിയാക്കി. പുറമേ 'ചലച്ചിത്ര കലാഭവൻ' എന്ന ആസ്ഥാന മന്ദിരം. കൈരളി-ശ്രീ തിയേറ്റർ ശ്രൃംഖല എന്നിവ പിന്നാലെയും. റിട്ടയർ ചെയ്ത ശേഷം ശാസ്താ പ്രൊഡക്ഷൻസിനു വേണ്ടി കാൻസറും ലൈംഗിക രോഗങ്ങളും, ഒരു കുഞ്ഞു ജനിക്കുന്നു, മാതൃകാ കുടുംബം തുടങ്ങിയ വിദ്യാഭ്യാസ കഥാചിത്രങ്ങൾ സംവിധാനം ചെയ്തു. മാനസിക വൈകല്യമുള്ള കുട്ടികൾക്കായി അദ്ദേഹം സ്ഥാപിച്ച 'ബാലവികാസ് ഇൻസ്റ്റിറ്റ്യൂട്ട്', KSFDC സ്ഥാപനങ്ങൾ എല്ലാം അദ്ദേഹത്തിന്റെ നിത്യ സ്മാരകങ്ങൾ ആണ് (ഒന്നിനുപോലും അദ്ദേഹത്തിന്റെ പേര് നൽകിയിട്ടില്ലെങ്കിലും). കേരളത്തില് നാലുതലമുറകളായി ചലച്ചിത്ര രംഗത്തുള്ള ഏക മലയാളി “കപൂർ” കുടുംബം ആണ് കാഞ്ഞിരപ്പള്ളി പങ്ങപ്പാട്ട്/വില്ലൻചിറ കുടുംബം . പിതാവ് വക്കീല് രാമനാഥപിള്ള നിര്മ്മാതാവ്. മകന് ഫിലിം ഫെസ്റ്റിവല് ചെയര്മാനായി ഉയര്ന്ന, മഞ്ഞിലെ നായകന് ശങ്കര്മോഹന് കെ.ആര് നാരായണന് വിശ്വല് ആര്ട്ട് എംഡി. ആയി മൂന്നുവർഷം. (2019-23).
കൊച്ചുമകന് നടന് പ്രസിഡന്റ് അവാര്ഡ് ജേതാവ് മോഹൻ ശങ്കർ കാമൽസഫാരി എന്ന ജയരാജ് ചിത്രത്തിലെനായകൻ . നായകൻ ആയിരം രൂപാ മുടക്കിയ ഞങ്ങളുടെ കുടുംബത്തിന് തിരമാലയുടെ പരസ്യമായി ഒരു കലണ്ടർ കിട്ടി . ഫ്രീ പാസ് കിട്ടിയെങ്കിലും അക്കാലത്തു കുടുംബസമേതം കോട്ടയത്ത് പോയി ഫിലിം കാണുക എളുപ്പമായിരിക്കുന്നില്ല . വാൽക്കഷ്ണം —-------------- ഫേസ്‌ബുക്കിൽ ആരാണീ ശങ്കർ മോഹൻ ? എന്നൊരു മലയാള സിനിമാ സംവിധായകൻ എന്നോട് ചോദിച്ചു . പി.ആർ .എസ് പിള്ളയുടെ മകൻ എന്ന് പറയാൻ ഞാൻ മടിച്ചു . ആരാണീ പി ആർ എസ് പിള്ള ? എന്നദ്ദേഹം ചോദിച്ചാലോ എന്ന് ഭയന്നു

No comments:

Post a Comment